ചക്കരക്കൽ(കണ്ണൂർ): റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നു 30,000 രൂപയും എടിഎം കാർഡും അടങ്ങിയ പേഴ്സ് കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെയാണ് (56) ചിറക്കലിൽ വച്ച് കണ്ണൂർ എസിപി രത്നകുമാർ, ചക്കരക്കൽ സിഐ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഓട്ടോ ഡ്രൈവർ മൗവ്വഞ്ചേരി മുതുകുറ്റിയിലെ സാബിറാസിൽ എ.വി.റാഷിദിന്റെ പണവും എടിഎം കാർഡുമായിരുന്നു മോഷണം പോയത്. ഇക്കഴിഢഞ്ഞ 18ന് ഉച്ച കഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിൽ ഇരിവേരി വില്ലേജ് ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഡാഷ് ബോഡ് തകർത്ത് ഇതിൽ സൂക്ഷിച്ച പണവും എടിഎം കാർഡുമടങ്ങിയ പേഴ്സായിരുന്നു കവർന്നത്. സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read MoreCategory: Kannur
കുടുംബശ്രീ പ്രവർത്തകയെ പഞ്ചായത്ത് പ്രസിഡന്റ് കടന്നു പിടിച്ചു; വായ്പാ സബ്സിഡിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അതിക്രമം
കണ്ണൂര്‍: കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിലെത്തിയപ്പോള്‍ കൈയിൽ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി. പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും കാണിച്ച് കുടുംബശ്രീ പ്രവര്‍ത്തക പരാതി നല്‍കുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഇത്.
Read Moreകാസര്‍ഗോട്ട് വന്‍ പാന്‍മസാലവേട്ട; പിടികൂടിയത് 50 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍
കാസര്‍ഗോഡ്: 50 ലക്ഷം രൂപ വിലമതിക്കുന്ന 4,82,514 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളിപ്പറമ്പ് കുറ്റുമൂച്ചിക്കാലിലെ എന്‍.പി.അസ്കര്‍ അലി (36), കോഴിക്കോട് പന്നിയങ്കര പയ്യനാക്കലിലെ സാദിഖ് അലി (41) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. അസ്ക്കര്‍ അലിയെ ഇന്നലെ രാത്രി 9.45 ഓടെ മൊഗ്രാലില്‍ എസ്ഐ വി.കെ. വിജയന്റ് നേതൃത്വത്തിലാണ് പിടികൂടിയത്.സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്, ഹരിശ്രീ എന്നിവരും എസ്എയ്ക്കൊപ്പം ഉണ്ടായിരുന്നു. പിക്കപ്പ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു 3,12,000 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങള്. സാദിഖ് അലിയെ കുമ്പള ദേശീയ പാതയില്‍ വച്ച് എസ്ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പിക്കപ്പ് തടഞ്ഞു പരിശോധിച്ചപ്പോള്‍ ചാക്കില്‍ കെട്ടിയ 1,70,514 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിയിലായത്. പോലീസ് സംഘത്തില്‍…
Read Moreകണ്ണൂരിൽ അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്; 2 പേർ അറസ്റ്റിൽ
കണ്ണൂർ: പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷിഹാബ്, കണ്ണൂർ സ്വദേശി നിഹാദ് എന്നിവരെയാണ് വളപട്ടണം സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ പുലർച്ചെയാണ് പുതിയതെരുവിൽ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽനിന്നു രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സിസിടിവിയും വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും എടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ രാത്രി ഇരുവരെയും അവരുടെ വീടിന്റെ പരിസരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.കാറിൽനിന്ന് ലഭിച്ച മയക്കുമരുന്ന് വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നതെന്നു പോലീസ് പറഞ്ഞു. അപകട സമയത്ത് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ നിഹാദ് കാപ്പാ കേസ് പ്രതിയാണ്. ഇയാളുടെ പേരിൽ…
Read Moreജോലിവാഗ്ദാനം ചെയ്ത് 13.26 ലക്ഷം തട്ടി ; മുന്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ വീണ്ടും കേസ്
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി കോടികൾ തട്ടിയെടുത്ത മുന്‍ ഡിവൈഎഫ്ഐ നേതാവ് എന്മകജെ ഷേണിയിലെ സചിത റൈ (28) ക്കെതിരെ വീണ്ടും കേസ്. സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് കുഡ്ലു രാംദാസ് നഗര്‍ ഗോപാലകൃഷ്ണ ടെമ്പിള്‍ റോഡിലെ കെ.സജിതയിൽ (29) നിന്ന് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും നേരിട്ടും പലതവണകളിലായി 13,26,203 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സചിതയുടെ സുഹൃത്താണ് പരാതിക്കാരി. കാസര്‍ഗോഡ് ടൗണ്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിലുമായി ഇത്തരത്തില്‍ 20 കേസുകള്‍ സചിതയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15 കോടിയിലേറെ രൂപയാണ് തട്ടിയെടുത്തത്. കേസില്‍ അറസ്റ്റിലായ സചിത പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. സചിതയ്ക്കെതിരേയുള്ള കേസില്‍ പോലീസ് തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് തട്ടിപ്പിന് ഇരയായവര്‍ ആരോപിച്ചിരുന്നു.
Read Moreപയ്യന്നൂരിൽ ഉത്സവാഘോഷത്തിൽ പങ്കെടുത്ത 300 ഓളം പേര്‍ക്കു ഭക്ഷ്യവിഷബാധ: ഭക്ഷ്യവിഷബാധയേറ്റവരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും
പയ്യന്നൂര്‍: ഉത്സവാഘോഷത്തിനിടയില്‍ നിരവധിയാളുകള്‍ക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി മുന്നൂറോളംപേര്‍ ചികിത്സതേടി. ചെറുതാഴം കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തിയവര്ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഹെല്‍ത്ത് ഇന്സ്പെക്ടറുമുള്പ്പെടും. ഇരുന്നൂറിലധികം പേര് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം ചികിത്സ തേടി. മറ്റ് ആശുപത്രികളിലടക്കം ചികിത്സ തേടിയ മുന്നൂറോളം പേരില്‍ ഏതാനുംപേര്‍ മാത്രമാണ് കിടത്തി ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ക്ക് ഇഞ്ചക്ഷനും മരുന്നും നല്കി വിട്ടു. ആരുടെയും നില ഗുരുതരമല്ല. ഛര്‍ദ്ദിയും വയറിളക്കവുമായി ശനിയാഴ്ച രാത്രിമുതലാണ് ആശുപത്രികളിലേക്കുള്ള ഒഴുക്ക് തുടങ്ങിയത്. അസ്വസ്ഥതകളുണ്ടായിട്ടും ചികിത്സ തേടാതെ വീടുകളില്‍ത്തന്നെ കഴിയുന്നവരും നിരവധിയാണ്. ഉത്സവപ്പറമ്പില്‍നിന്നും ഐസ്ക്രീം, വത്തക്ക, മുളകുബജി, ഓംലറ്റ് എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉത്സവത്തിന്റെ ഭാഗമായി വിതരണം ചെയ്ത അന്നപ്രസാദം മാത്രം കഴിച്ചവരും ചികിത്സ തേടിയവരിലുണ്ട്. ക്ഷേത്രത്തിലെ ഭക്ഷണമൊരുക്കുന്നതിന് മുമ്പായി ആവശ്യമായ പരിശോധനകളും ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. ഇന്നലെ…
Read Moreബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; തളിപ്പറന്പ് സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
കണ്ണൂർ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റവിമുക്തനാക്കി. ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചു നീതി ന്യായ മന്ത്രാലയം നൽകിയ പരാതിയിൽ യാബ് ലീഗൽ സർവീസസ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് തന്റെ നാട്ടിലുള്ള സുഹൃത്ത് വഴി 1998ലെ ഡിഗ്രി സർട്ടിഫിക്കറ്റ് 2010ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി…
Read Moreതലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തം; വയനാട് സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്നു കാറുകൾ കത്തി നശിച്ച സംഭവത്തിൽ സ്ഥാപന ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ സജീറിനെയാണ് (26) തലശേരി ടൗൺ സിഐ ബിനു തോമസ്, എസ്ഐ ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിൽപന നടത്തിയ വാഹനത്തിന്റെ പണം കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച പ്രതി, ഇതിൽ നിന്നു ശ്രദ്ധതിരിക്കാനായി ഷോറൂമിൽ കിടന്ന വാഹനങ്ങൾക്കു തീ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം എറണാകുളത്തേക്ക് കടന്ന പ്രതിയെ ആസൂത്രിതമായി തലശേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സജീറിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പുതിയ കാറുകളാണ് കത്തി നശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.…
Read Moreനവീൻ ബാബുവിന്റെ മരണം: വ്യാജ വാർത്ത നൽകിയഫേസ്ബുക്ക് പേജിനെതിരേ കേസ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഫേസ്ബുക്ക് പേജിൽ വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിന് ന്യൂസ് ഓഫ് മലയാളത്തിനെതിരേ പോലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയാണ് ഫേസ്ബുക്ക് പേജിനെതിരെ സ്വമേധയാ കേസെടുത്തത്. പണികൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പോലീസുകാരൻ, നവീന്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകന്പം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ വാർത്ത പോസ്റ്റ് ചെയ്തത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരവെ വസ്തുതകൾക്ക് വിരുദ്ധമായി കളവായ വിവരങ്ങളും അഭ്യൂഹങ്ങളഉം മനപൂർവം പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന വിധം പ്രകോപനം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്.
Read Moreകണ്ണൂരിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം: 21 പേർക്കെതിരേ കേസ് ; സർവകക്ഷിയോഗം നാളെ
കണ്ണൂർ: കെഎസ്യു പ്രവർത്തകർ കാമ്പസിൽ കൊടികെട്ടിയതുമാ യി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിലുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ 17 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണു കേസെടുത്തത്. എസ്എഫ്ഐ നേതാവ് ആഷിഖിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വധശ്രമം, പഠിപ്പ് മുടക്കൽ തുടങ്ങിയവയ്ക്കാണ് കേസ്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയും അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയും പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയാണ് തോട്ടടയിലെ കണ്ണൂർ ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് ഐടിഎ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാളെ വിദ്യാര്‍ഥി സംഘടനകള്‍, പോലീസ്, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉൾപ്പെടു ന്ന സര്‍വകക്ഷി ചര്‍ച്ച നടത്തുമെന്ന് കണ്ണൂര്‍ എസിപി രത്നകുമാര്‍ അറിയിച്ചു.
Read More