ധനകമ്മി ഫെബ്രുവരിയിൽ ലക്ഷ്യത്തിന്‍റെ 120 ശതമാനം

ന്യൂ​ഡ​ൽ​ഹി: 2017-18 ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ ബ​ജ​റ്റ് ക​മ്മി ല​ക്ഷ്യം മ​റി​ക​ട​ക്കു​മോ എ​ന്ന് ആ​ശ​ങ്ക. മാ​ർ​ച്ച് 31-ന് 5.94 ​ല​ക്ഷം​കോ​ടി രൂ​പ ധ​ന​ക​മ്മി എ​ന്നാ​ണു പു​തു​ക്കി​യ ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റ്. ഫെ​ബ്രു​വ​രി 28 ലെ ​ധ​ന​ക​മ്മി 7.15 ല​ക്ഷം കോ​ടി​യാ​യെ​ന്നു ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് അ​ക്കൗ​ണ്ട്സ് (സി​ജി​എ) പു​റ​ത്തു​വി​ട്ട ക​ണ​ക്ക് കാ​ണി​ക്കു​ന്നു. ഇ​തു വാ​ർ​ഷി​ക​ല​ക്ഷ്യ​ത്തി​ന്‍റെ 120 ശ​ത​മാ​ന​മാ​ണ്.

മാ​ർ​ച്ചി​ൽ ആ​ദാ​യ​നി​കു​തി​യു​ടെ മു​ൻ​കൂ​ർ നി​കു​തി അ​ട​ക്കം വ​രു​മാ​നം ഗ​ണ്യ​മാ​യി കൂ​ടു​ത​ലു​ണ്ടാ​കും. എ​ന്നാ​ൽ ധ​ന​ക​മ്മി​യി​ൽ ഉ​ള്ള വ​ലി​യ അ​ന്ത​രം മ​റി​ക​ട​ക്കാ​ൻ അ​തു മ​തി​യാ​കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തു​മൂ​ലം പ​രോ​ക്ഷ നി​കു​തി വ​രു​മാ​ന​ത്തി​ൽ ഒ​രു മാ​സ​ത്തെ കു​റ​വും ഉ​ണ്ട്.

ഫെ​ബ്രു​വ​രി 28 വ​രെ ല​ഭി​ച്ച റ​വ​ന്യു മു​ഴു​വ​ർ​ഷ​ത്തേ​ക്കു പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ 79.09 ശ​ത​മാ​ന​മാ​ണ്. തു​ക 12.83 ല​ക്ഷം കോ​ടി രൂ​പ. ഇ​തി​ൽ 10.35 ല​ക്ഷം കോ​ടി നി​കു​തി​യും 1.42 ല​ക്ഷം കോ​ടി നി​കു​തി​യി​ത​ര റ​വ​ന്യു വ​ര​വും 1.05 ല​ക്ഷം കോ​ടി മൂ​ല​ധ​ന​വ​ര​വു​മാ​ണ്.

ഫെ​ബ്രു​വ​രി 28 വ​രെ 19.99 ല​ക്ഷം കോ​ടി​യാ​ണു ഗ​വ​ൺ​മെ​ന്‍റ് ചെ​ല​വ​ഴി​ച്ച​ത്. ഇ​തു ബ​ജ​റ്റ് ല​ക്ഷ്യ​ത്തി​ന്‍റെ 90.14 ശ​ത​മാ​ന​മാ​ണ്. 17.02 ല​ക്ഷം കോ​ടി റ​വ​ന്യു ചെ​ല​വും 2.97 ല​ക്ഷം കോ​ടി മൂ​ല​ധ​ന ചെ​ല​വു​മാ​ണ്. പ​ലി​ശ​യ്ക്ക് 4.5 ല​ക്ഷം കോ​ടി​യും പ്ര​ധാ​ന സ​ബ്സി​ഡി​ക​ൾ​ക്കാ​യി 2.27 ല​ക്ഷം കോ​ടി​യും ചെ​ല​വാ​യി.

Related posts