കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കണമെന്ന് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്‍ പറഞ്ഞു. കേരളത്തിന്റെ പൊതു ട്രെന്‍ഡാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹൈബി ഈഡന് മുമ്പും മത്സരംഗത്ത് ഉണ്ടായിരുന്ന ആളാണ്. ഈ രംഗത്ത് പുതിയ ആളായ എനിക്ക് നിശ്ചിത സമയത്തിനുള്ളില്‍ എല്ലാവരുടെ അടുത്തും ഓടിയെത്താനായില്ല. എന്നാല്‍ കഴിയുംവിധം വോട്ടര്‍മാരെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. തോല്‍വിയെക്കുറിച്ച് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കുമെന്നും ഷൈന്‍ പറഞ്ഞു.
Read MoreCategory: Kochi
തോല്‍വിയുടെ പേരില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട നേതാവല്ല കെ. മുരളീധരനെന്ന് ബെന്നി ബഹനാൻ
കൊച്ചി: ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട നേതാവല്ല കെ. മുരളീധരന് എന്ന് ബെന്നി ബഹനാന്. മുരളീധരന് പൊതുപ്രവര്‍ത്തന രംഗത്ത് തുടരണം. പെട്ടന്നുള്ള വികാരത്തില്‍ അദ്ദേഹം അങ്ങനെ പറഞ്ഞതാകും.തൃശൂരിലെ പരാജയത്തില്‍ ആത്മപരിശോധന വേണം. ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്. തൃശൂരില്‍ ബിജെപി എങ്ങനെ വേരുറപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസും സിപിഎമ്മും പഠിക്കുകയും തടയിടുകയും വേണം. ബിജെപിയുടെ വേരുകള്‍ പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മുരളിയുമായി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസ് വളരെയധികം ശ്രദ്ധിക്കേണ്ട ജില്ലയാണ് തൃശൂര്‍. ട്വന്റി ട്വന്റിക്ക് വലിയ പ്രാധാന്യമൊന്നും താന്‍ നല്‍കുന്നില്ല. അവരുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ തനിക്ക് ഭൂരിപക്ഷം നേടാനായെന്നും ബെന്നി ബഹനാന് പറഞ്ഞു.
Read Moreസുരേഷ്ഗോപിക്ക് അഭിനന്ദനവുമായി നടന് സലിംകുമാര്‍; രാഷ്ട്രീയമായി വ്യത്യസ്ത ചേരിയാണെങ്കിലും എങ്കിലും വ്യക്തിപരമായി സന്തോഷം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി നടന് സലിംകുമാര്‍. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമെന്നാണ് സലിംകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. “രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തില്‍ സന്തോഷിക്കുന്നു അഭിനന്ദനങ്ങള്‍ സുരേഷേട്ടാ’, എന്നാണ് സലിംകുമാര്‍ കുറിച്ചത്. ഷാഫി പറമ്പില്‍, കെ. സുധാകരന്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ക്കും സലിം കുമാര്‍ ആശംസ അറിയിച്ചിട്ടുണ്ട്.
Read More‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക,എന്താവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട് ’; വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന് “പോലീസ് മാമന്മാര്’
കൊച്ചി: മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായി കേരള പോലീസ്. ഒപ്പം ചുറ്റിലുമുള്ള ചതിക്കുഴികളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. “ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്താവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്’ എന്ന ഉറപ്പാണ് പോലീസ് മാമന്മാര് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിക്കാം. മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക. സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക. റോഡിലൂടെ നടക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച് കടക്കുക. അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. – എന്നിങ്ങനെ പോലീസ് മുന്നറിയിപ്പ്.
Read Moreസപ്ലൈകോയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണം
കൊച്ചി: സപ്ലൈകോയുടെ വ്യാജരേഖകള്‍ നിര്‍മിച്ച് ഏഴ് കോടി രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ എറണാകുളം കടവന്ത്ര ഔട്ട്ലെറ്റിലെ മുന്‍ അസിസ്റ്റന്റ് മാനേജര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് എളംകുളം സഹോദരന് അയ്യപ്പന് റോഡില്‍ താമസിക്കുന്ന സതീഷ് ചന്ദ്രന്റെ(67) അറസ്റ്റ് കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ഇയാള്‍ മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സപ്ലൈകോ ബ്രാന്‍ഡ് പ്രൊഡക്ട്സ് മാനേജര്‍ ജെയ്സണ്‍ ജേക്കബ് നല്കിയ പരാതിയിലാണ് അറസ്റ്റ്. സപ്ലൈകോ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇ മെയില്‍ വിലാസം ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2017ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രതിക്ക് ഈ കൃത്യം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിച്ച് വരുന്നത്. സംഭവത്തില്‍ കൂടുതല്‍ ജീവനക്കാരുടെ പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. കടവന്ത്ര ഔട്ട്ലെറ്റിലെ ജീവനക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സപ്ലൈകോയുടെ…
Read Moreസപ്ലൈകോയുടെ വ്യാജരേഖ നിര്‍മിച്ച് ഏഴുകോടി രൂപ തട്ടിയെടുത്ത കേസ്; മുന്‍ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍
കൊച്ചി: വ്യാജ രേഖകള്‍ നിര്‍മിച്ച് സപ്ലൈകോയില്‍ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. കടവന്ത്ര സപ്ലൈകോ ഔട്ട്ലെറ്റിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സതീഷ് ചന്ദ്രനെയാണ് എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ വഴി ഏഴ് കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സപ്ലൈകോ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പിടികൂടിയത്. കടവന്ത്ര ഔട്ട്ലെറ്റ് മാനേജര്‍ നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് സതീഷ് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിസി 468, 469, 471 പ്രകാരവും ഐടി വകുപ്പിലെ 66 സി, 66 ഡി പ്രകാരവുമാണ് സതീഷ് ചന്ദ്രനെതിരേ കേസെടുത്തിട്ടുള്ളത്. കടവന്ത്ര സപ്ലൈകോ ഔട്ട്ലെറ്റിന്റെ വ്യാജ ലെറ്റര്‍ ഹെഡും ജിഎസ്ടി നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാള്‍ എട്ട് വര്‍ഷം മുമ്പ് സപ്ലൈകോയില്‍ നിന്ന് വിരമിച്ചതാണ്. തട്ടിപ്പില്‍…
Read Moreഎറണാകുളം വരാപ്പുഴയിൽ; അച്ഛനും നാല് വയസുള്ള മകനും വീടിനുള്ളിൽ മരിച്ചനിലയിൽ
വരാപ്പുഴ: വരാപ്പുഴ മണ്ണംതുരുത്തിൽ സി പി കലുങ്കിനു സമീപം അച്ഛനെയും നാല് വയസുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫ് ( 45) മകനായ ഷിഫാഫ് (4) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ആത്മഹത്യ ചെയ്തതായാണ് സംശയം. പുലർച്ചെ ഷെരീഫിന്റെ ഭാര്യ അയൽവാസിയുടെ ഫോണിൽ വിളിച്ച് ഷെരീഫ് താമസിക്കുന്ന വീട്ടിൽ എത്താൻ ആവശ്യപ്പെടുകയും തുടർന്ന് ഭാര്യയും മറ്റൊരാളും ചേർന്ന് സംഭവസ്ഥലത്ത് എത്തുകയും ഷെരീഫിനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുമായിട്ടുള്ള വാക്ക് തർക്കമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. മരണ വിവരം അറിയിച്ചതിനെ തുടർന്നു വരാപ്പുഴ പോലീസ് എത്തിയാണ് വീടിന്റെ വാതിൽ തുറന്നത്. ഈ കുടുംബം മണ്ണംതുരുത്ത് സി പി കലുങ്കിനടുത്ത് വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് ഒരുമാസമേ…
Read Moreചൂണ്ടയിടുന്നതിനിടെ കനാലിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്തി 15 വയസുകാരൻ
ചെറായി: ചൂണ്ടയിട്ടു കളിക്കുന്നതിനിടെ കനാലിൽ വീണു മുങ്ങിപ്പോയ എട്ടു വയസുകാരനെ ബഹളം കേട്ട് ഓടിയെത്തിയ 15 കാരൻ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം എടവനക്കാട് പഴങ്ങാട് പടിഞ്ഞാറായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പഴങ്ങാട് കനാലിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്ന രായമരയ്ക്കാർ വീട്ടിൽ തനീഷിന്റെ മകൻ അർഫാസ് മുഹമ്മദ് (എട്ട്) ആണ് തോട്ടിൽ വീണത്. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർ ബഹളം വെച്ചതോടെ സമീപവാസിയായ മുഹമ്മദ് മുഖ്താർ (15) ഓടിയെത്തി കനാലിൽ ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന് പഴങ്ങാട് ഹോസ്പിറ്റലിൽ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. ഇരുവരും എടവനക്കാട് എച്ച്ഐഎച്ച്എഎസ് സ്കൂളിലെ വിദ്യാർത്ഥികളാണ്. കക്കാട് വീട്ടിൽ നവാസ് റബീന ദമ്പതികളുടെ മകനാണ് മുഹമ്മദ് മുഖ്താർ.
Read Moreകരിമീൻ പിടയ്ക്കുന്നതല്ലെങ്കിൽ വേണ്ട; പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊന്തിയ സാഹചര്യത്തിൽ കരിമീനെ കൈവിട്ട് ഉപയോക്താക്കൾ
വൈപ്പിൻ: കരിമീൻ പിടയ്ക്കുന്നതല്ലെങ്കിൽ വേണ്ട. പ്രാദേശിക മീൻ മാർക്കറ്റുകളിലും വഴിയോരങ്ങളിലെ മീൻ വിൽപ്പന തട്ടുകളിലും കരിമീൻ തേടി എത്തുന്ന ഉപയോക്താക്കളുടെ നിലപാടാണിത്. ഇതോടെ കായൽ മീനുകളുടെ രാജാവായ കരിമീനുകൾക്ക് ഡിമാന്റ് കുറഞ്ഞു. പെരിയാറിലും കൈവഴികളായ കായലുകളിലും മത്സ്യങ്ങൾ ചത്തു പൊന്തിയ സാഹചര്യത്തിലാണിത്. കരിമീൻ ചത്ത് നിറം മങ്ങിയാലോ, മോശമാകാതിരിക്കാൻ ഐസ് വിതറിയാലോ ആളുകൾക്കിപ്പോൾ വാങ്ങാൻ മടിയാണ്. എന്നാൽ കാലാവധി കഴിഞ്ഞു കിടക്കുന്ന വേനൽ കെട്ടുകളിൽനിന്നും മത്സ്യ തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന കരിമീനുകൾ യാതൊരുവിധ രാസമാലിന്യങ്ങളും ഏശാത്തതാണെന്നാണ് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. എങ്കിലും വിശ്വാസം വരാത്തവർ പിടയ്ക്കുന്നതുണ്ടെങ്കിലെ വാങ്ങുന്നുള്ളു. ഇതുമൂലം കരിമീന്‍ പ്രാദേശിക മാർക്കറ്റുകളിൽ അൽപം ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ഇതുമൂലം വിലയിലും ഇടിവുണ്ട്.
Read Moreജൂലൈ ഒന്നു മുതല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇ-എഫ്ഐആര്‍; വീഡിയോ വഴി ലഭിക്കുന്ന മൊഴികളിലും കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം
കൊച്ചി: ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ പരാതിക്കാർ നേരിട്ട് എത്താതെ ഇലക്ട്രോണിക് കമ്യൂണിക്കേഷനി ലൂടെ ഇ-എഫ്ഐആര്‍ (ഇലക്ട്രോണിക് പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നിലവിൽ വരും. ഭാരതീയ നാഗരിക് സുരക്ഷ സന്ഹിത (ബിഎന്‍എസ്എസ്)യുടെ ഭാഗമായാണ് പുതിയ മാറ്റം ഉണ്ടാകുക. നിലവില്‍ പരാതിക്കാരന്റെയോ, പരാതിക്കാരൻ വിദേശത്താണെങ്കിൽ അയാൾ ചുമതലപ്പെടുത്തിയ ആളിന്റെയോ നേരിട്ടുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സീറോ എഫ്ഐആര്‍ (മറ്റു സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ സീറോ നമ്പറിട്ട കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷന് കേസ് കൈമാറുന്ന രീതി) രീതിയും ഇനി ഉണ്ടാവില്ല. പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം മറ്റൊരു ഉദ്യോഗസ്ഥനോ എഫ്ഐആര്‍ ഇടാം. പരാതിക്കാരന് ആശുപത്രിയില്‍ ചികിത്സയിലാണെങ്കില്‍ ഉദ്യോഗസ്ഥന് നേരിട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുന്നതായിരുന്നു രീതി. പോലീസ് സ്വമേധയാ…
Read More