തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപറേഷൻ മേയ് 8, 9 തീയതികളിൽ നടത്തുന്ന ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായി കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുന്നു. റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീർക്കുന്നതിനും ലോണ്‍ അക്കൗണ്ടുകൾ തീർപ്പാക്കുന്നതിനും അവസരം നൽകുമെന്ന് കെഎഫ്സി പത്രക്കുറിപ്പിൽ അറിയിച്ചു. കെഎഫ്സി ബ്രാഞ്ച് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കുകയോ തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഹെഡ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കൗശിക് അറിയിച്ചു.
Read MoreCategory: Business
വ്യവസായ ഉത്പാദന പിഎംഐയിൽ ഇടിവ്
മുംബൈ: മാർച്ചിൽ ഇന്ത്യൻ വ്യാവസായിക ഉത്പാദനത്തോത് കുറഞ്ഞതായി സർവേ ഫലം. നിക്കൈ ഇന്ത്യ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ഫെബ്രുവരിയിൽ 52.1 ആയിരുന്നു. മാർച്ചിൽ അത് 51 ആയി താണു. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും മോശം വളർച്ചത്തോതാണ് ഇതിൽ കാണുന്നത്. തുടർച്ചയായ എട്ടാം മാസവും പിഎംഐ 50നു മുകളിലാണ്. (50നു മുകളിലായാൽ ഉത്പാദനവളർച്ച ഉണ്ട്; കുറവായാൽ ഉത്പാദന തളർച്ച). എന്നാൽ, വളർച്ചയുടെ തോതിൽ കാര്യമായ ഇടിവുണ്ട്. ഇതോടൊപ്പമുള്ള തൊഴിൽ സർവേ കാണിച്ചത് മാർച്ചിൽ തൊഴിൽവളർച്ച ഉണ്ടായില്ലെന്നാണ്. ഫാക്ടറികളിൽ ഉത്പാദനശേഷി മുഴുവൻ ഉപയോഗിക്കുന്നില്ല. സർവേകളുടെ അടിസ്ഥാനത്തിൽ 2017-18ലെ സാന്പത്തിക (ജിഡിപി) വളർച്ചയുടെ പ്രതീക്ഷ 7.3 ശതമാനത്തിലേക്കു താഴ്ത്തിയിട്ടുണ്ട്.
Read Moreപ്രത്യക്ഷ നികുതിപിരിവ് ലക്ഷ്യത്തിലെത്തിയില്ല
ന്യൂഡൽഹി: പ്രത്യക്ഷ നികുതി പിരിവ് കേന്ദ്രഗവൺമെന്റ് കണക്കാക്കിയതിലും കുറവായി. 10.05 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചിടത്തു ലഭിച്ചത് 9.95 ലക്ഷം കോടി രൂപ. എന്നാൽ, ബജറ്റ് പ്രതീക്ഷയേക്കാൾ കൂടുതലാണു പിരിവെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ അവകാശപ്പെട്ടു. 2017-18 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ച നികുതിപിരിവ് 9.8 ലക്ഷം കോടി രൂപയാണ്. എന്നാൽ, ഈ ഫെബ്രുവരിയിൽ 2018-19 -ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ 2017-18ന്റെ പുതുക്കിയ എസ്റ്റിമേറ്റ് നല്‍കിയതിൽ പറഞ്ഞതു പ്രതീക്ഷ 10.05 ലക്ഷം കോടി എന്നാണ്. കന്പനികളുടെ ആദായനികുതി 5,63,745 കോടി, വ്യക്തികളുടെ ആദായനികുതി 4,41,255 കോടി എന്നിങ്ങനെയായിരുന്നു വിഭജനം. ഇന്നലെ ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞത് 2017-18-ലെ ബജറ്റ് രേഖ മാത്രം ഉദ്ധരിച്ചാണ്. കന്പനിനികുതി പിരിവിൽ 17.1 ശതമാനവും വ്യക്തികളുടെ ആദായനികുതി പിരിവിൽ 18.9 ശതമാനവും വർധനയുണ്ടായി എന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഈ വർഷം 6.84 കോടി…
Read Moreഇ-വേ ബിൽ OK
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി)യുടെ ഭാഗമായ ഇലക്ട്രോണിക് വേ ബിൽ ഒടുവിൽ പ്രവർത്തനക്ഷമമായി. സംസ്ഥാനാന്തര വ്യാപാരത്തിനുള്ളതാണ് പ്രാവർത്തികമാക്കിയത്. രണ്ടുദിവസവും പ്രശ്നങ്ങൾ ഉണ്ടായില്ലെന്നു കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.ഒന്നാംതീയതി 2.59 ലക്ഷം ഇ-വേബില്ലുകളാണ് ജിഎസ്ടി നെറ്റ്വർക്കിൽ നിന്നു തയാറാക്കിയത്. ഇന്നലെ ഉച്ചവരെ 2.05 ലക്ഷം ഇ-വേബില്ലുകൾ നൽകി. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ഉത്പന്നങ്ങൾക്കാണ് ഇപ്പോൾ ഇ-വേബിൽ നിർബന്ധമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനുള്ളിലെ ഇടപാടുകൾക്ക് രണ്ടുമാസത്തിനകം ഇ-വേബിൽ നിർബന്ധമാകും. അൻപതിനായിരം രൂപയിൽ കൂടുതൽ വിലയുള്ളതും പത്തുകിലോമീറ്ററിലേറെ ദൂരത്തേക്ക് കൊണ്ടുപോകുന്നതുമായ ഉത്പന്നങ്ങൾക്കാണ് ഇതു വേണ്ടത്. വാഹനനന്പരും റൂട്ടും സഞ്ചരിക്കാൻ വേണ്ട സമയവുമൊക്കെ രേഖപ്പെടുത്തി ബിൽ ചെക്ക്പോസ്റ്റുകളിൽ കാണിക്കണം. ഇ-വേബിൽ സംവിധാനം ശരിയാക്കാതെ ജിഎസ്ടി നടപ്പാക്കിയത് വലിയ തോതിൽ നികുതിവെട്ടിപ്പിന് വഴിതെളിച്ചെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് ഇതു നടപ്പാക്കാൻ തുനിഞ്ഞെങ്കിലും നെറ്റ്വർക്ക് സെർവറിനു താങ്ങാവുന്നതിലധികമായിരുന്നു അപേക്ഷ. ജിഎസ്ടിയിൽ 1.05 കോടി പേർ രജിസ്റ്റർ…
Read Moreധനകമ്മി ഫെബ്രുവരിയിൽ ലക്ഷ്യത്തിന്റെ 120 ശതമാനം
ന്യൂഡൽഹി: 2017-18 ധനകാര്യവർഷത്തെ ബജറ്റ് കമ്മി ലക്ഷ്യം മറികടക്കുമോ എന്ന് ആശങ്ക. മാർച്ച് 31-ന് 5.94 ലക്ഷംകോടി രൂപ ധനകമ്മി എന്നാണു പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്. ഫെബ്രുവരി 28 ലെ ധനകമ്മി 7.15 ലക്ഷം കോടിയായെന്നു കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്ക് കാണിക്കുന്നു. ഇതു വാർഷികലക്ഷ്യത്തിന്റെ 120 ശതമാനമാണ്. മാർച്ചിൽ ആദായനികുതിയുടെ മുൻകൂർ നികുതി അടക്കം വരുമാനം ഗണ്യമായി കൂടുതലുണ്ടാകും. എന്നാൽ ധനകമ്മിയിൽ ഉള്ള വലിയ അന്തരം മറികടക്കാൻ അതു മതിയാകുമോ എന്നു വ്യക്തമല്ല. ജിഎസ്ടി ഏർപ്പെടുത്തിയതുമൂലം പരോക്ഷ നികുതി വരുമാനത്തിൽ ഒരു മാസത്തെ കുറവും ഉണ്ട്. ഫെബ്രുവരി 28 വരെ ലഭിച്ച റവന്യു മുഴുവർഷത്തേക്കു പ്രതീക്ഷിച്ചതിന്റെ 79.09 ശതമാനമാണ്. തുക 12.83 ലക്ഷം കോടി രൂപ. ഇതിൽ 10.35 ലക്ഷം കോടി നികുതിയും 1.42 ലക്ഷം കോടി നികുതിയിതര റവന്യു വരവും…
Read Moreസിയാലിനു സ്വപ്നനേട്ടം; യാത്രക്കാർ ഒരു കോടി
നെടുമ്പാശേരി: നടപ്പു സാമ്പത്തികവര്‍ഷം കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരു കോടി മറികടന്നതോടെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ) മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചു. 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം സ്വന്തമാക്കിയത്. സിയാലിന്റെ 19 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലൂടെ ഈ സാമ്പത്തിക വര്‍ഷം 1.7 കോടിയോളം ആളുകളാണ് യാത്ര ചെയ്തത്. ഒരു പവൻ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ചെന്നൈയില്‍നിന്ന് 175 യാത്രക്കാരുമായി ഇന്‍ഡിഗോ വിമാനം എത്തിയതോടെയാണ് സിയാല്‍ ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ഒരു കോടി തൊട്ട യാത്രക്കാരുടെ പ്രതിനിധിയെ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. യാത്രക്കാരോടുള്ള സിയാലിന്റെ…
Read Moreജിഎസ്ടി പിരിവ് വീണ്ടും കുറഞ്ഞു
ന്യൂഡൽഹി: ചരക്കുസേവനനികുതി (ജിഎസ്ടി) പിരിവ് വീണ്ടും താഴോട്ടുപോയി. ഫെബ്രുവരിയിലെ വ്യാപാരത്തിന് ഈ മാസം 26 വരെ അടച്ച നികുതി 85,174 കോടി രൂപമാത്രം. ജനുവരിയിലെ വ്യാപാരത്തിന് 86,318 കോടി രൂപ കിട്ടിയതാണ്. ഇതിൽ 14,945 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 20,456 കോടി സംസ്ഥാന ജിഎസ്ടിയും 42,456 കോടി ഇന്റഗ്രേറ്റഡ് ജിഎസ്ടിയും 7,317 കോടി കോന്പൻസേഷൻ സെസുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽനിന്ന് 25,564 കോടി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നല്‍കേണ്ടതുണ്ട്. ഇതോടെ കേന്ദ്ര ജിഎസ്ടി 27,085 കോടിയും സംസ്ഥാന ജിഎസ്ടി 33,880 കോടിയും ആകും. ഇതുവരെയുള്ള ജിഎസ്ടി പിരിവ് ജൂലൈ 93,590; ഓഗസ്റ്റ് 93,029; സെപ്റ്റംബർ 95,132; ഒക്ടോബർ 85,931; നവംബർ 83,716; ഡിസംബർ 88,929; ജനുവരി 86,318; ഫെബ്രുവരി 85,174.
Read Moreപാൻ-ആധാർ ബന്ധനം ജൂൺ 30നകം
ന്യൂഡൽഹി: ആദായനികുതി വകുപ്പിന്റെ പെർമനന്റ് അക്കൗണ്ട് നന്പരും (പാൻ) ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ജൂൺ 30 വരെ സമയം നീട്ടി. മാർച്ച് 31 ആയിരുന്നു നേരത്തേ സമയപരിധി. സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടറേറ്റ് ടാക്സസ് (സിബിഡിടി) തീയതി നീട്ടിയത്. 33 കോടി പാനുകളിൽ 16.65 കോടി ഇതിനകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Read Moreപെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയരങ്ങളിൽ
കോട്ടയം: പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 75.48 രൂപ മുതൽ 76.70 രൂപ വരെയായിരുന്നു. ഡീസലിനു 67.96 മുതൽ 69.10 രൂപ വരെയും. വിദേശത്തു ക്രൂഡ് ഓയിൽ (ബ്രെന്റ് ഇനം) വീപ്പയ്ക്ക് 70 ഡോളറിനു മുകളിലായ നിലയ്ക്കു രാജ്യത്തെ വില ഇനിയും കൂടുമെന്നാണു സൂചന. കഴിഞ്ഞ ജൂലൈയിൽ പെട്രോൾ, ഡീസൽ വിലകൾ ദിവസേന മാറുന്ന രീതി വന്നശേഷം ഏറ്റവും ഉയർന്ന വില ഫെബ്രുവരി 6, 7 തീയതികളിലായിരുന്നു. അന്നു പെട്രോൾ ലിറ്ററിന് 76.09 രൂപ മുതൽ 77.31 രൂപരെയാണു സംസ്ഥാനത്ത് ഈടാക്കിയത്. ഡീസൽ ലിറ്ററിന് 68.55 രൂപ മുതൽ 69.77 രൂപ വരെയും. സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്നവില പെട്രോളിന് ഈടാക്കിയത് 2014 ജൂലൈയിലാണ്. അന്നു ലിറ്ററിന് 76.11 മുതൽ 77.35 രൂപ വരെ വില വന്നു. സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ…
Read Moreവാണിജ്യയുദ്ധം ഒഴിവാക്കാൻ യുഎസ്-ചൈന ചർച്ച
വാഷിംഗ്ടൺ ഡിസി/മുംബൈ: അമേരിക്കയും ചൈനയും വാണിജ്യയുദ്ധം ഒഴിവാക്കാൻ ഉന്നതതല ചർച്ച തുടങ്ങി. ഇതുസംബന്ധിച്ച റിപ്പോർട്ട് കന്പോളങ്ങളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ കുപ്പുകുത്തിയ കന്പോളങ്ങൾ ഇന്നലെ തിരിച്ചു കയറി. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്നുചിൻ, വാണിജ്യപ്രതിനിധി റോബർട്ട് ലൈത്തൈസർ എന്നിവർ ചൈനീസ് ഉപ പ്രധാനമന്ത്രി ലിയു ഹെയുമായി രഹസ്യ ചർച്ച നടത്തിവരികയാണ്. ചൈന കൂടുതൽ അമേരിക്കൻ സാധനങ്ങൾ വാങ്ങണമെന്നതും ബൗദ്ധിക സ്വത്തവകാശങ്ങൾ പാലിക്കണം എന്നതുമാണ് യുഎസ് ആവശ്യം. സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കു പിഴച്ചുങ്കം ചുമത്തിയാണ് അമേരിക്ക മറ്റു രാജ്യങ്ങളുമായി വാണിജ്യയുദ്ധം തുടങ്ങിയത്. അതിൽനിന്നു മിത്രരാജ്യങ്ങളെ ഒഴിവാക്കിയെങ്കിലും ഇന്ത്യക്കും ചൈനയ്ക്കും ഒഴിവില്ല. ഇതിനു പുറമേ ചൈനയിൽനിന്ന് 5,000 കോടി ഡോളർ ഇറക്കുമതിക്കുകൂടി പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടും ഏപ്രിലിലോ മേയിലോ മാത്രമേ നടപ്പിലാകൂ. പിഴച്ചുങ്കം ചുമത്താതിരിക്കാൻ ചൈന ചെയ്യേണ്ട കാര്യങ്ങൾ…
Read More