കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. രാത്രി ഒൻപതോടെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
Read MoreCategory: Kochi
റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ച സംഭവം; കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: എറണാകുളത്ത് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയിലര്‍ ലോറിയില്‍ നിന്ന് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന് ആന്റണി മരിച്ചത്. ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന് പോയതെന്ന് റോഷന് ആന്റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാര്‍ ഇറക്കാന്‍ യൂണിയന് അംഗങ്ങള്‍ വിളിച്ചിട്ട് റോഷന് പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തിന്റെ ഏക വരുമാനം റോഷന്റെ ഷോറൂമിലെ ജോലിയായിരുന്നു. “രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്കാരാണെന്ന് റോഷന് പറഞ്ഞിട്ടുണ്ട്. പരിശീലനം…
Read Moreക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യം; സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നു മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്റെ മറുപടി.
Read Moreജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയത്. എ. ബദറുദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Read Moreതൊഴിലിലെ വ്യത്യസ്തത; ബേബി പുഷ്കിന് ആദരമെത്തിയത് ദുബായിൽനിന്ന്
വൈപ്പിൻ: നാട്ടിൽ ചെയ്യുന്ന തൊഴിലിന്റെ വ്യത്യസ്ത കേട്ടറിഞ്ഞ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിലെ കുഴിവെട്ടുകാരി ബേബി പുഷ്കിന് ആദരവ് എത്തിയത് ദുബായിൽനിന്ന്. വ്യത്യസ്തവും ശ്രദ്ധേയവുമായ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ച് ദുബായിലെ മോംസ് @ വേവ് എന്ന സംഘടന ഒരുക്കിയിട്ടുള്ള അമ്മയോടൊപ്പം എന്ന പരിപാടിയിലാണ് ബേബിയെ ആദരിക്കുന്നത്. കഴിഞ്ഞ 50 വർഷമായി സെമിത്തേരിയിൽ കുഴിവെട്ടി ഉപജീവനം നടത്തി വരുന്ന 66 കാരിയായ ബേബി സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിട്ടില്ലാത്ത ഈ യാത്രക്ക് വഴിയൊരുക്കിയത് പള്ളിപ്പുറം ആയക്കോട്ട റസിഡൻസ് അസോസിയേഷനാണ്. ചവിട്ടു നാടക കലാകാരിയായ മോളി കണ്ണമാലി ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച ആറു പേർ കൂടി ആദരവ് ഏറ്റു വാങ്ങാൻ ബേബിക്കൊപ്പമുണ്ട്. യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകളെല്ലാം വഹിക്കുന്നതും ഈ സംഘടന തന്നെയാണ്.അബുദാബി, ഷാർജ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 28 ലെ സ്വീകരണത്തിനു…
Read Moreകനത്ത മഴയിൽ പെരിയാർ കരകവിഞ്ഞു; മണപ്പുറം ക്ഷേത്രം മുങ്ങി; പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നു
ആലുവ: അണക്കെട്ടുകളിൽനിന്നും കൂടുതൽ ജലം പെരിയാറിലേക്ക് തുറന്ന് വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നതോടെ മണപ്പുറം വെള്ളത്തിനടിയിലായി. ഇതോടെ പിതൃതർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രം മുങ്ങിയത്. അന്ന് ഒരു ദിവസത്തിനുള്ളിൽ വെള്ളം പൂർണമായി മണപ്പുറത്തുനിന്ന് ഇറങ്ങിയിരുന്നു. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായെന്നാണ് കരുതുന്നത്. ഇതിനെ തുടർന്നാണ് രണ്ടാം വട്ടവും പെരിയാർ കരകവിഞ്ഞ് മണപ്പുറത്തേക്ക് ഒഴുകിയത്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവ ഭഗവാന്റെ ആറാട്ടായാണ് ഭക്തജനങ്ങൾ കണക്കാക്കുന്നത്. ഈ കാലവർഷത്തിൽ രണ്ടാം തവണയാണ് ആറാട്ട്. വെള്ളം ഇറങ്ങുമ്പോൾ ആറാട്ട് സദ്യയും മണപ്പുറത്ത് നടത്തും.മണപ്പുറത്തെ താൽക്കാലിക ശിവക്ഷേത്രത്തിലെ…
Read Moreദേശീയപാത നിർമാണം; ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച പ്രതികളെ കുടുക്കി പോലീസ്
പറവൂർ: പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തു നിന്ന് 50,000 രൂപയുടെ ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ. മാക്കനായി മണപ്പാടം ഷിഹാബ് (46), ആളംതുരുത്ത് സ്വദേശികളായ പറമ്പുംമേൽ അഭിജിത്ത് (28), അപ്പോൾ അലി ഹാഫിസ് (23), പട്ടണം കൈമപ്പറമ്പിൽ ആകാഷ് (23) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവർ മറ്റു മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐമാരായ നസീർ, മനോജ്, എഎസ്ഐമാരായ അൻസാർ, സിനുമോൻ, റെജി, സിപിഒമാരായ അനൂപ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreഎംഎസ്സി എല്‍സ 3 കപ്പലപകടം; പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കുന്നതിന് പുതിയ കരാറുകാരനെ 48 മണിക്കൂറിനകം അറിയിക്കണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി കപ്പല്‍ ഉടമകള്‍ ഡച്ച് കമ്പനിയായ എസ്എംഐടിയുമായി അവസാനഘട്ട ചര്‍ച്ചയിലാണ്. കരാര്‍ അംഗീകരിച്ചാല്‍ എണ്ണം നീക്കം വൈകാതെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. തീ അണയാതെ “വാന്‍ഹായ് 503′ കപ്പല്‍ അതേസമയം, ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ കപ്പലിലെ തീ ഇനിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. കേരള തീരത്തിന്റെ 91 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഇപ്പോള്‍. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്നത് ഓഫ് ഷോര്‍ വാരിയര്‍ കപ്പലാണ്. കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ എട്ടംഗ വിദഗ്ധസംഘം കപ്പലിനുള്ളിലെത്തി. കപ്പലിലെ…
Read Moreകപ്പല്‍ അപകടങ്ങള്‍; കൂടുതല്‍ നടപടികളിലേക്ക് കോസ്റ്റല്‍ പോലീസ്; ക്യാപ്റ്റന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: കൊച്ചിയുടെ പുറംകടലിലുണ്ടായ കപ്പല്‍ അപകടങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ്. ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ ചരക്ക് കപ്പലില്‍ നിന്ന് കാണാതായ നാല് ജീവനക്കാരുടെ വിവരങ്ങള്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കാണാതായ നാലു ജീവനക്കാരുടെ ഡിഎന്‍എ, വിരലടയാള വിവരങ്ങള്‍ എന്നിവ നല്‍കാനാണ് കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരത്തടിഞ്ഞ മൃതദേഹങ്ങളില്‍ ഒന്ന് കാണാതായ ഇന്തോനേഷ്യക്കാരന്റേതാണെന്ന് സംശയിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കപ്പല്‍ കമ്പനി ഇന്തോനേഷ്യക്കാരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, കപ്പലില്‍ നിന്നും കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചില്‍ പ്രോട്ടോക്കോള്‍ പ്രകാരം അവസാനിപ്പിച്ചിരുന്നു. ക്യാപ്റ്റന്റെ മൊഴി രേഖപ്പെടുത്തി കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 യുടെ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടറുടെ മൊഴി കോസ്റ്റല്‍ പോലീസ് കഴിഞ്ഞ…
Read Moreകൈക്കൂലി കേസ്: ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ഷില്ലോംഗിലേക്ക് സ്ഥലംമാറ്റം
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കൊച്ചി ഓഫീസില്‍നിന്ന് ഷില്ലോംഗിലേക്ക് സ്ഥലം മാറ്റി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരേ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപ കൈപ്പറ്റിയെന്നതാണ് ഇദേഹത്തിനെതിരായ കേസ്. ഇതില്‍ ശേഖര്‍ കുമാറിനെയാണ് വിജിലന്‍സ് ഒന്നാം പ്രതിയാക്കിയത്. കൊച്ചി സ്വദേശി വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന് സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ മുകേഷ് കുമാര്‍ മൂന്നാം പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് വാര്യര്‍ നാലാം പ്രതിയുമാണ്. വിജിലന്‍സ് അറസ്റ്റ് ചെയ്ത രണ്ടു മുതല്‍ നാലു വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശേഖര്‍ കുമാറിനെതിരേ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇഡി ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെയാണ്…
Read More