കൊച്ചി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നിരവധി ഓഫറുകളുമായി ബിസ്മി ഹൈപ്പർമാർട്ട്. “ഗോളടിക്കൂ കോളടിക്കൂ’ ഓഫറിന്റെ ഉദ്ഘാടനം കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് നിർവഹിച്ചു. ഫുട്ബോൾ ആവേശം ഉപയോക്താക്കളിലെത്തിക്കാൻ വിവിധ രാജ്യങ്ങളുടെ ഫ്ലാഗുകൾ, ജേഴ്സികൾ, തോരണങ്ങൾ, തൊപ്പികൾ എന്നിവയ്ക്കു പുറമേ “ഗോളടിക്കൂ, കോളടിക്കൂ’ ഓഫറിലൂടെ ഹാർലി ഡേവിഡ്സണ് ബൈക്ക് ബംപർ സമ്മാനമായും നൽകും. ബിസ്മി ഗ്രൂപ്പ് എംഡി വി.എം. അജ്മൽ, മാസ്റ്റർ മുഹമ്മദ് യൂസഫ് അജ്മൽ, വി.എ. അബ്ദുൾ ഹമീദ്, ഫസൽ റഹ്മാൻ, മുഹമ്മദ് ഇസ്മയിൽ, മാഞ്ചർ ഫുഡ്സ് ഡയറക്ടർ വി.എ. ഫൈസൽ, ഹൈപ്പർമാർട്ട് ബിസിനസ് ഹെഡ് ജിനു ജോസഫ്, ക്ലസ്റ്റർ ഹെഡ് നിക്കോളാസ്, ബ്രാഞ്ച് മാനേജർമാരായ ശരത്, സൂരജ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
Read MoreCategory: Business
പലിശ വീണ്ടും കൂട്ടും
മുംബൈ: ചില്ലറവില ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം നാലു മാസത്തെ ഉയർന്ന നിലയിലായതോടെ പലിശനിരക്ക് ഇനിയും കൂടുമെന്ന് ഉറപ്പായി. ഓഗസ്റ്റിൽ ചേരുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി നിരക്കുയർത്താൻ തീരുമാനിക്കുമെന്നാണു പൊതു വിലയിരുത്തൽ. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിർണയ യോഗം ഇന്നലെ കഴിഞ്ഞു. പലിശവർധന ഉറപ്പാണെന്നാണു പൊതുവിലയിരുത്തൽ. ഫെഡ് നിരക്കു കൂട്ടുന്നത് വികസ്വരരാജ്യങ്ങളിൽനിന്നു മൂലധനം തിരിച്ചൊഴുകാൻ കാരണമാകും. ഇത് വലിയ ദോഷം വരുത്താതിരിക്കണമെങ്കിൽ ഇവിടെയും പലിശ കൂടണം. അതുകൊണ്ടാണു കഴിഞ്ഞ യോഗത്തിൽ റിസർവ് ബാങ്ക് റീപോ നിരക്ക് കൂട്ടിയത്. ഫെഡ് ഇപ്പോഴത്തെ വർധനകൊണ്ട് നിൽക്കില്ലെന്നാണു സൂചന. ഡിസംബറിനു മുന്പ് ഒരു തവണകൂടി പലിശ കാൽ ശതമാനം വർധിപ്പിക്കുമെന്ന് പരക്കെ കരുതുന്നു. അതു മുൻകൂട്ടിക്കണ്ട് ഓഗസ്റ്റിൽ റിസർവ് ബാങ്ക് പലിശ കൂട്ടേണ്ടിവരും. ചില്ലറ വിലക്കയറ്റത്തിലെ വർധന അതിനു പ്രേരണയുമാകും. ഇതിനിടെ രൂപയുടെ വില പിടിച്ചുനിർത്താനും പലിശ കൂട്ടിയേ മതിയാകൂ എന്നായിട്ടുണ്ട്. ഏപ്രിലിൽ…
Read Moreവിലക്കയറ്റം കുതിച്ചു; വ്യവസായം വളർന്നു
ന്യൂഡൽഹി: ചില്ലറവിലപ്രകാരമുള്ള പണപ്പെരുപ്പം ഇരട്ടിയിലേറെയായി. വ്യവസായവളർച്ച സൂചികയിൽ നല്ല ഉയർച്ച ഉണ്ടെങ്കിലും തലേമാസത്തെ അപേക്ഷിച്ചു നേട്ടം കുറവായി.ചില്ലറവില ആധാരമായുള്ള പണപ്പെരുപ്പനിരക്ക് (സിപിഐ) മേയിൽ 4.87 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം മേയിൽ 2.18 ശതമാനമായിരുന്നിടത്തുനിന്നാണ് ഈ ഇരട്ടിപ്പ്. എന്നാൽ തലേമാസമായ ഏപ്രിലിലെ 4.58 ശതമാനത്തെ അപേക്ഷിച്ച് വർധന ചെറുതാണ്. മേയ് മാസത്തിലെ ഭക്ഷ്യവിലക്കയറ്റം 3.1 ശതമാനത്തിലേക്കുയർന്നു. ഇന്ധനം, വെളിച്ചം എന്നിവയുടെ വിലക്കയറ്റം 5.80 ശതമാനമായി. പാർപ്പിടമേഖലയിൽ 8.40 ശതമാനമാണു കയറ്റം. ആരോഗ്യം 5.84 ശതമാനം, ഗതാഗതം 5.31 ശതമാനം, വിദ്യാഭ്യാസം 5.42 ശതമാനം എന്നിങ്ങനെ കൂടി. ഏപ്രിലിലെ വ്യവസായ ഉത്പാദനസൂചിക (ഐഐപി) അനുസരിച്ചുള്ള വ്യവസായവളർച്ച 4.9 ശതമാനമാണ്. തലേവർഷം ഇതേ മാസം 3.2 ശതമാനമായിരുന്നു. എന്നാൽ മാർച്ചിലെ വളർച്ച 4.6 ശതമാനമായിരുന്നു. ഖനനം 5.1 ശതമാനം, ഫാക്ടറി ഉത്പാദനം 5.2 ശതമാനം, വൈദ്യുതി 2.1 ശതമാനം എന്ന…
Read Moreപലിശനിരക്കിന്റെ ചുവടുപിടിച്ച് കമ്പോളങ്ങളിൽ ഉണർവ്
ഓഹരി അവലോകനം / സോണിയ ഭാനു കേന്ദ്രബാങ്ക് പലിശനിരക്കിൽ വരുത്തിയ ഭേദഗതി ഓഹരിവിപണി ആഘോഷമാക്കി. പ്രതീക്ഷിച്ചപോലെതന്നെ വിദേശഫണ്ടുകൾ വില്പന ചുരുക്കി വാങ്ങലുകാരായത് പ്രാദേശിക നിക്ഷേപകരെ വരുംദിനങ്ങളിൽ വിപണിയിലേക്ക് അടുപ്പിക്കാം. തുടർച്ചയായ രണ്ടാം വാരവും തിളങ്ങിയ സെൻസെക്സും നിഫ്റ്റിയും പക്ഷേ, സാങ്കേതികമായി ഒരു തിരുത്തലിനുള്ള തയാറെടുപ്പിലാണ്. പോയവാരം ബോംബെ സൂചിക 216 പോയിന്റും നിഫ്റ്റി 71 പോയിന്റും നേട്ടത്തിലാണ്, രണ്ടാഴ്ചകളിൽ ഇവ യഥാക്രമം 518 പോയിന്റും 162 പോയിന്റും മുന്നേറി. നീണ്ട ഇടവേളയ്ക്കു ശേഷം ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 6.25 ശതമാനമാക്കി. 2015 ജനുവരിക്കു ശേഷം ആദ്യമായാണ് കേന്ദ്രബാങ്ക് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്. അനുകൂല വാർത്തകളുടെ ചുവടുപിടിച്ച് വിദേശ ഓപ്പറേറ്റർമാർ 1367.22 കോടി രൂപയുടെ നിക്ഷേപത്തിന് പിന്നിട്ടവാരം ഉത്സാഹിച്ചു. ഏതാനും മാസങ്ങളായി വില്പനയിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന വിദേശ ഫണ്ടുകളുടെ തിരിച്ചുവരവ് പ്രതീക്ഷ…
Read Moreഭാര്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ ഭർത്താവിന് അധികാരമില്ല: എസ്ബിഐ
ബംഗളൂരു: ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പങ്കാളി ഉപയോഗിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, അത് പാടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ ഈ നിർദേശം ശരിയെന്ന് കോടതിയും. ബാങ്കിംഗ് നിയമത്തിൽ എടിഎം കാർഡ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ലെന്നും അക്കൗണ്ട് ഉടമയ്ക്കു മാത്രമേ കൈകാര്യം ചെയ്യാൻ അർഹതയുള്ളൂവെന്നും എസ്ബിഐ പറയുന്നു. പ്രസവത്തെത്തുടർന്ന് വിശ്രമിക്കുന്നവരാണെങ്കിലും ഇത് ബാധകമാണെന്നാണ് എസ്ബിഐ നിലപാട്. 2013ൽ നടന്ന ഒരു സംഭവത്തിന്റെ പേരിലാണ് എസ്ബിഐയുടെ പ്രഖ്യാപനം. 2013 നവംബർ 14ന് കർണാടകയിലെ മറാത്തഹള്ളി സ്വദേശിനിയായ യുവതി തന്റെ എടിഎമ്മിന്റെ പിൻ നന്പർ ഭർത്താവിന് നല്കി. സമീപത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 25,000 രൂപ പിൻവലിക്കുന്നതിനുവേണ്ടിയായിരുന്നു ഈ കൈമാറ്റം. യുവതിയുടെ ഭർത്താവ് എടിഎമ്മിലെത്തി കാർഡ് സ്വൈപ് ചെയ്ത് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും തുക ലഭിച്ചില്ല. പക്ഷേ, പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ബാങ്കിൽനിന്ന് സന്ദേശം വരികയും ചെയ്തു.…
Read Moreഎയർ ഇന്ത്യയുടെ ഭാവി സർക്കാർ തീരുമാനിക്കും: കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഭാവി സർക്കാർ തീരുമാനിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി സുരേഷ് പ്രഭു. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അധ്യക്ഷനായ എയർ ഇന്ത്യ സ്പെസിഫിക് ഓൾട്ടർനേറ്റീവ് മെക്കാനിസം (ഐസാം) എന്ന സമിതി അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യും. ധനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരാണ് സമിതിയിലെ അംഗങ്ങൾ.ഇടപാടുകാരെ ആകർഷിക്കുന്നതിനായി നിബന്ധനകളിൽ ഇളവ് വരുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മന്ത്രിതല ചർച്ചകൾക്കുശേഷമേ തീരുമാനമുണ്ടാകൂ. നിലവിൽ നിരവധി മാർഗങ്ങൾ എയർ ഇന്ത്യയെ വിൽക്കുന്ന കാര്യത്തിലുണ്ടെന്ന് സുരേഷ് പ്രഭു പറഞ്ഞു. എന്നാൽ, ചർച്ചകൾക്കുശേഷം ഏറ്റവും കൂടുതൽ സാധ്യതയുള്ള വില്പന മാർഗം കണ്ടെത്താനാണ് തീരുമാനം.എയർ ഇന്ത്യയെ വാങ്ങുന്നതിനായി താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നു. എന്നാൽ, വാങ്ങാൻ താത്പര്യമറിയിച്ച് ആരും മുന്നോട്ടുവന്നില്ല. കമ്പനിയുടെ 76 ശതമാനം ഓഹരികൾ സ്വകാര്യ കമ്പനികൾക്കു വിൽക്കാനായിരുന്നു…
Read Moreബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 10.3 ലക്ഷം കോടി രൂപ
മുംബൈ: രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (പലിശയും ഗഡുവും കൃത്യമായി അടയ്ക്കാത്ത വായ്പ) ഈ മാർച്ച് 31-നു 10.3 ലക്ഷം കോടി രൂപയായി. ഇതു മൊത്തം വായ്പയുടെ 11.2 ശതമാനമാണ്. കഴിഞ്ഞവർഷം മാർച്ചിൽ ഇത് എട്ടുലക്ഷം കോടി രൂപയായിരുന്നു. അന്ന് വായ്പയുടെ 9.5 ശതമാനവും. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ ആണ് ഇതു വെളിപ്പെടുത്തിയത്. കടങ്ങൾ പുതുക്കിയും പുനർക്രമീകരിച്ചും കുഴപ്പമില്ലെന്നു കാണിച്ചിരുന്ന രീതി റിസർവ് ബാങ്ക് വിലക്കിയതാണ് ഇക്കൊല്ലം എൻപിഎ (നിഷ്ക്രിയ ആസ്തി) വർധിക്കാൻ കാരണം. എൻപിഎ നിർണയം കർശനമാക്കിയതിനാൽ ജൂണിലും സെപ്റ്റംബറിലും കൂടി എൻപിഎ വർധിക്കും. പിന്നീട് ഇവ കുറഞ്ഞുവരുമെന്ന് ക്രിസിൽ കരുതുന്നു. മൊത്തം വായ്പയുടെ 11.5 ശതമാനം വരെ എൻപിഎ ഉയർന്നേക്കും. എൻപിഎയിൽ മഹാഭൂരിപക്ഷവും പൊതുമേഖലാ ബാങ്കുകളിലാണ്. 8.9 ലക്ഷം കോടി രൂപ. പൊതുമേഖലാ ബാങ്കുകളിലെ വലിയ എൻപിഎകൾ ഇങ്ങനെ: എസ്ബിഐ 2,23,427 കോടി,…
Read Moreഇലക്ട്രോസ്റ്റീൽ വേദാന്ത ഗ്രൂപ്പിന്
ന്യൂഡൽഹി: അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ് ഉരുക്കുവ്യവസായത്തിലേക്കു കടന്നു. പാപ്പർകോടതിയിലായ ഇലക്ട്രോസ്റ്റീൽ സ്റ്റീൽസ് ലിമിറ്റഡിനെ വാങ്ങിക്കൊണ്ടാണ് പ്രവേശം.ചെന്പ്, അലുമിനിയം, സിങ്ക്, ടിൻ തുടങ്ങിയ മറ്റു ലോഹങ്ങളുടെ ബിസിനസിലാണ് വേദാന്ത ഗ്രൂപ്പ് ഇതുവരെ ശ്രദ്ധിച്ചിരുന്നത്. ഇരുന്പയിര് ബിസിനസുമുണ്ട്. 5,320 കോടി രൂപ മുടക്കിയാണ് ഇലക്ട്രോസ്റ്റീലിനെ വാങ്ങുന്നത്. തുക ബാങ്കിൽ അടച്ച് പുതിയ ഡയറക്ടർമാരെയും നിയോഗിച്ചു. ഇപ്പോൾ പ്രതിവർഷം 15 ലക്ഷം ടൺ സ്റ്റീൽ നിർമിക്കാവുന്നതാണ് ഇലക്ട്രോസ്റ്റീൽ പ്ലാന്റ്. ഇത് 25.1 ലക്ഷം ടണ്ണിലേക്കു വർധിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്. തങ്ങളുടെ ഇരുന്പയിര് ബിസിനസിന്റെ തുടർച്ചയായി സ്റ്റീലിനെ കാണുകയാണ് വേദാന്ത. ഇരുന്പയിര് സ്റ്റീലാക്കി മാറ്റുന്പോൾ ലാഭമാർജിൻ പലമടങ്ങാകും. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) വന്നശേഷം തീർപ്പാകുന്ന രണ്ടാമത്തെ സ്റ്റീൽ കന്പനിയാണ് ഇലക്ട്രോസ്റ്റീൽ. കഴിഞ്ഞ മാസം ഭൂഷൺ സ്റ്റീലിനെ ടാറ്റാ സ്റ്റീൽ വാങ്ങിയിരുന്നു. എസാർ സ്റ്റീൽ, മോണക് ഇസ്പാത് തുടങ്ങിയ കന്പനികളുടെ കാര്യം…
Read Moreപലിശ കൂട്ടുമെന്നും ഇല്ലെന്നും വാദങ്ങൾ
മുംബൈ: റിസർവ് ബാങ്ക് ഇന്നു പലിശനിരക്ക് കൂട്ടുമോ ഇല്ലയോ? ധനകാര്യ നിരീക്ഷകർ രണ്ടു തട്ടിലാണ്. ഭൂരിപക്ഷം പേർ ഇന്നു നിരക്ക് കൂട്ടില്ലെന്നു പറയുന്നു. മറ്റുള്ളവർ ഇന്നു കൂട്ടുമെന്നും. 2014 ജനുവരിക്കുശേഷം റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചിട്ടില്ല. എല്ലാവരും സമ്മതിക്കുന്ന കാര്യമുണ്ട്. ഈ ധനകാര്യവർഷം രണ്ടുതവണയെങ്കിലും റീപോ നിരക്ക് കൂട്ടും. അതു ജൂണിൽ തുടങ്ങുമോ ഓഗസ്റ്റിൽ തുടങ്ങുമോ എന്നതിലാണു തർക്കം.പലിശനിരക്കിന്റെ ഗതി ഇനി മുകളിലോട്ടാണ്. പല കാരണങ്ങൾ അതിനുണ്ട്. ഏറ്റവും പ്രധാനം അമേരിക്ക പലിശ കൂട്ടുന്നതാണ്. അവർ പലിശ കൂട്ടുന്പോൾ നിക്ഷേപം അങ്ങോട്ടു പായും. അതു പിടിച്ചുനിർത്താൻ ഇവിടെയും പലിശ കൂട്ടിയേ മതിയാകൂ. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 75 ഡോളറിനടുത്താണ്. 80 വരെ കയറിയിട്ടു താണതാണത്. ഇനിയും കയറുമെന്നാണു പലരും കരുതുന്നത്. ക്രൂഡ് ഉയർന്നുനില്ക്കുന്നതു വിലക്കയറ്റം കൂട്ടും. ജനുവരി ഒന്നിനുശേഷം ക്രൂഡ് വില 15 ശതമാനം കയറി.…
Read Moreനാലു ബാങ്കുകളെ ലയിപ്പിക്കാൻ നീക്കം
മുംബൈ: നാലു പൊതുമേഖലാ ബാങ്കുകളെ പരസ്പരം ബന്ധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കാനാണു ശ്രമം. ഒന്നിച്ചു ചേർന്നാൽ 16.58 ലക്ഷം കോടി രൂപ ആസ്തിയുണ്ടാകും ഇവയ്ക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും വലിയ ബാങ്കാകും ഈ സംയുക്തം. കിട്ടാക്കടങ്ങൾ പെരുകുന്നതാണ് ലയനനീക്കം പുനരുജ്ജീവിപ്പിക്കാൻ കാരണം. മാർച്ചിലവസാനിച്ച ധനകാര്യ വർഷം 21,646.38 കോടി രൂപയാണ് ഈ ബാങ്കുകളുടെ സംയുക്ത നഷ്ടം. ഐഡിബിഐ 8237.92 കോടി, ഓറിയന്റൽ 5871.74, സെൻട്രൽ ബാങ്ക് 5104.91, ബാങ്ക് ഓഫ് ബറോഡ 2431.81 എന്നിങ്ങനെയാണ് ഓരോ ബാങ്കിന്റെയും നഷ്ടം. ലയനം വഴി ശാഖകളുടെ എണ്ണം കുറയ്ക്കാം. ഭരണച്ചെലവിനും കുറവു വരാം.ഇതിനിടെ, ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരി വില്ക്കുന്നതിനെപ്പറ്റിയും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിന്റെ…
Read More