ന്യൂഡൽഹി: സംഗീതപ്രേമികൾ കാത്തിരുന്ന യുട്യൂബ് മ്യൂസിക് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകമെന്പാടുനിന്നുമുള്ള വിപുലമായ പാട്ടുശേഖരമാണ് യുട്യൂബ് മ്യൂസിക്കിലുള്ളത്. ഇത് സൗജന്യമായി ലഭിക്കും. അതേസമയം, വരിസംഖ്യ നൽകി സബ്സ്ക്രൈബ് ചെയ്യേണ്ട യുട്യൂബ് മ്യൂസിക് പ്രീമിയവും കന്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട പാട്ടുകൾ ഡൗണ്ലോഡ് ചെയ്യാനും ഇഷ്ടപ്പെട്ട പാട്ടുകൾകൊണ്ട് ആൽബമൊരുക്കാനും യുട്യൂബ് മ്യൂസിക്കിൽ സംവിധാനമുണ്ട്. പാട്ടുകൾ കണ്ടെത്താൻ മികച്ച സേർച്ചിംഗ് സംവിധാനമാണ് യുട്യൂബ് മ്യൂസിക്കിലുള്ളതെന്ന് ഗൂഗിൾ അറിയിച്ചു. പാട്ടിലെ ഏതാനും വാക്കുകളിൽനിന്നുപോലും യൂസർ ലക്ഷ്യംവച്ച പാട്ടിലെത്താൻ സാധിക്കുമത്രേ. കഴിഞ്ഞവർഷം ജൂണിലായിരുന്നു യുട്യൂബ് മ്യൂസിക്കിന്റെ ആഗോള ലോഞ്ചിംഗ്.
Read MoreCategory: Business
കമ്പോളം ആവേശത്തിൽ
മുംബൈ: ഓഹരിവിപണിയിൽ ആവേശം. എൻഡിഎ സഖ്യം 264 സീറ്റ് നേടുമെന്ന തെരഞ്ഞെടുപ്പ് സർവേഫലമാണ് കന്പോളത്തെ ഉത്സാഹിപ്പിച്ചത്. വിദേശ നിക്ഷേപകർ കൂടുതൽ പണം മുടക്കുമെന്നും റിപ്പോർട്ടുണ്ട്. ആറു മാസത്തിനുള്ളിലെ ഏറ്റവും മികച്ച ഏകദിന കുതിപ്പായിരുന്നു ഇന്നലത്തേത്. സെൻസെക്സ് 382.67 പോയിന്റ് (1.04 ശതമാനം) കയറി 37,054.1 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 19ന് 37,121.22ൽ ക്ലോസ് ചെയ്തശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗാണിത്. നിഫ്റ്റി 132.65 പോയിന്റ് (1.2 ശതമാനം) കയറി 11,168.05ൽ ക്ലോസ് ചെയ്തു. സെപ്റ്റംബർ 26നുശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗാണിത്. മാർച്ചിൽ മാത്രം സെൻസെക്സ് 1253.78 പോയിന്റും നിഫ്റ്റി 375.55 പോയിന്റും കയറി. ബാലാകോട്ട് ആക്രമണത്തിനു ശേഷം ഓഹരി കന്പോളങ്ങൾ മെല്ലെ കയറുകയായിരുന്നു. സിംഗപ്പൂർ ഗവൺമെന്റിന്റെ നിക്ഷേപ കന്പനി ഭാരതി എയർടെലിൽ 5000 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് എയർടെൽ ഓഹരിവില എട്ടു ശതമാനം…
Read Moreകള്ളക്കടത്ത് നിലച്ചു; കുരുമുളകിന് ഉണർവ്
സൈനീക നീക്കങ്ങൾക്കിടയിൽ കുരുമുളക് കള്ളക്കടത്ത് നിലച്ചു, ഉത്പന്ന വിലയിൽ തിരിച്ചുവരവ്. പുതിയതും പഴയതുമായ ചുക്ക് വരവ് വിലയെ ബാധിച്ചു. ഏലക്ക ശേഖരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഉത്സാഹിച്ചു. വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാൻഡ് മങ്ങിയത് തിരിച്ചടിയായി. സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം. കുരുമുളക് അതിർത്തിയിലെ സൈനീക നീക്കങ്ങൾ കണ്ട് വിദേശ കുരുമുളക് കള്ളക്കടത്തുകാർ രംഗം വിട്ടത് ഉത്പന്നത്തിന് താങ്ങായി. രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ സൈന്യം പരിശോധനകൾ കർശനമാക്കി. ഇതോടെ അതുവഴി ഇന്ത്യയിലേക്കുള്ള കുരുമുളക് കള്ളക്കടത്ത് നിലച്ചു. ഏതാനും മാസങ്ങളായി വിദേശ ചരക്ക് വൻതോതിൽ കളളകടത്തായി എത്തിയത് കർഷകരുടെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചിരുന്നു. വിവിധ ഉത്പാദന രാജ്യങ്ങളിൽനിന്നുള്ള വില കുറഞ്ഞ മുളക് എത്തിയത് ആഭ്യന്തര വിലത്തകർച്ചയ്ക്ക് ഇടയാക്കി. കള്ളക്കടത്ത് നിലച്ചതോടെ നേരത്തെ ഇറക്കുമതി നടത്തിയ വ്യവസായികൾ കുരുമുളക് വില വാരത്തിന്റെ രണ്ടാം പകുതിയിൽ ഉയർത്താനും ശ്രമം തുടങ്ങി. നമ്മുടെ…
Read Moreപത്തു രൂപ നാണയം പുറത്തിറക്കിയിട്ട് പത്തു വർഷം! 20 രൂപ നാണയവും പുറത്തിറക്കി
ന്യൂഡൽഹി: ഇരുപതു രൂപയുടെ നാണയം ഇന്നലെ പുറത്തിറക്കി. പത്തു രൂപ നാണയം പുറത്തിറക്കി പത്തു വർഷം പൂർത്തിയാക്കിയപ്പോഴാണിത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളും പുതിയ രൂപത്തിൽ തയാറായിട്ടുണ്ട്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 20 രൂപ നാണയത്തിന്റെ മാതൃക പുറത്തിറക്കി. കാഴ്ചയില്ലാത്തവർക്കും പെട്ടെന്നു മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ നാണയത്തിന്റെ രൂപകല്പന. പത്തു രൂപ നാണയം പോലെ രണ്ടു ലോഹങ്ങളുടെ നിറത്തിലാണ് 20 രൂപ നാണയവും. 20 രൂപ നാണയത്തിന് 12 വശങ്ങളും 8.54 ഗ്രാം ഭാരവും 27 മില്ലിമീറ്റർ വ്യാസവും ഉണ്ടാവും. ചെന്പ്, സിങ്ക്, നിക്കൽ എന്നിവയുടെ സംയുക്തമായിരിക്കും. അശോക സ്തംഭത്തിലെ സിംഹത്തലയാണു നാണയത്തിന്റെ മുഖവശം. സത്യമേവ ജയതേ, ഭാരത്, ഇന്ത്യ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ് നാണയം രൂപകൽപന ചെയ്തത്. രാജ്യത്തിന്റെ കാർഷിക…
Read Moreഡോളറിന് 70 രൂപ
മുംബൈ: രൂപ വീണ്ടും കരുത്താർജിച്ചു. ഡോളർ 70 രൂപയിലേക്കു താണു. മൂന്നുദിവസംകൊണ്ടു ഡോളർ നിരക്കിൽ 92 പൈസയുടെ കുറവുണ്ടായി. ഇന്നലെ മാത്രം 28 പൈസ കുറഞ്ഞു. ഫെബ്രുവരി ആദ്യത്തിലെ നിലവച്ചുനോക്കുന്പോൾ രൂപയ്ക്കു രണ്ടരശതമാനം ഉയർച്ച ഉണ്ട്.
Read Moreകമ്മി പരിധിക്കപ്പുറമാകും
ന്യൂഡൽഹി: നികുതിവരുമാനം പ്രതീക്ഷയിലും കുറവാകും. ബജറ്റ് കമ്മി പരിധി ലംഘിച്ചേക്കും.ഇതുവരെയുള്ള പ്രത്യക്ഷനികുതി പിരിവിലെ സൂചനകൾ ബജറ്റ് ലക്ഷ്യംകാണില്ലെന്നാണ്. ധനമന്ത്രാലയ ഓഫീസർമാരാണ് ഇതു വാർത്താ ഏജൻസിയോടു സൂചിപ്പിച്ചത്. പരോക്ഷ നികുതിയായ ജിഎസ്ടി ലക്ഷ്യത്തിനടുത്ത് എത്തില്ലന്നു നേരത്തെതന്നെ വ്യക്തമായിരുന്നു. 2018-19 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ചതു കേന്ദ്രവിഹിതമായി 7,43,900 കോടി രൂപ കിട്ടുമെന്നാണ്. മാസം 1.1 ലക്ഷം കോടി രൂപ വീതം ജിഎസ്ടി ലഭിച്ചാലേ ഇത്രയും കേന്ദ്രവിഹിതം കിട്ടൂ. അതുണ്ടാകില്ലെന്നു വ്യക്തമായപ്പോൾ ഈ ഫെബ്രുവരി ഒന്നിനു പുതുക്കിയ എസ്റ്റിമേറ്റിൽ ഈ വരുമാനം 6,43,900 കോടി രൂപയായി കുറച്ചു. പക്ഷേ, ഈ ലക്ഷ്യവും സാധിച്ചേക്കില്ല. 2018-19 ൽ രണ്ടു മാസം മാത്രമേ ഒരുലക്ഷം കോടി രൂപയിലധികം നികുതി കിട്ടിയുള്ളു. മിക്കപ്പോഴും 97,000 കോടി രൂപയ്ക്കടുത്താണു പിരിവ്. പ്രത്യക്ഷ നികുതി 12 ലക്ഷം കോടി കിട്ടുമെന്നാണു ബജറ്റിലും പുതുക്കിയ എസ്റ്റിമേറ്റിലും പ്രതീക്ഷിച്ചത്. എന്നാൽ…
Read Moreഅമേരിക്കൻ സാധനങ്ങൾക്ക് ഇന്ത്യ ചുങ്കം വർധിപ്പിക്കും
ന്യൂഡൽഹി: ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കുന്ന അമേരിക്കയ്ക്കു നേരേ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ. അമേരിക്കയിൽനിന്നുള്ള കുറേ സാധനങ്ങൾക്ക് ഇക്കുമതിച്ചുങ്കം കൂട്ടും. ഇന്ത്യയിൽ നിന്നുള്ള രണ്ടായിരത്തോളം ഇനം സാധനങ്ങൾ കുറഞ്ഞ ചുങ്കം ചുമത്തിയിരുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്തലാക്കുന്നത്. 560 കോടി ഡോളറിന്റെ കയറ്റുമതിയിൽ 19 കോടി ഡോളറിന്റെ നികുതിക്കിഴിവാണ് ഇല്ലാതാക്കുക. അമേരിക്കയിൽനിന്നുള്ള 29 കോടി ഡോളറിന്റെ ഇറക്കുമതിക്ക് ചുങ്കം കൂട്ടാനാണ് ഇന്ത്യയുടെ പദ്ധതി. ഏപ്രിൽ ഒന്നിന് ചുങ്കം കൂട്ടും. വാൽനട്ട്, പരിപ്പ്, പയർ, കടലപ്പരിപ്പ്, കടല, ബോറിക് ആസിഡ്, ഡയഗ്നോസ്റ്റിക് റീ ഏജന്റ്സ് തുടങ്ങിയവയ്ക്കാണ് ഇന്ത്യ ചുങ്കം കൂട്ടുക. വാൽനട്ടിനു ചുങ്കം നാലു മടങ്ങാക്കി 120 ശതമാനമാക്കും. കടല, പരിപ്പ് തുടങ്ങിയവയ്ക്ക് ചുങ്കം ഇരട്ടിപ്പിച്ച് 70 ശതമാനമാക്കും. പയറിന് 30 ശതമാനമെന്നുള്ളതു 40 ശതമാനമാക്കും.അമേരിക്കയുടെ ചുങ്കം വർധന മേയ് ആദ്യമാണു പ്രാബല്യത്തിൽ വരിക. അമേരിക്കൻ…
Read Moreഇന്ത്യക്കു പ്രത്യേക പരിഗണന നൽകില്ലെന്നു ട്രംപ്
വാഷിംഗ്ടൺ/ന്യൂഡൽഹി: വ്യാപാരത്തിൽ ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അമേരിക്കൻ സാധനങ്ങൾ പലതിനും ഇന്ത്യ വിലക്ക് തുടരുന്നതും ഉയർന്ന ചുങ്കം ഈടാക്കുന്നതുമാണു കാരണം. യുഎസ് നടപടി ഇന്ത്യയെ സാരമായി ബാധിക്കുകയില്ലെന്ന് ഇന്ത്യൻ വാണിജ്യ സെക്രട്ടറി അനൂപ് വാധവാൻ പറഞ്ഞു. 2017ൽ ഇന്ത്യ അമേരിക്കയിലേക്ക് 4520 കോടി ഡോളറി(3,16,400 കോടി രൂപ)നുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ 558 കോടി ഡോളറി(39,060 കോടി രൂപ)നുള്ള സാധനങ്ങളാണു പ്രത്യേക പരിഗണന ലഭിച്ചവ. ഇവയ്ക്കു മൊത്തം 19 കോടി ഡോളറി(1,330 കോടി രൂപ)നുള്ള ചുങ്കം ഇളവ് ലഭിച്ചു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രഫറൻസ് (ജിഎസ്പി) എന്നറിയപ്പെടുന്ന പരിഗണനയാണ് ഇന്ത്യക്കു ലഭിച്ചിരുന്നത്. വികസ്വര രാജ്യം എന്നതായിരുന്നു പരിഗണനയ്ക്കു കാരണം. ഈ പരിഗണന ഏറ്റവും കൂടുതൽ ലഭിക്കുന്നതും ഇന്ത്യക്കാണ്. വാഹനഭാഗങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ തുടങ്ങി 2000 ഇനം സാധനങ്ങൾക്കാണ്…
Read Moreഅമേരിക്ക-ചൈന വ്യാപാരയുദ്ധം പരിസമാപ്തിയിലേക്ക്
ബെയ്ജിംഗ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിക്കുന്നു. അമേരിക്കയിൽനിന്നുള്ള ഫാം, കെമിക്കൽ, ഓട്ടോ, മറ്റുത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ ചുങ്കം കുറയ്ക്കുമെന്ന് ചൈന അറിയിച്ചു. അമേരിക്കയാവട്ടെ കഴിഞ്ഞ വർഷം ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി കുറയ്ക്കുമെന്നും അറിയിച്ചു. ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ നടന്ന ചർച്ചകളിലാണ് ഇരു രാജ്യങ്ങളും ധാരണയായത്. എങ്കിലും ഈ മാസം 27ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചിട്ടുണ്ട്.
Read Moreഹെന്റെ.. പോന്നേ..! താഴേയ്ക്കുപോരുമോ? പവന് 280 രൂപ കുറഞ്ഞു
കൊച്ചി: മുകളിലേക്കു കുതിച്ചുകൊണ്ടിരുന്ന സ്വർണം ഇന്ന് താഴേക്കു വീണു. ചൊവ്വാഴ്ച പവന് 280 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 24,120 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3015 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
Read More