റീ​പോ കു​റ​ച്ച​തു കാ​ൽ​ശ​ത​മാ​നം; ബാ​ങ്കു​ക​ൾ കു​റ​യ്ക്കു​ന്ന​തു നാ​മ​മാ​ത്രം

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് വീ​ണ്ടും റീ​പോ നി​ര​ക്ക് കു​റ​ച്ചി​ട്ടും ബാ​ങ്കു​ക​ൾ അ​ന​ങ്ങു​ന്നി​ല്ല. ചു​രു​ക്കം ബാ​ങ്കു​ക​ളേ പ​ലി​ശ​നി​ര​ക്ക് കു​റ​ച്ചി​ട്ടു​ള്ളു. അ​തു ത​ന്നെ​യും നാ​മ​മാ​ത്ര​മാ​യ 0.05 ശ​ത​മാ​ന​വും 0.10 ശ​ത​മാ​ന​വും വീ​തം.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു ത​വ​ണ​യാ​യി റീ​പോ നി​ര​ക്ക് അ​ര​ശ​ത​മാ​നം കു​റ​ച്ചി​രു​ന്നു. കാ​ൽ​ശ​ത​മാ​ന​മാ​ണ് ഓ​രോ ത​വ​ണ​യും കു​റ​ച്ച​ത്. ആ​ദ്യ ത​വ​ണ കു​റ​ച്ച​പ്പോ​ൾ എ​സ്ബി​ഐ അ​ട​ക്കം ചി​ല ബാ​ങ്കു​ക​ൾ 0.05 ശ​ത​മാ​ന​വും 0.1 ശ​ത​മാ​ന​വും വീ​തം വാ​യ്പാ പ​ലി​ശ​ കു​റ​ച്ചു. ഇ​പ്പോ​ൾ വീ​ണ്ടും റീ​പോ കാ​ൽ​ശ​ത​മാ​നം കു​റ​ച്ച​പ്പോ​ഴും ബാ​ങ്കു​ക​ളു​ടേ​തു നാ​മ​മാ​ത്ര കു​റ​യ്ക്ക​ൽ മാ​ത്ര​മാ​ണ്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) ഭ​വ​ന​വാ​യ്പാ നി​ര​ക്ക് 8.65 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 8.6 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 30 ല​ക്ഷം രൂ​പ​യി​ൽ കൂ​ടാ​ത്ത വാ​യ്പ​യ്ക്കാ​ണ് ഈ ​നി​ര​ക്ക്. ഇ​ട​ത്ത​രം ഭ​വ​ന​വാ​യ്പ​ക​ളു​ടെ പ​ലി​ശ ഇ​തോ​ടെ 8.6 ശ​ത​മാ​നം മു​ത​ൽ 8.9 ശ​ത​മാ​നം വ​രെ​യാ​കും.

വാ​യ്പാ പ​ലി​ശ കു​റ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ക്ഷേ​പ പ​ലി​ശ​യും കു​റ​യ്ക്കു​ന്ന​താ​യി എ​സ്ബി​ഐ അ​റി​യി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യി​ല​ധി​കം ബാ​ല​ൻ​സ് ഉ​ള്ള എ​സ്ബി അ​ക്കൗ​ണ്ടു​ക​ൾ​ക്കു ന​ല്കു​ന്ന പ​ലി​ശ മേ​യ് ഒ​ന്നു മു​ത​ൽ 3.5 ൽ​നി​ന്നു 3.25 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് വാ​യ്പാ പ​ലി​ശ​യി​ൽ 0.05 ശ​ത​മാ​നം കു​റ​വ് പ്ര​ഖ്യാ​പി​ച്ചു.

ഐ​സി​ഐ​സി​ഐ ബാ​ങ്ക് 0.05 ശ​ത​മാ​നം കു​റ​വ് ഏ​പ്രി​ൽ ഒ​ന്നി​നു വ​രു​ത്തി​യി​രു​ന്നു. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് 0.05-0.1 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി.

Related posts