കൊച്ചി: ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ പതിനേഴുകാരൻ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലിൽ വീട്ടിൽ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകൻ ആന്റണി ജോസാണ് മരിച്ചത്. സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതാണ് ആന്റണിയും സുഹൃത്തുക്കളും. തുടർന്ന് ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിന് മറുവശത്തേക്ക് കടന്നു. ആന്റണി മറുഭാഗത്തേക്ക് ഇറങ്ങാൻ ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read MoreCategory: All News
മലബാറില്‍ മസ്തിഷ്ക ജ്വരം പിടിമുറുക്കുന്നു; ഒന്നരമാസത്തിനിടെ നാല് കേസുകള്‍, മൂന്ന് മരണം; പകച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: മലബാറിലെ കുട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തി മസ്തിഷ്കജ്വരം പിടി മുറുക്കുന്നതായി സൂചന. കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ നാലു കുട്ടികള്‍ക്കാണ് ഈ അപൂര്‍വ രോഗം പിടിപെട്ടത്. ഇതില്‍ മൂന്നു കുട്ടികള്‍ മരണത്തിനു കീഴടങ്ങി. ഒരു കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗം പ്രതിരോധിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് പകച്ചുനില്‍ക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നീന്തല്‍കുളത്തിലും പുഴയിലും കുളിച്ച കുട്ടികളാണ് രോഗത്തിനിരയായത്. രോഗബാധ തടയുന്നതിനു കാര്യമായ ബോധവല്കരണം പോലും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല. കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് ഏറ്റവുമൊടുവില്‍ മസ്തിഷ്കജ്വരം പിടിപെട്ടിട്ടുള്ളത്. ഈ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുന്നുകളോടു കുട്ടി പ്രതികരിക്കുന്നണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കിഴൂര്‍ കാട്ടുകുളത്തിലാണ് കുട്ടി കുളിച്ചത്. അതിനുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പനി ബാധിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുള്ള ഫദ്വയാണ് ആദ്യം ഈ…
Read Moreഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി; അർജന്റീന കോപ്പ സെമിയിൽ
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയിൽ സെമിയിൽ കടന്ന് ലോകചാമ്പ്യന്മാരായ അർജന്റീന. ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്റീനയുടെ സെമിപ്രവേശം (5-3). നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോൾ വീതം നേടി സമനിലയിലായതിനെത്തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അതേസമയം, നായകൻ ലയണൽ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയത് മത്സരത്തിന്റെ ആവേശം കുറച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇക്വഡോറിന്റെ രണ്ട് താരങ്ങളുടെ കിക്ക് തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് വീണ്ടും അർജന്റീനയുടെ രക്ഷകനായത്. ആദ്യ പകുതിയില്‍ 35-ാം മിനിറ്റിൽ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഗോളില്‍ അർജന്റീനയാണ് മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ മാര്‍ട്ടിനെസ് ഇക്വഡോർ വലയിലേക്ക് തട്ടിയിടുകയായിരുന്നു. 62-ാം മിനിറ്റില്‍ ഇക്വഡോർ താരം എന്നര് വലന്‍സിയയുടെ പെനല്‍റ്റി കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോയി. പിന്നീട് ലീഡുയർത്താൻ അർജന്റീനയും സമനിലപിടിക്കാൻ ഇക്വഡോറും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഒടുവിൽ ഏകപക്ഷീയമായ ഒരു…
Read Moreപ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കില്‍ ബാധ്യതയാകും; ബിനോയ് വിശ്വം
ആലപ്പുഴ: എസ്എഫ്ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ തലമുറ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേര്‍ന്നതല്ല എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം ആരോപിച്ചു. പ്രാകൃതമായ സംസ്കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിനു ബാധ്യതയായിമാറും- ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. വലിയവില കൊടുക്കേണ്ടിവരും: എഐഎസ്എഫ് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്ന് സിപിഐ വിദ്യാർഥിസംഘടനയായ എഐഎസ്എഫ്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിനു പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞു ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്നു വ്യക്തമാക്കണമെന്ന് എഐഎസ്എഫ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിത്തന്നെ പോയില്ലെങ്കിൽ…
Read Moreകാണേണ്ട ആനക്കാഴ്ച…! ഒരുമിച്ച് പുഴ നീന്തി നൂറിലേറെ ആനകൾ; വൈറലായി വീഡിയോ
നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദി അനായാസം നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ ആനക്കൂട്ടങ്ങളിൽ അഞ്ച് മുതല്‍ 15 വരെ അംഗങ്ങളെവരെയാണു കാണാറുള്ളതെങ്കിൽ പുഴ കടക്കാൻ വന്ന കൂട്ടത്തിൽ ചെറുതും വലുതുമായ നൂറിലേറെ ആനകൾ ഉണ്ടായിരുന്നു. ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രാഫര്‍ സച്ചിന് ഭരാലി പകർത്തിയ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ നിമതിഘട്ടിലാണ് ഈ അത്യപൂർവ കാഴ്ച ദൃശ്യമായത്. ബ്രഹ്മപുത്ര നദിക്കു കുറുകെ ആനക്കൂട്ടം അസ്വദിച്ചു നീന്തുകയായിരുന്നു. ആനകള്‍ക്കു നീന്താനറിയുമോ എന്ന സംശയം ഇതിന്റെ വീഡിയോ കണ്ടാൽ അതോടെ തീരും. ഇന്ത്യ-ബംഗ്ലാദേശ്-ചൈന എന്നീ മൂന്നുരാജ്യങ്ങളിലൂടെ ഒഴുകുന്ന ലോകത്തിലെ നീളം കൂടിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ജലസമൃദ്ധിയുടെ കാര്യത്തിലും ബ്രഹ്മപുത്ര പിന്നിലല്ല. സച്ചിന് ഭരാലി പകർത്തിയ ആനക്കൂട്ട നീരാട്ടിന്റെ വീഡിയോ മുതിര്‍ന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുധാ രാമന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.…
Read Moreകാക്കിയുടെ കരുതൽ…
കാക്കിയുടെ കരുതൽ… വാഹനത്തിരക്കിൽ റോഡു മുറിച്ചുകടക്കാൻ പാടുപെട്ട വയോധികയെ സഹായിക്കുന്ന പോലീസുകാരൻ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽനിന്നുള്ള ദൃശ്യം. – ദീപിക
Read Moreഗുരുവായൂർ ക്ഷേത്രനടയിൽ മീരാനന്ദന് മാംഗല്യം… ചിത്രങ്ങൾ കാണാം….
നിക്ഷേപ തട്ടിപ്പ്: 16 വർഷം ഒളിവിൽ കഴിഞ്ഞത് ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയായ ഭുജിൽ; എസ്എൻഡിപി ശാഖാ സെക്രട്ടറിയായിരിക്കെ പ്രിജിമോഹൻ മുങ്ങിയത് ലക്ഷങ്ങളുമായി
അമ്പലപ്പുഴ: നിക്ഷേപ തട്ടിപ്പ് കേസിൽ 16 വർഷമായി ഒളിവിലായിരുന്ന എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി പിടിയിൽ. പുറക്കാട് 10-ാം വാർഡ് തോട്ടപ്പള്ളി ഗൗരി മന്ദിരത്തിൽ പ്രിജിമോഹ(53)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഇന്ത്യ – പാക്കി സ്താൻ അതിർത്തി ജില്ലയായ റാൻ ഓഫ് കച്ചിലെ ഭുജിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തോട്ടപ്പള്ളി 2189-ാം നമ്പർ മുൻശാഖാ സെക്രട്ടറിയായിരുന്നു പ്രിജിമോൻ. ഈ കാലയളവിൽ പലരിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങൾ തിരിമറി നടത്തിയതായാണ് കേസ്. 2007 മുതൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻ്റിലായതിനു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് നാട്ടിൽ നിന്ന് മുങ്ങിയത്. ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശപ്രകാരം ബന്ധുക്കളുടെ യാത്രാ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
Read Moreസ്കൂൾ വളപ്പിൽ പുലി! വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ കയറ്റി പൂട്ടി അധ്യാപകർ
തമിഴ്നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളില്‍ കഴിഞ്ഞദിവസം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി. വന്നത് മനുഷ്യനല്ല, ഒരെമണ്ടൻ പുലി! പ്രവൃത്തിസമയത്ത് സ്കൂൾ വളപ്പിലെത്തിയ പുലി ജീവനക്കാരനെ ആക്രമിച്ചു. ഞൊടിയിടയിൽ വിദ്യാര്ഥികളെയെല്ലാം ക്ലാസ് മുറിയില്‍ കയറ്റി അധ്യാപകർ പൂട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുപ്പത്തൂർ കളക്ടറേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍ മെട്രിക്കുലേഷന്‍ സ്കൂളിലായിരുന്നു ഞെട്ടലുണ്ടാക്കിയ സംഭവം. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞില്ല. പുലി സ്കൂളിൽനിന്നു രക്ഷപ്പെട്ടതോടെ നഗരവാസികൾ പരിഭ്രാന്തരായി. തിരുപ്പത്തൂരിനു ചുറ്റും സമൃദ്ധമായി ചന്ദനമരങ്ങൾ വളരുന്ന കുന്നുകളുണ്ട്. ഇവിടെനിന്നാവും പുലിയെത്തിയതെന്നു സംശയിക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പത്തൂർ.
Read Moreനീറ്റ്- യുജി പുനഃപരീക്ഷ ഇന്ന്; പരീക്ഷയെഴുതുന്നത് 1563 വിദ്യാർഥികൾ
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്- യുജി) യിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർഥികളുടെ പുനഃപരീക്ഷ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചുവരെയാണ് പരീക്ഷ. ഫലം ഈ മാസം 30ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിടും. അഡ്മിറ്റ് കാർഡുകൾ എൻടിഎ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഹരിയാനയിലെ ഒരേ സെന്ററിൽനിന്ന് മുഴുവൻ മാർക്കും നേടി നീറ്റ് പരീക്ഷ പാസായ ആറു വിദ്യാർഥികളും ഇന്ന് വീണ്ടും പരീക്ഷയെഴുതും. ഇത്തവണ ഈ വിദ്യാർഥികൾ ഒരേ സെന്ററിലായിരിക്കില്ല പരീക്ഷയെഴുതുന്നത്. 67 വിദ്യാർഥികൾക്കാണ് ഇത്തവണ ഒന്നാം റാങ്ക് ലഭിച്ചത്. എൻടിഎയുടെ ഉദ്യോഗസ്ഥരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും പരീക്ഷ നടക്കുന്ന സെന്ററുകളിൽ ഉണ്ടാകും. പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്ററുകളിൽ നടന്ന നീറ്റ് യുജി പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്. കഴിഞ്ഞ നാലിന് ഫലം പുറത്തുവന്ന…
Read More