ഇന്ത്യക്കു പ്രത്യേക പരിഗണന നൽകില്ലെന്നു ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ/​​​ന്യൂ​​​ഡ​​​ൽ​​​ഹി: വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ പ​​​ല​​​തി​​​നും ഇ​​​ന്ത്യ വി​​​ല​​​ക്ക് തു​​​ട​​​രു​​​ന്ന​​​തും ഉ​​​യ​​​ർ​​​ന്ന ചു​​​ങ്കം ഈ​​​ടാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണു കാ​​​ര​​​ണം.

യു​​​എ​​​സ് ന​​​ട​​​പ​​​ടി ഇ​​​ന്ത്യ​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ൻ വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി അ​​​നൂ​​​പ് വാ​​​ധ​​​വാ​​​ൻ പ​​​റ​​​ഞ്ഞു. 2017ൽ ​​​ഇ​​​ന്ത്യ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് 4520 കോ​​​ടി ഡോ​​​ള​​​റി(3,16,400 കോ​​​ടി രൂ​​​പ)​​​നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി​​​ ചെ​​​യ്തു. ഇ​​​തി​​​ൽ 558 കോ​​​ടി ഡോ​​​ള​​​റി(39,060 കോ​​​ടി രൂ​​​പ)​​​നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ച്ച​​​വ. ഇ​​​വ​​​യ്ക്കു മൊ​​​ത്തം 19 കോ​​​ടി ഡോ​​​ള​​​റി(1,330 കോ​​​ടി രൂ​​​പ)​​​നു​​​ള്ള ചു​​​ങ്കം ഇ​​​ള​​​വ് ല​​​ഭി​​​ച്ചു.

ജ​​​ന​​​റ​​​ലൈ​​​സ്ഡ് സി​​​സ്റ്റം ഓ​​​ഫ് പ്ര​​​ഫ​​​റ​​​ൻ​​​സ് (ജി​​​എ​​​സ്പി) എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. വി​​​ക​​​സ്വ​​​ര രാ​​​ജ്യം എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു കാ​​​ര​​​ണം. ഈ ​​​പ​​​രി​​​ഗ​​​ണ​​​ന ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​തും ഇ​​​ന്ത്യ​​​ക്കാ​​​ണ്. വാ​​​ഹ​​​ന​​​ഭാ​​​ഗ​​​ങ്ങ​​​ൾ, തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ, രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ തു​​​ട​​​ങ്ങി 2000 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​ഴി ചു​​​ങ്കം കു​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യും ഇ​​​ന്ത്യ​​​യു​​​മാ​​​യി വ്യാ​​​പാ​​​ര​​ത്ത​​​ർ​​​ക്കം തീ​​​ർ​​​ക്കാ​​​ൻ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. ഹാ​​​ർ​​​ലി​ ഡേ​​​വി​​​ഡ്സ​​​ൺ ബൈ​​​ക്കു​​​ക​​​ളു​​​ടെ ചു​​​ങ്കം കു​​​റ​​​ച്ച​​​ത് ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ്.

കീ​​​റാ​​​മു​​​ട്ടി​​​ക​​​ൾ ര​​​ണ്ട്

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര​​ത്ത​​​ർ​​​ക്ക​​​ത്തി​​​ൽ ര​​​ണ്ടു വ​​​ലി​​​യ കീ​​​റാ​​​മു​​​ട്ടി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. സ്റ്റെ​​​ന്‍റ് അ​​​ട​​​ക്ക​​​മു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും കൃ​​​ത്രി​​​മ മു​​​ട്ടു​​​ക​​​ളു​​​ടെ​​​യും വി​​​ല​​​യാ​​​ണ് ഒ​​​ന്ന്. ര​​​ണ്ടാ​​​മ​​​ത്തേ​​​ത് അ​​​മേ​​​രി​​​ക്ക​​​ൻ ക്ഷീ​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ല​​​ക്ക്.

സ്റ്റെ​​​ന്‍റി​​​നും മു​​​ട്ടി​​​നും മ​​​റ്റും ഇ​​​ന്ത്യ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ലി​​​യ ന​​​ഷ്ടം ഉ​​​ണ്ടാ​​​ക്കു​​​ന്നു. ഇ​​​വ​​​യി​​​ൽ പ​​​ല​​​തി​​​നും വി​​​ല ഏ​​​ഴി​​​ലൊ​​​ന്നാ​​​യി​​​ട്ടാ​​​ണ് ഇ​​​ന്ത്യ കു​​​റ​​​ച്ച​​​ത്. ഒ​​​രു ജ​​​ന​​​കീ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​തു​​​കൊ​​​ണ്ടു പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ത​​​യാ​​​റി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ​​​ശു​​​ക്ക​​​ൾ​​​ക്കു മാം​​​സ​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ ക​​​ല​​​ർ​​​ന്ന കാ​​​ലി​​​ത്തീ​​​റ്റ കൊ​​​ടു​​​ക്കാ​​​റു​​​ണ്ട്. ‘നോ​​​ൺ വെ​​​ജ്’ ക​​​ഴി​​​ച്ച പ​​​ശു​​​വി​​​ന്‍റെ പാ​​​ലി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം പേ​​​രു​​​ടെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​നു ചേ​​​രാ​​​ത്ത​​​താ​​​ണെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പ​​​റ​​​യു​​​ന്നു. നോ​​​ൺ​​​വെ​​​ജ് ഇ​​​ല്ലെ​​​ന്നു സ​​​ർ​​​ട്ടി​​​ഫൈ ചെ​​​യ്താ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്.

തു​​​ർ​​​ക്കി​​​ക്കും ഇ​​​ള​​​വി​​​ല്ല

ജി​​​എ​​​സ്പി പ്ര​​​കാ​​​ര​​​മു​​​ള്ള ചു​​​ങ്കം ഇ​​​ള​​​വ് തു​​​ർ​​​ക്കി​​​ക്കും ഇ​​​നി ന​​​ല്​​​കി​​​ല്ലെ​​​ന്നു ട്രം​​​പ് അ​​​റി​​​യി​​​ച്ചു. തു​​​ർ​​​ക്കി വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​മ​​​ല്ല, വി​​​ക​​​സി​​​ത രാ​​​ജ്യ​​​മാ​​​ണെ​​​ന്നാ​​​ണു ട്രം​​​പി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച നി​​​രോ​​​ധ​​​നം 60 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞേ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കൂ.

Related posts