കൊച്ചി: വര്‍ഷാവസാനത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കുന്നു. ഇന്നലെ മുതല്‍ ജനുവരി മൂന്നു വരെ ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകള്‍ രാത്രി 11 വരെയാണ് സര്‍വീസ് നീട്ടിയിരിക്കുന്നത്. ന്യൂ ഇയര്‍ പ്രമാണിച്ച് ഡിസംബര്‍ 31 ന് പുലര്‍ച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനലുകളില്‍ നിന്നുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ 1:30ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ രണ്ടു വരെ ലഭ്യമാകും. ഡിസംബര്‍ 31 ന് രാത്രിയുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോര്‍ട്ട് – മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോര്‍ട്ട് – വൈപ്പിന്‍ റൂട്ടിലും ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലു വരെ ഉണ്ടാകും.
Read MoreCategory: Kochi
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍: പിടിച്ചെടുത്തത് 2.296 കിലോ
കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എറണാകുളം വടുതല ബോട്ട് ജെട്ടി റോഡ് ചെറുവത്തൂര്‍ വീട്ടില്‍ ജോഹാന്‍ ജോയ്മോനെയാണ് (22) നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വടുതല ബോട്ട് ജെട്ടി റോഡിന് സമീപത്ത് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 2.296 കിലോ കഞ്ചാവ് കണ്ടെടുത്തു.
Read Moreമലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവല്‍ തുടങ്ങി
കാലടി: മലയാറ്റൂരില്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിന് തുടക്കമായി. മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ട് ചിറക്ക് ചുറ്റും തെളിയിച്ചിരിക്കുന്ന 10,025 നക്ഷത്രങ്ങളാണ് കാര്‍ണിവലിന്റെ ആകര്‍ഷണം. പുതുവര്‍ഷം വരെ മലയടി വാരം ഇനി ആഘോഷങ്ങള്‍ക്ക് വേദിയാകും. അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, സാംസ്കാരിക പരിപാടികള്‍ എന്നിവ കാര്‍ണിവലിന്റെ ഭാഗമായുണ്ട്. വൈകിട്ട് 6.30 മുതല്‍ 11:30 വരെയാണ് കാര്‍ണിവല്‍ നടക്കുന്നത്. റോജി എം. ജോണ്‍ എംഎല്‍എ നക്ഷത്ര തടാകത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സംഘാടക സമിതി കണ്‍വീനറും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ജോയ് അവോക്കാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഡോ. ജിന്റോ ജോണ്‍, അല്‍ഫോന്‍സാ ഡേവിസ്, ബ്ലോക്ക് മെമ്പര്‍മാരായ അനിമോള്‍ ബേബി , കൊച്ചുത്രേസ്യ തങ്കച്ചന്, ഇന്ത്യ കോമണ്‍വെല്‍ത്ത് ട്രേഡ് കമ്മീഷണര്‍ ഡോ. വര്‍ഗീസ് മൂലന് , ആലുവ റൂറല്‍…
Read Moreഞങ്ങളുണ്ട് ഇനി കൂട്ടിന്… തെരുവുനായ്ക്കളുടെ പുനരധിവാസം: ഷെല്‍ട്ടറുകള്‍ ഏറ്റെടുക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍
കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍. ആലുവ ഐസിഡിപി ക്യാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവര് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും യോഗത്തില്‍ ചര്‍ച്ചയായി. തെരുവുനായ്ക്കളുടെ ഫീഡിംഗ് സ്പോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തണം, നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് ഔദ്യോഗികമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കണം, ഭക്ഷണം നല്കുന്ന നായ്ക്കള്‍ കൃത്യമായി വാക്സിനേഷനും വന്ധ്യംകരണത്തിനും വിധേയമായിട്ടുണ്ടെന്ന് ഫീഡേഴ്സ് ഉറപ്പുവരുത്തണം എന്നീ നിര്‍ദേശങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. റെസ്ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
Read Moreനിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ്: തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി
കൊച്ചി: നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. കേസില്‍ ഒത്ത് തീര്‍പ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ നീട്ടീയത്. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് വി.എസ്.ഷംനാസിന്റെ പരാതിയിലാണ് വഞ്ചനാ കേസ് എടുത്തത്. മഹാവീര്യര്‍ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നിവിന്‍ പോളി 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2വിന്റെ നിര്‍മാണപങ്കാളിത്തം നല്‍കാമെന്നും ഉറപ്പ് നല്കി. സിനിമ നിര്‍മാണത്തിനായി ഒരു കോടി 90 ലക്ഷം പി.എസ്.ഷംനാസ് കൈമാറിയെങ്കിലും വഞ്ചിച്ചുവെന്ന പരാതയില്‍ തലയോലപ്പറമ്പ് പോലീസാണ് കേസെടുത്തത്.
Read Moreദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണി
കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെതിരെ ഇനി സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. ആ പരാതിയിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭീഷണി സന്ദേശമെത്തിയ ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Read Moreസ്കൂള്‍ ഉച്ചഭക്ഷണ വെബ്സൈറ്റ് തകരാറില്‍; വിവരങ്ങള്‍ രേഖപ്പെടുത്താൻ കഴിയുന്നില്ലെന്ന് അധ്യാപകർ
കൊച്ചി: കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനെ ബാധിക്കുന്ന വിധത്തില്‍ മിഡ് ഡേ മീല്‍ സ്കീം സോഫ്റ്റ് വെയര്‍ പണിമുടക്കില്‍. ഈ മാസം അഞ്ച് മുതല്‍ സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഹാജര്‍ നിലയും, ചോറ്, കറികള്‍, മുട്ട, പാല്, മറ്റു ഭക്ഷ്യവിഭവങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന്റെയും വിശദവിവരങ്ങള്‍ തുടങ്ങിയവ ദൈനംദിനം രേഖപ്പെടുത്തുന്നത് എംഡിഎംഎസ് സോഫ്റ്റ് വെയര്‍ മുഖേനയാണ്. മാവേലി സ്റ്റോറില്‍ നിന്നും അരി ലഭിക്കുമ്പോള്‍ സ്റ്റോക്ക് എന്‍ട്രി നടത്തുന്നതും പാചകത്തൊഴിലാളികളുടെ ഓരോ മാസത്തെയും റിപ്പോര്‍ട്ടുകളായ എന്‍എംപി1, കെ2 തുടങ്ങിയവ ജനറേറ്റ് ചെയ്യുന്നതും ഈ സോഫ്റ്റ്വെയര് മുഖേനയുമാണ്. ഈ മാസത്തെ എന്‍എംപി1, കെ 2 തുടങ്ങിയയുടെ റിപ്പോര്‍ട്ടുകള്‍ അടുത്ത മാസം ഒന്നിന് മുമ്പായാണ് സമര്‍പ്പിക്കേണ്ടത്. അത് മുടങ്ങിയാല്‍ പാചകത്തൊഴിലാളികളുടെ വേതനം മുടങ്ങും. അടുത്ത മാസം പത്തിനു മുമ്പായി ചെലവുകളുടെ കണക്കുകള്‍ പ്രധാന…
Read Moreറെയിൽവേ സ്റ്റേഷൻ മേൽക്കൂരയിൽ യുവാവ്: ട്രെയിൻ ഗതാഗതം തടസപ്പെട്ടു; കേസെടുത്ത് റെയിൽവേ പോലീസ്
ആലുവ: റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറിലധികം പരിഭ്രാന്തി പരത്തി.പശ്ചിമ ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. ഏറെ പണിപ്പെട്ടാണ് ആർ പിഎഫ് ഉദ്യോഗസ്ഥർ ഇയാളെ താഴെയിറക്കിയത്.ഇന്ന് രാവിലെ 6.15 ഓടെയാണ് ഒരാൾ റെയിൽവെ സ്റ്റേഷന്റെ മേൽക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഹൈ വോൾട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്ത് ആയതിനാൽ എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്ഥിതിയിലായതിനാൽ ആർപിഎഫിന് ഇയാളുടെ സമീപത്തേക്ക് അടുക്കാനായില്ല. ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്. അഗ്നി രക്ഷാ സേനയെത്തിയെങ്കിലും അവരും വൈദ്യുതി ലൈനിന് അടുത്തേക്ക് ഇറങ്ങാൻ തയാറായില്ല. പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ മേൽക്കൂരയിലൂടെ ഓടി.ഏകദേശം ഒരു…
Read Moreതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; അഡ്വ. അവനീഷ് കോയിക്കരയുടെ സര്‍വെ ഫലം യാഥാര്‍ഥ്യമായി
കൊച്ചി: കേരളത്തിലെ നഗരസഭകള്‍ യുഡിഎഫ് ഭരിക്കുമെന്ന വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റായ അഡ്വ അവനീഷ് കോയിക്കര നടത്തിയ സര്‍വ്വെ ഫലം യാഥാര്‍ഥ്യമായി. കേരളത്തില്‍ ആകെയുള്ള 6 കോര്‍പ്പറേഷനുകളില്‍ 4 കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളില്‍ 55 മുനിസിപ്പാലിറ്റികളും യു.ഡി.എഫ് ഭരിക്കുമെന്നായിരുന്നു സര്‍വ്വെ റിപ്പോര്‍ട്ട്. 2010ന് ശേഷം യുഡിഎഫ് നേടുന്ന മികച്ച സീറ്റ് നിലയാണ് ഇത്തവണ നേടിയത്. ഒക്ടോബറില്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് നവംബറില്‍ മാധ്യമങ്ങള്‍ക്കും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും സമര്‍പ്പിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം പേരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അഡ്വ. അവനീഷ് കോയിക്കര സജ്ജരാക്കിയിരുന്നു. സൗജന്യമായി സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പൊളിറ്റിക്കല്‍ മാസ്റ്ററി എന്ന പരിശീലന പരിപാടിയിലൂടെയാണ് അഞ്ചു വര്‍ഷം കൊണ്ട് ഇത്രയധികം പേരെ ഒരുക്കിയെടുത്തത്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കുമ്പോഴും സൈക്കോലീഗല്‍ കണ്‍സള്‍ട്ടന്റ്, ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ്, മാസ്റ്റര്‍ മൈന്‍ഡ്…
Read Moreചിത്രപ്രിയയുടെ കൊലപാതകം: പോലീസിനെതിരെ കുടുംബം; കൂട്ടുപ്രതികളുണ്ടോ എന്ന് അന്വേഷണം
കൊച്ചി: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ കുടുംബം. പോലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു. ചിത്രപ്രിയ കാണാതാകുമ്പോഴുള്ള വേഷമല്ല സിസിടിവിയിലുള്ളത്. പോലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ബന്ധു ആരോപിച്ചു. അതേസമയം കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ അലന് മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി അലനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തും. ചിത്രപ്രിയയുടെയും അലന്റേയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവില്‍ പഠിക്കുന്ന ചിത്രപ്രിയയ്ക്ക് അവിടെ ഒരു…
Read More