മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ പ്രതി എക്സൈസ് പിടിയില്‍. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പായിപ്ര മൂങ്ങാച്ചാല്‍ ഉറവും ചാലില്‍ സജീവ് ജോണാ(ജോസപ്പന്-39)ണ് മൂവാറ്റുപുഴ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 32 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പേരില്‍ വിവിധ ജില്ലകളിലായി 45 ഓളം കേസുകള്‍ നിലവിലുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് നിയാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍, കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രഞ്ജിത്ത് രാജന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനിതഎന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Read MoreCategory: Kochi
നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി; 261 സാക്ഷികളും 1600രേഖകളും കൈമാറി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായി. കേസില്‍ ആകെ 261 സാക്ഷികളെ വിസ്തരിച്ചു. 1,600 രേഖകളാണ് കേസില്‍ കൈമാറിയത്. സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചുള്ള വിശദമായ വാദം അടുത്ത ഘട്ടത്തില്‍ തുടരും.
Read More2015 ലെ സംസ്ഥാന ബജറ്റ് അവതരണം; നിയമസഭാ കൈയാങ്കളിക്കേസിലെ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നിയമസഭാ കൈയാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരേ മുൻ എംഎൽഎമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുൻ ധനമന്ത്രി കെ.എം. മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കൈയാങ്കളിയിലെത്തിയിരുന്നു. തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി.ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തു.
Read Moreസ്വകാര്യ ബസില്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം; യാത്രക്കാർ പിടികൂടിയത് അമ്പത്തിരണ്ടുകാരനായ അധ്യാപകനെ
കൊച്ചി: സ്വകാര്യ ബസില്‍ 19 കാരിയായ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ അറസ്റ്റിലായ അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പള്ളിക്കര പെരിങ്ങോല കുമാരപുരം സ്വദേശി കമാല്‍ (52) നെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഫോര്‍ട്ടുകൊച്ചി – ആലുവ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കടയിരിപ്പ് സ്കൂളിലെ അധ്യാപകനാണ്.
Read Moreസിനിമാ മേഖലയിലെ പ്രശ്നപരിഹാരം; നവംബിൽ നടത്താനിരുന്ന സിനിമ കോണ്‍ക്ലേവ് മാറ്റിയേക്കും; നയരൂപീകരണ സമിതി ആദ്യ യോഗം കൊച്ചിയില്‍
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നവംബറില്‍ കൊച്ചിയില്‍ നടത്താനിരിക്കുന്ന സിനിമ കോണ്‍ക്ലേവ് മാറ്റിയേക്കുമെന്നു സൂചന. സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. സമിതി അധ്യക്ഷനായ സംവിധായകന് ഷാജി എന്‍. കരുണിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാറും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ തീയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. നവംബര്‍ 24നും 25നുമാണ് കോണ്‍ക്ലേവ് തീരുമാനിച്ചിരുന്നത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് ജനുവരിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്ര മേളയും ഡിസംബര്‍ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. ഇതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ ഉടന്‍ എടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സിനിമ കോണ്‍ക്ലേവിന് മുന്‍പായി ഒരു കരട് തയാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ഫെഫ്ക…
Read Moreസഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു
പറവൂർ: സഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു. ചിറ്റാറ്റുകര പട്ടണം ഇലവത്തിങ്കൽ ജോജു (36) ആണ് മരിച്ചത്. നാളെ നടത്താൻ തീരുമാനിച്ചിരുന്ന സഹോദരൻ ജോബിയലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ വീടിനുള്ളിൽ കുഴഞ്ഞു വീണ ജോജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. പോസ്റ്റ്ർമാർട്ടത്തിനു ശേഷം ഇന്ന് രാവിലെ സെന്റ് തോസ് കോട്ടക്കാവ് പള്ളിയിൽ സംസ്കാരം നടത്തി. അച്ഛൻ: പരേതനായ ജോയ്. അമ്മ: ജൂഡി. ഭാര്യ: ഗീതു. മക്കൾ: ഇസഹാക്ക്, ഇസബെല്ല.
Read Moreബലാത്സംഗ കേസ്; രണ്ടുദിവസത്തെ വാദം പൂർത്തിയായി; നടന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ
കൊച്ചി: ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ ചന്ദ്രശേഖരന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി കോടതി നാളെ വിധി പറയും. മണിയന്‍പിള്ള രാജുവിനെതിരേ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് കണ്ടെത്തി ഹര്‍ജി തീര്‍പ്പാക്കി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. മുകേഷ്, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. രണ്ട് ദിവസമായി നടന്ന രഹസ്യവാദത്തെ തുടര്‍ന്നാണ് നാളെ വിധി പറയാന്‍ മാറ്റിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന് നിലപാടെടുത്തത്. മണിയന് പിള്ള രാജുവിനെതിരേ ഫോര്‍ട്ടുകൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജാമ്യം ലഭിക്കാവുന്ന കുറ്റക്യത്യമായതിനാല്‍ അത് രേഖപെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. മറ്റ് മൂന്നു ഹര്‍ജികളാണ് വിശദമായ വാദം കേട്ട് നാളെ…
Read Moreപീഡന പരാതിയില്‍ നടന്മാരുടെ അറസ്റ്റ് ഉടനില്ല; പരാതിക്കാരികളുടെ മൊഴിയെടുത്തശേഷം അടുത്ത നടപടി; അലന്‍സിയറിനെതിരേയും കേസ്
കൊച്ചി; പീഡന പരാതിയില്‍ നടന്മാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. എറണാകുളം ഊന്നുകല്‍, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഇന്നലെ നടിമാരുടെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി)ക്ക് കൈമാറിയിരുന്നു. പരാതിക്കാരികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. എസ്പി ഐശ്വര്യ ഡോങ്റേയ്ക്കാണ് രണ്ടു കേസിന്റെയും അന്വേഷണ ചുമതല. അലന്‍സിയറിനെതിരേയും ലൈംഗികാതിക്രമത്തിന് കേസ്നടന്‍ അലന്‍സിയറിനെതിരേ ലൈംഗികാതിക്രമത്തിന് എറണാകുളം ചെങ്ങമനാട് പോലീസ് കേസെടുത്തു. യുവനടിയുടെ പരാതിയില്‍ ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2017ല്‍ ബംഗളൂരുവിലെ സിനിമ സെറ്റില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി.
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം; യുവ സംഗീത സംവിധായകന് അറസ്റ്റില്‍; ശരത് മുമ്പും ലൈംഗിക പീഡനക്കേസിൽ പ്രതിയെന്ന് പോലീസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ സംഗീത സംവിധായകന് അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹന്‍(44) നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് ഇയാളില്‍നിന്ന് ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്. കൊച്ചി സിറ്റി പോലീസിനുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. പ്രതിക്കെതിരെ മുമ്പും ലൈംഗിക പീഡനകേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreമത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല: തെരച്ചിൽ തുടരുന്നു
വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല. കോസ്റ്റൽ പോലീസും മറ്റു ബോട്ടുകളും ഇന്നു രാവിലെ മുതൽ വീണ്ടും കടലിൽ തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രൻഡ്സ് എന്ന ബോട്ടിലെ തൊഴിലാളി കുളച്ചിൽ മാതാ കോളനിയിൽ താമസിക്കുന്ന മരിയാ ഹെൻട്രി കാർലോസി – (62) നെയാണ് കാണാതായത്. മുനമ്പത്തുനിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് ഇന്നലെ രാവിലെ തൃശൂർ ബ്ലാങ്ങാട് ഭാഗത്ത് 34 നോട്ടിക്കൽ മൈൽ അകലെ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.
Read More