ച​രി​ത്രം…​യു​എ​സ് ഓ​പ്പ​ൺ സിം​ഗി​ൾ​സ് കി​രീ​ടം ചൂ​ടി അ​ൽ​ക്കാ​ര​സ്


ന്യൂ​യോ​ർ​ക്ക്: പു​രു​ഷ ടെ​ന്നീ​സി​ൽ പു​ത്ത​ൻ താ​രോ​ദ​യം…! സ്പെ​യ്നി​ന്‍റെ കാ​ർ​ലോ​സ് അ​ൽ​ക്കാ​ര​സ്. നോ​ർ​വെ​യു​ടെ കാ​സ്പ​ർ റൂ​ഡി​ന്‍റെ കി​രീ​ട​മോ​ഹ​ത്തെ ത​ല്ലി​യു​ട​ച്ച് അ​ൽ​ക്കാ​ര​സ് യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ചൂ​ടി. സ്കോ​ർ: 6-4, 2-6, 7-6, 6-3.

മൂ​ന്നാം സീ​ഡാ​യ അ​ൽ​ക്കാ​ര​സ് നാ​ലു സെ​റ്റു​ക​ൾ നീ​ണ്ട വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണ് 23കാ​ര​നാ​യ റൂ​ഡി​നെ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ സെ​റ്റ് മി​ക​ച്ച പ്ര​ക​ട​ത്തി​ൽ നേ​ടി​യ അ​ൽ​ക്കാ​ര​സ് ര​ണ്ടാം സെ​റ്റ് ന​ഷ്ട​പ്പെ​ ടു​ത്തി. പി​ന്നീ​ട് മി​ക​ച്ച പോ​രാ​ട്ട​ത്തി​ലൂ​ടെ മൂ​ന്നും നാ​ലും സെ​റ്റ് സ്വ​ന്ത​മാ​ക്കി വി​ജ​യം നേ​ടി.

അ​ൽ​ക്കാ​ര​സി​ന്‍റെ ച​രി​ത്ര​നേ​ട്ടം

സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ ക​ന്നി ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​മാ​ണി​ത്. യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​കു​റ​ഞ്ഞ താ​ര​മാ​ണ് 19 വ​യ​സു​കാ​ര​നാ​യ അ​ൽ​ക്കാ​ര​സ്. കി​രീ​ട​നേ​ട്ട​ത്തോ​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ റാ​ങ്കും അ​ൽ​ക്കാ​ര​സ് സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment