ന്യൂഡൽഹി: ആദായനികുതി അടച്ചതിൽ റീഫണ്ട് ലഭിക്കുമെന്ന സന്ദേശങ്ങക്കെതിരേ ആദായനികുതി വകുപ്പ് രംഗത്ത്. ഇത്തരം എസ്എംഎസ് സന്ദേശങ്ങൾ പുതിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതാണെന്നാണ് വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രേഡ് ഉപയോക്താക്കൾക്ക് ആദായനികുതി വകുപ്പ് ഇ-മെയിൽ അയച്ചിട്ടുണ്ട്. ചില നികുതിദായകർ ഈ വ്യാജ എസ്എംഎസുകൾ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിട്ടുമുണ്ട്. ഓരോ നികുതിദായകനും 34,251 രൂപ റീഫണ്ട് ലഭിക്കുമെന്നാണ് എസ്എംഎസിന്റെ ഉള്ളടക്കം. ഒരു പ്രത്യേക പേജിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തിയാണ് സന്ദേശം വ്യാപിക്കുന്നത്. ഈ ലിങ്കിൽ പ്രവേശിച്ചാൽ ഉപയോക്താക്കളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒടുവിൽ ചോദിക്കുന്നുമുണ്ട്. അക്കൗണ്ടിൽനിന്ന് പണം ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആദായനികുതിവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നതിനാൽ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ ആകൃഷ്ടരാകരുതെന്നും ബാങ്ക് വിവരങ്ങൾ ചോദിക്കുന്ന ഒരു സൈറ്റിലും പ്രവേശിക്കരുതെന്നും ആദായനികുതി വകുപ്പ് പറയുന്നുണ്ട്.
Read MoreCategory: Business
ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണർ
ന്യൂഡൽഹി: ധനകാര്യ കമ്മീഷൻ അംഗം ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു. ഉർജിത് പട്ടേൽ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.മുൻ ധനകാര്യസെക്രട്ടറിയായ ദാസ് തമിഴ്നാട്ടിൽനിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ്. ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ അടുപ്പക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. തിങ്കളാഴ്ചയായിരുന്നു ഉർജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജി. റിസർവ് ബാങ്കിന്റെ സ്വയംഭരണം ഇല്ലാതാക്കാനും ബാങ്കിന്റെ മൂലധനത്തിൽ കുറേ ഭാഗം എടു ക്കാനും കേന്ദ്ര ധനമന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ മാസങ്ങളായി ചെറുത്തുനിൽക്കുകയായിരുന്നു പട്ടേൽ. ഈ വെള്ളിയാഴ്ച റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക് ടർ ബോർഡ് ചേരാനിരുന്നതാണ്. കഴിഞ്ഞ 19നു ചർച്ച പൂർത്തിയാകാത്ത ചില വിവാദ വിഷയങ്ങൾ അന്നു ചർച്ച ചെയ്യേണ്ടിയിരുന്നു. ഈ സാഹചര്യത്തി ലായിരുന്നു രാജി. 2016 സെപ്റ്റംബർ നാലിനു ചുമതലയേറ്റ പട്ടേലിന് അടുത്ത സെപ്റ്റംബർ വരെ കാലാവധി ഉണ്ടായിരുന്നു.
Read Moreമൃദുഭാഷി നല്കിയതു കനത്ത ആഘാതം
മിതമായും മൃദുവായും മാത്രമാണു ഡോ. ഉർജിത് പട്ടേൽ സംസാരിക്കാറ്. റിസർവ് ബാങ്കിന്റെ 24-ാമത്തെ ഗവർണറെ തെറ്റിദ്ധരിക്കാൻ ഇതും കാരണമായിട്ടുണ്ടാകും. പട്ടേൽ ഗവർണറായി 66-ാമത്തെ ദിവസം രാവിലെയാണു കറൻസി റദ്ദാക്കലിനു വേണ്ടി ശിപാർശ ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്. വൈകുന്നേരം അടിയന്തരമായി വിളിച്ചുകൂട്ടിയ ബോർഡ് യോഗത്തിൽ ഇത് സാന്പത്തിക വളർച്ചയെ പിന്നോട്ടടിക്കുന്ന അനാവശ്യ നടപടിയാണെന്നു പട്ടേൽ പറഞ്ഞു. പക്ഷേ, ശിപാർശ നല്കി. കറൻസി റദ്ദായി. അതിന്റെ ദുരന്തഫലം രാജ്യം ഇനിയും അനുഭവിച്ചു തീർന്നിട്ടില്ല. അന്നു ഗവൺമെന്റിനെ ധിക്കരിക്കാത്തതിനെച്ചൊല്ലി ചിലരെങ്കിലും പട്ടേലിനെ കുറ്റപ്പെടുത്തുന്നുണ്ട്. റിസർവ് ബാങ്ക് നൂറുശതമാനവും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നതാകും പട്ടേലിന്റെ വിശദീകരണം. ഞെട്ടിച്ച രാജി ഇന്നലെ രാജിവച്ചപ്പോൾ പട്ടേൽ പലരെയും ഞെട്ടിച്ചു – കേന്ദ്ര സർക്കാരിനെ അടക്കം. ഒക്ടോബർ അവസാനമോ നവംബർ 19-നോ ആയിരുന്നു രാജിയെങ്കിൽ ഈ ഞെട്ടൽ ഉണ്ടാകില്ലായിരുന്നു. അന്നു പട്ടേൽ രാജിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ…
Read Moreകറന്റ് അക്കൗണ്ട് കമ്മി കുതിച്ചുകയറി
മുംബൈ: ക്രൂഡ് ഓയിൽ വിലക്കയറ്റം രാജ്യത്തിന്റെ വിദേശനാണ്യ ഇടപാടുകളെ സാരമായി ഉലയ്ക്കുന്നു. സെപ്റ്റംബറിലവസാനിച്ച മൂന്നു മാസം വരവിനേക്കാൾ 1910 കോടി ഡോളർ ഇന്ത്യക്കു ചെലവാക്കേണ്ടിവന്നു. കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) എന്നറിയപ്പെടുന്ന ഇതു മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി)ത്തിന്റെ 2.9 ശതമാനമായി. തലേ സെപ്റ്റംബറിൽ ഇത് 1.1 ശതമാനമായിരുന്നു. ഉത്പന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്തും പ്രവാസികൾ നാട്ടിലെ രൂപ അക്കൗണ്ടുകളിലേക്കയച്ചും ടൂറിസം വഴിയും വരുന്ന പണവും ഇറക്കുമതി, വിദേശയാത്ര, വിദേശചികിത്സ, വിദേശപഠനം, മറ്റു സർക്കാർ ആവശ്യങ്ങൾ എന്നിവ വഴി ചെലവാകുന്ന പണവും തമ്മിലുള്ള അന്തരമാണു കറന്റ് അക്കൗണ്ട് കമ്മി. ഇന്ത്യ സ്ഥിരമായ കമ്മിയിലാണ്. ഇതു നികത്തുന്നതു പ്രവാസികളുടെ വിദേശനാണ്യ നിക്ഷേപം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികളിലും കടപ്പത്രങ്ങളിലും നടത്തുന്ന നിക്ഷേപം, വിദേശകന്പനികളുടെ മൂലധന നിക്ഷേപം, കന്പനികളും സർക്കാരും എടുക്കുന്ന വിദേശവായ്പ എന്നിവ വഴിയാണ്. കമ്മി വർധിക്കുംതോറും തിരിച്ചുകൊടുക്കേണ്ട…
Read Moreനികുതി റീഫണ്ട് നഷ്ടമായോ?
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് നിശ്ചിത കാലാവധി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ പല ആനുകൂല്യങ്ങളും നഷ്ടമാകും. നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. നിർദിഷ്ട കാലത്തിനുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ റിട്ടേണുകൾ പിന്നീട് ഫയൽ ചെയ്യുവാൻ സാധിക്കില്ല. റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ നികുതിയുടെ റീഫണ്ട് ലഭിക്കുകയുള്ളൂ. എന്നാൽ തക്കതായ കാരണം നിമിത്തം റിട്ടേണുകൾ നിർദിഷ്ട സമയത്തിനുള്ളിൽ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിലും ബിസിനസിൽ ഉണ്ടായ നഷ്ടം ക്യാരിഫോർവേർഡ് ചെയ്തുകിട്ടും – നഷ്ടപ്പെട്ടു എന്നു കരുതിയ റീഫണ്ട് തിരിച്ചുകിട്ടും. ആദായനികുതിനിയമത്തിലെ 119-ാം വകുപ്പനുസരിച്ച് പ്രസ്തുത റിട്ടേണുകൾ സ്വീകരിക്കുന്നതിന് ആദായനികുതി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താൻ സിബിഡിടിക്ക് അധികാരമുണ്ട്. നിർദിഷ്ട സമയത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്യാൻ, തക്കതായ കാരണം നിമിത്തം,…
Read Moreസൂചികകൾ ഇടിഞ്ഞു
മുംബൈ: ആഗോള വിപണികളുടെ പിന്നാലെ ഇന്ത്യൻ ഓഹരിവിപണിയും ഇടിഞ്ഞു. ഇന്നലെ പ്രധാന സൂചികകൾ ഒന്നരശതമാനത്തിലധികം താഴോട്ടു പോയി. ചൊവ്വാഴ്ച നാലുശതമാനത്തിലേറെ തകർന്ന യുഎസ് വിപണിക്ക് ബുധനാഴ്ച അവധിയായിരുന്നു. പക്ഷേ, ബുധനാഴ്ചത്തെ അനൗപചാരിക അവധിക്കച്ചവടത്തിൽ സൂചികകൾ രണ്ടുശതമാനത്തോളം താണു. ഇതേത്തുടർന്നു ചൈനയിലടക്കം ഏഷ്യൻ വിപണികളിലെല്ലാം വലിയ ഇടിവുണ്ടായി. ചൈനീസ് കന്പനിയായ വാവേയുടെ ചീഫ് ഫിനാൻസ് ഓഫീസറെ കാനഡയിൽ അറസ്റ്റ് ചെയ്ത നടപടി വീണ്ടും വാണിജ്യയുദ്ധത്തെപ്പറ്റിയുള്ള ഭീതി പരത്തിയിട്ടുണ്ട്. യൂറോപ്യൻ വിപണികളിൽ ഇത് ഇടിവിനു കാരണമായി. യുഎസ് വിപണിയും തുടക്കത്തിൽ ഇടിഞ്ഞു. ഇറാനെതിരായ ഉപരോധം ലംഘിച്ചെന്ന പേരിലാണ് വാവേ സിഎഫ്ഒയെ കാനഡ തടവിലാക്കിയത്. അമേരിക്കയുടെ ആവശ്യപ്രകാരമാണിത്. ഇവരെ വിചാരണയ്ക്കായി അമേരിക്കയ്ക്കു കൈമാറും. ഇന്നലെ സെൻസെക്സ് 572.28 പോയിന്റ് (1.59 ശതമാനം) താണ് 35,312.13 ലെത്തി. നിഫ്റ്റി 181.75 പോയിന്റ് (1.69 ശതമാനം) ഇടിഞ്ഞ് 10,601.15-ൽ ക്ലോസ്ചെയ്തു. സെൻസെക്സിലെ 30 ഓഹരികളിൽ…
Read Moreവായ്പാ പലിശയ്ക്ക് ഇനി സ്വതന്ത്ര ബെഞ്ച്മാർക്ക്
മുംബൈ: ഭവന-വാഹന വായ്പകളുടെയും സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ വായ്പയുടെയും പലിശ നിർണയം ഇനി സുതാര്യമാകും. അടുത്ത ഏപ്രിൽ ഒന്നിനു പുതിയ രീതി നിലവിൽ വരും. ഇന്നലെ റിസർവ് ബാങ്ക് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതുവരെ ബാങ്കുകൾക്കു നിക്ഷേപത്തിനും മറ്റും വേണ്ടിവരുന്ന ചെലവ് കണക്കാക്കിയാണു വായ്പാ പലിശ നിശ്ചയിച്ചിരുന്നത്. ഇനി ബാങ്കിനു പുറത്തുള്ള ഏതെങ്കിലും ഒരു നിരക്ക് ആധാരമാക്കി വേണം വായ്പാ- പലിശ നിശ്ചയിക്കാൻ. അതിനായി നാലു നിരക്കുകളിൽ ഒന്നു ബാങ്കിനു തീരുമാനിക്കാം. 1. റിസർവ് ബാങ്കിന്റെ റീപോ നിരക്ക് 2. ഇന്ത്യാ ഗവൺമെന്റിന്റെ 91 ദിവസ ട്രഷറി ബില്ലിലെ നിക്ഷേപ നേട്ടം (ഫിനാൻഷൽ ബെഞ്ച്മാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എഫ്ബിഐഎൽ പ്രസിദ്ധീകരിക്കുന്നത്). 3. 182 ദിവസ ട്രഷറി ബില്ലിലെ നിക്ഷേപനേട്ടം (എഫ്ബിഐഎൽ പ്രസിദ്ധീകരിക്കുന്നത്). 4. എഫ്ബിഐഎൽ പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും പലിശ നിരക്ക്. ഇങ്ങനെ സ്വീകരിക്കുന്ന അടിസ്ഥാന…
Read Moreവിവാദമില്ല; ആശ്വാസമുണ്ട്
പണനയം വിശദീകരിക്കാനുള്ള റിസർവ് ബാങ്ക് പത്രസമ്മേളനം ഇന്നലെ എല്ലാവരും സാകുതം ശ്രദ്ധിച്ചു. സർക്കാരുമായുള്ള ബാങ്കിന്റെ പോരാട്ടത്തെപ്പറ്റി ഏതെങ്കിലും കിട്ടുമോ എന്നായിരുന്നു ശ്രദ്ധ. പക്ഷേ ഒന്നും കിട്ടിയില്ല. ഗവർണർ ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർമാരും ഒരു വിവാദ വിഷയവും സ്പർശിച്ചില്ല. എന്നാൽ റിസർവ് ബാങ്കിൽ നിന്ന് ഇന്നലെ ഉണ്ടായത് ആശ്വാസ നടപടികളാണ്. നാടകീയമൊന്നുമല്ലെന്നു മാത്രം. പലിശ കുറയും ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു കയറുന്നില്ലെങ്കിൽ പലിശ ഇനി കുറയും എന്നതാണ് ഒന്നാമത്തെ ആശ്വാസം. ഇന്നലെ നിർണായക പലിശ നിരക്കുകൾ ഒന്നും മാറ്റിയില്ല. ഒക്ടോബറിലെ പണനയ കമ്മിറ്റി (എംപിസി) യോഗവും പലിശനിരക്ക് മാറ്റിയില്ല. അടുത്ത യോഗങ്ങളിലും പലിശ കൂട്ടാൻ സാധ്യത കുറവ്. വിലക്കയറ്റത്തിൽ ആശ്വാസം വിലക്കയറ്റത്തെപ്പറ്റിയുള്ള പ്രതീക്ഷ കുറച്ചു. മാർച്ച് ആകുന്പോഴേക്ക് 3.9-4.5 ശതമാനം മേഖലയിലാകും ചില്ലറ വിലക്കയറ്റം എന്നാണു മുന്പ് കണക്കുകൂട്ടിയത്. അത് 2.7-3.2 ശതമാനമായി ഇന്നലെ…
Read Moreഎസ്ബിഐയിലെ പണം നിക്ഷേപിക്കൽ പരിഷ്കാരം ബേനാമി ഇടപാടു തടയാൻ
കൊച്ചി: മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടു നടപ്പാക്കിയ പുതിയ പരിഷ്കാരം ബേനാമി ഇടപാടുകൾ തടയാൻ ഉതകുന്നതാണെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ ഒഴുകുന്ന കോടികൾ ഇതോടെ ഇല്ലാതാകുമെന്നാണു കരുതുന്നതെന്നും ഉപയോക്താക്കൾക്കു യാതൊരു വിധത്തിലുള്ള പ്രയാസങ്ങൾ നേരിടേണ്ടിവരില്ലെന്നും എസ്ബിഐ അധികൃതർ പറയുന്നു. പണം അടയ്ക്കുന്ന ആൾക്ക് എസ്ബിഐ അക്കൗണ്ടില്ലെങ്കിൽ സ്ലിപ്പിൽ പണം സ്വീകരിക്കുന്നയാളുടെ ഒപ്പോ, സമ്മതപത്രമോ ആവശ്യമാണെന്നതാണു പുതിയ പരിഷ്കാരം. കഴിഞ്ഞ ജൂലൈ മുതലാണു പുതിയ പരിഷ്കാരം എസ്ബിഐ നടപ്പാക്കിയത്. മുന്പു മറ്റൊരാളുടെ അക്കൗണ്ടിൽ 50,000 രൂപയ്ക്കു മുകളിൽ പണം നിക്ഷേപിക്കുന്നതിനു പണം നിക്ഷേപിക്കുന്നയാളുടെ പാൻ കാർഡും ഏതെങ്കിലും അഡ്രസ് പ്രൂഫും ഹാജരാക്കേണ്ടിയിരുന്നു. കുറഞ്ഞ തുകയാണെങ്കിൽ പണം നിക്ഷേപിക്കുന്നയാളുടെ ഒപ്പും നിർബന്ധമായിരുന്നു. പുതിയ പരിഷ്കാരം വന്നതോടെ ഇത്തരത്തിലുള്ള രേഖകളൊന്നും നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിനുശേഷം അതുവരെ ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകളിലേക്കു കോടിക്കണക്കിനു…
Read Moreകടന്നുപോയത് കമ്പോളങ്ങളുടെ ലാഭമാസം
ഓഹരി അവലോകനം / സോണിയ ഭാനു നവംബറിനെ ലാഭമാസമാക്കി മാറ്റി വിദേശഫണ്ടുകൾ ഇന്ത്യൻ നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു. ബോംബെ സെൻസെക്സ് പിന്നിട്ട മാസം അഞ്ചു ശതമാനം കുതിച്ചുചാട്ടം കാഴ്ചവച്ചു. മൂന്നു മാസത്തോളം വില്പനക്കാരായി നിലകൊണ്ട ശേഷമാണ് വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപത്തിന് തയാറായത്. പത്തു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ബയിംഗ് ആയ 12,260 കോടി രൂപയാണ് അവർ ഇറക്കിയത്. ക്രൂഡ് ഓയിൽവില താഴ്ന്നതും വിനിമയവിപണിയിൽ രൂപ കരുത്ത് തിരിച്ചുപിടിച്ചതും സെൻസെക്സിനും നിഫ്റ്റിക്കും നേട്ടമായി. നിഫ്റ്റി തുടർച്ചയായ അഞ്ച് സെഷനുകളിലും നേട്ടത്തിലായിരുന്നു. നവംബർ സെറ്റിൽമെന്റിനിടെ മുൻവാരം സൂചിപ്പിച്ച 10,512 പോയിന്റിലെ നിർണായക താങ്ങ് നിലനിർത്തുന്നതിൽ നിഫ്റ്റി കൈവരിച്ച വിജയമാണ് കുതിച്ചുചാട്ടത്തിന് വഴിതെളിച്ചത്. ആഗോള സാമ്പത്തികപ്രതിസന്ധിക്ക് അയവ് കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ മേഖല. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം ഉടൻ കണ്ടെത്താനാവുമെന്ന വിശ്വാസവും ഉടലെടുത്തു. ചൈനയും അമേരിക്കയും…
Read More