കുണ്ടംകുഴി: പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ പാലപ്പൂവൻ എന്നറിയപ്പെടുന്ന ഭീമൻ ആമകൾ ഈ വർഷവും കരയിലെത്തി മുട്ടയിട്ടുതുടങ്ങി. കുണ്ടംകുഴി ചൊട്ടയിലെ പാലക്കാൽ മോഹൻ കുമാറിന്റെ വീടിനു സമീപത്താണ് കഴിഞ്ഞ ദിവസം ആമ വന്ന് മുട്ടയിട്ടത്. തിങ്കളാഴ്ച പകൽസമയത്തു തന്നെ ഭീമൻ ആമ കരകയറി വരുന്നതും പുഴയോരത്തെ മണലിൽ കുഴിയുണ്ടാക്കി മുട്ടയിടുന്നതും മോഹൻകുമാറും മരുമകൾ ചിത്രയും പ്രദേശവാസിയായ ചന്ദ്രൻ ചെമ്പക്കാടും നേരിട്ടു കണ്ടിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് പാലപ്പൂവൻ ആമകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിനി ആയുഷി ജയിനും സ്ഥലത്തെത്തി. ആമ മുട്ടകൾ നിക്ഷേപിച്ച സ്ഥലം ഒട്ടും സുരക്ഷിതമല്ലാത്തതിനാൽ പിന്നീട് ഇവ മോഹൻകുമാറിന്റെ വീട്ടുമുറ്റത്ത് പ്രത്യേകം ഒരുക്കിയ ഇടത്തേക്ക് മാറ്റി. ആകെ 37 മുട്ടകളാണ് ലഭിച്ചത്. നാട്ടുകാർ പാലപ്പൂവൻ എന്നു വിളിക്കുന്ന ഭീമൻ ആമകൾ ദേശീയതലത്തിൽ തന്നെ അപൂർവമായ ജൈവവൈവിധ്യങ്ങളിലൊന്നാണെന്ന കാര്യം ഏതാനും വർഷങ്ങൾക്കു മുമ്പാണ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ…
Read MoreCategory: Kannur
രണ്ടുവര്‍ഷമായിട്ടും വാഗ്ദാനം നടപ്പായില്ല ആരോഗ്യ മന്ത്രി പയ്യന്നൂരിനെ മറന്നുവോ?
പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സൗരോര്‍ജ സംവിധാനത്തിലാക്കുമെന്നും നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കുമെന്നുമുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പ് രണ്ടുവര്‍ഷമായിട്ടും നടപ്പിലായില്ല. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി 2023 നവംബര്‍ ഒന്‍പതിന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു പയ്യന്നൂർ താലൂക്ക് ആശുപത്രി സൗരോർജ സംവിധാനത്തിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. പ്രതിമാസം അഞ്ചുലക്ഷം രൂപയോളമാണ് വൈദ്യുതിക്കായി ചെലവുവരുന്നതെന്നും അതിനാല്‍ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി സൗര്യോര്ജ സംവിധാനത്തിലേക്ക് അടിയന്തിരമായും മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിന്റെ സബ്സിഡിയോടെ സോളാർ സംവിധാനം സ്ഥാപിക്കാൻ ഇടപെടല്‍ നടത്തിയതായും മന്ത്രി പറഞ്ഞിരുന്നു. ടി.ഐ. മധുസൂദനന് എംഎൽഎ, അന്നത്തെ നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.വി.ലളിത, ഡിഎംഒ ഇന്‍ചാര്‍ജ് ഡോ.ജീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ.ലേഖ, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.അബ്ദുള്‍ ജലീല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി മാധ്യമ…
Read Moreകണ്ണൂർ സെൻട്രൽ ജയിൽ വളപ്പിലും പരിസരത്തും മാലിന്യം തള്ളുന്നു; ദുരിതത്തിൽ പ്രദേശവാസികൾ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനു മുൻവശത്തുള്ള ജയിൽ വളപ്പിന്റെ പിറക് വശത്തും റോഡിലുമായി മാലിന്യങ്ങൾ തള്ളുന്നത് പ്രദേശവാസികൾക്കു ദുരിതമാകുന്നു. ജയ് ജവാൻ റോഡിനോടു ചേർന്ന പറന്പിലും റോഡരികിലുമായാണ് വാഹനങ്ങളിലും മറ്റുമായി ദൂരദിക്കുകളിലുള്ളവർ രാപ്പകൽ വ്യത്യാസമില്ലാതെ മാലിന്യങ്ങൾ കൊണ്ടിടുന്നത്. ഇന്നു രാവിലെ ജയിൽ വളപ്പിൽ കുട്ടികളുടെ ഡയപ്പറുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് കൊണ്ടു വന്നു തള്ളിയത്. കാക്കകളും മറ്റും ഇവ കൊത്തി കിണറുകളിലും മറ്റും കൊണ്ടിടാനുള്ള സാധ്യത ഏറെയാണെന്നത് സമീപത്തെ വീട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനു മുന്‍പും സമാന സംഭവമുണ്ടായിരുന്നു. അന്ന തെരുവ് നായകൾ മാലിന്യം കടിച്ചു വലിച്ച് റോഡിലാക്കിയതിനെ തുടർന്ന് ഇതുവഴി നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥ ഉടലെടുത്തിരുന്നു. ജയിൽ വളപ്പിൽ സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് മറയാക്കിയാണ് പലരും മാലിന്യം കൊണ്ടു വന്നു തള്ളുന്നത്. മാലിന്യം തള്ളുന്നത് തടയാനും മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താനും ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി…
Read Moreഡി അഡിഷൻ സെന്ററിൽ പ്രവേശിപ്പിച്ചതിന്റെ വൈരാഗ്യം; ഇരുപത്തിയാറുകാരൻ യുവാവിനെ കുത്തിപരിക്കേൽപ്പച്ചു
പഴയങ്ങാടി: മാട്ടൂലിൽ യുവാവിനു സമീപമെത്തി ഫോൺ നന്പർ ചോദിച്ചയാൾ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.മാട്ടൂൽ നോർത്ത് സിദ്ദിഖാബാദ് സ്വദേശി ഹിബത്തുള്ളയ്ക്കാണ് (34) കുത്തേറ്റത്. ശരീരത്തിൽ വിവിധയിടങ്ങളിലായി കുത്തേറ്റു വീണ ഹിബത്തുള്ളയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നു പുലർച്ചെ 12 ഓടെയായിരുന്നു സംഭവം. മാട്ടൂൽ നോർത്ത് കാവിലെപറന്പ് സ്വദേശി സി.കെ. റസാഖാണ് (26) കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. റസാഖ് ഹിബത്തുള്ളയ്ക്ക് സമീപമെത്തി ഫോൺ നന്പർ ചോദിച്ചപ്പോൾ ഹിബത്തുള്ള നൽകിയില്ല. ഇതോടെ പ്രകോപിതനായി കത്തികൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടി പഴയങ്ങാടി പോലീസിൽ ഏൽപ്പിച്ചെങ്കിലും പോലീസ് പിന്നീട് വിട്ടയച്ചതായും നാട്ടുകാർ ആരോപിച്ചു. നേരത്തെ റസാഖിനെ ഡി അഡിഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഹിബത്തുള്ളയാണെന്ന വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നും പറയപ്പെടുന്നു.
Read Moreഅനധികൃത മോഡിഫിക്കേഷൻ; 70,000യുടെ കാറിന് 1,11,500 രൂപ പിഴ!
ഇരിട്ടി: മോട്ടാർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമായി കേരള രജിസ്ട്രേഷൻ കാറിൽ നടത്തിയ മോഡിഫിക്കേഷന് ബംഗളൂരുവിൽ മലയാളി വിദ്യാർഥിയുടെ കാറിന് ഒരു ലക്ഷത്തിലേറെ രൂപ പിഴ. വലിയ ശബ്ദുമുണ്ടാക്കി തീ തുപ്പി ഓടിക്കൊണ്ടിരിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച മലയാളി വിദ്യാർഥിയുടെ കാറിനാണ് യെലഹങ്ക റീജയണൽ ട്രാൻസ്പോർട്ട് അധികൃതർ 1,11,500 രൂപയാണ് പിഴയിട്ടത്. 17 വർഷം പഴക്കമുള്ള കാറിന്റെ മൂല്യം 70,000 രൂപ മാത്രമാണ്. എറണാകുളത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. കാറിന്റെ വീഡിയോ ദൃശ്യങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വകുപ്പധികൃതർ നടപടിയെടുത്തത്.
Read Moreഷെയർ നൽകാതെ മദ്യപിക്കാനെത്തി; മദ്യം ഒഴിച്ചു നൽകാതെ പറഞ്ഞയച്ചതിലെ വിരോധം; യുവാക്കളെ കുത്തിപ്പരിക്കേൽപ്പച്ചു
പയ്യന്നൂര്‍: മരണാനന്തര ചടങ്ങിനെത്തിയവർ കൂട്ടുകൂടി മദ്യപിക്കുന്നതിനിടെ മദ്യം ചോദിച്ചെത്തിയ ആളെ തിരിച്ചയച്ച വിരോധത്തിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പയ്യന്നൂരിനടുത്ത കുന്നരുവിലാണ് സംഭവം. അഴീക്കോട് സ്വദേശി കെ. ജിതിൻ, കൂടെയുണ്ടായിരുന്ന ഗോകുൽ, ഹരിദാസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് യദുവിന് മർദനമേറ്റു. കുത്തേറ്റ മൂന്നുപേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. ജിതിനിന് നെഞ്ചത്തും ഗോകുലിന് കണ്ണിന് സമീപവും ഹരിദാസിന് തലയക്കും വയറിനുമാണ് കുത്തേറ്റത്. മദ്യപിക്കുന്നതിനിടെ തനിക്കു കൂടി വേണമെന്നാവശ്യപ്പെട്ട് രാഹുൽ എന്നയാൾ സമീപിച്ചപ്പോൾ നൽകാതെ തിരിച്ചയച്ച വിരോധത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് ചികിത്സയിൽ കഴിയുന്ന ജിതിന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പയ്യന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.
Read Moreഅതിജീവിതയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്യു നേതാവിനെതിരേ പരാതി
പയ്യാവൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി ഉന്നയിച്ച അതിജീവിതക്കെതിരേ ഫേസ്ബുക്ക് പോസ്റ്റും ഫെനി നൈനാൻ പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റുകളും പോസ്റ്റ് ചെയ്ത കെഎസ്യു സംസ്ഥാന നിർവാഹ സമിതി അംഗം അൻസിൽ വാഴപ്പള്ളിക്കെതിരേ ഡിവൈഎഫ്ഐ പയ്യാവൂർ മേഖല സെക്രട്ടറി അശ്വന്ത് വിജയൻ പയ്യാവൂർ പോലീസിൽ പരാതി നൽകി. രാഹുലിനെതിരേ പരാതി നൽകുന്നത് പിൻവലിക്കാനാണ് അതിജീവിതമാരെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും സോഷ്യൽ മീഡിയ ഹരാസിങ്ങിലൂടെ അൻസിൽ വാഴപ്പള്ളി ശ്രമിക്കുന്നതെന്നും അശ്വന്ത് വിജയൻ പറഞ്ഞു.
Read Moreമാഹി ബൈപ്പാസിൽ തെങ്ങിൻ മണ്ടയിലും പെട്രോൾ പന്പ് പരസ്യം വില്പന പൊടിപാറുന്നു
മാഹി: പെട്രോളും ഡീസലും വിലക്കുറവിൽ വിൽക്കാനായി മാഹി ബൈപ്പാസ് റോഡിൽ പരസ്യപ്രളയം. മാഹി ബൈപ്പാസ് തുറന്നതോടെ വാഹനങ്ങൾ പഴയ റോഡിലൂടെ പോകുന്നത് കുറഞ്ഞു.മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസിലെ ഈസ്റ്റ് പള്ളുർ ഭാഗത്തെ സർവീസ് റോഡിൽ ആറ് പെട്രോൾ പമ്പുകളാണ് പ്രവർത്തനം ആരംഭിച്ചത്.ബൈപ്പാസിലൂടെ പോകുന്നവർക്ക് കാണാനായി പെട്രോൾ, ഡീസൽ വില എഴുതിയ വലിയ ബോർഡുകൾ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുകയാണ്. തെങ്ങിൻ മണ്ടയിൽവരെ ഡീസൽ വില രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇത്തരം ബോർഡുകൽ യാത്രക്കാർക്ക് കാഴ്ച്ചയായി മാറുകയാണ്.മാഹിയിലേക്ക് സ്വാഗതം ചെയ്ത് വെൽക്കം റ്റു മാഹി ബോർഡുകളും ഓഫർ ബോർഡുകളും സർവീസ് റോഡുകളെ ശ്വാസം മുട്ടിക്കുന്നു. അനുവദിച്ച പന്പുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ ബൈപ്പാസിലെ പമ്പുകളുടെ എണ്ണം 17 കടക്കും. ബൈപ്പാസ് പാതയിലെ പെരിങ്ങാടി സിഗ്നൽ ഭാഗം അടച്ചതിനാൽ സർവീസ് റോഡ് വഴിയാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നത്. സർവീസ് റോഡ് വീതി കുറവായതിനാൽ…
Read Moreഷെയര്‍ മാര്‍ക്കറ്റിംഗിലൂടെ 97.5 ലക്ഷം രൂപയുടെ തട്ടിപ്പ്: കോഴിക്കോട മുക്കം സ്വദേശി പോലീസ് പിടിയിൽ
പയ്യന്നൂര്‍: ഷെയര്‍ മാര്‍ക്കറ്റിംഗിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി കെ.പി. മുഹമ്മദ് സലീമിനെ ആണ് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2024 ജൂലൈ മൂന്നു മുതല്‍ 23 വരെയാണ് പരാതിക്ക് ആസ്പദമായ സംഭവം. പയ്യന്നൂര്‍ അമ്പലം റോഡില്‍ താമസിക്കുന്ന വി.വി. ഗണേശനാണ് പരാതിക്കാരൻ. ഇയാളുടെ ഫെഡറല്‍ ബാങ്കിലെയും യൂക്കോ ബാങ്കിലേയും അക്കൗണ്ടുകളില്‍ നിന്ന് ഷെയര്‍ മാര്‍ക്കറ്റില്‍ തുക നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ പേരില്‍ പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന് കളമൊരുക്കിയത്. ഈ സ്ഥാപനത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളിലായി 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ചു. അതിനുശേഷം നിക്ഷേപതുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചതായ പരാതിയില്‍…
Read Moreമൂന്നു വയസുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ ബൾബ് പുറത്തെടുത്തു
പരിയാരം: ടിവി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങിയ മൂന്ന് വയസുകാരന് പരിയാരത്ത് പുതുജീവൻ. മാതാമംഗലത്തുള്ള കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു. വളരെ സങ്കീർണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയയ്ക്കാണ് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. വരുൺ ശബരി നേതൃത്വം നൽകിയത്. ഡോ. അനു, ഡോ. നാഗദിവ്യ എന്നിവർ അനസ്തേഷ്യ നൽകി. സിസ്റ്റർ ബബിത സഹായിയായി. ശ്വാസതടസ ലക്ഷണങ്ങളുമായി വന്ന കുട്ടിയെ ബ്രോങ്കോസ്കോപ്പിയിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്യുകയും പിറ്റേദിവസം തന്നെ വീട്ടിലേക്ക് വിടുതൽ ചെയ്യുകയും ചെയ്തു.\ കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങൾ പലപ്പോഴും ഇതുപോലെ ശ്വാസനാളത്തിൽ കുടുങ്ങി ജീവൻ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു.സ്വകാര്യ ആശുപത്രികളിൽ ചെലവേറിയ നടപടിക്രമമാണ് വളരെ ചുരുങ്ങിയ ചെലവിൽ ചെയ്തത്.…
Read More