പലിശനിരക്കിന്‍റെ ചുവടുപിടിച്ച് കമ്പോളങ്ങളിൽ ഉണർവ്

ഓഹരി അവലോകനം / സോണിയ ഭാനു

കേ​ന്ദ്ര​ബാ​ങ്ക് പ​ലി​ശ​നി​ര​ക്കി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി ഓ​ഹ​രി​വി​പ​ണി ആ​ഘോ​ഷ​മാ​ക്കി. പ്ര​തീ​ക്ഷി​ച്ച​പോ​ലെ​ത​ന്നെ വി​ദേ​ശ​ഫ​ണ്ടു​ക​ൾ വി​ല്പ​ന ചു​രു​ക്കി വാ​ങ്ങ​ലു​കാ​രാ​യ​ത് പ്ര​ാദേ​ശി​ക നി​ക്ഷേ​പ​ക​രെ വ​രുംദി​ന​ങ്ങ​ളി​ൽ വി​പ​ണി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വാ​ര​വും തി​ള​ങ്ങി​യ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പ​ക്ഷേ, സാ​ങ്കേ​തി​ക​മാ​യി ഒ​രു തി​രു​ത്ത​ലി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പോ​യ​വാ​രം ബോം​ബെ സൂ​ചി​ക 216 പോ​യി​ന്‍റും നി​ഫ്റ്റി 71 പോ​യി​ന്‍റും നേ​ട്ട​ത്തി​ലാ​ണ്, ര​ണ്ടാ​ഴ്ച​ക​ളി​ൽ ഇ​വ യ​ഥാ​ക്ര​മം 518 പോ​യി​ന്‍റും 162 പോ​യി​ന്‍റും മു​ന്നേ​റി.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ആ​ർ​ബി​ഐ റി​പ്പോ നി​ര​ക്ക് 25 ബേ​സി​സ് പോ​യി​ന്‍റ് ഉ​യ​ർ​ത്തി 6.25 ശ​ത​മാ​ന​മാ​ക്കി. 2015 ജ​നു​വ​രി​ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര​ബാ​ങ്ക് ഇ​ത്ത​ര​ത്തി​ൽ ഒ​രു നീ​ക്കം ന​ട​ത്തു​ന്ന​ത്.

അ​നു​കൂ​ല വാ​ർ​ത്ത​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 1367.22 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ന് പി​ന്നി​ട്ട​വാ​രം ഉ​ത്സാ​ഹി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ളാ​യി വി​ല്പ​ന​യി​ൽ മാ​ത്രം ശ്ര​ദ്ധ​യൂ​ന്നി​യി​രു​ന്ന വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷ പ​ക​രു​ന്നു. അ​വ​ർ ര​ണ്ടു മാ​സ​ത്തി​നി​ടെ 15,600 കോ​ടി രൂപ​യു​ടെ നി​ക്ഷേ​പ​മാ​ണ് തി​രി​ച്ചു​പി​ടി​ച്ച​ത്.

മു​ൻ​വാ​രം ഇ​തേ കോ​ള​ത്തി​ൽ വ്യ​ക്ത​​മാ​ക്കി​യ​താ​ണ് വി​ദേ​ശ ഫ​ണ്ടു​ക​ൾ വി​ല്പ​ന​യി​ൽ​നി​ന്ന് പി​ന്തി​രി​ഞ്ഞ് നി​ക്ഷേ​പ​ക​രാ​യി മാ​റാ​ൻ നീ​ക്കം ന​ട​ത്തു​മെ​ന്ന കാ​ര്യം. ആ​ഗോ​ള​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ കു​റ​വ് വി​ദേ​ശ​ഫ​ണ്ടു​ക​ളെ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലേ​ക്ക് ശ്ര​ദ്ധ​തി​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​വാ​രം 2131.56 കോ​ടി രൂപ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.

ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ വ​ൻ ചാ​ഞ്ചാ​ട്ടം. 66.99 ൽ ​ഇ​ട​പാ​ടു​ക​ൾ​ക്കു തു​ട​ക്കംകു​റി​ച്ച രൂ​പ ഒ​ര​വ​സ​ര​ത്തി​ൽ 67.78 വ​രെ ദു​ർ​ബ​ല​മാ​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 67.51ലാ​ണ്. കാ​ല​വ​ർ​ഷം അ​നു​കൂ​ല​മാ​യ​ത് നി​ക്ഷേ​പ​സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാം. ഏ​പ്രി​ൽ-​മ‌േ​യ് കാ​ല​യ​ള​വി​ൽ ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 24,479 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി. ഏ​പ്രിലി​ൽ 12,409 കോ​ടി രൂ​പ​യു​ടെ​യും മേ​യി​ൽ 12,070 കോ​ടി രൂ​പ​യു​ടെ​യും നി​ക്ഷേ​പം ന​ട​ന്നു.

ബോം​ബെ സെ​ൻ​സെ​ക്സ് 34,784-35,628 പോ​യി​ന്‍റ് റേ​ഞ്ചി​ൽ ചാ​ഞ്ചാ​ടി​യ ശേ​ഷം വാ​രാ​ന്ത്യം 35,443 പോ​യി​ന്‍റി​ലാ​ണ്. ഇ​ന്ന് ഇ​ട​പാ​ടു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ആ​ദ്യത​ട​സം 35,490 പോ​യി​ന്‍റി​ലാ​ണ്. ഇ​തു മ​റി​ക​ട​ന്നാ​ൽ 35,786-36,129നെ ​ല​ക്ഷ്യ​മാ​ക്കി സെ​ൻ​സെ​ക്സ് സ​ഞ്ച​രി​ക്കാം. എ​ന്നാ​ൽ, ആ​ദ്യത​ട​സ​ത്തി​ൽ ത​ന്നെ കാ​ലി​ട​റി​യാ​ൽ 34,942ൽ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മം ന​ട​ക്കും. ഇ​തും നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ സൂ​ചി​ക 34,441-34,098 റേ​ഞ്ചി​ലേ​ക്ക് സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു മു​തി​രാം.

വി​പ​ണി​യു​ടെ മ​റ്റു സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ സെ​ൻ​സെ​ക്സി​ന്‍റെ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ, എം​എ​സി​ഡി എ​ന്നി​വ ബു​ള്ളി​ഷാ​ണ്. എ​ന്നാ​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ 14, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക് തു​ട​ങ്ങി​യ​വ ഓ​വ​ർ ബോ​ട്ടാ​യ​തി​നാ​ൽ തി​രു​ത്ത​ലി​നു സാ​ധ്യ​ത കാ​ണു​ന്നു.

നി​ഫ്റ്റി 10,550 വ​രെ താ​ഴ്ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 10,818 വ​രെ ക​യ​റി. മാ​ർ​ക്ക​റ്റ് ക്ലോ​സിം​ഗ് ന​ട​ക്കു​ന്പോ​ൾ 10,767 പോ​യി​ന്‍റി​ൽ നി​ല​കൊ​ള്ളു​ന്ന നി​ഫ്റ്റി​ക്ക് ഈ ​വാ​രം 10,873ൽ ​പ്ര​തി​രോ​ധ​മു​ണ്ട്. ഇ​ത് മ​റി​ക​ട​ന്നാ​ൽ 10,978-11,141നെ ​ല​ക്ഷ്യ​മാ​ക്കി മാ​സാ​വ​സാ​നം സൂ​ചി​ക ചു​വ​ടു വ​യ്ക്കാം. എ​ന്നാ​ൽ, തി​രി​ച്ച​ടി​ക്കു നീ​ക്കം ന​ട​ന്നാ​ൽ 10,605ൽ ​സ​പ്പോ​ർ​ട്ടു​ണ്ട്. ഇ​തു നി​ല​നി​ർ​ത്താ​ൻ നി​ഫ്റ്റി ക്ലേ​ശി​ച്ചാ​ൽ 10,443-10,337 വ​രെ ത​ള​രാം.

ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ൾ എ​ല്ലാം ത​ന്നെ വാ​രാ​ന്ത്യം വി​ല്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു തി​രി​ഞ്ഞു. കാ​ന​ഡ​യി​ൽ ന​ട​ന്ന ജി-7 ​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ ആ​ശ​ങ്ക​യോ​ടെ​യാ​യി​രു​ന്നു ഒ​രു വി​ഭാ​ഗം വീ​ക്ഷി​ച്ച​ത്. യൂ​റോ​പ്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ പ​ല​തും ഇ​തു​മൂ​ലം ത​ള​ർ​ന്നു. ഒ​രു ശ​ത​മാ​നം നേ​ട്ട​വു​മാ​യി അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റു​ക​ൾ മി​ക​വ് കാ​ണി​ച്ചു. ഡൗ ​ജോ​ണ്‍, നാ​സ്ഡാ​ക്ക് എ​സ് ആ​ൻ​ഡ് പി ​സൂ​ചി​ക​ക​ൾ മു​ന്നേ​റി.

ഈ ​വാ​രം യൂ​റോ​പ്യ​ൻ കേ​ന്ദ്ര ബാ​ങ്കും യു​എ​സ് ഫെ​ഡ് റി​സ​ർ​വും വ്യ​ത്യ​സ്ത ​യോ​ഗം ചേ​രു​ന്നു​ണ്ട്. പ​ലി​ശ സം​ബ​ന്ധി​ച്ച പു​തി​യ വാ​ർ​ത്ത​ക​ൾ ലോ​ക​വി​പ​ണി​യി​ൽ വ​ൻ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കാം. അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി​യാ​ൽ വി​ദേ​ശ ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ൽ വി​ല്പ​ന​സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ട്.

Related posts