ഓഹരി അവലോകനം / സോണിയ ഭാനു ഓഹരി ഇൻഡക്സുകൾ തിളക്കമാർന്ന പ്രകടനം തുടരുകയാണ്. ആഭ്യന്തര നിക്ഷേപകർ വിപണിക്കു പിൻതുണ നൽകിയത് മുന്നേറ്റത്തിന് താങ്ങ് പകർന്നു. ബോംബെ സെൻസെക്സ് 78 പോയിന്റും നിഫ്റ്റി 41 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. 11,429 പോയിന്റിൽ ഇടപാടുകൾക്കുതുടക്കംകുറിച്ച നിഫ്റ്റിക്ക് പക്ഷേ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 11,489 ലെ തടസം മറികടക്കാനായില്ല. സൂചിക 11,486 വരെയേ ഉയർന്നുള്ളൂ. ഈ പ്രതിരോധം നൽകുന്ന സൂചന കണക്കിലെടുത്താൽ ഈ വാരം 11,346 പോയിന്റ് നിർണായകമാവും. ഇതു നിലനിർത്താനായാൽ 11,521 ലേക്കും തുടർന്ന് 11,572 ലേക്കും മുന്നേറാം. ഈ രണ്ടു തടസവും ഭേദിക്കാനായാൽ സൂചിക 11,709 നെ ലക്ഷ്യമാക്കും. എന്നാൽ ലാഭമെടുപ്പിനുള്ള നീക്കങ്ങൾ വിപണിയിൽ അരങ്ങേറിയാൽ 11,384ലും 11,298ലും സപ്പോർട്ടുണ്ട്. വിപണിയുടെ 50 ഡിഎംഎ 11,015 പോയിന്റിലാണ്. സൂചികയുടെ മറ്റു സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്,…
Read MoreCategory: Business
സർക്കാർ കരാറുകാർക്കു പുത്തൻ വായ്പാ പദ്ധതിയുമായി കെഎഫ്സി
തിരുവനന്തപുരം: സർക്കാർ കരാറുകാർക്കുള്ള പുതിയ പദ്ധതിയായ കെഎഫ്സി വികാസിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. അടങ്കൽ തുകയുടെ 80 ശതമാനം വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതി സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെയും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും കരാറുകാർക്ക് ഏറെ ഗുണപ്രദമാണ്. കരാർ ഏറ്റെടുത്തു നടത്താൻ വേണ്ട ബാങ്ക് ഗാരന്റിയും കെഎഫ്സി നൽകുന്നതാണ്. പദ്ധതി പ്രകാരം കെഎഫ്സി ബന്ധപ്പെട്ട സർക്കാർ ഏജൻസിയുമായി കരാറിൽ ഏർപ്പെടുന്നതാണ്. ബില്ല് പാസാകുമ്പോൾ അടങ്കൽതുക കൈപ്പറ്റിയതിനുശേഷം മുതലും പലിശയും കിഴിഞ്ഞു ബാക്കി തുക ഇടപാടുകാരന് നൽകും. ഈ കാലയളവിലേക്കുള്ള പലിശയും വായ്പയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത. എന്നാൽ, ഇതിലേക്കായി വായ്പ തുകയുടെ 10 ശതമാനം കെഎഫ്സിയുടെ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുന്നതാണ്. കെഎഫ്സി വികാസ് എന്ന പദ്ധതിയിൽ കരാരുകാർക്ക് ലൈൻ ഓഫ് ക്രെഡിറ്റ് (എൽഒസി) അനുവദിക്കുന്നത് വഴി ഈ സൗകര്യം…
Read Moreഎമിറേറ്റ്സ് ഓഫറുകൾ പ്രഖ്യാപിച്ചു
കൊച്ചി: കേരളത്തിനായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നു യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഓഫറുകൾ ലഭ്യമാണ്. സെപ്റ്റംബർ 16മുതൽ 2019 മാർച്ച് 15വരെ യാത്ര ചെയ്യുന്നവർക്ക് ഒാഗസ്റ്റ് 17 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് ആനുകൂല്യങ്ങൾ സ്വന്തമാക്കാം.
Read Moreഎസ്ബിഐയുടെ നഷ്ടം `4,876 കോടി
ന്യൂഡൽഹി: കിട്ടാക്കടങ്ങളും കടക്കുടിശികയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യെ വലയ്ക്കുന്നു. ജൂൺ 30നവസാനിച്ച ത്രൈമാസത്തിൽ 4,876 കോടി രൂപയാണു ബാങ്കിന്റെ നഷ്ടം. തലേവർഷം ഇതേ കാലയളവിൽ 2,006 കോടി ലാഭമുണ്ടായിരുന്നതാണ്. കിട്ടാക്കടങ്ങളും നിഷ്ക്രിയ ആസ്തികളും കൃത്യമായി നിർണയിച്ച് അവയിലെ നഷ്ടസാധ്യതയ്ക്കനുസരിച്ചു വകയിരുത്തൽ നടത്താനുള്ള കർശനനിർദേശം വന്നശേഷം എല്ലാ ത്രൈമാസങ്ങളിലും ബാങ്ക് നഷ്ടമാണു കാണിച്ചത്. ഡിസംബർ ത്രൈമാസത്തിൽ 2,416.4 കോടി, മാർച്ച് ത്രൈമാസത്തിൽ 7,718.7 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം. കഴിഞ്ഞ വർഷം ജൂൺ 30ന് 1,88,068 കോടി രൂപയായിരുന്ന നിഷ്ക്രിയ ആസ്തി(എൻപിഎ)കൾ ഈ ജൂണിൽ 2,12,840 കോടിയായി ഉയർന്നു. ഇവയിൽ വരാവുന്ന നഷ്ടം കണക്കാക്കി 19,228 കോടി രൂപ നീക്കിവയ്ക്കേണ്ടിവന്നു. തലേ വർഷം ഈയാവശ്യത്തിന് 8929.5 കോടിയായിരുന്നു വകയിരുത്തൽ. മൊത്തം വായ്പകളുടെ 10.69 ശതമാനായി എൻപിഎ വർധിച്ചു. ത്രൈമാസത്തിൽ ബാങ്കിന്റെ വരുമാനം 62,911 കോടിയിൽനിന്ന് 65,493 കോടിയായി വർധിച്ചു.
Read More38,000 കടന്ന് സെൻസെക്സ്
മുംബൈ: ഇന്ത്യയുടെ വളർച്ചാസാധ്യതയേപ്പറ്റിയുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തേരിലേറി ഓഹരികൾ കുതിക്കുന്നു. സെൻസെക്സ് ഇന്നലെ 38,000നു മുകളിൽ ക്ലോസ് ചെയ്ത് ചരിത്രം കുറിച്ചു. നിഫ്റ്റിയും റിക്കാർഡ് ക്ലോസിംഗ് നടത്തി. കന്പനികളുടെ റിസൾട്ടുകൾ മികച്ചതായി. വിദേശിയും സ്വദേശിയുമായ നിക്ഷേപസ്ഥാപനങ്ങൾ പണം കൊണ്ടുവരുന്നു, അടുത്ത ദശകങ്ങളിൽ ഇന്ത്യയാകും ലോകവളർച്ചയുടെ ചാലകശക്തി എന്ന് ഐഎംഎഫ് പ്രവചിക്കുന്നു; ഓഹരിവിപണി കുതിച്ചുപായാൻ മറ്റെന്തുവേണം? ഐസിഐസിഐ ബാങ്ക് ഓഹരി രണ്ടുവർഷത്തിനുള്ളിൽ 100 ശതമാനം വളർച്ച നേടുമെന്ന ജെ.പി. മോർഗൻ പ്രവചനം ബാങ്ക് ഓഹരികൾക്കെല്ലാം ഉത്തേജനം പകർന്നു. സെൻസെക്സ് ഇന്നലെ ആദ്യമായി 38,000 മറികടന്നു. മാത്രമല്ല 38,000ത്തിനു മുകളിൽ ക്ലോസ് ചെയ്യുകയും ചെയ്തു. തലേന്നത്തേക്കാൾ 136.81 പോയിന്റ് നേട്ടത്തിലാണ് 38,024.37ലെ ക്ലോസിംഗ്. 37,000നു മുകളിലായിട്ടു വെറും 11 വ്യാപാരദിനംകൊണ്ട് സെൻസെക്സ് അടുത്ത ആയിരം കടന്നു. നിഫ്റ്റി 11,470.7 എന്ന പുതിയ റിക്കാർഡിൽ ക്ലോസിംഗ് നടത്തി. ഐസിഐസിഐ ബാങ്ക് ഓഹരി 4.64…
Read Moreഎസ്ബിഐ മൊപാഡ് പുറത്തിറക്കി
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്തൃ സൗഹൃദ ഡിജിറ്റൽ പേമെന്റ് സംവിധാനം മൊപാഡ് (മൾട്ടി ഓപ്ഷൻ പേമെന്റ് അക്സപ്റ്റൻഡ് ഡിവൈസ്) പുറത്തിറക്കി. കാർഡ്, ഭാരത് ക്യൂആർ, യുപിഐ, എസ്ബിഐ ബഡി (ഇ-വാലറ്റ്) തുടങ്ങിയവയിൽനിന്നു പിഒഎസ് ടെർമിനലിലേക്ക് മൊപാഡ് വഴി പേമെന്റ് നടത്താം. ഇടപാടുകാർക്ക് വളരെ സൗകര്യപ്രദമായ ഈ സംവിധാനം കച്ചവടക്കാരുടെ ബിസിനസും വളരെ എളുപ്പമാക്കുന്നു. നടത്തുന്ന ഇടപാടുകൾക്ക് തെളിവായി ഇടപാടുകാർക്ക് ചാർജ് സ്ലിപ് ലഭിക്കും. ഭാരത് ക്യുആർ, യുപിഐ, എസ്ബിഐ ബഡി എന്നിവയിൽ ഇതു ലഭിക്കുകയില്ല. കച്ചവടക്കാർക്ക് ഒറ്റ സംവിധാനത്തിലൂടെ എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും വിവരം ലഭിക്കുന്നു. അതിനാൽ കാഷ് ഫ്ലോയുടെ നിയന്ത്രണം എളുപ്പം സാധ്യമാകുന്നു. ഈ ബഹുമുഖ സംവിധാനം ഡിജിറ്റൽ ആവാസ് വ്യവസ്ഥ വിപുലമാക്കുവാനും സമ്പദ്ഘടനയെ ലെസ് കാഷ് സൊസൈറ്റിയിലേക്ക് നയിക്കാനും സഹായിക്കും. രാജ്യത്തൊട്ടാകെ എസ്ബിഐ 6.23 ലക്ഷം പിഒഎസ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ…
Read Moreമൈ ജിയോ പ്ലാറ്റ്ഫോമിൽ ഇനി മുതൽ എസ്ബിഐ യോനോ സേവനവും
കൊച്ചി: ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് ജിയോയും എസ്ബിഐയും കൈകോർക്കുന്നു. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ യോനോയും റിലയൻസിന്റെ ജിയോ പേമെന്റ്സ് ബാങ്കുമാണ് ഉപയോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നല്കുന്നതിനായി ഒരുമിക്കുന്നത്. എസ്ബിഐ റിവാർഡ്സ്, ജിയോ പ്രൈം എന്നിവ യോജിക്കുന്നതോടെ എസ്ബിഐ ഉപയോക്താക്കൾക്ക് റിലയൻസ്, മൈ ജിയോ എന്നിവ നല്കുന്ന അധിക ലോയൽറ്റി റിവാർഡുകളും ലഭ്യമാകും. നെറ്റ്വർക്ക് സേവനം, ഡിസൈനിംഗ്, കണക്ടിവിറ്റി എന്നീ രംഗങ്ങളിൽ ജിയോ ആയിരിക്കും എസ്ബിഐയുടെ പങ്കാളി. എസ്ബിഐ ചീഫ് ഡിജിറ്റൽ ഓഫീസറും സ്ട്രാറ്റജി വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ മൃത്യുഞ്ജയ് മഹാപാത്ര, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ഫിനാൻസ് ഓഫീസർ അലോക് അഗർവാൾ എന്നിവർ ഡിജിറ്റൽ പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രം കൈമാറി. എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി എന്നിവരും പങ്കെടുത്തു.
Read Moreആപ്പിളിന് ഒരു ലക്ഷം കോടി ഡോളർ മൂല്യം
ന്യൂയോർക്ക്: ഒരു ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയെന്ന റിക്കാർഡ് ആപ്പിൾ സ്വന്തമാക്കി. ന്യൂയോർക്ക് ഓഹരികമ്പോളത്തിൽ വ്യാഴാഴ്ച രാവിലെ ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇൻകോർപറേറ്റഡിന്റെ ഓഹരി 207 ഡോളർ എന്ന റിക്കാർഡ് പോയിന്റിൽ എത്തിയതോടെയാണ് വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളർ (68.5 ലക്ഷം കോടി രൂപ) കടന്നത്. ചൊവ്വാഴ്ച മുതൽ ആപ്പിളിന്റെ ഓഹരികൾ മുകളിലേക്കായിരുന്നു. ജൂൺ വരെയുള്ള മൂന്നു മാസത്തേക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുതിച്ചുചാട്ടമാണ് ഓഹരിയിൽ ഉണ്ടായത്. ബിസിനസ് എതിരാളികളായ ആമസോണിനെയും മൈക്രോസോഫ്റ്റിനെയും കടത്തിവെട്ടിയാണ് ആപ്പിൾ റിക്കാർഡ് സ്വന്തമാക്കിയത്. ചരിത്രത്തിൽ ഒരു കമ്പനിക്കുപോലും ഇത്രയും വിപണിമൂല്യം ഉണ്ടായിട്ടില്ല. 1976 ൽ സ്റ്റീവ് ജോബ്സ് തുടങ്ങിയ കമ്പനിയുടെ ഐഫോൺ നേടിയ വിജയമാണ് ഈ നേട്ടത്തിനാധാരം.
Read Moreപലിശനിരക്ക് കൂടും
മുംബൈ: പലിശനിരക്ക് വർധിക്കും. ഭവനവായ്പ, കാർവായ്പകളടക്കമുള്ള വായ്പകൾക്കു മാത്രമല്ല ബാങ്ക് നിക്ഷേപങ്ങൾക്കും പലിശ കൂടുന്ന കാലം വരുന്നു. ഇന്നലെ റിസർവ് ബാങ്ക് പണനയ അവലോകനത്തെത്തുടർന്ന് റീപോ നിരക്ക് കാൽ ശതമാനം കൂട്ടി. മറ്റ് അനുബന്ധ നിരക്കുകളും ഇതേ തോതിൽ കൂട്ടി. കരുതൽപണ അനുപാതം (സിആർആർ) അടക്കം മറ്റു പ്രധാന അനുപാതങ്ങളിൽ മാറ്റമില്ല. രണ്ടു മാസം മുന്പ് കാൽ ശതമാനം വർധിപ്പിച്ചതാണ് റീപോ (റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നല്കുന്ന ഏകദിന വായ്പയുടെ പലിശ) നിരക്ക്. പണപ്പെരുപ്പം പരിധിവിടുന്നു എന്ന വിലയിരുത്തലിലാണ് റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി(എംപിസി)യുടെ തീരുമാനം. കമ്മിറ്റിയിലെ ഒരംഗം (രവീന്ദ്ര ധൊകാലിയ) മാത്രം വർധനയ്ക്ക് എതിരായിരുന്നു. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ അധ്യക്ഷനായിരുന്നു. വിലക്കയറ്റം, വളർച്ച ചില്ലറ വിലക്കയറ്റം, ക്രൂഡ് ഓയിൽ വില, ഭക്ഷ്യധാന്യ സംഭരണവിലയിലെ വർധന തുടങ്ങിയ ഘടകങ്ങൾ കമ്മിറ്റി പരിഗണിച്ചു. ഇക്കൊല്ലത്തെ…
Read Moreപ്രവാസികളെ പിഴിയാൻ വിമാനത്താവളത്തിലെ വിനിമയകേന്ദ്രങ്ങൾ
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന പ്രവാസികളിൽനിന്നു കറൻസി വിനിമയത്തിന് വൻ തുക സർവീസ് ചാർജായി വാങ്ങി ഏജൻസികൾ പ്രവാസികളെ പിഴിയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇത്തരത്തിലുള്ള നിരവധി കഥകളാണു പുറത്തുവരുന്നത്. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു തിരുവനന്തപുരത്തെത്തുന്നവർക്കു വിദേശ കറൻസി ഇന്ത്യൻ രൂപയായി മാറ്റിയെടുക്കാൻ വിമാനത്താവളത്തിനുള്ളിൽ ഒരു ഏജൻസി മാത്രമാണുള്ളതെന്നു യാത്രക്കാർ പരാതിപ്പെടുന്നു. ഈ അവസരം മുതലെടുത്താണ് ഏജൻസി അമിത സർവീസ് ചാർജ് ഈടാക്കുന്നത്. ദിവസങ്ങൾക്കു മുന്പ് വിദേശത്തുനിന്നു വന്ന പ്രവാസി മലയാളി തന്റെ കൈവശമുണ്ടായിരുന്ന 2000 ഡോളർ തിരുവനന്തപുരം വിമാനത്താവളത്തിലെ കറൻസി എക്സ്ചേഞ്ച് കേന്ദ്രത്തിൽനിന്ന് ഇന്ത്യൻ രൂപയായി മാറ്റിയെടുത്തപ്പോൾ എക്സ്ചേഞ്ച് കണ്വേർഷൻ ചാർജ് എന്ന പേരിൽ വാങ്ങിയത് 10,786 രൂപ. ഇതേ തുക വിമാനത്താവളത്തിനു തൊട്ടു പുറത്തുള്ള വിദേശ കറൻസി വിനിമയ കേന്ദ്രത്തിൽ മാറാനായി നല്കേണ്ടിവരുന്ന സർവീസ് ചാർജ് 260 രൂപ മാത്രം! മരണാവശ്യത്തിനായി…
Read More