കൊ​റോ​ണ ഭീ​തി! വ​ഴി​യി​ല്‍ ക​ള​ഞ്ഞു​പോ​യ പ​ണ​വും ആ​ര്‍​ക്കും വേ​ണ്ട; ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ഉ​ട​മ​യ്ക്കു ത​ന്നെ തി​രി​ച്ചു​കി​ട്ടി; സംഭവം പയ്യന്നൂരില്‍

പ​യ്യ​ന്നൂ​ര്‍: കൊ​റോ​ണ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ഴി​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന പ​ണം പോ​ലും ആ​ര്‍​ക്കും വേ​ണ്ട.

ഇ​ക്കാ​ര​ണ​ത്താ​ല്‍ ക​ള​ഞ്ഞു​പോ​യ പ​ണം ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ഉ​ട​മ​യ്ക്കു ത​ന്നെ തി​രി​ച്ചു​കി​ട്ടി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ കൊ​റ്റി​യി​ലാ​ണ് സം​ഭ​വം.

പ​യ്യ​ന്നൂ​രി​ല്‍ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന രാ​മ​ന്ത​ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് സൂ​ഹൃ​ത്താ​യ വീ​ഡി​യോ​ഗ്ര​ഫ​റെ കാ​ണാ​നാ​ണ് കൊ​റ്റി​യി​ലെ​ത്തി​യ​ത്.

തി​രി​ച്ചു​പോ​കാ​നാ​യി പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്ന് ബൈ​ക്കി​ന്‍റെ താ​ക്കോ​ലെ​ടു​ത്ത കൂ​ട്ട​ത്തി​ലാ​ണ് പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണം താ​ഴെ വീ​ണ​ത്.

പ​ണം കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​യാ​ള്‍ വീ​ണ്ടും കൊ​റ്റി​യി​ലെ​ത്തി. ബൈ​ക്ക് നി​ര്‍​ത്തി​യി​ട​ത്ത് നോ​ക്കി​യ​പ്പോ​ള്‍ പ​ണം അ​വി​ടെ​ത​ന്നെ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സ​മീ​പ​ത്തെ വ്യാ​പാ​രി ഉ​ള്‍​പ്പെ​ടെ പ​ല​രും പ​ണം കി​ട​ക്കു​ന്ന​ത് ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും കൊ​റോ​ണ ഭ​യ​ത്താ​ല്‍ ആ​രും അ​ടു​ത്തു​പോ​ലും പോ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് ഇ​യാ​ള്‍​ക്ക് പ​ണം തി​രി​ച്ചു​കി​ട്ടി​യ​ത്.

Related posts

Leave a Comment