സ്വന്തം ലേഖികകൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി കോളജ് വിദ്യാർഥികൾ എന്ന നിലയിൽ എത്തിച്ചത് ഹണിട്രാപ്പ് സംഘത്തെ. ഇതു സംബന്ധിച്ച് സ്ത്രീകൾ പോലീസിന് നിർണായക മൊഴി നൽകിയതായാണ് വിവരം. ഭഗവൽ സിംഗിനെയും ലൈലയെയും കബളിപ്പിച്ച് പണം തട്ടുന്നതിനായി ഷാഫി ഒരുക്കിയ ചതിയായിരുന്നു ഇതിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഹണി ട്രാപ്പ് സംഘത്തിൽപ്പെട്ട ഈ രണ്ടു യുവതികളെയും ഇതിൽ ഒരാളുടെ ഭർത്താവിനെയും കൂട്ടിയാണ് ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിയത്. എറണാകുളത്തെ വിവിധ സ്റ്റേഷനുകളിൽ ഹണി ട്രാപ്പും അനാശാസ്യവും ഉൾപ്പെടെ ഈ സ്ത്രീകൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ സ്ത്രീകളെ എറണാകുളത്ത് പ്രമുഖ കോളജിൽ പഠിക്കുന്ന വിദ്യാർഥിനികൾ എന്ന രീതിയിലാണ് ഷാഫി ഭഗവൽ സിംഗിനും ലൈലയ്ക്കും പരിചയപ്പെടുത്തിക്കൊടുത്തത്. ഇതേക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാഫി ഉൾപ്പെട്ട ലഹരി മാഫിയയിലെ കണ്ണികളാകാം ഇവർ എന്നാണ് പോലീസിന്റെ നിഗമനം. ഈ…
Read MoreCategory: Kochi
യുവതിയുടെ വീട്ടിൽനിന്ന് എംഎൽഎയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു; ബലാത്സംഗ കുറ്റത്തിന് പുറമെ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസ്
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമ വകുപ്പ് കൂടി ചുമത്തി അനേഷണ സംഘം. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൂടി ചുമത്തിയത്. സെപ്റ്റംബർ മാസത്തിൽ കോവളത്തെ സൂയിസൈഡ് പോയിന്റിൽ തന്നെ കൊണ്ട് പോയി കൊലപ്പെടുത്താൻ എൽദോസ് ശ്രമിച്ചുവെന്ന് പരാതിക്കാരി ക്രൈം ബ്രാഞ്ചിനു മുൻപാകെ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമക്കേസ് ചുമത്തിയത്.അതേ സമയം ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കണ്ടെത്താൻ വ്യാപക തെരച്ചിലുമായി നീങ്ങു കയാണ് അന്വേഷണ സംഘം. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. കോവളത്തെ ഹോട്ടലിൽ എത്തി അന്വേഷണ സംഘം ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവദിവസം യുവതിയും എംഎൽഎയും ഹോട്ടലിൽ എത്തിയിരുന്നോ എന്നതിൽ വ്യക്തത വരുത്താൻ സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനിടെ…
Read Moreകടല്‍ കൊണ്ടുപോകാത്ത ഒരു വീടു വേണം; മൃദുലിന്റെയും കുടുംബത്തിന്റെയും സ്വപ്നം സഫലമാക്കി വിഎസ്എസ്
കൊച്ചി: കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മൃദുലിനും കുടുംബത്തിനും പുതിയ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു വിന്‍സെന്‍ഷ്യന്‍ സഭയുടെ മേരിമാതാ പ്രോവിന്‍സ്. ചേര്‍ത്തലയിലെ തൈക്കല്‍ ബീച്ചിനടുത്ത് രണ്ടുമുറികളോടു കൂടിയ 500 സ്ക്വയര്‍ ഫീറ്റുള്ള മനോഹരമായ ഭവനമാണ് വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റി തങ്ങളുടെ ഡി-പോള്‍ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കിയത്. ലോക്കോമോട്ടര്‍ വൈകല്യം മൂലം അവശത അനുഭവിക്കുന്ന കുട്ടിയാണ് മൃദുല്‍.മത്സ്യബന്ധനം നടത്തിയാണ് മൃദുലിന്റെ പിതാവ് മനോജ് വീട്ടുചെലവുകളും ചികിത്സാ ചെലവുകളും നോക്കിയിരുന്നത്. കഴിഞ്ഞവര്‍ഷം നടന്ന കടലാക്രമണത്തില്‍ ഈ ഭവനം താമസയോഗ്യമല്ലാതെയായി. മത്സ്യഫെഡില്‍ നിന്നും സ്ഥലം വാങ്ങാന്‍ 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും വീടു നിര്‍മിക്കാനുള്ള സാമ്പത്തികം ഇവര്‍ക്കുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഭവന നിര്‍മാണത്തിനായി വിന്‍സെന്‍ഷ്യന്‍ സഭയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ വിഎസ്എസിനെ സമീപിച്ചത്. മേരിമാതാ പ്രോവിന്സിന്റെ സോഷ്യല്‍ ആന്‍ഡ് ചാരിറ്റബിള്‍ വര്‍ക്സ് കൗണ്‍സിലര്‍ ഫാ. ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച…
Read Moreഇലന്തൂർ ഇരട്ട നരബലി; പ്രതികൾ ഭക്ഷിച്ചത് കൊല്ലപ്പെട്ട സ്ത്രീകളുടെ ആന്തരികാവയവങ്ങളോ?
കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളുടെ കാണാതായ ചില ആന്തരികാവയങ്ങൾ പ്രതികൾ ഭക്ഷിച്ചോയെന്നു സംശയം. ഇലന്തൂരിലെ വീട്ടുമുറ്റത്തുനിന്ന് കുഴിച്ചെടുത്ത മൃതദേഹാവശിഷ്ടങ്ങളിൽ ചില ആന്തരികാവയവങ്ങൾ ഇല്ലെന്നാണ് വിവരം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതി ലൈല മൊഴി നൽകിയിരുന്നു. ഷാഫി പറഞ്ഞ പ്രകാരം കൊല ചെയ്യപ്പെട്ടവരുടെ മാസം ചെറിയ അളവിൽ ഭക്ഷിച്ചുവെന്നും ബാക്കി കുഴിയിൽ നിക്ഷേപിച്ചുവെന്നുമാണ് ലൈല മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായുള്ള അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയെന്ന് സമ്മതിക്കുന്ന പ്രതികൾ ആന്തരികാവയവങ്ങളിൽ ചിലത് മുറിച്ച് മാറ്റി സൂക്ഷിച്ചിരുന്നതായും പോലീസിനോട് പറഞ്ഞിരുന്നു. ഭഗവൽ സിംഗിന്റെ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് 10 കിലോയോളം മാസം ലഭിക്കുകയും ചെയ്തു. തെളിവെടുപ്പിന് കൊണ്ടു ചെന്നപ്പോൾ മാസം പാകം ചെയ്ത കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങളും ലൈല പോലീസിനെ കാണിക്കുകയുണ്ടായി. അതേസമയം ഷാഫിയുടെ…
Read Moreപീഡനക്കേസ്; ഒളിവിൽ തുടർന്ന് എൽദോസ് കുന്നപ്പിള്ളി; കർശന നടപടിക്കൊരുങ്ങി കെപിസിസി
കൊച്ചി: പീഡനക്കേസിൽ പ്രതിയായ പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇപ്പോഴും ഒളിവിൽ തന്നെ തുടരുന്നു. കഴിഞ്ഞ 13 മുതലാണ് ഇദ്ദേഹം ഒളിവിൽ പോയത്. അടുത്ത വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതിനാൽ അത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎൽഎ തേടുന്നുണ്ട്. അതേസമയം കെപിസിസി കർശന നടപടിക്ക് ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. കെപിസിസിക്ക് എൽദോസ് കുന്നപ്പിള്ളി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഒരു പൊതുപ്രവർത്തകന്റെ പേരിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നത്. അതിനാൽ പ്രസ്തുത വിഷയത്തിലുള്ള എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെപിസിസിക്ക് നിശ്ചിത സമയത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കെപിസിസി നേതൃത്വത്തിന് നൽകേണ്ട…
Read Moreചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാഫി; ലൈലയും ഭഗവൽ സിംഗും എന്തോ മറച്ചു വയ്ക്കുന്നെന്ന് പോലീസ്
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അതേസമയം ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്ക്കുന്നുവെന്ന സംശയത്തിലാണ് പോലീസ് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. ഷാഫിയുടെ സാന്പത്തിക ഇടപാടുകളിലും അന്വേഷണംകൊച്ചി: ഷാഫിയുടെ ഗാന്ധിനഗറിലുള്ള വീട്ടിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് ഷാഫിയുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു. നരബലിക്കിരയായ റോസിലി, പത്മ എന്നിവരുടെ മൃതദേഹത്തിൽനിന്നു മുഹമ്മദ് ഷാഫി ഊരിയെടുത്ത സ്വർണാഭരണങ്ങൾ പണയം വച്ചതിന്റെ രസീതുകളായിരുന്നു അവ. ഷാഫിയുടെ വീട്ടിൽ നടന്ന പരിശോധനക്കൊപ്പം ഭാര്യ, മക്കൾ എന്നിവരിൽനിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. നാൽപതിനായിരം രൂപ ഷാഫി നൽകിയതായി ഭാര്യയും പോലീസിനോട് സമ്മതിച്ചു. വണ്ടി…
Read Moreപീഡനക്കേസിൽ ഒളിവിൽ തുടർന്ന് എൽദോസ്; എൽദോസ് എവിടെയന്ന് ആർക്കുമറിയില്ല; വെട്ടിലായി കോണ്‍ഗ്രസ്
കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ കണ്ടെത്താനായില്ല. എൽദോസ് എവിടെയന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. എൽദോസിന്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്. എംഎൽഎ മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. അതിനിടെ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടതല്ലാതെ അദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതോടെ എൽദോസിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എന്ന് ആവർത്തിക്കുന്ന കോണ്‍ഗ്രസ് കടുത്ത സമ്മർദ്ദത്തിലായി. ഇത്രയും ഗുരുതരമായ ആരോപണം യുവതി പരസ്യമായി ഉന്നയിക്കുന്പോഴും എംഎൽഎ നേരിട്ട് വിശദീകരണം നൽകാത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. എംഎൽഎയെ ഫോണിൽ കിട്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. എംഎൽഎയുടെ ഫോണ്‍ യുവതി മോഷ്ടിച്ചെന്ന് പോലീസിന് പരാതി നൽകിയ എൽദോസിന്റെ ഭാര്യയുടെ ഫോണും സ്വിച്ച്ഡ് ഓഫാണ്. അതേസമയം മർദിച്ചെന്ന യുവതിയുടെ ആദ്യ പരാതി വന്നപ്പോൾ…
Read Moreഇലന്തൂരിലെ നരബലി; മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയോ?
കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതകക്കേസിൽ കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. പ്രതികളുടെ മൊഴിയിൽ പലയിടത്തും വൈരുധ്യം ഉണ്ടായിരുന്നു. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഈ സംശയം ദുരീകരിക്കാനാകുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ. പ്രതികൾക്ക് നരബലിക്കു പുറമേ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫിയുടെ എല്ലാത്തരത്തിലും ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയ്ക്ക് കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ, തെളിവ് നശിപ്പിച്ചിട്ടുണ്ടോ, കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണം പണയം വച്ച് പണം എന്തിന് ഉപയോഗിച്ചു, പ്രതികൾ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ, സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയോ?കൊച്ചി: ഷാഫി മുഖ്യപ്രതിയായ ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് പുറത്തുവന്നതിനു പിന്നാലെ എറണാകുളം…
Read Moreവ്യാജരേഖ തയാറാക്കൽ; കൊച്ചിവഴി മസ്കറ്റിലേക്ക് കടത്തിയിരുന്നത് ആന്ധ്രാ സ്വദേശിനികളെ; ഒടുവിൽ പണിപാളി
നെടുമ്പാശേരി: വ്യാജ യാത്രാരേഖകൾ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം റെഡ്ഡി മോഹൻ റാവു (50) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്. ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ മസ്ക്കറ്റിൽ വീട്ടുജോലിക്കെന്നു പറഞ്ഞാണ് വിസിറ്റിംഗ് വിസയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോകാൻ ശ്രമിച്ചത്. എയർപോർട്ടിലെ പരിശോധനയിൽ വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്റുമാരെ ആന്ധ്രയിൽ നിന്നു പിടികൂടിയത്. പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.കെ.സുധീർ, എഎസ്ഐമാരായ അബ്ദുൾ സത്താർ, ബൈജു കുര്യൻ, പ്രമോദ്, ഷിജു, സിപിഒമാരായ നവാബ്, ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read Moreഫുട്ബോൾ ടർഫിലെ തർക്കം ബസ് സ്റ്റാൻഡിൽ ‘തല്ലുമാല’; തൃപ്പൂണിത്തുറയിലെ ബസ് സ്റ്റാന്റിൽ അരങ്ങേറുന്നതിനെക്കുറിച്ച് വ്യാപാരികൾ പറയുന്നതങ്ങനെ
തൃപ്പൂണിത്തുറ: രണ്ട് ദിവസമായി വൈകുന്നേരമായാൽ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ കൂട്ട അടിയാണ്. വിദ്യാർഥികൾ തമ്മിലാണ് അടിപിടി. ഇന്നലെയും 30 വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് അടികൂടിയിരുന്നു. തൃപ്പൂണിത്തുറയിൽ തന്നെയുള്ള ഫുട്ബോൾ ടർഫിലെ കളിക്കിടെയുണ്ടായ തർക്കം ബസ് സ്റ്റാൻഡിലേക്കും നീളുകയായിരുന്നു. സ്കൂൾവിട്ട ശേഷം വൈകിട്ട് ബസ് സ്റ്റാൻഡിൽ എത്തിയ വിദ്യാർഥികൾ തമ്മിലാണ് അടിയുണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അടിയുണ്ടായപ്പോൾ ഏതാനും വിദ്യാർഥികളെ പോലീസ് പിടികൂടി താക്കീതു നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടിരുന്നു. ചൊവ്വാഴ്ചയുണ്ടായ അടിപിടിക്കിടെ ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപറ്റിയിട്ടുണ്ട്. ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ചേർന്നാണ് ഇന്നലെ അടിയുണ്ടാക്കിയ വിദ്യാർഥികളെ പിരിച്ചു വിട്ടത്. വൈകുന്നേരങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസിന്റെ കർശന പരിശോധന വേണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. വിദ്യാർഥികൾ അടി കൂടുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More