ന്യൂഡൽഹി: ചില്ലറവില സൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം ഫെബ്രുവരിയിൽ 4.44 ശതമാനമായി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 3.65 ശതമാനമായിരുന്നു. എന്നാൽ ജനുവരിയിലെ 5.07 ശതമാനത്തെ അപേക്ഷിച്ച് നിരക്കു കുറവാണ്. അതേസമയം വ്യവസായ ഉത്പാദന വളർച്ച മെച്ചപ്പെട്ടു. ഭക്ഷ്യവിലകൾ ഇപ്പോഴും ഉയർന്ന തോതിലാണ്. പച്ചക്കറി വിലവർധന 26.97 ശതമാനത്തിൽനിന്നു താണെങ്കിലും 17.57 ശതമാനം എന്ന ഉയർന്ന തോതിലാണ്. ഇന്ധനം, വെളിച്ചം വിഭാഗത്തിൽ 6.8 ശതമാനമാണു വർധന. വ്യവസായ ഉത്പാദന സൂചിക (ഐഐപി) ജനുവരിയിൽ 7.5 ശതമാനം വളർന്നു. തലേ ജനുവരിയിൽ 4.1 ശതമാനമായിരുന്നു വളർച്ച. തലേ ജനുവരിയിൽ കറൻസി നിരോധനത്തെത്തുടർന്നു വ്യവസായ ഉത്പാദന വളർച്ച തുലോം കുറഞ്ഞതാണ് ഇത്തവണ ഉയർന്ന വളർച്ച ഉണ്ടെന്നു തോന്നാൻ കാരണമായത്. ഫാക്ടറി ഉത്പാദനത്തിൽ 8.7 ശതമാനവും വൈദ്യുതിയിൽ 7.6 ശതമാനവും വളർച്ച ഉണ്ട്. വാഹനങ്ങൾ, ഫർണിച്ചർ തുടങ്ങിയവയിൽ ഗണ്യമായ വളർച്ചയുമുണ്ട്
Read MoreCategory: Business
വിദേശകൊപ്ര വിപണിയുലച്ചു
വിപണി വിശേഷം / കെ.ബി. ഉദയഭാനു വിദേശ കൊപ്രസംഭരണം – ലാഭക്കച്ചവടം ലക്ഷ്യമിട്ട് വ്യവസായികൾ ഇന്തോനേഷ്യ, ഫിലിപ്പീൻസ് വിപണികളിലേക്ക് ശ്രദ്ധതിരിച്ചു. യെന്നിന്റെ വിനിമയനിരക്ക് തളരുന്നത് ഏഷ്യൻ വിപണികളിൽ റബറിലെ നിക്ഷേപ താത്പര്യം ഉയർത്തും. കുരുമുളക് വിറ്റഴിക്കാൻ കർണാടകയിലെ തോട്ടങ്ങൾ മത്സരിച്ചതുകണ്ട് ഇറക്കുമതിലോബി രംഗം വിട്ടു. സ്വർണവില വീണ്ടും കയറിയിറങ്ങി. നാളികേരം വൻകിട കൊപ്രയാട്ട് വ്യവസായികൾ ഇന്തോനേഷ്യൻ കൊപ്ര ഇറക്കുമതി ചെയ്തു. കയറ്റുമതിക്ക് അനുസൃതമായി അഡ്വാൻസ് ജനറൽ ലൈസൻസിലാണ് വ്യവസായികൾ വിദേശകൊപ്ര ഇറക്കുമതി ചെയ്തത്. ഇന്ത്യൻ വിലയെ അപേക്ഷിച്ച് വരെ താഴ്ന്ന നിരക്കിൽ ഇന്തോനേഷ്യയും ഫിലിപ്പീൻസും കൊപ്രവില്പന നടത്തുന്നുണ്ട്. പിന്നിട്ട രണ്ടാഴ്ചയ്ക്കിടെ കൊച്ചിയിൽ വെളിച്ചെണ്ണവില 1,700 രൂപ ഇടിഞ്ഞ് വാരാവസാനം 17,100 രൂപയിലാണ്. 1200 രൂപയുടെ ഇടിവ് സംഭവിച്ച കൊപ്ര 11,475 രൂപയിലും. നാളികേര വിളവെടുപ്പ് നടക്കുന്നതിനാൽ മുഖ്യവിപണികളിൽ ഉയർന്ന അളവിൽ പച്ചത്തേങ്ങ വില്പനയ്ക്കിറങ്ങി. മാസമധ്യം പിന്നിടുന്നതോടെ വരവ്…
Read Moreതദ്ദേശീയം ആകാനൊരുങ്ങി കൊക്ക കോള
മുംബൈ: ഇന്ത്യയിൽ പ്രാദേശികവിപണി പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ ആഗോളഭീമൻ കൊക്ക കോള കൂടുതൽ തദ്ദേശീയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. രണ്ടു മൂന്നു വർഷത്തിനുള്ളിൽ കൊക്ക കോളയിൽനിന്ന് വിപണിയിലെത്തുന്ന ഉത്പന്നങ്ങളിൽ മൂന്നിൽ രണ്ടും പ്രാദേശികവിപണി ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് കൊക്ക കോള ഇന്ത്യ ആൻഡ് സൗത്ത്ഈസ്റ്റ് ഏഷ്യ പ്രസിഡന്റ് ടി. കൃഷ്ണകുമാർ പറഞ്ഞു. നിലവിൽ കൊക്ക കോള ഇന്ത്യയിൽ വില്ക്കുന്ന 50 ശതമാനം ഉത്പന്നങ്ങളും (തംസ്അപ്, ലിംക, മാസ തുടങ്ങിയവ) ഇന്ത്യക്കുവേണ്ടി മാത്രം ഉത്പാദിപ്പിക്കുന്നതാണ്. ഓരോ സംസ്ഥാനവും പരന്പരാഗതമായി ശീലിച്ചുപോരുന്ന പാനീയങ്ങളുണ്ട്. ഓരോ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ ഒന്നോ രണ്ടോ പാനീയങ്ങളുണ്ടെന്ന് കൊക്ക കോള കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ തേങ്ങാവെള്ളത്തിനുള്ള പ്രാധാന്യം മനസിലാക്കി പുതിയ ഉത്പന്നങ്ങൾ ഇറക്കാനും പദ്ധതിയുണ്ട്. തേങ്ങാവെള്ളം കുപ്പിയില്ലാക്കി വിൽക്കാനായി സിക്കോ എന്ന ബ്രാൻഡ് കൊക്ക കോളയ്ക്കു കീഴിലുണ്ട്. ഈ ബ്രാൻഡിൽനിന്നുള്ള ഉത്പന്നങ്ങൾ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്. ഇതു കൂടാതെ പ്രാദേശിക പഴങ്ങൾ…
Read Moreതേഡ് പാർട്ടി പ്രീമിയം കുറയും! ചെറുകാറുകൾക്കും ചെറുടൂവീലറുകൾക്കുമാണ് ആശ്വാസം
മുംബൈ: ചില വിഭാഗം മോട്ടോർ വാഹനങ്ങളുടെ തേഡ് പാർട്ടി പ്രീമിയത്തിൽ ചെറിയ കുറവുണ്ടാകും. ചെറുകാറുകൾക്കും ചെറുടൂവീലറുകൾക്കുമാണ് ആശ്വാസം. ഏപ്രിലിൽ നടപ്പാക്കേണ്ട പുതിയ നിരക്കു തീരുമാനിക്കുന്നതിന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) പുറത്തുവിട്ട കരടു നിർദേശത്തിലാണിത്. കരടു നിർദേശത്തെപ്പറ്റി മാർച്ച് 22 വരെ അഭിപ്രായം അറിയിക്കാം. ഏപ്രിൽ ഒന്നിനു മുന്പ് അഥോറിറ്റി പുതിയ നിരക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ടു വർഷവും വലിയ തോതിൽ പ്രീമിയം കൂട്ടിയിരുന്നു. ആയിരം സിസിയിൽ കൂടാത്ത കാറുകൾക്ക് 2055 രൂപ പ്രീമിയം 1850 രൂപയായി താഴും. മറ്റിനം കാറുകളുടെ നിരക്കിൽ മാറ്റമില്ല. 75 സിസിയിൽ കൂടാത്ത ടൂവീലറുകളുടെ പ്രീമിയം 569 രൂപയിൽനിന്ന് 427 രൂപയായി കുറയും. 75-150 സിസി വിഭാഗം ടൂവീലറുകൾക്കു നിരക്കുമാറ്റമില്ല. 720 രൂപ തുടരും. 150-350 സിസി വിഭാഗത്തിൽ ചെറിയ വർധന നിർദേശിച്ചു. 350 സിസിയിൽ…
Read Moreഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ നിരോധിക്കും
ന്യൂഡൽഹി: രാജ്യത്ത് ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നതിൽ നിരോധനം ഏർപ്പെടുത്തും. ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നത് ആറു മാസത്തിനുള്ളിൽ നിരോധിക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിഐഎസ്) സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായുള്ള നടപടികൾ പൂർത്തിയായെന്നും ബിഐഎസ് അറിയിച്ചു. ബിഐഎസിന്റെ തീരുമാനത്തെ ഐഎസ്ഐ ഹെൽമെറ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. ഈ വർഷം അവസാനം മുതൽ ഇരുചക്ര വാഹനയാത്രക്കാർക്കുള്ള ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നത് കുറ്റകരമാണെന്നും സംഘടന പറഞ്ഞു. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 75-80 ശതമാനം ഇരുചക്രവാഹനയാത്രക്കാരും ഐഎസ്ഐ മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന ഹെൽമെറ്റുകളല്ല ഉപയോഗിക്കുന്നതെന്ന് ഐഎസ്ഐ ഹെൽമെറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് കപൂർ പറഞ്ഞു.
Read Moreവെടി പൊട്ടി ; ഇറക്കുമതിച്ചുങ്കം വർധിപ്പിച്ച് ട്രംപിന്റെ ഉത്തരവ്
വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25ഉം അലുമിനിയത്തിനു പത്തും ശതമാനം ചുങ്കം ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. അയൽരാജ്യങ്ങളായ കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് ഈ ചുങ്കത്തിൽനിന്ന് ഒഴിവുണ്ട്. ഓസ്ട്രേലിയ അടക്കം ചില മിത്രരാജ്യങ്ങൾക്കുകൂടി ഒഴിവ് ലഭിക്കുമെന്നു ട്രംപ് സൂചിപ്പിച്ചു. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യൂറോപ്യൻ യൂണിയൻ തുടങ്ങി അമേരിക്കയിലേക്കു വലിയ കയറ്റുമതിയുള്ള രാജ്യങ്ങൾ ഉത്തരവിൽ പ്രതിഷേധിച്ചു. ബദൽ നടപടികൾ ഉണ്ടാകുമെന്നു ചൈനയും യൂറോപ്യൻ യൂണിയനും ജപ്പാനും പറഞ്ഞു. തൊണ്ണൂറു ദിവസത്തിനകം യൂറോപ്യൻ യൂണിയനെ അധികച്ചുങ്കത്തിൽനിന്ന് ഒഴിവാക്കുന്നില്ലെങ്കിൽ അമേരിക്കൻ ഉത്പന്നങ്ങൾക്കു പിഴച്ചുങ്കം ചുമത്തുമെന്നു യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നല്കി. ട്രംപിന്റെ തീരുമാനത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ ആശങ്ക പ്രകടിപ്പിച്ചു. ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ)യിൽ പരാതിപ്പെടുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു. ഇന്ത്യ ഔപചാരികമായി പ്രതികരിച്ചില്ല. ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ കയറ്റുമതിക്കും ചുങ്കം കൂടും. 15 ദിവസം കഴിഞ്ഞേ ചുങ്കം…
Read Moreനൂറാം ശാഖയുമായി ഇസാഫ് വാർഷികം നാളെ
തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നൂറാമത്തെ ശാഖ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ ഒന്നാം വാർഷികം നാളെ ലുലു കണ്വൻഷൻ സെന്ററിൽ നടക്കും. അടുത്ത സാന്പത്തിക വർഷം 200 ശാഖകൾകൂടി ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ. പോൾ തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്ന ബാലജ്യോതി ഉൾപ്പെടെ ആറു പുതിയ നിക്ഷേപ പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും. ബാങ്ക് അക്കൗണ്ട് തുടങ്ങാനും മറ്റും സഹായിക്കുന്ന ഉപശാഖകളായ ധൻകേന്ദ്ര, പെൻഷൻ യോജന, വീടു നിർമിക്കാൻ സഹായിക്കുന്ന ഗൃഹജ്യോതി, വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാനിധി തുടങ്ങിയവയാണു പുതിയ പദ്ധതികൾ. നാളെ വൈകുന്നേരം 4.30നു നടക്കുന്ന സമ്മേളനത്തിൽ പദ്ധതികളും ഇസാഫിന്റെ 26-ാം വാർഷികാഘോഷവും രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. നൂറാമതു ശാഖയുടെ ഉദ്ഘാടനം…
Read Moreഎം.എ. യൂസഫലി ധനികനായ മലയാളി
കൊച്ചി: ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിംഗിൽ 388-ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊന്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണു എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ അതിസന്പന്നനായ മലയാളിയായത്. 25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു മലയാളിധനികരിൽ രണ്ടാമത്. ലോകറാങ്കിംഗിൽ 572-ാം സ്ഥാനത്താണു രവി പിള്ള. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൗതുകകരമാണ്. ജെംസ് എഡ്യുക്കേഷൻ ഗ്രൂപ്പ് തലവൻ സണ്ണി വർക്കി മലയാളികളിൽ മൂന്നാം സ്ഥാനത്തും ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ നാലാം സ്ഥാനത്തും എത്തി. 15,600 കോടി രൂപയാണു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സണ്ണി വർക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്റെ സന്പാദ്യം 11,700 കോടി. ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, വിപിഎസ് ഗ്രൂപ്പ് ചെയർമാൻ…
Read Moreഭൂഷൺ സ്റ്റീൽസ് ടാറ്റായ്ക്കു ലഭിക്കും
മുംബൈ: കടക്കെണിയിൽപ്പെട്ട ഭൂഷൺ സ്റ്റീൽസിനെ ടാറ്റാ സ്റ്റീൽ ഏറ്റെടുക്കും. 24,200 കോടി രൂപയാണ് ഇതിനായി ടാറ്റാ സ്റ്റീൽ മുടക്കുക. ജിൻഡൽ ഗ്രൂപ്പിന്റെ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഫറിനേക്കാൾ മെച്ചമായതുകൊണ്ടാണ് വായ്പാദാതാക്കളുടെ സമിതി ടാറ്റാ സ്റ്റീലിനെ തെരഞ്ഞെടുത്തത്. നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ ഈ ശിപാർശ അംഗീകരിക്കുമെന്നാണു പ്രതീക്ഷ. 44,478 കോടി രൂപയുടെ കടമുള്ള ഭൂഷൺ സ്റ്റീൽസ് റിസർവ് ബാങ്ക് കണ്ടെത്തിയ 12 വലിയ കിട്ടാക്കട കന്പനികളിൽ ഒന്നാണ്. പുതിയ പാപ്പർ നിയമം (ഐബിസി-ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റസി കോഡ്) അനുസരിച്ച് പരിഹാരം കാണുന്ന ആദ്യ വലിയ കന്പനിയുമാണിത്. വാഹനങ്ങൾക്കാവശ്യമായതരം സ്റ്റീൽ ഉത്പന്നങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കന്പനിയാണ് 120 ലക്ഷം ടൺ ശേഷിയുള്ള ഭൂഷൺ സ്റ്റീൽസ്. രാജ്യത്ത് 130 ലക്ഷം ടണ്ണും വിദേശത്ത് 145 ലക്ഷം ടണ്ണും ശേഷിയുണ്ട് ടാറ്റാ സ്റ്റീലിന്. കാർ നിർമാണ കന്പനികൾക്കു വേണ്ട…
Read Moreചൈനയ്ക്കെതിരേ ചുങ്കം ചുമത്താനും ട്രംപ് നീക്കം
ന്യൂയോർക്ക്: ചൈനയ്ക്കെതിരേ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതടക്കമുള്ള നടപടികൾ അമേരിക്ക ആലോചിക്കുന്നു. ചൈന ബൗദ്ധിക സ്വത്തവകാശ ലംഘനം നടത്തി എന്നുള്ള പരാതിയുടെകൂടി പശ്ചാത്തലത്തിലാണിത്. അമേരിക്കയിലെ ചൈനീസ് മൂലധന നിക്ഷേപത്തിനു നിയന്ത്രണം കൊണ്ടുവരാനും ഡോണൾഡ് ട്രംപ് ആലോചിക്കുന്നുണ്ട്. യുഎസ് വാണിജ്യ പ്രതിനിധി ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കിവരികയാണ്. വാണിജ്യനിയമം 301-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷമാകും നടപടി. കഴിഞ്ഞയാഴ്ച സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കു പ്രഖ്യാപിച്ച ചുങ്കത്തിൽനിന്നു വ്യത്യസ്തമാണ് പുതിയ നടപടികൾ. ആ ചുങ്കം ചുമത്തൽ ഏതെങ്കിലും രാജ്യത്തിനെതിരേയല്ല. എല്ലാ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്കു ബാധകമാണ്. ആ പ്രഖ്യാപനംതന്നെ വാണിജ്യയുദ്ധത്തെപ്പറ്റി ഭീതി ജനിപ്പിച്ചു കഴിഞ്ഞു. ചുങ്കം ചുമത്തുന്ന ഉത്തരവ് ഇറങ്ങിയശേഷമേ മറ്റു രാജ്യങ്ങളുടെ പ്രതികരണമറിയൂ. ചൈനയെ വാണിജ്യമേഖലയിലും മറ്റു രംഗങ്ങളിലും ഒതുക്കണമെന്നു ട്രംപ് പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങിയവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണു ട്രംപിന്റെ നോട്ടം.…
Read More