കൊച്ചി: ഫണ്ട് തിരിമറി നടത്തിയ കേസില്‍ യുണൈറ്റ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) മുന്‍ പ്രസിഡന്റ് ജാസ്മിന് ഷാ, ഭാര്യ, സഹഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ജാസ്മിന് ഷാ, ഭാര്യ എം.എ. ഷബാന, സംഘടന ഭാരവാഹികളായിരുന്ന ഷോബി ജോസഫ്, നിഥിന് മോഹന്‍, പി.ഡി. ജിത്തു, എ.കെ. സുജനപാല്‍, ബിബിന്‍ എം. പോള്‍, എം.വി. സുദീപ് എന്നിവരെ പ്രതി ചേര്‍ത്താണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അംഗത്വ ഫീസുള്‍പ്പെടെ സംഘടനയ്ക്ക് ലഭിച്ച വരുമാനം വ്യക്തപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചെന്ന കേസിലാണ് നടപടി. 2017 – 19 കാലത്താണ് ഫണ്ടുകള്‍ തിരിമറി നടത്തിയത്. മിനിറ്റ്സ് തിരിമറി നടത്തുകയും ഫണ്ടില്‍ നിന്നും തട്ടിയെടുത്ത പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്തു. അംഗങ്ങള്‍ നല്കിയ പരാതിയില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ്…
Read MoreCategory: Kochi
കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു; കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വാദിച്ച് പ്രതിപക്ഷ നേതാവ്
കൊച്ചി: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് തര്‍ക്കം തുടരുന്നത്. ഉദ്വേഗമുള്ള മണ്ഡലങ്ങള്‍ മുഴുവന്‍ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചാണ് കോണ്‍ഗ്രസ് ആദ്യ പട്ടിക ഇറക്കിയത്. കെ ബാബു സ്വയം പിന്മാറിയ തൃപ്പൂണിത്തുറയിലും എല്‍ദോസ് കുന്നപ്പിള്ളി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പെരുമ്പാവൂരിലും ആരാണ് വരികയെന്നറിയാന്‍ രണ്ടാം പട്ടിക വരെ കാത്തിരിക്കണം. കൊച്ചി സീറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. പട്ടികയില്‍ നോമിനികളുടെ പ്രാതിനിധ്യം കുറയുന്നതില്‍ കടുത്ത അതൃപ്തിയിലാണ് വി.ഡി. സതീശന്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ മത്സരിപ്പിക്കണമെന്നാണ് വി.ഡി. സതീശന്റെ വാദം. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചിയില്‍ പരിഗണിക്കണമെന്നാണ് കെ.സി. വേണു ഗോപാലിന്റെ നിലപാട്. കോണ്‍ഗ്രസ് സമ്പൂര്‍ണ വിജയ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ,…
Read Moreഗോത്രകലകള്‍ക്ക് പുനരുജ്ജീവനം; ജനഗല്സയുമായി കുടുംബശ്രീ; കലാകാരന്മാര്ക്ക് പ്രതിഫലം നല്‍കും
കൊച്ചി: സംസ്ഥാനത്തെ ഗോത്രവിഭാഗക്കാരുടെ മണ്മറഞ്ഞുപോയ തനതു കലാരൂപങ്ങള്‍ പുതുതലമുറയ്ക്ക് കൈമാറുന്നതിനായി ജനഗല്‍സ (ജനങ്ങളുടെ ആഘോഷം)യുമായി കുടുംബശ്രീ.37 വിഭാഗങ്ങളില്‍പ്പെട്ട ഗോത്ര വിഭാഗക്കാരാണ് സംസ്ഥാനത്തുള്ളത്. അവരുടേതായ തനത് സംഗീത, നൃത്ത രൂപങ്ങളും ആചാരാനുഷ്ഠാന കലകളും പിന്തുടരുന്നവരാണ് ഈ വിഭാഗക്കാര്‍. ഈ കലാരൂപങ്ങളില്‍ അവരുടെ സമഗ്രമായിട്ടുള്ള ജീവിത രീതികളും സംസ്ക്കാരവും കൃഷിരീതികളും നിക്ഷിപ്തമാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇവയ്ക്ക് ഇന്ന് മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീ ആവിഷ്കരിക്കുന്ന തദ്ദേശീയ മേഖലയിലെ നവീന പദ്ധതിയാണ് ജനഗല്‍സ. ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തിലുള്ള തദ്ദേശീയ കലാരൂപങ്ങളെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനും അതിലൂടെ കലാരൂപങ്ങള്‍ കൈമാറ്റചെയ്യപ്പെടാനും കലാരൂപങ്ങളില്‍ അധിഷ്ഠിതമായ പഠനം സാധ്യമാക്കാനും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കരിക്കുലം തയ്യാറാക്കും.വിവിധ തദ്ദേശീയ കലാരൂപങ്ങളായ സംഗീതം, നൃത്തം, കൂത്ത്, കഥകള്‍, പഴംഞ്ചൊല്ലുകള്‍ തുടങ്ങിയ തനതു മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കും. പ്രാദേശിക…
Read Moreഅങ്ങനെ സംഭവിച്ചാല്‍ എന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു ; തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
കൊച്ചി: താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. അങ്ങനെ സംഭവിച്ചാല്‍ തന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പ്രതികരണം. മത്സരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാണ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന മുന്നണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. സെലിബ്രിറ്റികള്‍ക്ക് നാട്ടില്‍ ഒരു വിലയും ഇല്ലെന്നും തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖില്‍ പറഞ്ഞു.
Read Moreസൂരജ് ലാമയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി
കൊച്ചി: കുവൈറ്റില്‍നിന്ന് നാടു കടത്തി കൊച്ചിയിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്റെ ഹര്‍ജി. നേരത്തെ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന് സാന്റന്‍ ലാമ നഷ്ടപരിഹാരം ഉള്‍പ്പെടുത്തി ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച മൂലം ഒരു വ്യക്തിയുടെ ജീവന് നഷ്ടപ്പെടാനിടയായതിനാല് നഷ്ടപരിഹാരം നല്കാന് ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തി ഹര്‍ജിയിലെ വാദം. ഭേദഗതി അനുവദിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമാനത്താവളം മുതല്‍ മെഡിക്കല്‍ കോളജ് വരെ വീഴ്ച ഉണ്ടായെന്ന് വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി…
Read Moreതന്ത്രിക്ക് തിരിച്ചടി; സ്വർണ്ണക്കൊള്ളക്കേസിൽ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിക്കെതിരേ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.എസ്ഐടിയുടെ അപ്പീലില്‍ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു.
Read Moreകാര്‍ ഇന്‍ഫോ വെബ് സൈറ്റിന്റെ പേരില്‍ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്
കൊച്ചി: സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വാഹനത്തിന്റെ വ്യാജ പെറ്റി സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യപകമാകുന്നു. കാര്‍ ഇന്‍ഫോ എന്ന എന്ന വെബ്സൈറ്റിന്റെ പേരിലാണ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. സന്ദേശത്തില്‍ വാഹന ഉടമയുടെ പേരും അടുത്തിടെ ലഭിച്ച ട്രാഫിക് പിഴ തുക അടയ്ക്കണമെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും പിഴ തുക അടയ്ക്കാന്‍ ഒരു ലിങ്ക് ഉണ്ടാകും. യഥാര്‍ഥ വെബ്സൈറ്റിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതിനാല്‍ സന്ദേശത്തില്‍ വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. പണം അടയ്ക്കും മുമ്പ്….വാട്സ്ആപ്പ് അല്ലെങ്കില്‍ എസ്എംഎസ് വഴി ലഭിക്കുന്ന ട്രാഫിക് പിഴ സംബന്ധിച്ച സന്ദേശങ്ങള്‍ മാത്രം വിശ്വസിച്ച് പണമടക്കരുത്. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ബാങ്ക്, യുപിഐ വിവരങ്ങള്‍ അപരിചിത വെബ്സൈറ്റുകളില്‍ നല്‍കാതിരിക്കുക. തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 ഹെല്പ്ലൈന് നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.…
Read Moreഎറണാകുളത്ത് കളമൊരുങ്ങുന്നത് മുന്‍ ഡപ്യൂട്ടി മേയര്‍മാരുടെ പോരിന്
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ മുന്‍ ഡപ്യൂട്ടി മേയര്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കളമൊരുങ്ങുന്നത്. സിറ്റിംഗ് എംഎല്‍എയായ ടി.ജെ. വിനോദിനെ നേരിടാന്‍ എല്‍ഡിഎഫ് നിയോഗിക്കുന്നത് സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജിനെ. ഇരുവരും കോര്പറേഷന് ഉപാധ്യക്ഷരും മണ്ഡലത്തില്‍ സുപരിചിതരും. സാബുവും വിനോദും കൊച്ചി കോര്‍പറേഷനിലേക്ക് ഒരേ ഡിവിഷനില്‍ പരസ്പരം മത്സരിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്. എറണാകുളത്ത് മൂന്നാം ജയം തേടിയിറങ്ങുന്ന വിനോദിനെ നേരിടാന്‍, സാബു ജോര്‍ജിനെ കളത്തിലിറക്കുന്നതില്‍ വിജയസാധ്യതയാണ് എല്‍ഡിഎഫ് പരിഗണിച്ചത്. എറണാകുളത്ത് സിപിഎം സ്വതന്ത്രനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ ആലോചന. ജനതാദള്‍-എസ് മത്സരിച്ചിരുന്ന അങ്കമാലി ഏറ്റെടുത്ത് എറണാകുളം സീറ്റ് അവര്‍ക്കു പകരം നല്കാന് തീരുമാനിച്ചതും സാബുവിനെ മനസില്‍ കണ്ടായിരുന്നു. ലത്തീന്‍ സഭാംഗമായ സാബുവിന്റെ എറണാകുളത്തെ വിശാലമായ ബന്ധങ്ങളും പ്രവര്‍ത്തനപരിചയവും ശക്തമായ മത്സരത്തിനു സാധ്യത തുറക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. പത്തു വര്‍ഷം കോര്പറേഷന് കൗണ്‍സിലറായിരുന്ന സാബു…
Read More100 കോടിയുടെ തട്ടിപ്പ് ; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്; കളമശേരി മാത്രം 29 കേസുകള്‍
കൊച്ചി: അഗ്രികള്‍ച്ചറല്‍ ടൂറിസം മേഖലയില്‍ പണം നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്കി നൂറുകണക്കിന് ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് 100 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട് കളമശേരി പത്തടിപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്കോസ് (അഗ്രി ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി )എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ തൃശൂര്‍ ലാലൂര്‍ റോഡ് പറത്തല വീട്ടില്‍ മുരളീധരന്(62), മക്കളായ ആഷിഖ് മുരളി (38), അഖില്‍ മുരളി(35) എന്നിവരെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ. ദിലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.അറ്റ്കോസ് മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആയി 13 ശാഖകളും കൂടാതെ…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്:തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്കി
കൊച്ചി: ശബരിമല സ്വര്‍ണ കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണം. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള്‍ തെളിവായി കണ്ടെത്തി. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാല്‍ ചെമ്പെന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പുവെച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്ലം വിജിലന്‍സ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഹര്‍ജി അടുത്ത ദിവസം പരിഗണിക്കും. ക്ഷേത്രത്തിലെ പവിത്രമായ വസ്തുക്കളില്‍ നടന്ന തട്ടിപ്പില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന നിരീക്ഷണങ്ങളാണ് ജാമ്യ ഉത്തരവിലുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെ മുറിപ്പെടുത്തിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണിതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.…
Read More