മൈ ജിയോ പ്ലാറ്റ്ഫോമിൽ ഇനി മുതൽ എസ്ബിഐ യോനോ സേവനവും

കൊ​ച്ചി: ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് രം​ഗ​ത്ത് ജി​യോ​യും എ​സ്ബി​ഐ​യും കൈ​കോ​ർ​ക്കു​ന്നു. എ​സ്ബി​ഐ​യു​ടെ ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ യോ​നോ​യും റി​ല​യ​ൻ​സി​ന്‍റെ ജി​യോ പേ​മെ​ന്‍റ്സ് ബാ​ങ്കു​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ന​ല്കു​ന്ന​തി​നാ​യി ഒ​രു​മി​ക്കു​ന്ന​ത്.

എ​സ്ബി​ഐ റി​വാ​ർ​ഡ്സ്, ജി​യോ പ്രൈം ​എ​ന്നി​വ യോ​ജി​ക്കു​ന്ന​തോ​ടെ എ​സ്ബി​ഐ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് റി​ല​യ​ൻ​സ്, മൈ ​ജി​യോ എ​ന്നി​വ ന​ല്കു​ന്ന അ​ധി​ക ലോ​യ​ൽ​റ്റി റി​വാ​ർ​ഡു​ക​ളും ല​ഭ്യ​മാ​കും. നെ​റ്റ്‌​വ​ർ​ക്ക് സേ​വ​നം, ഡി​സൈ​നിം​ഗ്, ക​ണ​ക്ടി​വി​റ്റി എ​ന്നീ രം​ഗ​ങ്ങ​ളി​ൽ ജി​യോ ആ​യി​രി​ക്കും എ​സ്ബി​ഐ​യു​ടെ പ​ങ്കാ​ളി.

എ​സ്ബി​ഐ ചീ​ഫ് ഡി​ജി​റ്റ​ൽ ഓ​ഫീ​സ​റും സ്ട്രാ​റ്റ​ജി വി​ഭാ​ഗം ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മൃ​ത്യു​ഞ്ജ​യ് മ​ഹാ​പാ​ത്ര, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​ലോ​ക് അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം കൈ​മാ​റി. എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നീ​ഷ് കു​മാ​ർ, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts