ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇന്ത്യ 8.2 ശതമാനം വളർന്നു. ആ വളർച്ചയിൽ അസാധാരണമായി ഒന്നുമില്ലായിരുന്നു. കാരണം തലേവർഷം അതേ ത്രൈമാസത്തിൽ വളർച്ച തീരെക്കുറവായിരുന്നു. 5.6 ശതമാനം മാത്രം വളർച്ചയേ 2017 ഏപ്രിൽ-ജൂണിൽ ഉണ്ടായുള്ളൂ. കറൻസി നിരോധനത്തിന്റെ തുടർ ഫലമായിരുന്നത്. ഈ വർഷമായപ്പോൾ പഴയതോതിലേക്ക് കാര്യങ്ങൾ തിരിച്ചെത്തി. അതു കണക്കിന്റെ ഭാഷയിൽ വന്നപ്പോൾ വലിയ വ്യത്യാസമായി തോന്നി. ഈ സാന്പത്തിക വർഷം ഒന്നാം ത്രൈമാസത്തിന്റെ കാര്യം അങ്ങനെ വ്യാഖ്യാനിക്കാം. എന്നാൽ രണ്ടാം ത്രൈമാസം വളർച്ച ചുരുങ്ങിയത് എങ്ങനെ ന്യായീകരിക്കും? രണ്ടാം ത്രൈമാസത്തിൽ കഴിഞ്ഞവർഷം 6.3 ശതമാനമായിരുന്നു വളർച്ച. ഇപ്പോൾ അതേ കാലത്ത് 7.1 ശതമാനം മാത്രം താഴോട്ട്, താഴോട്ട് ഇതിൽ ഒരു ക്രമം കാണാനാകും. 2017-18 ലെ ഓരോ ത്രൈമാസത്തിലും ജിഡിപി വളർച്ച കൂടിയിരുന്നു. 5.6, 6.3, 7, 7.7 എന്ന തോതിൽ. ഈ സാന്പത്തികവർഷം 8.2, 7.1 എന്നതാണു…
Read MoreCategory: Business
കറൻസി റദ്ദാക്കൽ നിർദയ ആഘാതം
ന്യൂഡൽഹി: കറൻസി റദ്ദാക്കൽ നിർദയവും ഭീമാകാരവുമായ ആഘാതമായിരുന്നെന്നു മോദി സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ. സാന്പത്തികവളർച്ചയെ അതു വലിച്ചുതാഴ്ത്തി. ചെറുകിടക്കാർ അടങ്ങുന്ന അനൗപചാരിക മേഖലയെ ഈ നടപടി തകർത്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണിൽ സുബ്രഹ്മണ്യൻ പദവിയിൽനിന്നു വിരമിച്ച് അമേരിക്കയിലേക്കു പോയിരുന്നു. കറൻസി റദ്ദാക്കലിനെ അദ്ദേഹം അനുകൂലിക്കുന്നില്ലെന്ന് ആ ദിവസങ്ങളിൽത്തന്നെ റിപ്പോർട്ടുണ്ടായിരുന്നു. റദ്ദാക്കൽ നന്നായെന്ന് ഒരിക്കലും അദ്ദേഹം എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. പദവിയിൽ കാലാവധി നീട്ടിക്കിട്ടാത്തതിന്റെ കാരണവും അതാണ്. “ഓഫ് കൗൺസൽ: ദ ചലഞ്ച്സ് ഓഫ് ദ മോദി – ജയ്റ്റ്ലി ഇക്കോണമി’’ എന്ന തന്റെ പുസ്തകത്തിലാണ് സുബ്രഹ്മണ്യൻ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിൽ പ്രവർത്തിച്ച കാലത്തെ ആധാരമാക്കിയുള്ള പുസ്തകം ഉടനെ പുറത്തിറങ്ങും. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നതിൽ 86 ശതമാനം തുകയ്ക്കുള്ള കറൻസിയാണ് 2016 നവംബർ എട്ടിനു പിൻവലിച്ചത്. 500 രൂപ, 1000 രൂപ നോട്ടുകൾ…
Read Moreഎസ്ബിഐയിൽ പലിശ കൂട്ടി
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരനിക്ഷേപ പലിശനിരക്ക് നാമമാത്രമായി കൂട്ടി. 0.05 മുതൽ 0.10 വരെ ശതമാനമാണ് വർധന. ഒരുകോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾ എല്ലാറ്റിനും ഈ വർധനയില്ല. പലിശ വർധിപ്പിച്ച കാലാവധികളും നിരക്കും ചുവടെ. പഴയത് ബ്രാക്കറ്റിൽ. ഒരുവർഷം മുതൽ രണ്ടുവർഷത്തിനു താഴെ വരെ 6.80 (6.70), രണ്ടുവർഷം മുതൽ മൂന്നുവർഷത്തിനു താഴെവരെ 6.80 (6.75). സീനിയർ സിറ്റിസൺസിനും ഈ കാലയളവുകളിലെ നിക്ഷേപങ്ങൾക്കു പലിശ കൂട്ടി. രണ്ടുവർഷത്തിനു താഴെ 7.30 (7.20), മൂന്നുവർഷത്തിനു താഴെ 7.30 (7.25) ആണ് ലഭിക്കുക. റിസർവ് ബാങ്ക് അടുത്തയാഴ്ച പലിശനിരക്ക് സംബന്ധിച്ചു തീരുമാനം കൈക്കൊള്ളാനിരിക്കെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് പലിശ കൂട്ടിയത്. എസ്ബിഐ ഇടപാടുകാർശ്രദ്ധിക്കേണ്ട തീയതികൾ നവം. 30, ഡിസം. 31 ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ അക്കൗണ്ട് ഉടമകൾ നെറ്റ് ബാങ്കിംഗ്…
Read Moreചൈനീസ് ഉത്പന്നങ്ങൾക്കു പിഴച്ചുങ്കം കൂട്ടുമെന്നു ട്രംപ്
വാഷിംഗ്ടൺ/ലണ്ടൻ: വീണ്ടും വ്യാപാരയുദ്ധ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈയാഴ്ച അവസാനം നടക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസ്-ചൈന ധാരണ ഉണ്ടാകുമെന്ന പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന പ്രസ്താവന ട്രംപിൽനിന്നുണ്ടായി. ചൈനയിൽനിന്നുള്ള 26,700 കോടി ഡോളറിന്റെ ഇറക്കുമതിക്കു ജനുവരിയോടെ ചുങ്കം വർധിപ്പിക്കും എന്നാണു ട്രംപ് പറഞ്ഞത്. പിഴച്ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കുമെന്നു വോൾ സ്ട്രീറ്റ് ജേർണലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയിൽ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും വ്യാപാര വിഷയത്തിൽ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. ചൈനീസ് വിദേശമന്ത്രാലയം ആ പ്രതീക്ഷ കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ പ്രതികരണം അപ്രതീക്ഷിതമായി.കന്പോളങ്ങൾ ഇതേത്തുടർന്നു ക്ഷീണത്തിലായി. ലോഹങ്ങൾക്കും ലോഹക്കന്പനികൾക്കും വില താണു. ചൈനയിൽ ഫാക്ടറികളുള്ള ആപ്പിളിന്റെ ഓഹരികളും ഇടിഞ്ഞു. അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരീസിൽ വെള്ളി, ശനി ദിവസങ്ങളിലാണ് ജി20 ഉച്ചകോടി. ഇന്ത്യ അടക്കം…
Read Moreഓഹരി സൂചികകൾക്കു തളർച്ച
ഓഹരി അവലോകനം / സോണിയ ഭാനു രൂപയുടെ കരുത്തും എണ്ണവിപണിയിലെ തണുപ്പും ഓഹരിസൂചികയുടെ രക്ഷയ്ക്ക് ഉപകരിച്ചില്ല. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനുമുന്നിൽ രൂപയ്ക്ക് ശ്രദ്ധയമായ തിരിച്ചുവരവ് കാഴ്ചവയ്ക്കാനായെങ്കിലും ഓഹരിനിക്ഷേപകർ ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് സെൻസെക്സിനെയും നിഫ്റ്റിയെയും ഒരുപോലെ തളർത്തി. നവംബർ സീരീസ് സെറ്റിൽമെന്റിനുള്ള തയാറെടുപ്പിലാണ് വിപണി. കേവലം നാലു ദിവസം മാത്രം ശേഷിക്കുന്നതിനാൽ ലോംഗ് കവറിംഗിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. നിഫ്റ്റി 10,769 പോയിന്റ് വരെ കയറി. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 10,762 ലെ തടസം ആദ്യകുതിപ്പിൽ ദേഭിച്ചെങ്കിലും അധികനേരം ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ല. ഇതോടെ തളർച്ചയിൽ അകപ്പെട്ട വിപണിക്കു മുൻവാരം വ്യക്തമാക്കിയ 10,533 ലെ താങ്ങ് ഇടപാടുകളുടെ അവസാന നിമിഷങ്ങളിൽ നഷ്ടപ്പെട്ട് 10,526 ൽ ക്ലോസ് ചെയ്തു. 155 പോയിന്റ് പ്രതിവാര നഷ്ടമാണ് നിഫ്റ്റിക്ക് നേരിട്ടത്. ഡെയ്ലി ചാർട്ടിൽ വിപണി ബുള്ളിഷ് ട്രൻറ്റിലാണ്. എന്നാൽ, വ്യാഴാഴ്ച നടക്കുന്ന…
Read Moreരണ്ടരലക്ഷം രൂപയുടെ ഇടപാട് ഉണ്ടെങ്കിൽ പാൻ നിർബന്ധം; പിതാവിന്റെ പേര് നിർബന്ധമില്ല
ന്യൂഡൽഹി: പ്രതിവർഷം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും ആദായനികുതി വകുപ്പിന്റെ പെർമനന്റ് അക്കൗണ്ട് നന്പർ (പാൻ) കാർഡ് എടുക്കണം. അടുത്ത വർഷം മേയ് 31നകമാണ് പാൻ എടുക്കേണ്ടത്. കന്പനി, പാർട്ണർഷിപ്പ്, ട്രസ്റ്റ് തുടങ്ങി ഏതുതരം പ്രസ്ഥാനത്തിനും ഇതു ബാധകമാണ്. ഇവയുടെ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, സ്ഥാപകൻ, കർത്ത, ചീഫ് എക്സിക്യൂട്ടീവ്, മറ്റു ഭാരവാഹികൾ എന്നിവരെല്ലാം പാൻ എടുക്കണം. ഡിസംബർ അഞ്ചിനു പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങളിലാണ് ഇത്. പ്രത്യക്ഷ നികുതിക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. നികുതിവെട്ടിപ്പ് തടയുകയാണു ലക്ഷ്യം. പിതാവിന്റെ പേര് നിർബന്ധമില്ല വ്യക്തികൾ പാൻ എടുക്കുന്പോൾ പിതാവിന്റെ പേര് ചേർക്കുന്നത് ഐച്ഛികമാക്കി സിബിഡിടി സർക്കുലർ ഇറക്കി. ഇതുവരെ ഇതു നിർബന്ധമായിരുന്നു. അവിവാഹിത…
Read Moreഫെബ്രുവരിയിൽ സന്പൂർണ കേന്ദ്ര ബജറ്റ്
ന്യൂഡൽഹി: ഭരണ കാലാവധി അവസാനിക്കാനിരിക്കേ നരേന്ദ്ര മോദി സർക്കാർ ഫെബ്രുവരി ഒന്നിന് പൂർണ ബജറ്റ് അവതരിപ്പിച്ചേക്കും. പൊതു തെരഞ്ഞെടുപ്പ് അടുത്ത വർഷം തന്നെ നടക്കാനിരിക്കേ ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ സർക്കാർ പൂർണ പൊതു ബജറ്റ് അവതരിപ്പിക്കുമെന്നാണു റിപ്പോർട്ട്. ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയം കത്തയച്ചിട്ടുണ്ട്. വിവരങ്ങൾ ഈ മാസം മുപ്പതിനകം നല്കണം. പൂർണ ബജറ്റ് അവതരിപ്പിക്കാൻ നീക്കമുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തന്നെയാണ് വെളിപ്പെടുത്തുന്നത്. 2019 മേയിൽ ലോക്സഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സാധാരണ ഗതിയിൽ വോട്ട് ഓണ് അക്കൗണ്ടിനാണ് സാധ്യതയുണ്ടായിരുന്നത്. എന്നാൽ, ഈ രീതി മറികടന്നാണ് മോദി സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ബജറ്റിന് മുൻപായി പതിവ് പോലെ സാന്പത്തിക സർവേയും അവതരിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ടെന്നും ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മുഖ്യ സാന്പത്തിക…
Read Moreശാന്തമായി പോരാടി പട്ടേൽ നേടി
ഉച്ചഭക്ഷണത്തോടുകൂടി സമാപിക്കുന്ന പതിവ് ഡയറക്ടർ ബോർഡ് യോഗമല്ല റിസർവ് ബാങ്ക് ഇന്നലെ നടത്തിയത്. രാവിലെ പത്തര മുതൽ സന്ധ്യക്ക് ഏഴര വരെ നീണ്ടു അത്. ഗൗരവമായിരുന്നു ചർച്ച എന്നു വ്യക്തം. ഒന്പതു മണിക്കൂർ മാരത്തൺ ബോർഡ് യോഗം എല്ലാ തർക്കവിഷയങ്ങളും സ്പർശിച്ചു. ബോർഡിലെ 18 അംഗങ്ങളും മുഴുവൻ നേരവും പങ്കെടുത്തു. തുറന്ന മനസോടെയായിരുന്നു ചർച്ചകൾ എന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റവും വലിയ വിവാദവിഷയം റിസർവ് ബാങ്കിന്റെ കരുതൽ ധനം ആയിരുന്നല്ലോ. ഉച്ചവരെ ബാങ്കിന്റെ ആസ്തി ബാധ്യതകളും കരുതൽ ധനവും സംബന്ധിച്ച ഒരു പ്രസന്റേഷന് ആയിരുന്നു. കരുതൽ ധനം എന്തിനാണെന്നും വാർഷിക മിച്ചത്തിൽനിന്നു കരുതലിലേക്കു തുക മാറ്റുന്നത് എന്തിനൊക്കെയാണെന്നും അതിൽ വിശദീകരിച്ചു. ഈ വിശദീകരണം പിന്നീടുള്ള ചർച്ചകൾ ശാന്തമാകാൻ സഹായിച്ചു. ഓരോ വർഷവും മിച്ചവരുമാനത്തിൽനിന്ന് എത്രമാത്രം സർക്കാരിലേക്കു നല്കണം, കരുതൽ ധനത്തിൽനിന്നു സർക്കാർ പണം ആവശ്യപ്പെടുന്നത് എങ്ങനെ കൈകാര്യം…
Read Moreആമസോണും പൊളിയും… കമ്പനി പാപ്പരാകും; പറയുന്നതു മറ്റാരുമല്ല, ജെഫ് ബെസോസ് തന്നെ
ന്യൂയോർക്ക്: ഒരു ദിവസം ആമസോൺ പൂട്ടും; കന്പനി പാപ്പരാകും. പറയുന്നതു മറ്റാരുമല്ല, ജെഫ് ബെസോസ് തന്നെ. ഇ കൊമേഴ്സിലെ ആഗോള ഒന്നാം നന്പറായ ആമസോണിന്റെ സ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജെഫ് ബെസോസ്. കന്പനിയിലെ ജീവനക്കാരുമായുള്ള ഒരു മീറ്റിംഗിലായിരുന്നു ഈ പ്രസ്താവന. സിയേഴ്സ് എന്ന റീട്ടെയിൽ ശൃംഖല ഈയിടെ പാപ്പർ ഹർജി നൽകിയിരുന്നു. ഏതാനും ദശകം മുന്പ് ലോകത്തെ ഏറ്റവും വലിയ ചില്ലറവ്യാപാര ശൃംഖലയായിരുന്നു സിയേഴ്സ്. ഒരുലക്ഷം കോടി ഡോളറിനടുത്ത് വിപണിമൂല്യമുള്ള ആമസോണിന്റെ സ്ഥാപകൻ ഇതേപ്പറ്റി പറഞ്ഞത് ഇതാണ്: “ആമസോണും തകരാൻവയ്യാത്തത്ര വലുതല്ല. ഞാൻ പറയുന്നു, ഒരുനാൾ ആമസോൺ പരാജയപ്പെടും. ആമസോൺ പാപ്പരാകും. വലിയ കന്പനികളെ നോക്കുക. മുപ്പതുവർഷത്തിൽ അല്പം കൂടുതലേ അവയ്ക്ക് ആയുസുള്ളൂ. നൂറുകണക്കിനു വർഷങ്ങൾ ഇല്ല.’’ തകർച്ച ഒഴിവാക്കാൻ കന്പനി ചെയ്യേണ്ട കാര്യവും ബെസോസ് പറഞ്ഞു: ഉപയോക്താവിനെ മാത്രം ശ്രദ്ധിക്കുക. കന്പനി ഉള്ളിലേക്കു…
Read Moreറേറ്റിംഗ് കൂട്ടിയില്ല; മുന്നറിയിപ്പുമായി ഫിച്ച്
ന്യൂഡൽഹി: ഇന്ത്യയുടെ റേറ്റിംഗ് ഉയർത്താൻ ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് തയാറായില്ല. ട്രിപ്പിൾ ബി മൈനസ് എന്ന റേറ്റിംഗ് തുടരും. നിക്ഷേപ യോഗ്യതയുള്ള റേറ്റിംഗുകളിൽ ഏറ്റവും താഴ്ന്നതാണിത്. 12 വർഷമായി ഫിച്ച് റേറ്റിംഗ് മാറ്റിയിട്ടില്ല. സാന്പത്തിക വളർച്ച, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള സർക്കാരിന്റെ അവകാശവാദങ്ങൾ ഫിച്ച് സ്വീകരിച്ചില്ല എന്നുവേണം ഇതിൽനിന്ന് അനുമാനിക്കാൻ. സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ്, മൂഡീസ് എന്നീ റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തൽ താമസിയാതെ പുറത്തുവരും. ഈ സാന്പത്തികവർഷം 7.8 ശതമാനത്തിലേക്ക് ഇന്ത്യയുടെ സാന്പത്തികവളർച്ച കൂടുമെന്ന് ഫിച്ച് കണക്കാക്കുന്നു. കഴിഞ്ഞവർഷം 6.7 ശതമാനം എന്ന താഴ്ന്ന നിലയിലായിരുന്നു വളർച്ച എന്നതുകൊണ്ടാണിത്. അതേസമയം തുടർന്നുള്ള രണ്ടുവർഷം ഇന്ത്യൻ വളർച്ച 7.3 ശതമാനത്തിലേക്കു താഴും എന്നും ഏജൻസി പ്രവചിക്കുന്നു. ഈ സാന്പത്തികവർഷത്തെ ജിഡിപി വളർച്ചയെക്കാൾ ഗണ്യമായി കുറവാകും അടുത്ത രണ്ടുവർഷങ്ങളിലേത് എന്നതു സർക്കാരിനും രാജ്യത്തിനും ശക്തമായ മുന്നറിയിപ്പാണ്. ബാങ്കുകളുടെയും…
Read More