ഫ്ലിപ്കാർട്ടിൽ നിരവധി പേർ കോടീശ്വരരാകും

ബം​​​ഗ​​​ളൂ​​​രു: ഫ്ലി​​​പ്കാ​​​ർ​​​ട്ടി​​​നെ വാ​​​ൾ​​​മാ​​​ർ​​​ട്ട് വാ​​​ങ്ങി​​​യ​​​ത് ക​​​ന്പ​​​നി​​​യി​​​ലെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ജീ​​​വ​​​ന​​​ക്കാ​​​രെ കോ​​​ടീ​​​ശ്വ​​​ര​​​രാ​​​ക്കും. ക​​​ന്പ​​​നി​​​യു​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ മൂ​​​വാ​​​യി​​​രം പേ​​​ർ​​​ക്ക് ക​​​ന്പ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി​​​യു​​​ണ്ട്.

എം​​​പ്ലോ​​​യീ സ്റ്റോ​​​ക്ക് ഓ​​​പ്ഷ​​​ൻ (ഇ​​​സോ​​​പ്) പ്ര​​​കാ​​​രം ഓ​​​ഹ​​​രി ല​​​ഭി​​​ച്ച​​​ശേ​​​ഷം ക​​​ന്പ​​​നി വി​​​ട്ടു പോ​​​യ​​​വ​​​രു​​​മു​​​ണ്ട്. ഇ​​​സോ​​​പ് പ്ര​​​കാ​​​ര​​​മു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ൾ ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞേ വ്യ​​​ക്തി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ന​​​ല്കൂ.

ഇ​​​ങ്ങ​​​നെ പേ​​​രി​​​ലേ​​​ക്കു മാ​​​റ്റി​​​യ ഓ​​​ഹ​​​രി​​​ക​​​ൾ തി​​​രി​​​ച്ചു വാ​​​ങ്ങു​​​മെ​​​ന്നു​​​ ഫ്ലി​​​പ്കാ​​​ർ​​​ട്ട് ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ വി​​​ന്നി ബ​​​ൻ​​​സ​​​ൺ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു. ഓ​​​ഹ​​​രി ഒ​​​ന്നി​​​നു പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യ്ക്ക​​​ടു​​​ത്താ​​​കും (150 ഡോ​​​ള​​​ർ) തി​​​രി​​​ച്ചു​​വാ​​​ങ്ങ​​​ൽ വി​​​ല. ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഓ​​​ഹ​​​രി​​​ക​​​ൾ ഉ​​​ള്ള നി​​​ര​​​വ​​​ധി പേരു​​​ണ്ട്. അ​​​വ​​​ർ​​​ക്ക് ഒ​​​രു കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ല​​​ഭി​​​ക്കും.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 85.2 ഡോ​​​ള​​​ർ വ​​​ച്ച് കു​​​റേ ഓ​​​ഹ​​​രി​​​ക​​​ൾ തി​​​രി​​​ച്ചു വാ​​​ങ്ങി​​​യി​​​രു​​​ന്നു. അ​​​തി​​​നു 10 കോ​​​ടി ഡോ​​​ള​​​ർ മു​​​ട​​​ക്കി.

Related posts