ഒ​റ്റ ചാ​ർ​ജി​ൽ 517 മൈ​ൽ ദൂ​ര​പ​രി​ധി​യി​ലു​ള്ള ആ​ഡം​ബ​ര ഇ​വി സെ​ഡാ​നു​മാ​യി ലൂ​സി​ഡ് മോ​ട്ടോ​ർ​സ്

കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലൂ​സി​ഡ് മോ​ട്ടോ​ഴ്സി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ ഓ​ൾ-​ഇ​ല​ക്ട്രി​ക് കാ​ർ ന്ധ​ലൂ​സി​ഡ് എ​യ​ർ​ന്ധ ഒ​രു പു​തി​യ വ്യ​വ​സാ​യ മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് വി​ദ​ഗ​ദ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും ദൂ​ര​പ​രി​ധി ന​ൽ​കു​ന്ന ടെ​സ്ല​യു​ടെ ന്ധ​മോ​ഡ​ൽ എ​സ്ന്ധ​ന്‍റെ ഒ​റ്റ ചാ​ർ​ജി​ന് 402മൈ​ൽ എ​ന്ന​ത് പ​ഴ​ങ്ക​ഥ ആ​കു​മെ​ന്നാ​ണ് ലൂ​സി​ഡ് മോ​ട്ടോ​ർ​സ് പ​റ​യു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം അ​രി​സോ​ണ​യി​ൽ നി​ർ​മി​ക്കു​ന്ന പ്ലാ​ന്‍റി​ൽ ന്ധ​ലൂ​സി​ഡ് എ​യ​ർ​ന്ധ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എ​ഞ്ചി​നീ​യ​റിം​ഗ് ക​ണ്‍​സ​ൾ​ട്ടിം​ഗ് സ്ഥാ​പ​ന​മാ​യ എ​ഫ്ഈ​വി നോ​ർ​ത്ത് അ​മേ​രി​ക്ക​യാ​ണ് ഫ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ടി​ന്‍റെ പി​ന്തു​ണ​യു​ള്ള ലൂ​സി​ഡ് മോ​ട്ടോ​ർ​സ് അ​വ​രു​ടെ ന്ധ​ലൂ​സി​ഡ് എ​യ​ർ​ന്ധ എ​ന്ന ആ​ഡം​ബ​ര ഇ​വി സെ​ഡാ​ന്‍റെ അ​ന്തി​മ പ​തി​പ്പ് സെ​പ്റ്റം​ബ​ർ 9 ന് ​പു​റ​ത്തി​റ​ക്കും എ​ന്ന​റി​യി​ച്ചു.

എ​ന്നാ​ൽ അ​തി​നു മു​ൻ​പു​ത​ന്നെ 1,000 ഡോ​ള​ർ നി​ക്ഷേ​പ​ത്തി​ലൂ​ടെ റീ​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു എ​ന്ന് ടെ​സ്ല​യു​ടെ മു​ൻ എ​ഞ്ചി​നീ​റി​ങ് വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ഴ​ത്തെ ലൂ​സി​ഡ് മോ​ട്ടോ​ർ​സ്,സി ​ഇ ഓ ​യും ആ​യ പീ​റ്റ​ർ റാ​വ്ലി​ൻ​സ​ണ്‍ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്

Related posts

Leave a Comment