ചാ​ണ​കം തീ​റ്റി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തെ തി​ന്ന​രു​ത്

ബി​ജെ​പി സ​ർ​ക്കാ​രു​ക​ളു​ടെ മൗ​ന​മു​ദ്രി​ത സ​മ്മ​ത​പ​ത്ര​വു​മാ​യി അ​ഴി​ഞ്ഞാ​ടു​ന്ന രാ​ജ്യ​വി​രു​ദ്ധ​ർ ഒ​ഡീ​ഷ​യി​ലെ ഒ​രു ക്രൈ​സ്ത​വ​നെ ചാ​ണ​കം തീ​റ്റി​ച്ച് ‘ജ​യ് ശ്രീ​റാം’ വി​ളി​ക​ളോ​ടെ മ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​തി​വു​പോ​ലെ ഇ​ന്ദ്ര​പ്ര​സ്ഥം അ​തി​ശൈ​ത്യ​ത്തി​ലാ​ണ്; ശി​ശി​ര​ത്തി​ന്‍റെ​യ​ല്ല, വ​ർ​ഗീ​യ നി​ഷ്ക്രി​യ​ത​യു​ടെ. 24 മ​ണി​ക്കൂ​ർ​പോ​ലും വേ​ണ്ട, ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് ഈ ​വ​ർ​ഗീ​യ​വാ​ദി​ക​ളെ നി​ല​യ്ക്കു നി​ർ​ത്താ​ൻ. പ​ക്ഷേ, ചെ​യ്യി​ല്ല. അ​താ​ണു ധ്രു​വീ​ക​ര​ണ രാ​ഷ്‌​ട്രീ​യം! ഇ​ത​ര മ​ത​സ്ഥ​രെ വി​സ​ർ​ജ്യം തീ​റ്റി​ക്കു​ന്ന​തി​നോ​ളം അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്ന ഈ ​വ​ർ​ഗീ​യ മ​ഹാ​മാ​രി കേ​ര​ള​ത്തെ​യും തി​ന്ന​രു​ത്; ജാ​ഗ്ര​ത​യു​ണ്ടാ​ക​ണം. ഒ​ഡീ​ഷ​യി​ലെ ധെ​ൻ​ക​നാ​ൽ ജി​ല്ല​യി​ലെ പാ​ർ​ജാം​ഗ് ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലി​നു ന​ട​ന്ന സം​ഭ​വം തി​ങ്ക​ളാ​ഴ്ച​യാ​ണു പു​റം​ലോ​ക​മ​റി​യു​ന്ന​ത്. വീ​ട്ടി​ൽ പ്രാ​ർ​ഥ​നാ​യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​കി​നെ അ​വ​ർ ആ​ക്ര​മി​ച്ച​ത്. ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി എ​ത്തി​യ നാ​ൽ​പ്പ​തം​ഗ ബ​ജ്‌​രം​ഗ്ദ​ൾ സം​ഘ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പാ​സ്റ്റ​റു​ടെ ഭാ​ര്യ വ​ന്ദ​ന പ​റ​ഞ്ഞ​ത്. അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹ​ത്തെ​യും ഗ്രാ​മ​ത്തി​ൽ ആ​കെ​യു​ള്ള ഏ​ഴു ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യും ത​ല്ലി​ച്ച​ത​ച്ചു. പാ​സ്റ്റ​റെ…

Read More

സ്ത്രീ​ക​ളു​ടെ ഉ​ണ​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ന്ന അ​ടി​വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​കും, അ​വ ധ​രി​ച്ച് വീ​ഡി​യോ പ​ക​ർ​ത്തും; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച് ധ​രി​ച്ച് സ്വ​യം വീ​ഡി​യോ പ​ക​ർ​ത്തി​യ കേ​സി​ൽ മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ൽ‌. അ​മ​ൽ എ​ൻ. അ​ജി​കു​മാ​ർ(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹെ​ബ്ബ​ഗോ​ഡി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ ലെ​യ്‌​നു​ക​ളി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വീ​ടു​ക​ളും വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​ൻ തൂ​ക്കി​യി​ട്ടി​രു​ന്ന ബാ​ൽ​ക്ക​ണി​ക​ളു​മാ​ണ് അ​മ​ൽ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ട​അ​ടി​വ​സ്ത്ര​ങ്ങ​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Read More

ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​ക​രു​ത്: ട്രം​പി​നോ​ട് അ​മേ​രി​ക്ക​ൻ ക​ർ​ദി​നാ​ൾ​മാ​ർ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ​മാ​ർ. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലും മ​നു​ഷ്യാ​ന്ത​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യു​എ​സ് വി​ദേ​ശ​ന​യ​ത്തി​ലേ​ക്കു മ​ട​ങ്ങാ​നും ഷി​ക്കാ​ഗോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ്ലെ​സ് ജെ. ​കു​പി​ക്, വാ​ഷിം​ഗ്‌​ട​ൺ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് മ​ക്എ​ൽ​റോ​യ്, നെ​വാ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ജോ​സ​ഫ് ഡ​ബ്ലു. ടോ​ബി​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ട്രം​പി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ക​ർ​ദി​നാ​ൾ​മാ​രു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന. ഗ്രീ​ൻ​ലാ​ൻ​ഡി​നോ​ടും വെ​ന​സ്വേ​ല​യോ​ടു​മു​ള്ള ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി ‌യു​ദ്ധ​ങ്ങ​ളെ കാ​ണു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​ർ​ദി​നാ​ൾ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക ലോ​ക​ത്തി​ന്‍റെ ധാ​ർ​മി​ക സ്വ​ര​മാ​ക​ണം. അ​ല്ലാ​തെ, ലോ​ക​ത്തി​നു ഭീ​ഷ​ണി​യാ​ക​രു​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​ന ആ​ശ്ര​യ​മാ​യി മാ​ത്ര​മേ സൈ​നി​ക​ന​ട​പ​ടി പാ​ടു​ള്ളൂ​വെ​ന്ന​ത് ദേ​ശീ​യ​ന​യ​മാ​യി സ്വീ​ക​രി​ക്ക​ണം. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ഴ്ച​പ്പാ​ടു​പോ​ലെ ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ വി​ദേ​ശ​ന​യ​മാ​ണു ന​മ്മു​ടെ രാ​ജ്യ​ത്തി​നു വേ​ണ്ട​ത്. മ​നു​ഷ്യ​ജീ​വ​നെ​യും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള…

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ജയിലില്‍ തുടരും

തി​രു​വ​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ജാ​മ്യം. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​പാ​ളി​ക​ളു​ടെ കേ​സി​ലാ​ണ് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ​തി​നാ​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ജ​യി​ലി​ല്‍ തു​ട​രും. അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സ​ത്തി​നു ശേ​ഷ​വും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല.  

Read More

വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ മാ​ന​ഭം​ഗ​ങ്ങ​ൾ

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു സ്ത്രീ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച ദൃ​ശ്യ​ത്തി​ലെ ആ​രോ​പ​ണ​വി​ധേ​യ​ൻ ജീ​വ​നൊ​ടു​ക്കി. വീ​ഡി​യോ ദൃ​ശ്യ​ത്തി​ലെ സ്പ​ർ​ശ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​വും സ്വ​ഭാ​വ​വും ച​ർ​ച്ച​യാ​യ​തോ​ടെ വ്യാ​ഖ്യാ​നം സ​ഹി​തം പു​തി​യ വീ​ഡി​യോ സ്ത്രീ​ത​ന്നെ പോ​സ്റ്റ് ചെ​യ്തു. തി​ര​ക്കു​ണ്ടെ​ന്ന് അ​വ​ർ​ത​ന്നെ പ​റ​യു​ന്ന ബ​സി​ൽ, അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ന​ട​ത്തി​യ സ്പ​ർ​ശ​ന​ത്തി​ന്‍റെ നി​മി​ഷ​ദൃ​ശ്യം മാ​ത്രം സ്ലോ​മോ​ഷ​നി​ലാ​ക്കി ആ​വ​ർ​ത്തി​ച്ചു കാ​ണി​ച്ച് സം​ഭ​വ​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടി​യി​ട്ടു​മു​ണ്ട്. ന്യാ​യ​വും അ​ന്യാ​യ​വും കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ. പ​ക്ഷേ, കു​റ്റാ​രോ​പി​ത​രോ​ടു പ്ര​തി​ഷേ​ധി​ക്കു​ക​യോ പോ​ലീ​സി​ലോ കോ​ട​തി​യി​ലോ പ​രാ​തി​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം ഏ​ക​പ​ക്ഷീ​യ വി​ചാ​ര​ണ ന​ട​ത്തു​ന്ന, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ത്ത​രം മാ​ന​ഭം​ഗ​ങ്ങ​ളും ക​മ​ന്‍റു​ക​ളി​ലൂ​ടെ​യു​ള്ള കൂ​ട്ട​മാ​ന​ഭം​ഗ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണോ എ​ന്ന ചോ​ദ്യ​മു​ണ്ട്. പ​ക്ഷേ, ആ​ത്മ​ഹ​ത്യ​ക്കു പ്രേ​ര​ണ​യാ​യ ദൃ​ശ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ സ്ത്രീ​യെ അ​വ​രു​ടെ അ​തേ ശൈ​ലി​യി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​ക്കു​ക​യ​ല്ല, നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണു വേ​ണ്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്ക നി​ർ​മാ​താ​വു​മാ​യ സ്ത്രീ, ​ത​നി​ക്കെ​തി​രേ ബ​സി​ൽ​വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്…

Read More

വി​ദ്വേ​ഷ​ര​ഥ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ന​ടു​ത്തോ ?

സ്ഫോ​ട​നാ​ത്മ​ക​മാ​യ വാ​ർ​ത്ത​ക​ൾ നി​ർ​വി​കാ​ര​മാ​യി, ചി​ല​പ്പോ​ൾ ഒ​രു ചാ​യ ഊ​തി​ക്കു​ടി​ച്ചു​കൊ​ണ്ട് ആ​സ്വ​ദി​ച്ചു വാ​യി​ക്കാ​നോ കേ​ൾ​ക്കാ​നോ ക​ഴി​യു​ന്നി​ട​ത്തേ​ക്ക് നാം ​പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ത്ത​രം വാ​ർ​ത്ത​ക​ളി​ൽ ഒ​ന്ന് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റേ​താ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്നു. 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ര​ണ്ടാ​മ​ത്തെ വാ​ർ​ത്ത യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റേ​താ​ണ്. ഇ​ന്ത്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്തു ദൃ​ശ്യ​മാ​യി​രു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ത​ല​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ എ​വി​ടെ എ​ന്ന യാ​ന്ത്രി​ക ചോ​ദ്യ​ത്തി​നൊ​പ്പം പ്ര​തി​പ​ക്ഷ​ങ്ങ​ൾ, മാ​ധ്യ​മ​ങ്ങ​ൾ, കോ​ട​തി​ക​ൾ, മ​ത​നേ​തൃ​ത്വ​ങ്ങ​ൾ, മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​ക്കെ എ​വി​ടെ​യെ​ന്ന നി​രാ​ശാ​ഭ​രി​ത​മാ​യ ചോ​ദ്യ​വും ഉ​യ​രു​ന്നു. മു​ക​ളി​ൽ പ​റ​ഞ്ഞ ര​ണ്ടു വാ​ർ​ത്ത​ക​ളും പ​ര​സ്പ​ര​ബ​ന്ധി​ത​മാ​ണ്. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളും ഭ​ര​ണ​കൂ​ട നി​ഷ്ക്രി​യ​ത​യു​മാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും കാ​ര​ണം. 2025ൽ 1,318…

Read More

സംസ്ഥാന സ്കൂൾ കലോത്സവം; ഫി​ദ​ൽ മി​ക​ച്ച ന​ട​ൻ, ശ്രീ​യ ന​ടി

തൃ​ശൂ​ർ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ട​ക​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി ഫി​ദ​ൽ ഗൗ​ത​ത്തെ​യും ന​ടി​യാ​യി എ​ൻ.​വി. ശ്രീ​യ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.വ​ട​ക​ര മേ​മു​ണ്ട എ​ച്ച് എ​സ്എ​സ് അ​വ​ത​രി​പ്പി​ച്ച ” ഭാ​ഷ’ എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പി.​എം. ഫി​ദ​ൽ ഗൗ​ത​ത്തി​നു കി​ട്ടി​യ​ത്. തു​റ​യി​ലാ​ശാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫി​ദ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ൽ ജൂ​റി പു​ര​സ്കാ​രം ഫി​ദ​ൽ ഗൗ​തം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ബം​ഗ​ളൂ​രി​ൽ ന​ട​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​നാ​ട​ക മ​ത്സ​ര​ത്തി​ലും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സ​ർ പ്ര​വീ​ണി​ന്‍റെ​യും മാ​യ​യു​ടെ​യും മ​ക​നാ​ണ്. മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ലെ ജാ​തി​മ​ത വേ​ർ​തി​രി​വു​ക​ൾ പ്ര​തി​പാ​ദി​ക്കു​ന്ന താ​റാ​വ് എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​മാ​ണ് തൃ​ശൂ​ർ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് എ​സ്എ​ച്ച്എ​സി​ലെ എ​ൻ.​വി. ശ്രീ​യ​യെ മി​ക​ച്ച ന​ടി​യാ​ക്കി​യ​ത്. ടീ​ച്ച​റാ​യി വേ​ഷ​മ​ണി​ഞ്ഞ ശ്രീ​യ ത​ന്‍റെ ക്ലാ​സ് മു​റി​യി​ൽ അ​ര​ങ്ങേ​റു​ന്ന ജാ​തി മ​ത വേ​ർ​തി​രി​വു​ക​ളു​ടെ യ​ഥാ​ർ​ഥ​ചി​ത്രം കാ​ണി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു.​ആ​നാ​പ്പു​ഴ​യി​ലെ വി​നോ​ദ് കു​മാ​ർ-​ഡാ​നി​ഷ ദ​ന്പ​തി​ക​ളു​ടെ…

Read More

റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി മ​ൻ കി ​ബാ​ത് വേ​ണ്ട

 ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ചി​ല ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നു​ണ്ടെ​ന്നു വ​രു​ത്താ​നെ​ങ്കി​ലും സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത് ആ​ശാ​വ​ഹ​മാ​ണ്. പ​ക്ഷേ, ദു​രൂ​ഹ​ത വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​മ്മീ​ഷ​ന്‍റെ ഒ​രു ശി​പാ​ർ​ശ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​കാം ‘സ​ൺ​ഡേ​ സ്കൂ​ൾ ക്ഷേ​മ​നി​ധി’ എ​ന്ന ആ​ശ​യം പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​നു​വ​രി 16ന​കം അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ, അ​വ്യ​ക്ത​ത​യു​ടെ ഇ​രു​ട്ടി​ലും ദു​ർ​വ്യാ​ഖ്യാ​ന​ സാ​ധ്യ​ത​ക​ളു​ടെ മ​ഴ​യി​ലും നി​ന്ന് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ തീ​രു​മാ​നം. കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ ഈ ​നി​ല​പാ​ട് ക്രി​യാ​ത്മ​ക മ​നോ​ഭാ​വ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളു​ക​യും വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​താ​ര്യ​ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ക​യും വേ​ണം. ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത്. 2020 ന​വം​ബ​ർ അ​ഞ്ചി​ന് നി​യോ​ഗി​ക്കു​ക​യും 2023 മേ​യി​ൽ അ​ന്തി​മ​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത ജ​സ്റ്റീസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​ണ് നാം ​ഇ​പ്പോ​ഴും ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക…

Read More

“തൊ​​ഴി​​ൽ അ​​ല്ലെ​​ങ്കി​​ൽ ജ​​യി​​ൽ” ന​​ട​​പ്പാ​​ക്കി

ജ​​യി​​ൽ​​പ്പു​​ള്ളി​​ക​​ൾ 620 രൂ​​പ​​വ​​ച്ച് 30 ദി​​വ​​സം പ​​ണി​​യെ​​ടു​​ത്താ​​ൽ സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ​​ത്തി​​നും താ​​മ​​സ​​ത്തി​​നും ചി​​കി​​ത്സ​​യ്ക്കും പു​​റ​​മേ, 18,600 രൂ​​പ! ആ​​ശ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​വ​​ങ്ങ​​ൾ​​ക്കു വേ​​ത​​നം ക​​ഷ്ടി​​ച്ച് 12,000. തൊ​​ഴി​​ൽ വേ​​ണോ ജ​​യി​​ൽ വേ​​ണോ? ഒ​​രുകാ​​ല​​ത്ത് കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​തു​​ പാ​​ർ​​ട്ടി​​ക​​ളു​​ടെ പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലും മ​​നു​​ഷ്യ​​ച്ച​​ങ്ങ​​ല​​ക​​ളി​​ലും ചു​​വ​​രെ​​ഴു​​ത്തു​​ക​​ളി​​ലും നി​​റ​​ഞ്ഞു​​നി​​ന്നി​​രു​​ന്ന മു​​ദ്രാ​​വാ​​ക്യ​​മാ​​യി​​രു​​ന്നു, “തൊ​​ഴി​​ൽ അ​​ല്ലെ​​ങ്കി​​ൽ ജ​​യി​​ൽ”. തൊ​​ഴി​​ൽ​​ര​​ഹി​​ത​​രാ​​യ യു​​വാ​​ക്ക​​ളു​​ടെ സി​​ര​​ക​​ളി​​ൽ അ​​ഗ്നി പ​​ട​​ർ​​ത്തി​​യ ആ ​​രാ​​ഷ്‌​​ട്രീ​​യ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​വ​​ർ​​ക്ക് അ​​ധി​​കാ​​രം കി​​ട്ടി​​യി​​ട്ടും തൊ​​ഴി​​ൽ​​ര​​ഹി​​ത​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച​​തേ​​യു​​ള്ളൂ എ​​ന്ന​​തു ച​​രി​​ത്രം. പ​​ക്ഷേ, ച​​രി​​ത്രം തി​​രു​​ത്തി​​യി​​രി​​ക്കു​​ന്നു. ‘തൊ​​ഴി​​ൽ’ ഇ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് പ​​ക​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട ‘ജ​​യി​​ൽ’ മി​​ക​​ച്ച ശ​​ന്പ​​ള​​ത്തോ​​ടെ ഇ​​ട​​തു​​ സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി​​യി​​രി​​ക്കു​​ന്നു. ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​ന്‍റെ ഇ​​ര​​ട്ടി​​യോ​​ളം വ​​ർ​​ധി​​പ്പി​​ച്ച് രാ​​ജ്യ​​ത്തെ​​ങ്ങു​​മി​​ല്ലാ​​ത്ത ശ​​ന്പ​​ളം കേ​​ര​​ള​​ത്തി​​ലെ ജ​​യി​​ൽ​​പ്പു​​ള്ളി​​ക​​ൾ​​ക്ക് ഉ​​റ​​പ്പാ​​ക്കി​​യി​​രി​​ക്കു​​ന്നു. 620 രൂ​​പ​​വ​​ച്ച് 30 ദി​​വ​​സം പ​​ണി​​യെ​​ടു​​ത്താ​​ൽ സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ​​ത്തി​​നും താ​​മ​​സ​​ത്തി​​നും ചി​​കി​​ത്സ​​യ്ക്കും പു​​റ​​മേ, 18,600 രൂ​​പ! ആ​​ശ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​വ​​ങ്ങ​​ൾ​​ക്കു വേ​​ത​​നം ക​​ഷ്ടി​​ച്ച്…

Read More

കാ​പ്പ​ന്‍ പാ​ലാ ഗോ​ദ​യി​ല്‍ ആ​റാ​മൂ​ഴ​ത്തി​ന് ക​ച്ച​മു​റു​ക്കി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു: പാ​ലാ പി​ടി​ക്കാ​ൻ മാ​ണി സി. ​കാ​പ്പ​ന്‍ ക​ള​ത്തി​ലി​റ​ങ്ങി

കോ​ട്ട​യം: മു​ന്ന​ണി​മാ​റ്റ ച​ര്‍​ച്ച​ക​ള്‍​ക്ക് ചെ​വി കൊ​ടു​ക്കാ​തെ മാ​ണി സി. ​കാ​പ്പ​ന്‍ പാ​ലാ ഗോ​ദ​യി​ല്‍ ആ​റാ​മൂ​ഴ​ത്തി​ന് ക​ച്ച​മു​റു​ക്കി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. യു​ഡി​എ​ഫി​ലെ ഒ​റ്റ​യാ​നാ​യ​തി​നാ​ല്‍ മു​ന്ന​ണി​യു​ടെ പ​ച്ച​ക്കൊ​ടി​ക്കു കാ​ത്തു​നി​ല്‍​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കാ​പ്പ​ന്‍റെ നി​ല​പാ​ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ല്‍ ജ​യി​ച്ച​വ​രെ​യും പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും വി​ളി​ച്ചു​കൂ​ട്ടി​യു​ള്ള ക​ണ്‍​വ​ന്‍​ഷ​നോ​ടെ​യാ​ണ് കാ​പ്പ​ന്‍റെ അ​നൗ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ തു​ട​ക്കം. എ​ലി​ക്കു​ളം, മൂ​ന്നി​ല​വ്, രാ​മ​പു​രം, മു​ത്തോ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ​യും ക​ണ്‍​വ​ന്‍​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി. ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട്, ക​രൂ​ര്‍, കൊ​ഴു​വ​നാ​ല്‍, മീ​ന​ച്ചി​ല്‍, മേ​ലു​കാ​വ്, ത​ല​നാ​ട്, ത​ല​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ്‍​വ​ന്‍​ഷ​ന്‍ ഈ ​മാ​സം പൂ​ര്‍​ത്തി​യാ​കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫി​ല്‍ വ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും താ​ന്‍ പാ​ലാ​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജോ​സി​ന്‍റെ മു​ന്ന​ണി​മാ​റ്റ സൂ​ച​ന വ​ന്ന​പ്പോ​ള്‍ കാ​പ്പ​ന്‍ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ലെ​ത്തി​ക്കാ​ന്‍ ത​ന്നെ ആ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​ത്. 1965 മു​ത​ല്‍…

Read More