വിപണി വിശേഷം / കെ.ബി. ഉദയഭാനു വേനൽമഴയുടെ വരവ് കാർഷിക മേഖലയ്ക്കു പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം പകർന്നു. റിക്കാർഡ് പുതുക്കി ഏലക്ക വീണ്ടും താരമായി. കുരുമുളകു വിലയിൽ നേരിയ മുന്നേറ്റം. ജാതിക്ക വിളവെടുപ്പിന് ഉത്പാദന മേഖല ഒരുങ്ങി. നാളികേരോത്പന്ന വിപണി ചലനരഹിതം. വേനൽമഴ റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ശ്രീലങ്കയിലെ സ്ഫോടനങ്ങൾ ആഭരണ വിപണിയിൽ ചലനമുളവാക്കും. റബർ വേനൽ മഴ കാർഷിക മേഖലയ്ക്ക് ആശ്വാസം പകർന്നു. കാലാവസ്ഥ മാറ്റം റബർ മേഖലയിൽ വൻ ആവേശമുയർത്തും. ഈസ്റ്റർ ആഘോഷങ്ങൾക്കുശേഷം വാരമധ്യത്തോടെ കർഷകർ തോട്ടങ്ങളിൽ വീണ്ടും സജീവമാകും. തുടർ മഴ ലഭ്യമായാൽ റബർ ടാപ്പിംഗ് പുനരാരംഭിക്കാനാവും. ഉത്പാദന മേഖലയിൽ കാര്യമായി ഷീറ്റ് സ്റ്റോക്കില്ല. അതുകൊണ്ടുതന്നെ ടയർ വ്യവസായികൾ നിരക്ക് ഉയർത്തുമെന്നു വിപണി കണക്കു കൂട്ടിയെങ്കിലും ഷീറ്റ് വില ഉയർന്നില്ല. ഇറക്കുമതി നടത്തിയ ഷീറ്റ് ഗോഡൗണിൽ സ്റ്റോക്കുള്ളതിനാൽ മുഖ്യ…
Read MoreCategory: Business
റിലയൻസിൽ നിക്ഷേപം നടത്താൻ അരാംകോ
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി കന്പനി അരാംകോ റിലയൻസ് ഇൻഡസ്ട്രീസിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. സൗദിഅറേബ്യയുടെ പെട്രോളിയം കയറ്റുമതിയുടെ കുത്തിക അരാംകോയുടേതാണ്. ലോകത്തിലെ ഏറ്റവും ലാഭമുള്ള കന്പനിയും ഇതുതന്നെ. ഏറ്റവും സന്പന്നനായ ഇന്ത്യക്കാരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസിൽ 25 ശതമാനം ഓഹരിയെടുക്കാനാണ് അരാംകോ ഉദ്ദേശിക്കുന്നത്. ഓഹരികളുടെ മൊത്തം മൂല്യം എട്ടരലക്ഷം കോടി രൂപ ഉള്ള കന്പനിയാണ് റിലയൻസ്. പെട്രോളിയം ശുചീകരണം, പെട്രോകെമിക്കലുകൾ, റീട്ടെയിൽ വ്യാപാരം, ടെലികോം എന്നിങ്ങനെ നാലു വ്യത്യസ്ത മേഖലകളിൽ റിലയൻസിനു സാന്നിധ്യമുണ്ട്. ഇതിൽ പെട്രോളിയവും പെട്രോകെമിക്കലുകളും മാത്രം കണക്കിലെടുത്ത് ആ വിഭാഗത്തിന്റെ 25 ശതമാനം വാങ്ങാനാണ് അരാംകോ ഉദ്ദേശിക്കുന്നത്. കുറേവർഷം മുൻപ് റിലയൻസിന്റെ പ്രകൃതിവാതക-എണ്ണപര്യവേക്ഷണ ബിസിനസിൽ ബ്രിട്ടീഷ് പെട്രോളിയം ഇങ്ങനെ പങ്കാളിയായിരുന്നു. പെട്രോളിയം-പെട്രോകെമിക്കൽ ബിസിനസിൽ 6000 കോടി ഡോളർ (4.2 ലക്ഷം കോടിരൂപ) വില കണക്കാക്കിയാൽ 1500 കോടി ഡോളർ (1.05…
Read Moreമഴ മെച്ചം; വിപണികൾ റിക്കാർഡ് കുതിപ്പിൽ
മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂണിൽ ശരാശരി മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഓഹരിവിപണിയെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു. സെൻസെക്സ് 39,000 -നു മുകളിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസവും സെൻസെക്സ് ഉയർച്ച കാണിച്ചു. ഇന്നലെ 39,364.34 എന്ന പുതിയ ഉയരത്തിലെത്തിയശേഷമാണ് 39,275.64-ൽ ക്ലോസ് ചെയ്തത്. ക്ലോസിംഗിലെ റിക്കാർഡാണിത്. തലേ വ്യാപാര ദിവസത്തേക്കാൾ 369.8 പോയിന്റ് ഉയരത്തിലാണു ക്ലോസിംഗ്. നിഫ്റ്റി 80 പോയിന്റ് കയറി 11,787.15 എന്ന റിക്കാർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. തകർച്ചയിലേക്കു കൂപ്പുകുത്തുന്ന ജെറ്റ് എയർവേസ് ഓഹരികൾ ഇന്നലെ 10 ശതമാനത്തിലധികം ഇടിഞ്ഞു. ജൂൺ-സെപ്റ്റംബർ കാലവർഷ മഴ ദീർഘകാല ശരാശരിയുടെ 96 ശതമാനം ഉണ്ടാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ ഏഴു ശതമാനം കുറവാകുമെന്നു നേരത്തേ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിരുന്നു. വകുപ്പിന്റെ പ്രവചനം ആ നിലയ്ക്കു വിപണിയെ ആശ്വസിപ്പിച്ചു. കാലവർഷമാണു രാജ്യത്തെ…
Read Moreഷൂ വാങ്ങിയപ്പോള് ക്യാരി ബാഗിന് മൂന്നു രൂപ ഈടാക്കി; ബാറ്റ കന്പനിക്ക് 9000 രൂപ പിഴ
ന്യൂഡൽഹി: ഷോറൂമിൽനിന്നു വാങ്ങിയ ഷൂസ് ഇട്ടുകൊണ്ടുപോകാനുള്ള ക്യാരി ബാഗിന് മൂന്നു രൂപ ഈടാക്കിയ ബാറ്റ കന്പനിക്ക് 9000 രൂപ പിഴ. ഉപയോക്താവിന്റെ പരാതിയിൽ ചണ്ഡിഗഡിലെ കണ്സ്യൂമർ ഫോറമാണ് പിഴ വിധിച്ചത്. ചണ്ഡിഗഡ് സ്വദേശിയായ ദിനേശ് പ്രസാദ് രത്തൂരിയാണു പരാതിയുമായി ഫോറത്തെ സമീപിച്ചത്. ഫെബ്രുവരി അഞ്ചിന് സെക്ടർ 22ഡിയിലെ ബാറ്റ ഷോറൂമിൽനിന്ന് ദിനേശ് ഒരു ജോടി ഷൂ വാങ്ങിയിരുന്നു. ഇത് കൈമാറിയപ്പോൾ ക്യാരി ബാഗിന്റെ വില കൂടി ചേർത്ത് 402 രൂപ ഈടാക്കി. ഇതിനെതിരേ ദിനേശ് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. ക്യാരി ബാഗിന് വില ഈടാക്കിയതു കൂടാതെ ബാറ്റയുടെ പരസ്യം ബാഗിൽ പതിപ്പിച്ച് സൗജന്യ പരസ്യം കൂടി കന്പനി നടത്തിയെന്ന് ദിനേശ് പരാതിപ്പെട്ടു. മൂന്നു രൂപ തിരിച്ചു ലഭിക്കണമെന്നും മോശം സർവീസിനു നഷ്ടപരിഹാരം നൽകണമെന്നുമാണ് ദിനേശ് ആവശ്യപ്പെട്ടത്. ഫോറത്തിൽ സേവനത്തിലെ പിഴവ് ബാറ്റ നിഷേധിച്ചു. ഇതു തള്ളിയ ഉപഭോക്തൃ…
Read Moreവ്യവസായത്തിൽ മുരടിപ്പ്; ചില്ലറവിലയിൽ കയറ്റം
ന്യൂഡൽഹി: ഫെബ്രുവരിയിൽ വ്യവസായ വളർച്ച മുരടിച്ചു. മാർച്ചിൽ ചില്ലറ വിലക്കയറ്റം വർധിച്ചു.ഫെബ്രുവരിയിൽ വ്യവസായ ഉത്പാദന സൂചികയിൽ 0.1 ശതമാനം വളർച്ചയേ ഉണ്ടായുള്ളൂ. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 6.9 ശതമാനം വളർന്ന സ്ഥാനത്താണിത്. ഇതോടെ ഏപ്രിൽ-ഫെബ്രുവരിയിലെ വ്യവസായ വളർച്ച 4.3 ൽനിന്നു നാലുശതമാനമായി കുറഞ്ഞു. ഇതേസമയം ഉപഭോക്തൃവില സൂചിക (സിപിഐ) ആധാരമാക്കിയുള്ള ചില്ലറവിലക്കയറ്റം മാർച്ചിൽ 2.86 ശതമാനമായി കൂടി. ഫെബ്രുവരിയിലേത് 2.57 ശതമാനമായി പുതുക്കുകയും ചെയ്തു. ഗ്രാമങ്ങളിൽ ചില്ലറ വിലക്കയറ്റം 1.8 ശതമാനമേ ഉള്ളൂ. നഗരങ്ങളിൽ വിലക്കയറ്റം 4.1 ശതമാനായി കൂടി. പച്ചക്കറികൾക്കു ഫെബ്രുവരിയിൽ 7.69 ശതമാനം വിലയിടിഞ്ഞതു മാർച്ചിൽ 1.49 ശതമാനമായി കുറഞ്ഞു. പയർ വർഗങ്ങൾക്കു ഫെബ്രുവരിയിൽ 3.82 ശതമാനം കുറഞ്ഞ സ്ഥാനത്തു മാർച്ചിൽ 2.25 ശതമാനം കൂടി.
Read Moreഗൂഗിൾ പേ: വിശദീകരണവുമായി കമ്പനി
ന്യൂഡൽഹി: അനുമതി ലഭിക്കാതെയുള്ള ഗൂഗിൾ പേയുടെ പ്രവർത്തനം എങ്ങനെയെന്നു വ്യക്തമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ഈ വിഷയത്തിൽ വിശദീകരണവുമായി ഗൂഗിൾ രംഗത്തെത്തി. “നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായാണ് ഗൂഗിൾ പേയുടെ പ്രവർത്തനം. പാർട്ണർ ബാങ്കുകൾക്ക് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഎെ) അടിസ്ഥാനമാക്കി പണമിടപാടുകൾ നടത്താനുള്ള സാങ്കേതികവിദ്യ നല്കുന്ന സേവനദാതാവായാണ് ഗൂഗിൾ പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ പണമിടപാടുകളിലോ അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലോ ഗൂഗിളിനു പങ്കില്ല, ഇത്തരത്തിൽ സേവനദാതാവായി വർത്തിക്കുന്നതിന് ഇന്ത്യൻ നിയമപ്രകാരം പ്രത്യക ലൈസൻസിന്റെ ആവശ്യവുമില്ല”- ഗൂഗിൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിലുള്ള സെർവറിൽ സൂക്ഷിക്കണമെന്നുള്ള റിസർവ് ബാങ്ക് വ്യവസ്ഥ പാർട്ണർ ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തിനുവേണ്ടി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഉടൻ നടപ്പിലാക്കുമെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.
Read Moreറീപോ കുറച്ചതു കാൽശതമാനം; ബാങ്കുകൾ കുറയ്ക്കുന്നതു നാമമാത്രം
മുംബൈ: റിസർവ് ബാങ്ക് വീണ്ടും റീപോ നിരക്ക് കുറച്ചിട്ടും ബാങ്കുകൾ അനങ്ങുന്നില്ല. ചുരുക്കം ബാങ്കുകളേ പലിശനിരക്ക് കുറച്ചിട്ടുള്ളു. അതു തന്നെയും നാമമാത്രമായ 0.05 ശതമാനവും 0.10 ശതമാനവും വീതം. രണ്ടു മാസത്തിനുള്ളിൽ രണ്ടു തവണയായി റീപോ നിരക്ക് അരശതമാനം കുറച്ചിരുന്നു. കാൽശതമാനമാണ് ഓരോ തവണയും കുറച്ചത്. ആദ്യ തവണ കുറച്ചപ്പോൾ എസ്ബിഐ അടക്കം ചില ബാങ്കുകൾ 0.05 ശതമാനവും 0.1 ശതമാനവും വീതം വായ്പാ പലിശ കുറച്ചു. ഇപ്പോൾ വീണ്ടും റീപോ കാൽശതമാനം കുറച്ചപ്പോഴും ബാങ്കുകളുടേതു നാമമാത്ര കുറയ്ക്കൽ മാത്രമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പാ നിരക്ക് 8.65 ശതമാനത്തിൽനിന്ന് 8.6 ശതമാനമായി കുറച്ചു. 30 ലക്ഷം രൂപയിൽ കൂടാത്ത വായ്പയ്ക്കാണ് ഈ നിരക്ക്. ഇടത്തരം ഭവനവായ്പകളുടെ പലിശ ഇതോടെ 8.6 ശതമാനം മുതൽ 8.9 ശതമാനം വരെയാകും. വായ്പാ പലിശ കുറയ്ക്കുന്ന സാഹചര്യത്തിൽ…
Read Moreഇ-പേമെന്റ്: മാനദണ്ഡങ്ങൾ പാലിക്കുമെന്ന് വാട്സാപ്
ബംഗളൂരു: ഇ-പേമെന്റ് സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതിന് ആർബിഎെ മുന്നോട്ടുവച്ച നിബന്ധനങ്ങൾ പാലിക്കാൻ വാട്സ്ആപ് തയാറായതായി റിപ്പോർട്ടുകൾ. നിബന്ധനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കേന്ദ്രസർക്കാരും ആർബിഐയും തയാറാകാത്തതിനെത്തുടർന്നാണ് കന്പനി നിബന്ധനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ പൂർണമായും ഇന്ത്യയിൽത്തന്നെയുള്ള സെർവറിൽ സൂക്ഷിക്കണമെന്ന നിർദേശത്തെയാണ് പ്രധാനമായും വാട്സ്ആപ് ഉൾപ്പെടെയുള്ള വിദേശ കന്പനികൾ എതിർത്തിരുന്നത്. എന്നാൽ, വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ആർബിഎെ അറിയിച്ചതോടെ വിദേശകന്പനികൾ സെർവർ ഇന്ത്യയിൽ സ്ഥാപിക്കാൻ നടപടികൾ ആരംഭിക്കുകയായിരുന്നു. വാട്സ്ആപ് തങ്ങളുടെ ഇ- പേമെന്റ് സർവീസ് ആയ ‘വാട്സ്ആപ് പേ’യ്ക്കു വേണ്ടി ഇന്ത്യയിൽ സ്ഥാപിച്ച സെർവറിൽ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങളുടെ കോപ്പി മാത്രമാണ് സൂക്ഷിക്കുന്നതെന്നും യഥാർഥ വിവരങ്ങൾ വിദേശത്തുതന്നെയാണ് സൂക്ഷിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വാട്സ്ആപ്പിന് അനുമതി നൽകാനാവില്ലെന്ന് ആർബിഎ അധികൃതർ വ്യക്തമാക്കിയിരുന്നു. പുതിയ സെർവറിൽ കോപ്പികൾ അല്ല യഥാർഥ വിവരങ്ങൾ തന്നെ സൂക്ഷിക്കുമെന്നാണ്…
Read Moreഇൻഷ്വറൻസ് ക്ലെയിമിന് ഇനി തവണവ്യവസ്ഥ
ന്യൂഡൽഹി: പേഴ്സണൽ ആക്സിഡന്റ് ഉൾപ്പെടെയുള്ള പോളിസി ക്ലെയിമുകളുടെ തുക സ്വീകരിക്കുന്നതിന് പോളിസി ഹോൾഡർമാർക്ക് പുതിയ ഓപ്ഷൻ നല്കാൻ ഇൻഷ്വറൻസ് റെഗുലേറ്റർ ഐആർഡിഎഐ പദ്ധതിയിടുന്നു. പോളിസി ഹോൾഡർമാർക്ക് പോളിസി ക്ലെയിം ചെയ്യുന്പോഴുള്ള തുക തവണ വ്യവസ്ഥയിൽ കൈപ്പറ്റുന്നതിനുള്ള വഴിയാണ് ഐആർഡിഎഐ ആലോചിക്കുന്നത്. ആരോഗ്യ ഇൻഷ്വറൻസിനും ഈ രീതി നല്കിയേക്കും. തവണവ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ വിദഗ്ധ പാലനിലെ ഐആർഡിഎഐ നിയോഗിച്ചിരുന്നു. ഈ പാനൽ പേഴ്സണൽ ആക്സിഡന്റ്, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയവയ്ക്ക് തവണവ്യവസ്ഥയിൽ ക്ലെയിം തുക നല്കാമെന്ന് സൂചിപ്പിച്ച് ജനുവരിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പാനലിന്റെ റിപ്പോർട്ട് കണക്കിലെടുത്ത് ഐആർഡിഎഐ കരടു രേഖ തയാറാക്കി ഓഹരിയുടമകളുടെ നിർദേശം തേടിയിട്ടുണ്ട്. ക്ലെയിം സ്വീകരിക്കുന്ന വ്യക്തിക്ക് നിശ്ചിത കാലത്തേക്ക് സ്ഥിരമായ ഒരു വരുമാനം ലഭ്യമാക്കുക എന്നതാണ് തവണവ്യവസ്ഥയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പോളിസി ഹോൾഡർമാർക്ക് ക്ലെയിം അപേക്ഷ നല്കുന്നതിനൊപ്പം മുഴുവൻ തുകയായോ അല്ലെങ്കിൽ തവണവ്യവസ്ഥയായോ തുക ആവശ്യപ്പെടാമെന്ന് കരട്…
Read Moreഭവനവായ്പയ്ക്കു നികുതി ഇളവുകൾ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ആദായനികുതി നിയമത്തിലെ 24, 80 സി, 80 ഇഇ എന്നീ വകുപ്പുകളിലായി ഭവനവായ്പയ്ക്ക് വിവിധങ്ങളായ നികുതി ഇളവുകൾ നല്കുന്നുണ്ട്. ഭവനവായ്പ എടുക്കുന്പോൾതന്നെ അതുമൂലം ഉണ്ടാകുന്ന നികുതിനേട്ടങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഭവനവായ്പ തിരിച്ചടയ്ക്കുന്പോഴാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നത്. തിരിച്ചടവിലെ മുതലിനും പലിശയ്ക്കും പ്രത്യേകം വകുപ്പുകളിലായി ആനുകൂല്യങ്ങളുണ്ട്. തിരിച്ചടവിലെ മുതലിനു ലഭിക്കുന്ന ആനുകൂല്യം 80 സി വകുപ്പ് അനുസരിച്ച് ഭവനവായ്പയുടെ തിരിച്ചടയ്ക്കുന്ന മുതലിന് വർഷം ഒന്നര ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 80 സി വകുപ്പിലാണ് നികുതിയിളവിനുള്ള വിവിധങ്ങളായ നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് ഇൻഷുറൻസ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മുതലായവയിലേക്കുള്ള നിക്ഷേപങ്ങൾ എല്ലാം ഉൾപ്പെടെ 1.5 ലക്ഷം രൂപ മാത്രമേ പരമാവധി ഈ വകുപ്പ് അനുസരിച്ച് വരുമാനത്തിൽ നിന്നും കിഴിവായി…
Read More