ന്യൂഡൽഹി: അലാഹാബാദ് ബാങ്കിനു പുതിയ വായ്പകൾ അനുവദിക്കുന്നതടക്കം പല കാര്യങ്ങളിലും വിലക്ക്. റിസർവ് ബാങ്കാണ് ഈ പൊതുമേഖലാ ബാങ്കിനു നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ വിലക്കുകൾ നേരിടുന്ന പൊതുമേഖലാ ബാങ്കുകളുടെ എണ്ണം രണ്ടായി. കഴിഞ്ഞയാഴ്ച ദേന ബാങ്കിനും ഇതേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോൽക്കത്ത ആസ്ഥാനമായുള്ള അലാഹാബാദ് ബാങ്ക് നേതൃപ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് വിലക്ക്. ബാങ്ക് മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറു(സിഇഒ)മായ ഉഷ അനന്തസുബ്രഹ്മണ്യനെ നീക്കാൻ കേന്ദ്ര ധനമന്ത്രാലയം നല്കിയ നിർദേശപ്രകാരം ഇന്നലെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഉഷ പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ൽ എംഡി ആയിരുന്നപ്പോഴാണ് നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്ന് നടത്തിയ തട്ടിപ്പ് തുടങ്ങിയത്. തട്ടിപ്പു കേസിൽ സിബിഐ കഴിഞ്ഞദിവസം ഉഷയെയും മറ്റും ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ത്വരിത തിരുത്തൽ നടപടി (പ്രോംറ്റ് കറക്ടീവ് ആക്ഷൻ-പിസിഎ) പ്രകാരം നിരീക്ഷണത്തിലുള്ള 11 പൊതുമേഖലാ ബാങ്കുകളിൽപ്പെട്ടതാണ് ഇവ…
Read MoreCategory: Business
പിഎൻബി തട്ടിപ്പ് : മുൻ എംഡി പ്രതി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ലെ മുൻ മാനേജിംഗ് ഡയറക്ടർ (എംഡി) ഉഷ അനന്തസുബ്രഹ്മണ്യനെ നീരവ് മോദിയുടെ തട്ടിപ്പുകേസിൽ പ്രതി ചേർത്തു. അലാഹാബാദ് ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) എംഡിയും ആയ അവരെ ആ പദവികളിൽനിന്നു മാറ്റും. 2015-17ൽ ഉഷ പിഎൻബി എംഡിയും സിഇഒയുമായിരുന്നു. പിഎൻബിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.വി. ബ്രഹ്മാജി റാവു, സഞ്ജീവ് ശരൺ, ജനറൽ മാനേജർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) നെഹൽ ആഹാദ് എന്നിവരും പ്രതികളാണ്. എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ചുമതലകളിൽനിന്നു മാറ്റിയിട്ടുണ്ട്. സിബിഐ കുറ്റപത്രത്തിൽ നീരവ് മോദി, സഹോദരൻ നിശാൽ മോദി, ജീവനക്കാരൻ സുഭാഷ് പരബ് എന്നിവർ ബാങ്കിനെ ചതിച്ചതിന്റെ വിശദാംശങ്ങൾ നല്‍കിയിട്ടുണ്ട്. മോദിയുടെ അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമയുമായ മെഹുൽ ചോക്സിയുമായി ബന്ധപ്പെട്ട കുറ്റപത്രം പിന്നാലെ സമർപ്പിക്കും. ഡയമണ്ട്സ് ആർ ജെംസ്, സ്റ്റെല്ലാർ ഡയമണ്ട്സ്, സോളാർ എക്സ്പോർട്സ് തുടങ്ങിയ കന്പനികളുമായി ബന്ധപ്പെട്ട 6000 കോടിയുടെ…
Read Moreവിലക്കയറ്റം മുന്നോട്ട്
ന്യൂഡൽഹി: വിലക്കയറ്റം വീണ്ടും കയറുന്നു. ഏപ്രിലിൽ മൊത്തവിലക്കയറ്റവും ചില്ലറവിലക്കയറ്റവും വർധിച്ചു. മൊത്തവിലക്കയറ്റം മാർച്ചിലെ 2.47 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 3.18 ശതമാനമായി. ചില്ലറ വിലക്കയറ്റമാകട്ടെ 4.28ൽനിന്ന് 4.58 ശതമാനത്തിലേക്കു കൂടി. ഭക്ഷ്യവിലകൾ വീണ്ടും ഉയർന്നുതുടങ്ങി. മൊത്തവില സൂചിക പ്രകാരം മാർച്ചിൽ 0.29 ശതമാനം താണ ഭക്ഷ്യവില ഏപ്രിലിൽ 0.87 ശതമാനം ഉയർന്നു. ചില്ലറവിപണിയിൽ ഭക്ഷ്യവിലക്കയറ്റം കൂടിയ തോതിലാണ്. 2.8 ശതമാനമാണു ചില്ലറവില സൂചിക പ്രകാരമുള്ള ഭക്ഷ്യവിലക്കയറ്റം. തലേ ഏപ്രിലിൽ ഇത് 0.61 ശതമാനം മാത്രമായിരുന്നു. ധാന്യവില ചില്ലറവിപണിയിൽ 2.56 ശതമാനം വർധിച്ചു. വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയുടെ വിലയിൽ 5.11 ശതമാനം വർധനയുണ്ട്. പയറുവർഗങ്ങൾക്കും പച്ചക്കറികൾക്കും അല്പം കുറവുണ്ട്. തേയില, പഴങ്ങൾ, സമുദ്രമത്സ്യങ്ങൾ, മുട്ട, റാഗി, ബാർലി, റബർ, എണ്ണക്കുരുക്കൾ എന്നിവയ്ക്കും വില വർധിച്ചു. കൊപ്ര, ധാതുക്കൾ തുടങ്ങിയവയ്ക്കു കുറഞ്ഞു.
Read Moreമുട്ടയുടെ മൂല്യവർധിത ഉത്പന്നവുമായി എസ്കെഎം
ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ മുട്ടയുത്പന്ന നിർമാതാക്കളായ എസ്കെഎം പുതിയ ഉത്പന്നം പുറത്തിറക്കി. ബെസ്റ്റ് എഗ് വൈറ്റ് ക്യൂബ് എന്ന പേരിൽ പുറത്തിറക്കുന്ന ഉത്പന്നം മുട്ടയുടെ വെള്ളകൊണ്ടുള്ളതാണ്. പ്രോട്ടീൻ മാത്രം ആവശ്യമുള്ളവർക്കുവേണ്ടിയാണ് ഈ പുതിയ ഉത്പന്നം. നിലവിൽ തമിഴ്നാട്ടിലും കർണാടകയിലും മാത്രം വിപണിയിൽ ലഭ്യമാകുന്ന ഈ ഉത്പന്നം വൈകാതെ രാജ്യവ്യാപകമായി വില്പന തുടങ്ങും. 100 ഗ്രാം, 200 ഗ്രാം, 500 ഗ്രാം, 1000 ഗ്രാം പായ്ക്കുകൾക്ക് യഥാക്രമം 50 രൂപ, 100 രൂപ, 240 രൂപ, 480 രൂപ എന്നിങ്ങനെയാണ് ബെസ്റ്റ് എഗ് വൈറ്റ് ക്യൂബിന്റെ വില.
Read Moreഫ്ലിപ്കാർട്ടിൽ നിരവധി പേർ കോടീശ്വരരാകും
ബംഗളൂരു: ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങിയത് കന്പനിയിലെ നൂറുകണക്കിനു ജീവനക്കാരെ കോടീശ്വരരാക്കും. കന്പനിയുടെ പതിനായിരത്തോളം ജീവനക്കാരിൽ മൂവായിരം പേർക്ക് കന്പനിയുടെ ഓഹരിയുണ്ട്. എംപ്ലോയീ സ്റ്റോക്ക് ഓപ്ഷൻ (ഇസോപ്) പ്രകാരം ഓഹരി ലഭിച്ചശേഷം കന്പനി വിട്ടു പോയവരുമുണ്ട്. ഇസോപ് പ്രകാരമുള്ള ഓഹരികൾ ഒരു വർഷം കഴിഞ്ഞേ വ്യക്തികളുടെ പേരിൽ നല്‍കൂ. ഇങ്ങനെ പേരിലേക്കു മാറ്റിയ ഓഹരികൾ തിരിച്ചു വാങ്ങുമെന്നു ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ വിന്നി ബൻസൺ ഇന്നലെ പറഞ്ഞു. ഓഹരി ഒന്നിനു പതിനായിരം രൂപയ്ക്കടുത്താകും (150 ഡോളർ) തിരിച്ചുവാങ്ങൽ വില. ആയിരത്തിലേറെ ഓഹരികൾ ഉള്ള നിരവധി പേരുണ്ട്. അവർക്ക് ഒരു കോടിയിലേറെ രൂപ ലഭിക്കും. കഴിഞ്ഞ വർഷം ഓഹരി ഒന്നിന് 85.2 ഡോളർ വച്ച് കുറേ ഓഹരികൾ തിരിച്ചു വാങ്ങിയിരുന്നു. അതിനു 10 കോടി ഡോളർ മുടക്കി.
Read Moreസച്ചിൻ ബൻസൽ പോകും; ബിന്നി ബൻസൽ തുടരും
ബംഗളൂരു: രണ്ടു സ്ഥാപകരിൽ ഒരാൾ ഫ്ളിപ്കാർട്ട് വിട്ടുപോകും, ഒരാൾ തുടരും. സച്ചിൻ ബൻസലാണ് വിട്ടുപോകുന്നത്. ബിന്നി ബൻസൽ ഫ്ളിപ്കാർട്ടിൽ തുടരും. വാൾമാർട്ട് 77 ശതമാനം ഓഹരി വാങ്ങി കന്പനിയുടെ നിയന്ത്രണം ഏറ്റെടുത്താലും കുറേക്കാലംകൂടി ബിന്നി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടരും. കന്പനിയുടെ സിഇഒ കല്യാൺ കൃഷ്ണമൂർത്തിയും തുടരും.അമേരിക്കയിലെ ആർക്കൻസസ് സംസ്ഥാനത്ത് ബെന്റോൺവിലിലാണു വാൾമാർട്ടിന്റെ ആസ്ഥാനം. സാം വാൾട്ടൺ 1962-ൽ തുടങ്ങിയ ചില്ലറ വ്യാപാരശൃംഖല ഇന്നു ലോകത്തിലെ ഏറ്റവും വിറ്റുവരവുള്ള കന്പനികളിലൊന്നാണ്. 11,718 സ്റ്റോറുകളുണ്ട് കന്പനിക്ക്. 50,034 കോടി ഡോളറിന്റെ (33.5 ലക്ഷം കോടിരൂപ) വില്പനയിൽ 2044 കോടി ഡോളർ പ്രവർത്തനലാഭമുണ്ടായിരുന്നു കഴിഞ്ഞവർഷം 23 ലക്ഷം ജീവനക്കാരുണ്ട്.ഇന്ത്യയിലെ ഓൺലൈൻ വ്യാപാരം ഇപ്പോൾ 1500 കോടി ഡോളറിൽ താഴെയാണ്. 2026 -ഓടെ ഇത് 20,000 കോടി ഡോളർ ആകുമെന്നാണു വിലയിരുത്തൽ. ഈ വിപണിയിൽ മുന്നിലെത്തേണ്ടത് വാൾമാർട്ടിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.…
Read Moreഫ്ലിപ്കാർട്ടിനുവേണ്ടി വാൾമാർട്ട് മുടക്കുന്നത് 1.07 ലക്ഷം കോടി രൂപ
ന്യൂഡൽഹി/ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരകന്പനിയെ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ വ്യാപാരശൃംഖല ഏറ്റെടുത്തു. ഫ്ലിപ്കാർട്ടിനെ വാങ്ങാൻ അമേരിക്കൻ ഭീമനായ വാൾമാർട്ട് മുടക്കുന്നത് 1600 കോടി ഡോളർ (1.07 ലക്ഷം കോടി രൂപ). 11 വർഷം മുൻപ് സച്ചിന് ബൻസൽ, ബിന്നി ബൻസൽ എന്നീ യുവ എൻജിനിയർമാർ തുടങ്ങിയാണു ഫ്ലിപ്കാർട്ട്. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരകന്പനിയായ ആമസോണിനോടു പിടിച്ചുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങുന്നത്. യുഎസ് വിപണിയിൽ ആമസോണിൽനിന്ന് ഇടപാടുകാരെ അടർത്തിയെടുക്കാനുള്ള വാൾമാർട്ടിന്റെ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ അടവുകളെല്ലാം പയറ്റിയിട്ടും അവിടെ വാൾമാർട്ടിനു പിടിച്ചുനിൽക്കാനായില്ല. സ്വദേശിയായ ആലിബാബയാണ് അവിടെ റീട്ടെയിൽ രാജാവ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വിജയിച്ച സ്റ്റാർട്ടപ് സംരംഭത്തെ മോഹവില നൽകി വാങ്ങുന്നത്. ഇതോടെ ഇന്ത്യയിലെ ഓൺലൈൻ വ്യാപാരം അമേരിക്കൻ ഭീമന്മാരുടെ പോർക്കളമാകും. വാൾമാർട്ടും ആമസോണും…
Read Moreവായ്പാ പലിശയില്‍ കെഎഫ്സി ഇളവ് നല്‍കും: ധനമന്ത്രി
തിരുവനന്തപുരം: പുതുതായി നല്കുന്ന വായ്പകളില്‍ കെഎഫ്സി ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കെഎഫ്സി ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായി നടത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പലിശ നിരക്ക് കുറച്ചാല്‍ മാത്രമേ സംരംഭകരെ ആകര്‍ഷിക്കാനാവൂ. അതുകൊണ്ട് 16 ശതമാനം പലിശ എന്ന നിലവിലെ ഘടനയ്ക്ക് മാറ്റം വരുത്തി 10, 12 ശതമാനമായി കുറവു വരുത്തും. എന്നാല്‍ മാത്രമേ കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയൂ. വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമെ അനുവദിക്കാവൂ. അന്വേഷണം നടത്താതെ വായ്പകള്‍ നല്കിയാല് തിരിച്ചടവില്ലാതെ കിട്ടാക്കടം വര്‍ധിക്കും. അത് സര്‍ക്കാരിന് ബാധ്യതയാവും. കിട്ടാക്കടം സംബന്ധിച്ച കുറെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും ഇനി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കെഎഫ്സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കൗശിക്ക് അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി സതീഷ് ചന്ദ്രബാബു…
Read Moreകൊച്ചി സ്മാർട്സിറ്റി രണ്ടാംഘട്ട വികസനത്തിന് `2,000 കോടി
കൊച്ചി: കേരളത്തിന്റെ ഐടി സ്വപ്നപദ്ധതിയായ കൊച്ചി സ്മാർട്സിറ്റിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾക്കായി കോ-ഡെവലപ്പർമാരുമായി ചേർന്ന് 2000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് സിഇഒ മനോജ് നായർ. ടൈ കേരള സംഘടിപ്പിച്ച പരിപാടിയിൽ “സ്മാർട്സിറ്റി കൊച്ചി- ഇവല്യൂഷൻ ഓഫ് ടൗണ്‍ഷിപ്പ് ടു നർച്ചർ ഓൺട്രപ്രിണറിയൽ ഇക്കോസിസ്റ്റം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോ-ഡെവലപ്പർമാരുടെ പദ്ധതികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലാണ് സ്മാർട്സിറ്റി പ്രധാനമായും ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. ഊർജ സ്വയംപര്യാപ്തതയ്ക്കായി പദ്ധതി പ്രദേശത്ത് രണ്ട് സബ് സ്റ്റേഷനുകൾ സെപ്റ്റംബറോടെ കമ്മീഷൻ ചെയ്യും. സോളാർപ്ലാന്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ മറ്റ് ഊർജസ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിലും സ്മാർട്സിറ്റി പ്രതിബദ്ധമാണെന്നും സിഇഒ പറഞ്ഞു. പദ്ധതിപ്രദേശത്തെ ജല ആവശ്യത്തിനായി മൂന്ന് എംഎൽഡി ജലസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഐടി ടവറിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി 300 കോടി രൂപയുടെ നിക്ഷപം നടത്തിയിട്ടുണ്ട്. നിലവിൽ 32…
Read Moreരൂപയുടെ തളർച്ച തുടരുന്നു
മുംബൈ: ആഗോള മാർക്കറ്റിൽ ക്രൂഡ് വില കുതിച്ചുയരുന്നതിനൊപ്പം കുതിച്ച ഡോളർ രൂപയെ വീണ്ടും തളർത്തി. 2017 ഫെബ്രുവരിക്കുശേഷം ആദ്യമായി രൂപയുടെ വില 67 പിന്നിട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വില ഇന്നലെ 26 പൈസ താഴ്ന്ന് 67.13 ആയി. ക്രൂഡ് വില ഉയരുന്നതും ഡോളർ കരുത്താർജിക്കുന്നതും കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയ്ക്ക് കനത്ത സമ്മർദം സൃഷ്ടിച്ചുവരികയായിരുന്നു. ഓഹരിവിപണിയിൽ വിദേശനിക്ഷേപകർ വില്‍പനക്കാരാകുന്ന പ്രവണത തുടരുന്നു. ഡോളർ കരുത്താർജിച്ച് രൂപ തളരുന്നത് കമ്പോളങ്ങളിലും പ്രതിഫലിച്ചു. തുടച്ചയായ 13-ാം ദിനവും ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ വില്പനക്കാരായി. ഏപ്രിൽ 16 – മേയ് 4 കാലയളവിൽ വിദേശനിക്ഷേപകർ 5,819 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. കഴിഞ്ഞ ജൂണിനുശേഷം 65 ശതമാനം ഉയർച്ചയാണ് ക്രൂഡ് വിലയിലുണ്ടായത്. 2014നു ശേഷം ആദ്യമായി ബാരലിന് 70 ഡോളറായി ഉയർന്നു. ക്രൂഡ് വില ഉയരുന്നതും രൂപയുടെ വില താഴുന്നതും…
Read More