മ​സ്ജി​ദി​നു​നേ​രെ സാ​ങ്ക​ൽ​പി​ക അ​മ്പ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ കേ​സ്

ഹൈ​ദ​രാ​ബാ​ദ്: രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ മു​സ്ലിം ​പ​ള്ളി​യി​ലേ​ക്കു സാ​ങ്ക​ൽ​പ്പി​ക അ​സ്ത്രം എ​യ്യു​ന്ന വി​ധ​ത്തി​ൽ ആം​ഗ്യം കാ​ട്ടി​യ ഹൈ​ദ​രാ​ബാ​ദ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കൊ​മ്പെ​ല്ലാ മാ​ധ​വി ല​ത​യ്ക്കെ​തി​രേ കേ​സ്.

വെ​ള്ള​ത്തു​ണി കൊ​ണ്ടു മൂ​ടി​യ മ​സ്ജി​ദി​നു​നേ​രേ അ​മ്പെ​യ്യു​ന്ന​പോ​ലു​ള്ള സ്ഥാ​നാ​ർ​ഥി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തോ​ടെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നു മാ​ധ​വി ല​ത സ​മു​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 295എ (​വാ​ക്ക്, എ​ഴു​ത്ത്, ചി​ഹ്നം, ഇ​മേ​ജ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന്‍റെ വി​കാ​ര​ങ്ങ​ളെ​യോ മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യോ മ​നഃ​പൂ​ർ​വം വ്ര​ണ​പ്പെ​ടു​ത്തു​ക) ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ല​ത​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment