ഫു​ട്ബോ​ൾ ട​ർ​ഫി​ലെ ത​ർ​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ‘തല്ലുമാല’; തൃപ്പൂണിത്തുറയിലെ ബസ് സ്റ്റാന്‍റിൽ അരങ്ങേറുന്നതിനെക്കുറിച്ച് വ്യാപാരികൾ പറയുന്നതങ്ങനെ

തൃ​പ്പൂ​ണി​ത്തു​റ: ര​ണ്ട് ദി​വ​സ​മാ​യി വൈ​കു​ന്നേ​ര​മാ​യാ​ൽ തൃ​പ്പൂ​ണി​ത്തു​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ കൂ​ട്ട അ​ടി​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് അ​ടി​പി​ടി.

ഇ​ന്ന​ലെ​യും 30 വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ചേ​രി തി​രി​ഞ്ഞ് അ​ടി​കൂ​ടി​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ത​ന്നെ​യു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫി​ലെ ക​ളി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും നീ​ളു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ​വി​ട്ട ശേ​ഷം വൈ​കി​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് അ​ടി​യു​ണ്ടാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ടി​യു​ണ്ടാ​യ​പ്പോ​ൾ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി താ​ക്കീ​തു ന​ൽ​കി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പ​റ്റി​യി​ട്ടു​ണ്ട്. ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്നാ​ണ് ഇ​ന്ന​ലെ അ​ടി​യു​ണ്ടാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ പി​രി​ച്ചു വി​ട്ട​ത്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന വേ​ണ​മെ​ന്നു നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ അ​ടി കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment