ഫെബ്രുവരിയിൽ സന്പൂർണ കേന്ദ്ര ബജറ്റ്

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കേ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ഫെ​ബ്രു​വ​രി ഒ​ന്നി​ന് പൂ​ർ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചേ​ക്കും. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ർ​ഷം ത​ന്നെ ന​ട​ക്കാ​നി​രി​ക്കേ ഭ​ര​ണത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ പൊ​തു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ക​ത്തയച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ ഈ മാസം മു​പ്പ​തി​ന​കം നല്ക​ണം.

പൂ​ർ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. 2019 മേ​യി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ സാ​ധാ​ര​ണ ഗ​തി​യി​ൽ വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടി​നാ​ണ് സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​രീ​തി മ​റി​ക​ട​ന്നാ​ണ് മോ​ദി സ​ർ​ക്കാ​ർ പൂ​ർ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ബ​ജ​റ്റി​ന് മു​ൻ​പാ​യി പ​തി​വ് പോ​ലെ സാ​ന്പ​ത്തി​ക സ​ർ​വേ​യും അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
അ​തി​നി​ടെ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ബി​മ​ൽ ജ​ലാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സ​മി​തി​യേ​യും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Related posts