എം.​എ. യൂ​സ​ഫ​ലി ധ​നി​ക​നാ​യ മ​ല​യാ​ളി

കൊ​​​ച്ചി: ഫോ​​​ബ്സ് മാ​​​സി​​​ക​​​യു​​​ടെ പു​​​തി​​​യ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ധ​​​നി​​​ക​​​നാ​​​യ മ​​​ല​​​യാ​​​ളി ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി. ആ​​​ഗോ​​​ള റാ​​​ങ്കിം​​ഗി​​​ൽ 388-ാം സ്ഥാ​​​ന​​​ത്തു​​​ള്ള യൂ​​​സ​​​ഫ​​​ലി ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ പ​​​ത്തൊ​​​ന്പ​​​താ​​​മ​​​താ​​​ണ്. 32,500 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​സ്തി​​​യു​​​മാ​​​യാ​​​ണു എം.​​​എ. യൂ​​​സ​​​ഫ​​​ലി ഫോ​​​ബ്സ് പ​​​ട്ടി​​​ക​​​യി​​​ലെ അ​​തി​​സ​​​ന്പ​​​ന്ന​​​നാ​​​യ മ​​​ല​​​യാ​​​ളി​​​യാ​​​യ​​​ത്. 25,300 കോ​​​ടി​​​യു​​​ടെ ആ​​​സ്തി​​​യു​​​ള്ള ര​​​വി പി​​​ള്ള​​​യാ​​​ണു മ​​ല​​യാ​​ളി​​ധ​​നി​​ക​​രി​​ൽ ര​​​ണ്ടാ​​​മ​​​ത്.

ലോ​​​കറാ​​​ങ്കിം​​ഗി​​ൽ 572-ാം സ്ഥാ​​​ന​​​ത്താ​​​ണു ര​​​വി പി​​​ള്ള. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും സ്ഥാ​​​നം എ​​​ന്ന​​​തും കൗ​​​തു​​​ക​​​ക​​​ര​​​മാ​​​ണ്. ജെം​​​സ് എ​​​ഡ്യുക്കേ​​​ഷ​​​ൻ ഗ്രൂ​​​പ്പ് ത​​​ല​​​വ​​​ൻ സ​​​ണ്ണി വ​​​ർ​​​ക്കി മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ൽ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തും ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​ലാം സ്ഥാ​​​ന​​​ത്തും എ​​​ത്തി. 15,600 കോ​​​ടി രൂ​​​പ​​​യാ​​​ണു ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ണ്ണി വ​​​ർ​​​ക്കി​​​യു​​​ടെ ആ​​​സ്തി. ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ന്പാ​​​ദ്യം 11,700 കോ​​​ടി.

ശോ​​​ഭ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ​​​ൻ.​​​സി. മേ​​​നോ​​​ൻ, വി​​​പി​​​എ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഷം​​​സീ​​​ർ വ​​​യ​​​ലി​​​ൽ, ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് (മൂ​​വ​​രു​​ടെ​​യും ആ​​സ്തി 9,700 കോ​​​ടി), ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ എ​​​സ്.​​​ഡി. ഷി​​​ബു​​​ലാ​​​ൽ, വി​​​ഗാ​​​ർ​​​ഡ് സ്ഥാ​​​പ​​​ക​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി (ഇ​​രു​​വ​​രു​​ടെ​​യും ആ​​സ്തി 7,800 കോ​​ടി) എ​​​ന്നി​​​വ​​​രാ​​ണ് മ​​ല​​യാ​​ളി​​ധ​​നി​​ക​​രു​​ടെ ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ടം പി​​ടി​​ച്ച​​വ​​ർ.

Related posts