ക​​ട​​ല്‍ കൊ​​ണ്ടു​​പോ​​കാ​​ത്ത ഒ​​രു വീ​​ടു വേ​​ണം; മൃ​​ദു​​ലി​​ന്‍റെയും കുടുംബത്തിന്‍റെയും  സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​ക്കി വി​​എ​​സ്എ​​സ്

കൊ​​​​ച്ചി: ക​​​​ട​​​​ല്‍ക്ഷോ​​​​ഭ​​​​ത്തി​​​​ല്‍ കി​​​​ട​​​​പ്പാ​​​​ടം ന​​​​ഷ്ട​​​​പ്പെ​​​​ട്ട മൃ​​​​ദു​​​​ലി​​​​നും കു​​​​ടും​​​​ബ​​​​ത്തി​​​​നും പു​​​​തി​​​​യ ഭ​​​​വ​​​​നം എ​​​​ന്ന സ്വ​​​​പ്നം സാ​​​​ക്ഷാ​​​​ത്ക​​​രി​​​​ച്ചു വി​​​​ന്‍​സെ​​​​ന്‍​ഷ്യ​​​​ന്‍ സ​​​​ഭ​​​​യു​​​​ടെ മേ​​​​രി​​​​മാ​​​​താ പ്രോ​​​​വി​​​​ന്‍​സ്.

ചേ​​​​ര്‍​ത്ത​​​​ല​​​​യി​​​​ലെ തൈ​​​​ക്ക​​​ല്‍ ബീ​​​​ച്ചി​​​​ന​​​​ടു​​​​ത്ത് ര​​​​ണ്ടു​​​മു​​​​റി​​​​ക​​​​ളോ​​​​ടു കൂ​​​​ടി​​​​യ 500 സ്‌​​​​ക്വ​​​​യ​​​​ര്‍ ഫീ​​​​റ്റു​​​​ള്ള മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ ഭ​​​​വ​​​​ന​​​​മാ​​​​ണ് വി​​​​ന്‍സെ​​​​ന്‍​ഷ്യ​​​​ന്‍ സ​​​​ര്‍​വീ​​​​സ് സൊ​​​​സൈ​​​​റ്റി ത​​​​ങ്ങ​​​​ളു​​​​ടെ ഡി-​​​​പോ​​​​ള്‍ ഭ​​​​വ​​​​ന നി​​​​ര്‍​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി നി​​​​ര്‍​മി​​​​ച്ചു ന​​​​ല്‍​കി​​​​യ​​​​ത്.

ലോ​​​​ക്കോ​​​​മോ​​​​ട്ട​​​​ര്‍ വൈ​​​​ക​​​​ല്യം മൂ​​​​ലം അ​​​​വ​​​​ശ​​​​ത അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​യാ​​​​ണ് മൃ​​​​ദു​​​​ല്‍.മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം ന​​​​ട​​​​ത്തി​​​​യാ​​​​ണ് മൃ​​​​ദു​​​​ലി​​​ന്‍റെ പി​​​​താ​​​​വ് മ​​​​നോ​​​​ജ് വീ​​​​ട്ടു​​​​ചെ​​​​ല​​​​വു​​​​ക​​​​ളും ചി​​​​കി​​​​ത്സാ ചെ​​​​ല​​​​വു​​​​ക​​​​ളും നോ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍​ഷം ന​​​​ട​​​​ന്ന ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഈ ​​​​ഭ​​​​വ​​​​നം താ​​​​മ​​​​സ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​​തെ​​​​യാ​​​​യി. മ​​​​ത്സ്യ​​​ഫെ​​​​ഡി​​​​ല്‍ നി​​​​ന്നും സ്ഥ​​​​ലം വാ​​​​ങ്ങാ​​​​ന്‍ 10 ല​​​​ക്ഷം രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും വീ​​​​ടു നി​​​​ര്‍​മി​​​​ക്കാ​​​​നു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​കം ഇ​​​​വ​​​​ര്‍​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഭ​​​​വ​​​​ന നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ന്‍​സെ​​​​ന്‍​ഷ്യ​​​​ന്‍ സ​​​​ഭ​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ര്‍​ത്ത​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ വി​​​​എ​​​​സ്എ​​​​സി​​​​നെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

മേ​​​​രി​​​​മാ​​​​താ പ്രോ​​​​വി​​​​ന്‍​സി​​​​ന്‍റെ സോ​​​​ഷ്യ​​​​ല്‍ ആ​​​​ന്‍​ഡ് ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ വ​​​​ര്‍​ക്‌​​​​സ് കൗ​​​​ണ്‍​സി​​​​ല​​​​ര്‍ ഫാ. ​​​​ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ല്‍ ശ​​​​നി​​​​യാ​​​​ഴ്ച ഭ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ താ​​​​ക്കോ​​​​ല്‍ കൈ​​​​മാ​​​​റി.

മേ​​​​രി​​​​മാ​​​​താ പ്രോ​​​​വി​​​​ന്‍​സ് സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്ക് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​​ഡി​​​​ബി​​​​ന്‍ പെ​​​​രി​​​​ഞ്ചേ​​​​രി, വി​​​​എ​​​​സ്എ​​​​സ് സ്റ്റാ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ജോ​​​​ബ് ആ​​​​ന്റ​​​​ണി, സ​​​​ന്ധ്യ അ​​​​ബ്ര​​​​ഹാം, ജെ​​​​സി ജെ​​​​യിം​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Related posts

Leave a Comment