കടന്നുപോയത് കമ്പോളങ്ങളുടെ ലാഭമാസം

ഓഹരി അവലോകനം / സോണിയ ഭാനു

ന​വം​ബ​റി​നെ ലാ​ഭമാ​സ​മാ​ക്കി മാ​റ്റി വി​ദേ​ശ​ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു. ബോം​ബെ സെ​ൻ​സെ​ക്സ് പി​ന്നി​ട്ട മാ​സം അ​ഞ്ചു ശ​ത​മാ​നം കു​തി​ച്ചു​ചാ​ട്ടം കാ​ഴ്ച​വ​ച്ചു. മൂ​ന്നു മാ​സ​ത്തോ​ളം വി​ല്പ​ന​ക്കാ​രാ​യി നി​ല​കൊ​ണ്ട ശേ​ഷ​മാ​ണ് വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ​ത്തി​ന് ത​യാ​റാ​യ​ത്. പ​ത്തു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​യിം​ഗ് ആ​യ 12,260 കോ​ടി രൂ​പ​യാ​ണ് അ​വ​ർ ഇ​റ​ക്കി​യ​ത്. ക്രൂ​ഡ് ഓ​യി​ൽ​വി​ല താ​ഴ്ന്ന​തും വി​നി​മ​യ​വി​പ​ണി​യി​ൽ രൂ​പ ക​രു​ത്ത് തി​രി​ച്ചു​പി​ടി​ച്ച​തും സെ​ൻ​സെ​ക്സി​നും നി​ഫ്റ്റി​ക്കും നേ​ട്ട​മാ​യി.

നി​ഫ്റ്റി തു​ട​ർ​ച്ച​യാ​യ അ​ഞ്ച് സെ​ഷ​നു​ക​ളി​ലും നേ​ട്ട​ത്തി​ലാ​യി​രു​ന്നു. ന​വം​ബ​ർ സെ​റ്റി​ൽ​മെ​ന്‍റി​നി​ടെ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 10,512 പോ​യി​ന്‍റി​ലെ നി​ർ​ണാ​യ​ക താ​ങ്ങ് നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ഫ്റ്റി കൈ​വ​രി​ച്ച വി​ജ​യ​മാ​ണ് കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്.

ആ​ഗോ​ള സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് ക​ണ്ടു​തു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നി​ക്ഷേ​പ മേ​ഖ​ല. അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​യു​ദ്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ഉ​ട​ൻ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന വി​ശ്വാ​സ​വും ഉ​ട​ലെ​ടു​ത്തു. ചൈ​ന​യും അ​മേ​രി​ക്ക​യും 90 ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ വ്യാ​പാ​ര ച​ർ​ച്ച​ക​ൾ ന​ട​ത്തും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും ചേ​ർ​ന്ന് ന​ട​ത്തി​യ ഉ​ന്ന​ത ത​ല ച​ർ​ച്ച​ക​ൾ ഏ​ഷ്യ​ൻ-​യു​എ​സ് ഓ​ഹ​രി സൂ​ചി​ക​ക​ൾ​ക്ക് ഉ​ണ​ർ​വ് പ​ക​രും.

നി​ഫ്റ്റി സൂ​ചി​ക ഏ​ഴ് ആ​ഴ്ച​ക​ളി​ലെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ഫ​ല​മാ​യാ​ണ് 50 ഡി​എം​എ​യി​ലെ പ്ര​തി​രോ​ധം മ​റി​ക​ട​ന്ന​ത്. ഡെ​റി​വേ​റ്റീ​വ് മാ​ർ​ക്ക​റ്റി​ൽ ന​വം​ബ​ർ സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഷോ​ട്ട് ക​വ​റിം​ഗും പു​തി​യ നി​ക്ഷേ​പ​ങ്ങ​ളും വി​പ​ണി​യു​ടെ അ​ടി​യോ​ഴു​ക്ക് മാ​റ്റി​മ​റി​ച്ചു.

പോ​യ​വാ​രം 350 പോ​യി​ന്‍റ് നി​ഫ്റ്റി ക​യ​റി. ന​വം​ബ​റി​ൽ സൂ​ചി​ക 4.72 ശ​ത​മാ​നം ഉ​യ​ർ​ന്ന് 490 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 10,730 റേ​ഞ്ചി​ലെ പ്ര​തി​രോ​ധം ഭേ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ചി​ക ഇ​നി ഉ​റ്റുനോ​ക്കു​ക 11,060-11,190 പോ​യി​ന്‍റി​നെ​യാ​ണ്. ബു​ള്ളി​ഷ് ട്ര​ൻ​ഡ് തു​ട​രാ​നാ​യാ​ൽ ക്രി​സ്മ​സി​ന് മു​മ്പ് 11,616ലെ ​ല​ക്ഷ്യം അ​ക​ലെ​യ​ല്ല. സൂ​ചി​ക​യ്ക്ക് 10,607 താ​ങ്ങു​ണ്ട്. ഡെ​യ്‌​ലി ചാ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ, എം​എ​സി​ഡി എ​ന്നി​വ ബു​ള്ളി​ഷ് ട്ര​ൻ​ഡി​ലാ​ണ്.

ബോം​ബെ സെ​ൻ​സെ​ക്സ് 1213 പോ​യി​ന്‍റി​ന്‍റെ ത​ക​ർ​പ്പ​ൻ മു​ന്നേ​റ്റം പോ​യ​വാ​രം ന​ട​ത്തി. അ​ഞ്ച് പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലാ​യി സൂ​ചി​ക മൂ​ന്ന് ശ​ത​മാ​നം ഉ​യ​ർ​ന്നു. ന​വം​ബ​റി​ൽ ആ​കെ അ​ഞ്ചു ശ​ത​മാ​നം ക​യ​റി. ജൂ​ലൈ​യ്ക്കു ശേ​ഷം ഇ​ത്ര ശ​ക്ത​മാ​യ കു​തി​പ്പ് ആ​ദ്യ​മാ​ണ്. ഒ​ക്‌​ടോ​ബ​റി​ലെ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ൽ നി​ന്ന് എ​ട്ട​ര ശ​ത​മാ​നം ബി​എ​സ്ഇ മു​ന്നേ​റി​യെ​ങ്കി​ലും ഓ​ഗ​സ്റ്റ് 29 ലെ ​റി​ക്കാ​ർ​ഡ് ത​ല​ത്തി​ൽ​നി​ന്ന് സൂ​ചി​ക ഇ​പ്പോ​ഴും ഏ​ഴ​ര ശ​ത​മാ​നം താ​ഴെ​യാ​ണ്.

സെ​ൻ​സെ​ക്സ് 34,930 റേ​ഞ്ചി​ൽനി​ന്ന് തി​ങ്ക​ളാ​ഴ്ച 35,000 ത​ട​സം ക​ട​ന്ന് വെ​ള്ളി​യാ​ഴ്ച 36,000 ലെ ​പ്ര​തി​രോ​ധ​വും ഭേ​ദി​ച്ച് 36,389 വ​രെ സ​ഞ്ച​രി​ച്ചു. വാ​രാ​ന്ത്യം 36,194 പോ​യി​ന്‍റി​ലാ​ണ്. സൂ​ചി​ക​യു​ടെ പ്ര​തി​ദി​ന ച​ല​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 36,745-37,296 പോ​യി​ന്‍റി​ലാ​ണ് അ​ടു​ത്ത പ്ര​തി​രോ​ധം. സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ന് നീ​ക്കം ന​ട​ന്നാ​ൽ 35,286-34,378 ൽ ​താ​ങ്ങു​ണ്ട്.

ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ തി​രി​ച്ചു​വ​ര​വാ​ണ് ഓ​ഹ​രി സൂ​ചി​ക​യ​ടെ മു​ന്നേ​റ്റ​ത്തി​ന് ഏ​റ്റ​വും കു​ടു​ത​ൽ ഗു​ണ​ക​ര​മാ​യ​ത്. ഒ​ക്‌​ടോ​ബ​ർ ആ​ദ്യം ഡോ​ള​റി​ന് മു​ന്നി​ൽ 74.90ലേ‌​ക്ക് ഇ​ടി​ഞ്ഞ രൂ​പ​യു​ടെ മൂല്യം ഇ​തി​ന​കം ആ​റു ശ​ത​മാ​നം ക​രു​ത്ത് തി​രി​ച്ചു​പി​ടി​ച്ച് 69.70 ലേ​ക്കു ക​യ​റി. രൂ​പ​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യ്ക്ക് 63.97 ലേ​ക്കും തു​ട​ർ​ന്ന് 63.57 ലേ​ക്കും മൂ​ല്യം ജ​നു​വ​രി-​ഫെ​ബ്രു​വ​രി​യി​ൽ ശ​ക്തി​പ്രാ​പി​ക്കാം.

വി​ദേ​ശ ഫ​ണ്ടു​ക​ൾ പോ​യ​വാ​രം 2326.37 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ഈ ​കാ​ല​യ​ള​വി​ൽ ആ​ഭ്യ​ന്ത​ര മ്യൂ​ച​ൽ ഫ​ണ്ടു​ക​ൾ 2515.66 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.സെ​പ്റ്റം​ബ​റി​ൽ ബാ​ര​ലി​ന് 76 ഡോ​ള​റി​ൽ നീ​ങ്ങി​യ ക്രൂ​ഡ് ഓ​യി​ൽ നി​ല​വി​ൽ 50 ഡോ​ള​റി​ലാ​ണ്. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ എ​ണ്ണ​വി​ല​യി​ൽ മൂ​ന്നി​ലൊ​ന്ന് കു​റ​വ് സം​ഭ​വി​ച്ചു. 47.48 ഡോ​ള​റി​ൽ എ​ണ്ണ​യ്ക്ക് താ​ങ്ങു​ണ്ട്. ഈ ​സ​പ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ടാ​ൽ ക്രൂ​ഡ് ഓ​യി​ൽ ജ​നു​വ​രി​യി​ൽ 41.42 ഡോ​ള​റി​ലേ​ക്കു പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം.

Related posts