അമേരിക്കൻ സാധനങ്ങൾക്ക് ഇന്ത്യ ചുങ്കം വർധിപ്പിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യ്ക്കു നേ​​​രേ അ​​​തേ നാ​​​ണ​​​യ​​​ത്തി​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കാ​​​ൻ ഇ​​​ന്ത്യ. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​റേ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം കൂ​​​ട്ടും.

ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ ചു​​​ങ്കം ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​ത്. 560 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ കയറ്റുമ​​​തി​​​യി​​​ൽ 19 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​കു​​​തി​​​ക്കി​​​ഴി​​​വാ​​​ണ് ഇ​​​ല്ലാ​​​താ​​​ക്കു​​​ക. അ‌​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള 29 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഇ​​​റ‌​​​ക്കു​​​മ​​​തി​​​ക്ക് ചു​​​ങ്കം കൂ​​​ട്ടാ​​​നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ പ​​​ദ്ധ​​​തി. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് ചു​​​ങ്കം കൂ​​​ട്ടും.

വാ​​​ൽ​​​ന​​​ട്ട്, പ​​​രി​​​പ്പ്, പ​​​യ​​​ർ, ക​​​ട​​​ല​​​പ്പ​​​രി​​​പ്പ്, ക​​​ട​​​ല, ബോ​​​റി​​​ക് ആ​​​സി​​​ഡ്, ഡ​​​യഗ്‌നോസ്റ്റി​​​ക് റീ ​​​ഏ​​​ജ​​​ന്‍റ്സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​ണ് ഇ​​​ന്ത്യ ‌ചു​​​ങ്കം കൂ​​​ട്ടു​​​ക. വാ​​​ൽ​​​ന​​​ട്ടി​​​നു ചു​​​ങ്കം നാ​​​ലു മ​​​ട​​​ങ്ങാ​​​ക്കി 120 ശ​​​ത​​​മാ​​​ന​​​മാ​​​ക്കും. ക​​​ട​​​ല, പ​​​രി​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ചു​​​ങ്കം ഇ​​​ര​​​ട്ടി​​​പ്പി​​​ച്ച് 70 ശ​​​ത​​​മാ​​​ന​​​മാ​​​ക്കും. പ​​​യ​​​റി​​​ന് 30 ശ​​​ത​​​മാ​​​ന​​​മെന്നു​​​ള്ള​​​തു 40 ശ​​​ത​​​മാ​​​ന​​​മാ​​​ക്കും.അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ചു​​​ങ്കം വ​​​ർ​​​ധ​​​ന മേ​​​യ് ആ​​​ദ്യ​​​മാ​​​ണു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക.

അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി ഇ​​​ന്ത്യ​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 12 ശ‌​​​ത​​​മാ​​​നം മാ​​​ത്ര​​​മേ നി​​​കു​​​തി​​​യി​​​ള​​​വി​​​ന് അ​​​ർ​​​ഹ​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ. അ​​​വ​​​യ്ക്കു സാ​​​ധാ​​​ര​​​ണ ചു​​​ങ്കം ന​​​ല്​​​കേ​​​ണ്ടി​​​വ​​​ന്നാ​​​ലും ക​​​യ​​​റ്റു​​​മ​​​തി ഇ​​​ല്ലാ​​​താ​​​കാ​​​നി​​​ട​​​യി​​​ല്ല.വ്യാ​​​പാ​​​രം സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം തീ​​​ർ​​​ക്കാ​​​ൻ ച​​​ർ​​​ച്ച തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ത്യ​​​ക്കു​​​ള്ള പ​​​രി​​​ഗ​​​ണ​​​ന കു​​​റ​​​ച്ച ട്രം​​​പി​​​ന്‍റെ ന​​​ട​​​പ‌​​​ടി​​​യി​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന് അ​​​മ​​​ർ‌​​​ഷ​​​മു​​​ണ്ട്. ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക ച​​​ർ​​​ച്ച ത​​​ര​​​ക്കേ​​​ടി​​​ല്ലാ​​​ത്ത പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി‌​​​ച്ചി​​​രു​​​ന്നു​​​താ​​​നും.‌

സ്റ്റെ​​​ന്‍റ്, കൃ​​​ത്രി​​​മ​​​മു​​​ട്ട് തു​​​ട​​​ങ്ങി​​​യ മെ​​​ഡി​​​ക്ക​​​ൽ സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്കു വി​​​ല നി​​​യ​​​ന്ത്രി​​​ച്ച​​​തും അ​​​മേ​​​രി​​​ക്ക​​​ൻ ക്ഷീ​​​രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ വാ​​​ങ്ങാ​​​ത്ത​​​തു​​​മാ​​​ണു ട്രം​​​പി​​​ന്‍റെ രോ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണം.

Related posts