പ്രത്യക്ഷ നികുതിപിരിവ് ലക്ഷ്യത്തിലെത്തിയില്ല

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് ക​ണ​ക്കാ​ക്കി​യ​തി​ലും കു​റ​വാ​യി. 10.05 ല​ക്ഷം കോ​ടി രൂ​പ പ്ര​തീ​ക്ഷി​ച്ചി​ട​ത്തു ല​ഭി​ച്ച​ത് 9.95 ല​ക്ഷം കോ​ടി രൂ​പ.

എ​ന്നാ​ൽ, ബ​ജ​റ്റ് പ്ര​തീ​ക്ഷ​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണു പി​രി​വെ​ന്ന് ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധി​യ അ​വ​കാ​ശ​പ്പെ​ട്ടു. 2017-18 ലെ ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷി​ച്ച​ നി​കു​തിപി​രി​വ് 9.8 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്.

എ​ന്നാ​ൽ, ഈ ​ഫെ​ബ്രു​വ​രി​യി​ൽ 2018-19 -ലെ ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ 2017-18ന്‍റെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ന​ല്കി​യ​തി​ൽ പ​റ​ഞ്ഞ​തു പ്ര​തീ​ക്ഷ 10.05 ല​ക്ഷം കോ​ടി എ​ന്നാ​ണ്. ക​ന്പ​നി​ക​ളു​ടെ ആ​ദാ​യനി​കു​തി 5,63,745 കോ​ടി, വ്യ​ക്തി​ക​ളു​ടെ ആ​ദാ​യനി​കു​തി 4,41,255 കോ​ടി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​ഭ​ജ​നം. ഇ​ന്ന​ലെ ധ​ന​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത് 2017-18-ലെ ​ബ​ജ​റ്റ് രേ​ഖ​ മാ​ത്രം ഉ​ദ്ധ​രി​ച്ചാ​ണ്.

കന്പ​നിനി​കു​തി പി​രി​വി​ൽ 17.1 ശ​ത​മാ​ന​വും വ്യ​ക്തി​ക​ളു​ടെ ആ​ദാ​യ​നി​കു​തി പി​രി​വി​ൽ 18.9 ശ​ത​മാ​ന​വും വ​ർ​ധ​നയു​ണ്ടാ​യി എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​വ​ർ​ഷം 6.84 കോ​ടി​ പേ​ർ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ചു. ഇ​തു ത​ലേ വ​ർ​ഷ​ത്തേ​തി​ലും 99.5 ല​ക്ഷം കൂ​ടു​ത​ലാ​ണ്.

Related posts