ഓഹരി അവലോകനം / സോണിയ ഭാനു ഓഹരിവിപണി ഒരിക്കൽ കൂടി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. ബോംബെ സെൻസെക്സിന് മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 36,470 ന് ഒരു പോയിന്റ് പോലും വ്യത്യാസമില്ലാതെ 36,469.98 വരെ സൂചിക കയറി. നിഫ്റ്റി സൂചികയ്ക്ക് ഇതേ കോളത്തിൽ വ്യക്തമാക്കിയ 10,924 റേഞ്ചിൽ തടസം നേരിട്ടു. ബിഎസ്ഇ സൂചിക 376 പോയിന്റും എൻഎസ് ഇ 112 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. കോർപറേറ്റ് മേഖല പുറത്തുവിട്ട ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം വർധിച്ചത് ഹെവിവെയിറ്റ് ഓഹരികളെ ശ്രദ്ധേയമാക്കി. പതിവുപോലെ വിദേശ ഫണ്ടുകൾ വില്പനയ്ക്കാണ് മുൻതൂക്കം നല്കിയത്. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ വൻ നിക്ഷേപത്തിന് ഓരോ അവസരവും പ്രയോജനപ്പടുത്തി. ഹെവിവെയിറ്റ് ഓഹരികൾ പലതും കുതിച്ചുചാട്ടം കാഴ്ചവച്ചു. വരും ദിനങ്ങളിൽ വിപണി ഉറ്റുനോക്കുക ചൈനയുടെ ജിഡിപിയെയാണ്. ബാങ്ക് ഓഫ് ജപ്പാൻ, യൂറോപ്യൻ കേന്ദ്ര ബാങ്ക് തുടങ്ങിയവ പലിശനിരക്കിൽ സ്വീകരിക്കുന്ന നിലപാടുകളെല്ലാം…
Read MoreCategory: Business
ടെലികോംമേഖല പിടിച്ചടക്കി, ഇനി ലക്ഷ്യം ഇ-കൊമേഴ്സ്
അഹമ്മദാബാദ്: ടെലികോം മേഖലയിൽ വിദേശ കമ്പനികളുടെ അപ്രമാദിത്തം ഏതാണ്ട് തകർത്തു തരിപ്പണമാക്കിയ മുകേഷ് അംബാനി തന്റെ അടുത്ത തട്ടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ഇ-കൊമേഴ്സ് സ്ഥാപനം തുടങ്ങുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ പ്രഖ്യാപനം. വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ റീട്ടെയ്ൽ ഭീമന്മാരെ തകർക്കുകയാണ് ഇതിലൂടെ ഇന്ത്യയിലെ അതിസന്പന്നന്റെ ലക്ഷ്യം. ഗുജറാത്തിലെ 12 ലക്ഷം വരുന്ന ചെറുകിട റീട്ടെയ്ലർമാരെ ഉൾപ്പെടുത്തി ലോകത്തിലെതന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനം രൂപപ്പെടുത്താനാണ് റിലയൻസ് ഇൻസ്ട്രീസിന്റെ പദ്ധതി. നെറ്റ്വർക്ക് സഹായത്തിനായി റിലയൻസ് ജിയോയുമുണ്ടാകും. ഗുജറാത്തിൽ നടന്നുവരുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ ഇന്നലെയായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ഇപ്പോൾ ടെലികോം മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന റിലയൻസ് ജിയോ ഇൻഫോകോമിന് 28 കോടി വരിക്കാരുണ്ട്. അംബാനിയുടെ റീട്ടെയ്ൽ വിഭാഗത്തിനാവട്ടെ 6,500 നഗരങ്ങളിലായി പതിനായിരത്തിൽപ്പരം ഒൗട്ട്ലെറ്റുകളുമുണ്ട്. ഇവ രണ്ടുംകൂടി കൈകോർത്താൽ ഇ-കൊമേഴ്സ് മേഖലയിൽ ശോഭിക്കാനാകുമെന്ന് റിലയൻസ് റീട്ടെയ്ൽ…
Read Moreരൂപയ്ക്കു കയറ്റം
മുംബൈ: അഞ്ചു ദിവസത്തിനുള്ളിൽ ആദ്യമായി ഇന്നലെ രൂപ നേട്ടമുണ്ടാക്കി. ഡോളറിന്റെ വില 21 പൈസതാണ് 71.03 രൂപയായി.വിദേശവായ്പകൾ വാങ്ങുന്നതിനു വ്യവസായ മേഖല തിരിച്ചുള്ള നിയന്ത്രണണങ്ങൾ റിസർവ് ബാങ്ക് നീക്കം ചെയ്തു. ഇത് കൂടുതൽ കന്പനികൾക്കു വിദേശപണം സമാഹരിക്കാൻ അവസരം നല്കും. കൂടുതൽ ഡോളർ ഇന്ത്യയിലെത്തുകയും ചെയ്യും. രൂപയെ കരുത്തു കാണിക്കാൻ സഹായിച്ച പ്രധാന ഘടകമിതാണ്.
Read Moreജിഎസ്ടി വരുമാനത്തിൽ 10 ശതമാനം വളർച്ച
തിരുവനന്തപുരം: ഈ സാമ്പത്തികവർഷം കേരളത്തിനു ജിഎസ്ടി വരുമാനത്തിൽ പത്തു ശതമാനം വർധന മാത്രം. അടുത്ത വർഷം 30 ശതമാനം വളർച്ച കൈവരിക്കാനാകുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതീക്ഷ പ്രകടിപ്പിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോഴുള്ള വ്യവസ്ഥ പ്രകാരം കേന്ദ്ര സർക്കാർ 14 ശതമാനം നികുതി വർധന ഉറപ്പു നല്കിയിരുന്നു. വരുമാനത്തിൽ വരുന്ന കുറവ് കേന്ദ്രം നികത്തിത്തരും. അതുകൊണ്ടു കേരളത്തിന് 14 ശതമാനം വരുമാനവളർച്ച ഉറപ്പുണ്ട്. എന്നാൽ, അടുത്ത വർഷം കേന്ദ്രത്തിന്റെ ഒൗദാര്യം കൈപ്പറ്റേണ്ടി വരില്ലെന്നാണു പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. കാര്യക്ഷമമായി നികുതി പിരിച്ചെടുക്കുന്നതിനുള്ള രേഖകൾ ലഭ്യമായിട്ടില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനുള്ള സംവിധാനങ്ങൾ ഇനിയും പൂർണമായി തയാറായിട്ടില്ല. നികുതി നല്കാതെ ചരക്കുകൾ കേരളത്തിലേക്കു കടക്കുന്നുണ്ടെന്നു മന്ത്രി സമ്മതിച്ചു. നാലായിരം കോടി രൂപയുടെയെങ്കിലും നികുതിവെട്ടിപ്പ് നടക്കുന്നുണ്ട്. ഇ- വേ ബില്ലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജൂണോടെ കാര്യക്ഷമമായി നിലവിൽവരും. അതോടെ നികുതിചോർച്ച…
Read Moreഇന്ദ്ര നൂയിയെ ലോകബാങ്ക് തലപ്പത്തേക്കു പരിഗണിക്കുന്നു
ന്യൂയോർക്ക്: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ ഇന്ദ്ര നൂയിയും. പന്ത്രണ്ടു വർഷം പെപ്സികോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയിരുന്ന ഈ അറുപത്തിമൂന്നുകാരി കഴിഞ്ഞ ഓഗസ്റ്റിലാണു വിരമിച്ചത്. സ്ഥാനം ലഭിച്ചാൽ ലോകബാങ്ക് തലപ്പത്തു വരുന്ന ആദ്യ ഇന്ത്യക്കാരിയാകും ഇന്ദ്ര. ഇന്ദ്ര നൂയിയെ പരിഗണിക്കുന്നതായി ന്യൂയോർക്ക് ടൈംസ് പത്രമാണു റിപ്പോർട്ട് ചെയ്യുന്നത്. ആക്സിയോസ് എന്ന വെബ്സൈറ്റും ഇതു റിപ്പോർട്ട് ചെയ്തു. ലോകബാങ്ക് പ്രസിഡന്റിനെ കണ്ടെത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സഹായിക്കുന്ന പുത്രി ഇവാങ്ക ഇന്ദ്രയുമായി ബന്ധപ്പെട്ടിട്ടുണ്ട്. (ഇവാങ്ക ലോക ബാങ്ക് പ്രസിഡന്റ് പദത്തിലേക്കു പരിഗണിക്കപ്പെടുന്നതായി നേരത്തെ വന്ന റിപ്പോർട്ടുകൾ നിഷേധിക്കപ്പെട്ടിരുന്നു). ദക്ഷിണ കൊറിയക്കാരൻ ജിം യോംഗ് കിം രാജി പ്രഖ്യാപിച്ചതോടെയാണ് ലോകബാങ്ക് അധ്യക്ഷ പദവിയിൽ ഒഴിവുവന്നത്. ലോകബാങ്ക് പ്രസിഡന്റിനെ അമേരിക്കയും ഐഎംഎഫ് മാനേജിംഗ് ഡയറക്ടറെ യൂറോപ്യൻ രാജ്യങ്ങളും തീരുമാനിക്കുന്നതാണു കീഴ്വഴക്കം. യുഎസ് ട്രഷറി സെക്രട്ടറി…
Read Moreഓഹരികൾ കുതിച്ചു, രൂപയ്ക്കു ക്ഷീണം
മുംബൈ: ഓഹരികൾ വൻകുതിപ്പ് നടത്തിയ ദിവസവും രൂപ താഴോട്ടുപോയി. ഡോളർ വീണ്ടും 71 രൂപയ്ക്കു മുകളിലായി.ഡോളറിന് ഇന്നലെ 13 പൈസ വർധിച്ചു. ഒരിടയ്ക്ക് ഡോളർ 71.15 രൂപവരെ എത്തി. പിന്നീട് 71.05 രൂപയിൽ ക്ലോസ് ചെയ്തു. വിലക്കയറ്റം കുറഞ്ഞതിന്റെ ആവേശം എന്നാണ് ഓഹരികളുടെ കുതിപ്പിനെ വിശേഷിപ്പിച്ചത്. സെൻസെക്സ് 464.77 പോയിന്റ് (1.30 ശതമാനം) കയറി 36,318.33ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 149.2 പോയിന്റ് (1.39 ശതമാനം) ഉയർന്ന് 10,886.8 ൽ ക്ലോസ് ചെയ്തു. ചില്ലറവിലക്കയറ്റം കുറവായത് പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും എന്നാണ് കന്പോളത്തിന്റെ വിലയിരുത്തൽ. എന്നാൽ ഭക്ഷ്യവിലയിടിവും ഇന്ധനവിലയിലെ താഴ്ചയും കിഴിച്ചുള്ള കാതൽ വിലക്കയറ്റം ഇപ്പോഴും ഉയർന്നുതന്നെയാണു നിൽക്കുന്നത്. അതുകൊണ്ട് റിസർവ് ബാങ്ക് പലിശനിരക്ക് മാറ്റാതെ മുന്നോട്ടുപോകുമെന്നു കരുതുന്നവരുമുണ്ട്. പുതിയ ഗവർണർ പ്രീതി പിടിച്ചുപറ്റാൻ പലിശകുറയ്ക്കലിനു ശ്രമിച്ചുകൂടായ്കയില്ലെന്നും വിലയിരുത്തപ്പെടുന്നു. യെസ് ബാങ്കിന്റെ ചെയർമാൻ പദവിയിൽ…
Read Moreകാർഷിക വിലയിടിവിൽ വിലക്കയറ്റം താണു
ന്യൂഡൽഹി: ചില്ലറവിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റത്തിൽ ഗണ്യമായ ഇടിവ്. 2017 ഡിസംബറിലെ 5.21 ശതമാനത്തിൽനിന്ന് 2.19 ശതമാനത്തിലേക്കാണ് ഇക്കഴിഞ്ഞ ഡിസംബറിൽ ചില്ലറവിലക്കയറ്റം താണത്. നവംബറിൽ ഇത് 2.33 ശതമാനമായിരുന്നു. ഭക്ഷ്യവിലകൾ തലേ ഡിസംബറിൽ 4.96 ശതമാനം കയറിയ സ്ഥാനത്ത് ഈ ഡിസംബറിൽ 2.51 ശതമാനം കുറഞ്ഞു. നവംബറിൽ 2.61 ശതമാനം കുറഞ്ഞതാണ്. പഴങ്ങൾ, പച്ചക്കറികൾ, മുട്ട, പയർവർഗങ്ങൾ, പഞ്ചസാര എന്നിവയ്ക്കെല്ലാം വില താണു. മുട്ടയ്ക്ക് 4.34 ശതമാനം, പഴങ്ങൾക്ക് 1.41 ശതമാനം, പച്ചക്കറികൾക്ക് 16.14 ശതമാനം, പയറുവർഗങ്ങൾ 7.13 ശതമാനം, പഞ്ചസാര 9.22 ശതമാനം എന്നിങ്ങനെയാണ് വിലയിടിഞ്ഞത്. പ്രായോഗികമായി കാർഷികോത്പന്നങ്ങളുടെ വില താണു. എന്നാൽ മറ്റുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വില കൂടി. കാർഷികോത്പന്ന വിലയിടിവാണ് വിലക്കയറ്റത്തിലെ ഇടിവായി കാണുന്നത്. മൊത്തവിലക്കയറ്റം ഗണ്യമായി കുറഞ്ഞു ന്യൂഡൽഹി: ഇന്ധന, ഭക്ഷ്യവിലകൾ ഇടിഞ്ഞ സാഹചര്യത്തിൽ മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം വീണ്ടും…
Read Moreസന്തോഷവാർത്ത..! 153 രൂപയ്ക്ക് പേ ചാനലടക്കം 100 ചാനൽ
ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പ്രതിമാസം 153.40 രൂപയ്ക്ക് (ജിഎസ്ടി ഉൾപ്പെടെ) പേ ചാനലടക്കം 100 ചാനലുകൾ കാണാനുള്ള പാക്കേജ് പ്രഖ്യാപിച്ചു. പ്രേക്ഷകർക്ക് ഇഷ്ടമുള്ള ചാനൽ തെരഞ്ഞെടുക്കാനുള്ള അവസരവും ഈ പാക്കേജിലുണ്ട്. ഫെബ്രുവരി ഒന്നു മുതൽ ഈ പാക്കേജ് നിലവിൽ വരുമെന്നും ട്രായ് അറിയിച്ചു. അതേസമയം, ഈ പാക്കേജിൽ എച്ച്ഡി ചാനലുകൾ ഉൾപ്പെടുത്തിയിട്ടില്ല.
Read Moreകമ്പോളങ്ങൾ പ്രതിവാര നേട്ടത്തിൽ
ഓഹരി അവലോകനം / സോണിയ ഭാനു പ്രതികൂല വാർത്തകളെ മറികടന്ന് ഇന്ത്യൻ ഓഹരിസൂചിക പ്രതിവാരനേട്ടം സ്വന്തമാക്കി. വ്യാവസായിക വളർച്ചയ്ക്കു നേരിട്ട തിരിച്ചടിയും ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നുതുടങ്ങിയതും നിക്ഷേപകർക്ക് അനുകൂലമല്ല. വിദേശ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾ ഏതവസരത്തിലും ശക്തമാക്കാൻ ഇടയുള്ളത് വിനിമയവിപണിയിൽ രൂപയ്ക്കു മേൽ സമ്മർദമുളവാക്കാം. പിന്നിട്ടവാരം ബോംബെ സെൻസെക്സ് 314 പോയിന്റും നിഫ്റ്റി 67 പോയിന്റും മുന്നേറി. നവംബറിലെ വ്യാവസായിക വളർച്ച പതിനേഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്കു നീങ്ങിയത് സാമ്പത്തികമേഖല ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇതിനിടെ കോർപറേറ്റ് ഭീമന്മാർ പുറത്തുവിട്ട ത്രൈമാസ റിപ്പോർട്ടുകൾക്ക് വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. മുൻനിര കമ്പനികൾ പലതും നിക്ഷേപകരെ നിരാശപ്പെടുത്തി. സ്വകാര്യ ബാങ്കുകളുടെയും ഐടി കമ്പനികളുടെയും റിസൾട്ടിനു തിളക്കം മങ്ങി. ഈ വാരം പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങിയാൽ മുന്നേറ്റത്തിനു വേഗം കുറയും. നിഫ്റ്റി…
Read Moreവ്യവസായ വളർച്ച കുത്തനെ താണു
ന്യൂഡൽഹി: വ്യവസായവളർച്ചയിൽ വൻ ഇടിവ്. നവംബറിലെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) വെറും 0.5 ശതമാനം വളർച്ചയേ കാണിച്ചുള്ളൂ. തലേ നവംബറിൽ 8.5 ശതമാനം വളർച്ച ഉണ്ടായിരുന്നു. 19 മാസത്തിനിടയിലെ ഏറ്റവും താണ വളർച്ചയാണു നവംബറിലേത്. വാഹനവില്പനയിലുണ്ടായ തളർച്ച മുതൽ പല ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. ഖനനം 2.1 ശതമാനവും വൈദ്യുതി ഉത്പാദനം 5.1 ശതമാനവും വളർന്നപ്പോൾ ഫാക്ടറികളിലെ ഉത്പാദനം 0.4 ശതമാനം കുറഞ്ഞു. മൂലധന (യന്ത്ര) സാമഗ്രികളുടെ ഉത്പാദനം 3.4ഉം ഇന്റർമീഡിയന്റ് ഉത്പന്നങ്ങളുടേത് 4.5 ഉം ശതമാനം കുറഞ്ഞു. ഗൃഹോപകരണങ്ങളുടെ ഉത്പാദനം 0.9 ശതമാനവും സോപ്പ്, പേസ്റ്റ് തുടങ്ങിയ ഉപഭോഗ സാധനങ്ങളുടെ ഉത്പാദനം 0.6 ശതമാനവും കുറഞ്ഞു. ടെലിവിഷൻ സെറ്റ് നിർമാണം 73.7 ശതമാനം, ട്രക്ക്-ലോറി-ട്രെയിലർ ബോഡി നിർമാണം 48.3 ശതമാനം, ചെന്പ് കന്പിയും വയറും 42.6 ശതമാനം എന്നിങ്ങനെയാണു കുറഞ്ഞത്.സാന്പത്തികവളർച്ച ഏഴു ശതമാനത്തിനു താഴേക്കു…
Read More