കമ്പോളം ആ​വേ​ശ​ത്തി​ൽ

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ ആ​വേ​ശം. എ​ൻ​ഡി​എ സ​ഖ്യം 264 സീ​റ്റ് നേ​ടു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ഫ​ല​മാ​ണ് ക​ന്പോ​ള​ത്തെ ഉ​ത്സാ​ഹി​പ്പി​ച്ച​ത്. വി​ദേ​ശ നി​ക്ഷേ​പ​ക​ർ കൂ​ടു​ത​ൽ പ​ണം മു​ട​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ആ​റു​ മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന കു​തി​പ്പാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. സെ​ൻ​സെ​ക്സ് 382.67 പോ​യി​ന്‍റ് (1.04 ശ​ത​മാ​നം) ക​യ​റി 37,054.1 ൽ ​ക്ലോ​സ് ചെ​യ്തു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19ന് 37,121.22ൽ ക്ലോ​സ് ചെ​യ്ത​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക്ലോ​സിം​ഗാ​ണി​ത്.

നി​ഫ്റ്റി 132.65 പോ​യി​ന്‍റ് (1.2 ശ​ത​മാ​നം) ക​യ​റി 11,168.05ൽ ​ക്ലോ​സ് ചെ​യ്തു. സെ​പ്റ്റം​ബ​ർ 26നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക്ലോ​സിം​ഗാ​ണി​ത്.

മാ​ർ​ച്ചി​ൽ മാ​ത്രം സെ​ൻ​സെ​ക്സ് 1253.78 പോ​യി​ന്‍റും നി​ഫ്റ്റി 375.55 പോ​യി​ന്‍റും ക​യ​റി. ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഓ​ഹ​രി ക​ന്പോ​ള​ങ്ങ​ൾ മെ​ല്ലെ ക​യ​റു​ക​യാ​യി​രു​ന്നു.

സിം​ഗ​പ്പൂ​ർ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നി​ക്ഷേ​പ ക​ന്പ​നി ഭാ​ര​തി എ​യ​ർ​ടെ​ലി​ൽ 5000 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് എ​യ​ർ​ടെ​ൽ ഓ​ഹ​രി​വി​ല എ​ട്ടു ശ​ത​മാ​നം ക​യ​റി. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ജി​യോ​യു​ടെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ പ്ര​ത്യേ​ക ക​ന്പ​നി​യു​ടേ​താ​ക്കി​യി​ട്ട് ഓ​ഹ​രി വി​ല്ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് റി​ല​യ​ൻ​സി​ന്‍റെ​യും വി​ല ഉ​യ​ർ​ത്തി.

ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളെ​പ്പ​റ്റി വി​ദേ​ശ ബ്രോ​ക്ക​റേ​ജു​ക​ൾ ന​ല്ല പ്ര​തീ​ക്ഷ​യാ​ണു പു​ല​ർ​ത്തു​ന്ന​ത്. സെ​ൻ​സെ​ക്സ് ഇ​ക്കൊ​ല്ലം 40,000 ക​ട​ക്കു​മെ​ന്നു ബി​എ​ൻ​പി പാ​രി​ബ ക​രു​തു​ന്നു. മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി സെ​ൻ​സെ​ക്സ് 42,000 ക​ട​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്നു. ബു​ൾ തരം​ഗ​മു​ണ്ടാ​യാ​ൽ 47,000 വ​രെ എ​ത്താം, അ​ഥ​വാ താ​ഴോ​ട്ടാ​യാ​ൽ 33,000 വ​രെ​യാ​കും സെ​ൻ​സെ​ക്സ് എ​ന്ന് അ​വ​ർ ക​ണ​ക്കാ​ക്കു​ന്നു.

ഡോ​ള​റി​ന് 69.88 രൂ​പ

മും​ബൈ: വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു വ​ൻ​തോ​തി​ലു​ള്ള നി​ക്ഷേ​പ​വു​മാ​യി വ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ രൂ​പ​യ്ക്കു ക​രു​ത്താ​യി. ഡോ​ള​ർ​വി​ല വീ​ണ്ടും 70 രൂ​പ​യ്ക്കു താ​ഴെ​യാ​യി. ഇ​ന്ന​ലെ മാ​ത്രം 27 പൈ​സ​യാ​ണു ഡോ​ള​റി​നു കു​റ​ഞ്ഞ​ത്. ഡോ​ള​ർ 69.88 രൂ​പ​യി​ൽ ക്ലോ​സ് ചെ​യ്തു. വി​ദേ​ശ​ത്തു ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ണു നി​ല്ക്കു​ന്ന​തും ഡോ​ള​റി​നു ചി​ല്ല​റ ദൗ​ർ​ബ​ല്യം ഉ​ണ്ടാ​യ​തും രൂ​പ​യ്ക്കു സ​ഹാ​യ​മാ​യി.

Related posts