വാ​യ്പാ പ​ലി​ശ​യ്ക്ക് ഇ​നി സ്വ​ത​ന്ത്ര ബെ​ഞ്ച്മാ​ർ​ക്ക്

മും​ബൈ: ​ഭ​വ​ന-​വാ​ഹ​ന വാ​യ്പ​ക​ളു​ടെ​യും സൂ​ക്ഷ്മ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ വാ​യ്പ​യു​ടെ​യും പ​ലി​ശ നി​ർ​ണയം ഇ​നി സു​താ​ര്യ​മാ​കും. അ​ടു​ത്ത ഏ​പ്രി​ൽ ഒ​ന്നി​നു പു​തി​യ രീ​തി നി​ല​വി​ൽ വ​രും. ഇ​ന്ന​ലെ റി​സ​ർ​വ് ബാ​ങ്ക് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഇ​തു​വ​രെ ബാ​ങ്കു​ക​ൾ​ക്കു നി​ക്ഷേ​പ​ത്തി​നും മ​റ്റും വേ​ണ്ടിവ​രു​ന്ന ചെ​ല​വ് ക​ണ​ക്കാ​ക്കി​യാ​ണു വാ​യ്പാ പ​ലി​ശ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​നി ബാ​ങ്കി​നു പു​റ​ത്തു​ള്ള ഏ​തെ​ങ്കി​ലും ഒ​രു നി​ര​ക്ക് ആ​ധാ​ര​മാ​ക്കി വേ​ണം വാ​യ്പാ- പ​ലി​ശ നി​ശ്ച​യി​ക്കാ​ൻ. അ​തി​നാ​യി നാ​ലു നി​ര​ക്കു​ക​ളി​ൽ ഒ​ന്നു ബാ​ങ്കി​നു തീ​രു​മാ​നി​ക്കാം.

1. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ റീ​പോ നി​ര​ക്ക്
2. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ 91 ദി​വ​സ ട്ര​ഷ​റി ബി​ല്ലി​ലെ നി​ക്ഷേ​പ നേ​ട്ടം (ഫി​നാ​ൻ​ഷൽ ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ഫ്ബി​ഐ​എ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്).
3. 182 ദി​വ​സ ട്ര​ഷ​റി ബി​ല്ലി​ലെ നി​ക്ഷേ​പ​നേ​ട്ടം (എ​ഫ്ബി​ഐ​എ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്).

4. എ​ഫ്ബി​ഐ​എ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മ​റ്റേ​തെ​ങ്കി​ലും പ​ലി​ശ നി​ര​ക്ക്.

ഇ​ങ്ങ​നെ സ്വീ​ക​രി​ക്കു​ന്ന അ​ടി​സ്ഥാ​ന നി​ര​ക്കി​ൽ നി​ന്ന് എ​ത്ര ഉ​യ​ർ​ത്തി​യാ​ണു പ​ലി​ശ നി​ശ്ച​യി​ക്കു​ക എ​ന്ന​ത് ബാ​ങ്കി​നു തീ​രു​മാ​നി​ക്കാം. വാ​യ്പ​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​തു തീ​രു​മാ​നി​ച്ചാ​ൽ പി​ന്നെ മാ​റ്റാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ വാ​യ്പ​യെ​ടു​ത്ത​യാ​ള​ി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് (വാ​യ്പാ​യോ​ഗ്യ​ത) ഗ​ണ്യ​മാ​യി മാ​റി​യാ​ൽ ബാ​ങ്കി​നു നി​ര​ക്ക് മാ​റ്റാം. ഒ​രി​നം വാ​യ്പ​ക​ൾ​ക്ക് ഒ​രേ അ​ടി​സ്ഥാ​ന നി​ര​ക്കു ത​ന്നെ സ്വീ​ക​രി​ക്ക​ണം. ഇ​തു​ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് ഈ ​മാ​സം ത​ന്നെ ന​ല്കും.

ഭ​വ​ന നി​ർ​മാ​ണ, വാ​ഹ​ന​വാ​യ്പ​ക​ള​ട​ക്ക​മു​ള്ള വ്യ​ക്തി​ഗ​ത വാ​യ്പ​ക​ൾ​ക്കും സൂ​ക്ഷ്മ-​ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള വാ​യ്പ​ക​ൾ​ക്കമാ​ണ് ഈ ​പു​തി​യ രീ​തി വ​രി​ക. ബി​പി​എ​ൽ​ആ​ർ, എം​സി​എ​ൽ​ആ​ർ, ബേ​സ് റേ​റ്റ് തു​ട​ങ്ങി​യ​വ ആ​ധാ​ര​മാ​ക്കി പ​ലി​ശ നി​ശ്ച​യി​ക്കു​ന്ന രീ​തി ഇ​തോ​ടെ മാ​റും.

Related posts