രൂപയുടെ തളർച്ച തുടരുന്നു

മും​ബൈ: ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡ് വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നൊ​പ്പം കു​തി​ച്ച ഡോ​ള​ർ രൂ​പ​യെ വീ​ണ്ടും ത​ള​ർ​ത്തി. 2017 ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി രൂ​പ​യു​ടെ വി​ല 67 പി​ന്നി​ട്ടു. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യു​ടെ വി​ല ഇ​ന്ന​ലെ 26 പൈ​സ താ​ഴ്ന്ന് 67.13 ആ​യി. ക്രൂ​ഡ് വി​ല ഉ​യ​രു​ന്ന​തും ഡോ​ള​ർ ക​രു​ത്താ​ർ​ജി​ക്കു​ന്ന​തും ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി രൂ​പ​യ്ക്ക് ക​ന​ത്ത സ​മ്മ​ർ​ദം സൃ​ഷ്ടി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഓ​ഹ​രി​വി​പ​ണി​യി​ൽ വി​ദേ​ശ​നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാ​രാ​കു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്നു. ഡോ​ള​ർ ക​രു​ത്താ​ർ​ജി​ച്ച് രൂ​പ ത​ള​രു​ന്ന​ത് ക​മ്പോ​ള​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ച്ചു. തു​ട​ച്ച​യാ​യ 13-ാം ദിനവും ഫോ​റി​ൻ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാ​രാ​യി. ഏ​പ്രി​ൽ 16 – മേ​യ് 4 കാ​ല​യ​ള​വി​ൽ വി​ദേ​ശ​നി​ക്ഷേ​പ​ക​ർ 5,819 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റൊ​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ജൂ​ണി​നു​ശേ​ഷം 65 ശ​ത​മാ​നം ഉ​യ​ർ​ച്ച​യാ​ണ് ക്രൂ​ഡ് വി​ല​യി​ലു​ണ്ടാ​യ​ത്. 2014നു ​ശേ​ഷം ആ​ദ്യ​മാ​യി ബാ​ര​ലി​ന് 70 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ക്രൂ​ഡ് വി​ല ഉ​യ​രു​ന്ന​തും രൂ​പ​യു​ടെ വി​ല താ​ഴു​ന്ന​തും ഇ​ന്ത്യ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വി​ല​ക്ക​യ​റ്റ​ത്തി​നും വ​ഴിയൊ​രു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ഡോ​ള​ർ സൂ​ചി​ക മൂ​ന്നു ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക്രൂ​ഡ് വി​ല ഉ​യ​രു​ന്ന പ്ര​വ​ണ​ത തു​ട​ർ​ന്നാ​ൽ രൂ​പ 68-69ലേ​ക്കു വ​രെ താ​ഴ്ന്നേ​ക്കാ​മെ​ന്നാ​ണ് മാ​ർ​ക്ക​റ്റ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഓഹരിക്കമ്പോളങ്ങളിൽ മുന്നേറ്റം

മും​​​ബൈ: രൂ​​​പ ത​​​ള​​​രു​​​ന്ന​​​തി​​​നൊ​​​പ്പം ഓ​​​ഹ​​​രിക്ക​​​മ്പോ​​​ള​​​ങ്ങ​​​ളി​​​ൽ ഉ​​​യ​​​ർ​​​ച്ച. സെ​​​ൻ​​​സെ​​​ക്സ് 292.76 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി 97.25 പോ​​​യി​​​ന്‍റും ഇ​​​ന്ന​​​ലെ ഉ​​​യ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ വ്യാ​​​പാ​​​ര​​​മ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ സെ​​​ൻ​​​സെ​​​ക്സ് 35,208.14ലും ​​​നി​​​ഫ്റ്റി 10,715.50ലു​​​മാ​​​ണ്. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ വി​​​ല്പ​​​ന​​​ക്കാ​​​രാ​​​യ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​ൻ നി​​​ക്ഷേ​​​പ​​​ക​​​രാ​​​ണ് ക​​​മ്പോ​​​ള​​​ങ്ങ​​​ളു​​​ടെ ഗ​​​തി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. അ​​​വ​​​ർ 1,084.09 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്ന​​​ലെ വാ​​​ങ്ങി​​​ക്കൂ​​​ട്ടി.

ആ​​ഗോ​​ള ക്രൂ​​ഡ് വി​​ല 2014നു ​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. വെ​​ന​​സ്വേ​​ല​​യു​​ടെ സാ​​ന്പ​​ത്തി​​ക​​പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യ​​തും ഇ​​റാ​​നെ​​തി​​രേ അ​​മേ​​രി​​ക്ക വീ​​ണ്ടും ഉ​​പ​​രോ​​ധ​​ത്തി​​നു ശ്ര​​മി​​ക്കു​​ന്ന​​തും ക്രൂ​​ഡ് വി​​ല ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യി. ബ്ര​​ന്‍റ് ഇ​​നം ക്രൂ​​ഡ് 0.83 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 75.49 ഡോ​​ള​​റാ​​യി.

ക്രൂ​​ഡ് വി​​ല ഉ​​യ​​ർ​​ന്ന​​തോ​​ടെ ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ക​​മ്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ ഉ​​യ​​ർ​​ന്നു. ഗെ​​യി​​ൽ (3.93 ശ​​ത​​മാ​​നം), ഓ​​യി​​ൽ ഇ​​ന്ത്യ (2.57 ശ​​ത​​മാ​​നം), ഐ​​ഒ​​സി (1.58 ശ​​ത​​മാ​​നം), ബി​​പി​​സി​​എ​​ൽ (1.43 ശ​​ത​​മാ​​നം), എ​​ച്ച്പി​​സി​​എ​​ൽ (0.86 ശ​​ത​​മാ​​നം).

ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ൽ ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ്സെ​​ങ് സൂ​​ചി​​ക 0.22 ശ​​ത​​മാ​​നം, ചൈ​​ന​​യു​​ടെ ഷാ​​ങ്‌​​ഹാ​​യ് സൂ​​ചി​​ക 1.48 ശ​​ത​​മാ​​നം, ജ​​പ്പാ​​ന്‍റെ നി​​ക്കീ സൂ​​ചി​​ക 0.03 ശ​​ത​​മാ​​നം വീ​​തം ഉ​​യ​​ർ​​ന്നു. യൂ​​റോ​​പ്പി​​ൽ ഫ്രാ​​ങ്ക്ഫ​​ർ​​ട്ട് ഡാ​​ക്സ് 0.36 ശ​​ത​​മാ​​നം, പാ​​രീ​​സ് സി​​എ​​സി 0.09 ശ​​ത​​മാ​​നം വീ​​ത​​വും ഉ​​യ​​ർ​​ന്നു .

 

Related posts