ഇ​ന്ത്യ​യി​ൽ നി​ന്ന് സ്വ​ത​ന്ത്ര​മാ​യി ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച് 4000 മു​സ്‌​ലിം സ്ത്രീ​ക​ൾ: വ​ലി​യ നേ​ട്ട​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ന്നും ഈ ​വ​ർ​ഷം 4,000 മു​സ്‌​ലിം സ്ത്രീ​ക​ൾ സ്വ​ത​ന്ത്ര​മാ​യി ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ൽ നി​ന്ന് അ​ടു​ത്തി​ടെ തി​രി​ച്ചെ​ത്തി​യ മു​സ്‌​ലിം സ്ത്രീ​ക​ളി​ൽ നി​ന്നു ധാ​രാ​ളം ക​ത്തു​ക​ൾ ല​ഭി​ച്ച​താ​യും പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ൽ സ്ത്രീ​ക​ളോ​ടൊ​പ്പം ഒ​രു പു​രു​ഷ പ​ങ്കാ​ളി (മെ​ഹ്റം) വേ​ണ​മെ​ന്നു​ള്ള നി​ബ​ന്ധ​ന 2018ലാ​ണ് മോ​ദി സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ഇ​ത് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​രം​ഗ​ത്ത് വ​ലി​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​താ​യും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

മെ​ഹ്റം ഇ​ല്ലാ​തെ ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​കം വ​നി​താ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു ഹ​ജ്ജി​നു പോ​കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മു​ത്ത​ലാ​ഖ് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തു​ൾ​പ്പെ​ടെ സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി മോ​ദി സ​ർ​ക്കാ​ർ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന ബി​ജെ​പി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കി​ടെ​യാ​ണു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.

Related posts

Leave a Comment