റേ​റ്റിം​ഗ് കൂ​ട്ടി​യി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ഫി​ച്ച്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ റേ​റ്റിം​ഗ് ഉ​യ​ർ​ത്താ​ൻ ആ​ഗോ​ള റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് ത​യാ​റാ​യി​ല്ല. ട്രി​പ്പി​ൾ ബി ​മൈ​ന​സ് എ​ന്ന റേ​റ്റിം​ഗ് തു​ട​രും. നി​ക്ഷേ​പ യോ​ഗ്യ​ത​യു​ള്ള റേ​റ്റിം​ഗു​ക​ളി​ൽ ഏ​റ്റ​വും താ​ഴ്ന്ന​താ​ണി​ത്. 12 വർഷമായി ഫിച്ച് റേറ്റിംഗ് മാറ്റിയിട്ടില്ല.

സാ​ന്പ​ത്തി​ക വ​ള​ർ​ച്ച, ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം എന്നിവയെ​പ്പ​റ്റി​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഫി​ച്ച് സ്വീ​ക​രി​ച്ചി​ല്ല എ​ന്നു​വേ​ണം ഇ​തി​ൽ​നി​ന്ന് അ​നു​മാ​നി​ക്കാ​ൻ. സ്റ്റാ​ൻ​ഡാ​ർ​ഡ് ആ​ൻ​ഡ് പു​വേ​ഴ്സ്, മൂഡീസ് എ​ന്നീ റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ താ​മ​സി​യാ​തെ പു​റ​ത്തു​വ​രും.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം 7.8 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച കൂ​ടു​മെ​ന്ന് ഫി​ച്ച് ക​ണ​ക്കാ​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം 6.7 ശ​ത​മാ​നം എ​ന്ന താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു വ​ള​ർ​ച്ച എ​ന്ന​തു​കൊ​ണ്ടാ​ണി​ത്. അ​തേ​സ​മ​യം തു​ട​ർ​ന്നു​ള്ള ര​ണ്ടു​വ​ർ​ഷം ഇ​ന്ത്യ​ൻ വ​ള​ർ​ച്ച 7.3 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴും എ​ന്നും ഏ​ജ​ൻ​സി പ്ര​വ​ചി​ക്കു​ന്നു.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ജി​ഡി​പി വ​ള​ർ​ച്ച​യെ​ക്കാ​ൾ ഗ​ണ്യ​മാ​യി കു​റ​വാ​കും അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലേ​ത് എ​ന്ന​തു സ​ർ​ക്കാ​രി​നും രാ​ജ്യ​ത്തി​നും ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ്. ബാ​ങ്കു​ക​ളു​ടെ​യും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം വാ​യ്പ​യും നി​ക്ഷേ​പ​വും വ​ർ​ധി​ക്കാ​ത്ത​തും ഉ​യ​ർ​ന്ന ക്രൂ​ഡ്ഓ​യി​ൽ വി​ല​യു​മാ​ണ് വ​ള​ർ​ച്ച​ക്കു​റ​വി​നു കാ​ര​ണ​മാ​യി ഫി​ച്ച് എ​ടു​ത്തു​പ​റ​യു​ന്ന​ത്.

Related posts