പൊ​ന്നി​യി​ൻ സെ​ൽ​വ​ന്‍റെ ആ​ഘോ​ഷരാ​വ്; പൃ​ഥ്വി​രാ​ജി​ന്‍റെ ശ​ബ്ദ​ത്തി​ൽ ര​ജ​നി​യും ക​മ​ലും റീ​ലീ​സ് ചെ​യ്ത ട്രെ​യ്‌​ല​ർ വ​മ്പ​ൻ ഹി​റ്റ്!

 

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ൽ സി​നി​മാ​ക്കാ​ർ​ക്കും സി​നി​മാ പ്രേ​മി​ക​ൾ​ക്കും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​ത്സ​വ രാ​വാ​യി​രു​ന്നു. താ​ര​ങ്ങ​ൾ വി​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന ആ​ഘോ​ഷ രാ​വ് !

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചെ​ന്നൈ നെ​ഹ്റു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന, മ​ണി​ര​ത്നം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ൻ ശെ​ൽ​വ​ന്‍റെ ട്രെ​യ്‌​ല​ർ- ഓ​ഡി​യോ ലോ​ഞ്ചാ​ണ് ഉ​ത്സ​വ പ്ര​തീ​തി തീ​ർ​ത്ത​ത്.

സി​നി​മ പോ​ലെ ഈ ​ച​ട​ങ്ങും ബ്ര​ഹ്മാ​ണ്ഡം ത​ന്നെ​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ നി​ർ​മാ​താ​വ് ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ സാ​ര​ഥി സു​ഭാ​സ്ക​ര​ൻ, സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​ റ​ഹ്മാ​ൻ, ഛായ​ഗ്രാ​ഹ​ക​ൻ ര​വി വ​ർ​മ​ൻ, ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ വി​ക്രം, കാ​ർ​ത്തി, ജ​യം ര​വി, റ​ഹ്മാ​ൻ, ശ​ര​ത് കു​മാ​ർ, ജ​യ​റാം, പ്ര​ഭു, വി​ക്രം പ്ര​ഭു, പാ​ർ​ഥി​പ​ൻ, നാ​സ​ർ, റി​യാ​സ് ഖാ​ൻ, ഐ​ശ്വ​ര്യാ റാ​യ് ബ​ച്ച​ൻ, തൃ​ഷ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശോ​ഭി​താ ധു​ലി​പാ​ല, ജ​യ​ചി​ത്ര എ​ന്നി​വ​രും മ​റ്റു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. സം​വി​ധാ​യ​ക​ൻ ഷ​ങ്ക​ർ, ലി​ങ്കു​സാ​മി, ധ​ര​ണി, ബാ​ലാ​ജി ശ​ക്തി​വേ​ൽ, തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ നി​ർ​മാ​താ​ക്ക​ളാ​യ ഗോ​കു​ലം ഗോ​പാ​ല​ൻ, ദി​ൽ രാ​ജ്, ന​ടി​മാ​രാ​യ ഐ​ശ്വ​ര്യ രാ​ജേ​ഷ്, അ​തി​ഥി റാ​വു ഹൈ​ദ്രി തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ എ​ത്തി.

ചി​ത്ര​ത്തി​ലെ ആ​റു ഗാ​ന​ങ്ങ​ൾ എ.​ആ​ർ. റ​ഹ്മാ​നും സം​ഘ​വും ലൈ​വ് ആ​യി അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു.

വേ​ദി​യി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ലെ​ജ​ൻ​ഡു​ക​ളാ​യ സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തും, ഉ​ല​ക നാ​യ​ക​ൻ ക​മ​ല​ഹാ​സ​നും ചേ​ർ​ന്ന് അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ക്കി​യ ട്രെ​യ്‌​ല​ർ നി​മി​ഷ​ങ്ങ​ൾ കൊ​ണ്ട് കാ​ണി​ക​ളി​ൽ ആ​വേ​ശ​മാ​യി ആ​ളിപ്പ​ട​ർ​ന്ന് യു​ട്യൂ​ബി​ൽ വൈ​റ​ലാ​യി.

ഇ​തി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ ശ​ബ്ദ വി​വ​ര​ണ​ത്തോ​ടെ എ​ത്തി​യ മ​ല​യാ​ളം ട്രെ​യി​ല​ർ യു​ട്യൂ​ബി​ൽ പ​ത്തു ല​ക്ഷം കാ​ഴ്ച​ക്കാ​രെ നേ​ടി ത​രം​ഗ​മാ​യി ജൈ​ത്ര യാ​ത്ര തു​ട​രു​ക​യാ​ണ്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ്ര​ഹ്മാ​ണ്ഡ സി​നി​മ​യാ​യ പൊ​ന്നി​യി​ൻ സെ​ൽ​വ​ന്‍റെ വ​ര​വും കാ​ത്ത് ആ​കാം​ക്ഷ​യു​ടെ മു​ന​മ്പി​ലാ​ണ് സി​നി​മാ പ്രേ​മി​ക​ൾ.

ത​മി​ഴ് സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​ക്കി​യു​ടെ വി​ശ്വ പ്ര​സി​ദ്ധ ച​രി​ത്ര നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്ര ആ​വി​ഷ്കാ​ര​മാ​യ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ജ​യ മോ​ഹ​ൻ ത​മി​ഴ് സം​ഭാ​ഷ​ണ​വും ശ​ങ്ക​ർ രാ​മ​കൃ​ഷ​ണ​ൻ മ​ല​യാ​ള സം​ഭാ​ഷ​ണ​വും ര​ചി​ച്ചി​രി​ക്കു​ന്നു. റ​ഫീ​ക്ക് അ​ഹ​മ്മ​ദാ​ണ് ഗാ​ന ര​ച​യി​താ​വ്.

മ​ല​യാ​ളി അ​ഭി​നേ​താ​ക്ക​ളാ​യ ബാ​ബു ആ​ന്‍റ​ണി​യും ലാ​ലും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തും. പൊ​ന്നി​യി​ൻ സെ​ൽ​വ​ന്‍റെ ഒ​ന്നാം ഭാ​ഗം പി ​എ​സ് -1 30 ന് ​ലോ​ക​മെ​മ്പാ​ടും റീ​ലീ​സ് ചെ​യ്യും.

ശ്രീ ​ഗോ​കു​ലം മൂ​വി​സാ​ണ് ചി​ത്രം 250 ൽ ​പ​രം തി​യ​റ്റ​റു​ക​ളി​ൽ കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. പി​ആ​ർ​ഒ സി.​കെ. അ​ജ​യ് കു​മാ​ർ

Related posts

Leave a Comment