ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമെറ്റുകൾ നിരോധിക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഐ​എ​സ്ഐ മാ​ർ​ക്ക് ഇ​ല്ലാ​ത്ത ഹെ​ൽ​മെ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​തി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും. ഐ​എ​സ്ഐ മാ​ർ​ക്ക് ഇ​ല്ലാ​ത്ത ഹെ​ൽ​മെ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​ത് ആ​റു മാ​സ​ത്തി​നു​ള്ളി​ൽ നി​രോ​ധി​ക്കു​മെ​ന്ന് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡാ​ർ​ഡ്സ് (ബി​ഐ​എ​സ്) സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും ബി​ഐ​എ​സ് അ​റി​യി​ച്ചു.

ബി​ഐ​എ​സി​ന്‍റെ തീ​രു​മാ​ന​ത്തെ ഐ​എ​സ്ഐ ഹെ​ൽ​മെ​റ്റ് അ​സോ​സി​യേ​ഷ​ൻ സ്വാ​ഗ​തം ചെ​യ്തു. ഈ ​വ​ർ​ഷം അ​വ​സാ​നം മു​ത​ൽ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഐ​എ​സ്ഐ മാ​ർ​ക്ക് ഇ​ല്ലാ​ത്ത ഹെ​ൽ​മെ​റ്റു​ക​ൾ വി​ൽക്കുന്നത് കു​റ്റ​ക​ര​മാ​ണെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു.

ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ലെ 75-80 ശ​ത​മാ​നം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും ഐ​എ​സ്ഐ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ർ​മി​ക്കു​ന്ന ഹെ​ൽ​മെ​റ്റു​ക​ള​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഐ​എ​സ്ഐ ഹെ​ൽ​മെ​റ്റ് മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ക​പൂ​ർ പ​റ​ഞ്ഞു.

Related posts