തിളക്കം തുടർക്കഥയാക്കിയ ഇന്ത്യൻ കമ്പോളങ്ങൾ

ഓഹരി അവലോകനം / സോണിയ ഭാനു

ഓ​ഹ​രി​വി​പ​ണി ഒ​രി​ക്ക​ൽ കൂ​ടി തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ബോം​ബെ സെ​ൻ​സെ​ക്സി​ന് മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച പ്ര​തി​രോ​ധ​മാ​യ 36,470 ന് ​ഒ​രു പോ​യി​ന്‍റ് പോ​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ 36,469.98 വ​രെ സൂ​ചി​ക ക​യ​റി. നി​ഫ്റ്റി സൂ​ചി​ക​യ്ക്ക് ഇ​തേ കോ​ള​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ 10,924 റേ​ഞ്ചി​ൽ ത​ട​സം നേ​രി​ട്ടു. ബി​എ​സ്ഇ സൂ​ചി​ക 376 പോ​യി​ന്‍റും എ​ൻ​എ​സ് ഇ 112 ​പോ​യി​ന്‍റും പ്ര​തി​വാ​ര നേ​ട്ട​ത്തി​ലാ​ണ്.

കോ​ർ​പ​റേ​റ്റ് മേ​ഖ​ല പു​റ​ത്തു​വി​ട്ട ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് തി​ള​ക്കം വ​ർ​ധി​ച്ച​ത് ഹെ​വി​വെ​യി​റ്റ് ഓ​ഹ​രി​ക​ളെ ശ്ര​ദ്ധേയ​മാ​ക്കി. പ​തി​വു​പോ​ലെ വി​ദേ​ശ ഫ​ണ്ടു​ക​ൾ വി​ല്പ​ന​യ്ക്കാ​ണ് മു​ൻ​തൂ​ക്കം ന​ല്കി​യ​ത്. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ​ഫ​ണ്ടു​ക​ൾ വ​ൻ നി​ക്ഷേ​പ​ത്തി​ന് ഓ​രോ അ​വ​സ​ര​വും പ്ര​യോ​ജ​ന​​പ്പ​ടു​ത്തി. ഹെ​വി​വെയി​റ്റ് ഓ​ഹ​രി​ക​ൾ പ​ല​തും കു​തി​ച്ചു​ചാ​ട്ടം കാ​ഴ്ച​വ​ച്ചു.

വ​രും ദി​ന​ങ്ങ​ളി​ൽ വി​പ​ണി ഉ​റ്റു​നോ​ക്കു​ക ചൈ​ന​യു​ടെ ജി​ഡി​പി​യെ​യാ​ണ്. ബാ​ങ്ക് ഓ​ഫ് ജ​പ്പാ​ൻ, യൂ​റോ​പ്യ​ൻ കേ​ന്ദ്ര ബാ​ങ്ക് തു​ട​ങ്ങി​യ​വ പ​ലി​ശ​നി​ര​ക്കി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളെ​ല്ലാം സ​മീ​പ​ഭാ​വി​യി​ൽ വി​പ​ണി​യു​ടെ ക​യ​റ്റി​റ​ക്ക​ങ്ങ​ളി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തും.

ഫെ​ബ്രു​വ​രി​യി​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും വാ​യ്പാ അ​വ​ലോ​ക​ന​ത്തി​നാ​യി ഒ​ത്തു​ചേ​രും. സാ​മ്പ​ത്തി​ക​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ത​ന്നെ​യാ​വും അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ളി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ക. അ​തേ​സ​മ​യം വ​ർ​ഷ​മ​ധ്യം ന​ട​ക്കു​ന്ന പൊ​തുതെ​രെ​ഞ്ഞ​ടു​പ്പു​ക​ൾ വ​രെ ഫ​ണ്ടു​ക​ൾ ക​രു​ത​ലോ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

നി​ക്ഷേ​പ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്താ​ണ് ഇ​ട​പാ​ടു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. 35,844 ൽ ​ഓ​പ്പ​ൺ ചെ​യ്ത സെ​ൻ​സെ​ക്സ് 35,700ലേ​ക്കു താ​ഴ്ന്ന ശേ​ഷം ഇ​ര​ട്ടി വീ​ര്യത്തോ​ടെ 36,000 ലെ ​നി​ർ​ണാ​യ​ക പ്ര​തി​രോ​ധം ത​ക​ർ​ത്ത് 36,470 ലേ​ക്ക് മു​ന്നേ​റി. വാ​രാ​ന്ത്യം ലാ​ഭ​മെ​ടു​പ്പി​ൽ അ​ല്പം ത​ള​ർ​ന്ന് 36,387ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു.

ഈ ​വാ​രം 36,671 ലെ ​ആ​ദ്യ പ്ര​തി​രോ​ധം ല​ക്ഷ്യ​മാ​ക്കി മു​ന്നേ​റാ​ൻ സൂ​ചി​ക നീ​ക്കം ന​ട​ത്താം. ഇ​ത് മ​റി​ക​ട​ന്നാ​ൽ 36,955 പോ​യി​ന്‍റാ​ണ് അ​ടു​ത്ത ല​ക്ഷ്യം. വി​ല്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ 35,901 ആ​ദ്യ താ​ങ്ങ് പ്ര​തീ​ക്ഷി​ക്കാം. ഇ​ത് ന​ഷ്ട​പ്പെ​ട്ടാ​ൽ സെ​ൻ​സെ​ക്സ് 35,415 ലേ​ക്ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം.

​പ​ണി​യു​ടെ മ​റ്റു സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ എ​ന്നി​വ ബു​ള്ളി​ഷാ​ണ്. അ​തേ​സ​മ​യം സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക്, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക് തു​ട​ങ്ങി​യ​വ ഓ​വ​ർ ബോ​ട്ട് പൊ​സി​ഷ​നി​ലേ​ക്കു നീ​ങ്ങി​യ​ത് തി​രു​ത്ത​ലി​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്കു ശ​ക്തി​പ​ക​രാം.

ഡെ‌​യ്‌​ലി ചാ​ർ​ട്ടി​ൽ നി​ഫ്റ്റി 10,684 ലെ ​താ​ങ്ങ് നി​ല​നി​ർ​ത്തി. മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച ര​ണ്ടാം പ്ര​തി​രോ​ധ​മാ​യ 10,924 ലെ ​ത​ട​സം മ​റി​ക​ട​ന്ന് 10,928 വ​രെ സൂ​ചി​ക ക​യ​റി. വാ​രാ​ന്ത്യം നി​ഫ്റ്റി 10,907 പോ​യി​ന്‍റി​ലാ​ണ്. 10,924-10,992ലേ​ക്ക് ഉ​യ​രാ​ൻ ഇ​ന്നും നാ​ളെ​യു​മാ​യി വി​പ​ണി ശ്ര​മം ന​ട​ത്താം.

ഈ ​നീ​ക്കം വി​ജ​യി​ച്ചാ​ൽ 11,077 ലേ​ക്ക് ജ​നു​വ​രി സീ​രി​സ് സെ​റ്റി​ൽ​മെ​ന്‍റി​ന് മു​മ്പാ​യി സ​ഞ്ച​രി​ക്കാം. സാ​ങ്കേ​തി​ക​മാ​യി നി​ഫ്റ്റി ഓ​വ​ർ ബോ​ട്ടാ​യ​തി​നാ​ൽ പ്രോ​ഫി​റ്റ് ബു​ക്കിം​ഗി​നു​ള്ള സാ​ധ്യ​ത​ക​ൾ സൂ​ചി​ക​യെ 10,758ലേ​ക്കു ത​ള​ർ​ത്താം. ഈ ​റേ​ഞ്ചി​ലും തി​രി​ച്ച​ടി​നേ​രി​ട്ടാ​ൽ 10,600 വ​രെ തി​രു​ത്ത​ൽ തു​ട​രാം.

വി​ദേ​ശ നി​ക്ഷേ​പ​ക​ർ 2318.76 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 1842.31 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 70.38 ൽ​നി​ന്ന് 71.19 ലേ​ക്കു നീ​ങ്ങി. രൂ​പ​യു​ടെ വി​ല​യി​ടി​വും ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​തും ഇ​ന്ത്യ​ൻ വി​പ​ണി ആ​ശ​ങ്ക​യോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡ് ഓ​യി​ൽ വില വീ​ണ്ടും ക​യ​റി. ബാ​ര​ലി​ന് 51.59 ഡോ​ള​റി​ൽ​നി​ന്ന് എ​ണ്ണ​വി​ല 53.89 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 53.90 ലെ ​പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നാ​യി​ല്ല. ഈ ​ത​ട​സം ഭേ​ദി​ച്ചാ​ൽ എ​ണ്ണ​വി​ല 55.07 ഡോ​ള​ർ വ​രെ ഉ​യ​രാം.

ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ൾ പ​ല​തും മി​ക​വി​ലാ​ണ്. ചൈ​ന​യി​ൽ ഷാ​ങ്ഹാ​യ് സൂ​ചി​ക​യും ഹോ​ങ്കോം​ഗി​ൽ ഹാ​ൻ​സെ​ങും ജ​പ്പാ​നി​ൽ നി​ക്കീ​യും കൊ​റി​യ​യു​ടെ കോ​സ്പി​യും ഉ​യ​ർ​ന്നു. യൂ​റോ​പ്പി​ൽ ല​ണ്ട​ൻ എ​ഫ്ടി​എ​സ്, ഫ്രാ​ങ്ക്ഫ​ർ​ട്ട് ഡി ​ഡ​ക്സ്, പാ​രി​സ് സി​എ​സി എ​ന്നി​വ​യും ഉ​യ​ർ​ച്ച കൈ​വ​രി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ഡൗ ​ജോ​ൻ​സ് സൂ​ചി​ക ഓ​ഗ​സ്റ്റി​നു​ശേ​ഷം ആ​ദ്യ​മാ​യി തു​ട​ർ​ച്ച​യാ​യി നാ​ലാ​ഴ്ച​ക​ളി​ൽ നേ​ട്ടം നി​ല​നി​ർ​ത്തി. വാ​രാ​ന്ത്യം ഡൗ ​സൂ​ചി​ക 336 പോ​യി​ന്‍റ് വ​ർ​ധി​ച്ചു. എ​സ് ആ​ൻ​ഡ് പി, ​നാ​സ്ഡാ​ക് എ​ന്നി​വ​യും മി​ക​വി​ലാ​ണ്.

Related posts