പ​ത്തു രൂ​പ നാ​ണ​യം പു​റ​ത്തി​റ​ക്കിയിട്ട്‌ പ​ത്തു വ​ർ​ഷം! 20 രൂപ നാണയവും പു​റ​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: ഇ​രു​പ​തു രൂ​പ​യു​ടെ നാ​ണ​യം ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി. പ​ത്തു രൂ​പ നാ​ണ​യം പു​റ​ത്തി​റ​ക്കി പ​ത്തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ഴാ​ണി​ത്. ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, പ​ത്ത് രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ളും പു​തി​യ രൂ​പ​ത്തി​ൽ ത​യാ​റാ​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 20 രൂ​പ നാ​ണ​യ​ത്തി​ന്‍റെ മാ​തൃ​ക പു​റ​ത്തി​റ​ക്കി.

കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്കും പെ​ട്ടെ​ന്നു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ നാ​ണ​യ​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന. പ​ത്തു രൂ​പ നാ​ണ​യം പോ​ലെ ര​ണ്ടു ലോ​ഹ​ങ്ങ​ളു​ടെ നി​റ​ത്തി​ലാ​ണ് 20 രൂ​പ നാ​ണ​യ​വും. 20 രൂ​പ നാ​ണ​യ​ത്തി​ന് 12 വ​ശ​ങ്ങ​ളും 8.54 ഗ്രാം ​ഭാ​ര​വും 27 മി​ല്ലി​മീ​റ്റ​ർ വ്യാ​സ​വും ഉ​ണ്ടാ​വും. ചെ​ന്പ്, സി​ങ്ക്, നി​ക്ക​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത​മാ​യി​രി​ക്കും.

അ​ശോ​ക സ്തം​ഭ​ത്തി​ലെ സിം​ഹ​ത്ത​ല​യാ​ണു നാ​ണ​യ​ത്തി​ന്‍റെ മു​ഖ​വ​ശം. സ​ത്യ​മേ​വ ജ​യ​തേ, ഭാ​ര​ത്, ഇ​ന്ത്യ എ​ന്നി​വ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ ആ​ണ് നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. രാ​ജ്യ​ത്തി​ന്‍റെ കാ​ർ​ഷി​ക പൈ​തൃ​കം പ്ര​ക​ട​മാ​ക്കു​ന്ന ധാ​ന്യ​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​യും നാ​ണ​യ​ത്തി​ന്‍റെ ഒ​രു​വ​ശ​ത്ത് ഉ​ൾ​പ്പെ​ടു​ത്തി.

Related posts