ചൂണ്ടയിടുന്നതിനിടെ ക​നാ​ലി​ൽ മു​ങ്ങി​പ്പോ​യ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി 15 വ​യ​സു​കാ​ര​ൻ

ചെ​റാ​യി: ചൂ​ണ്ട​യി​ട്ടു ക​ളി​ക്കു​ന്ന​തി​നി​ടെ ക​നാ​ലി​ൽ വീ​ണു മു​ങ്ങി​പ്പോ​യ എ​ട്ടു വ​യ​സു​കാ​ര​നെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ 15 കാ​ര​ൻ ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് പ​ടി​ഞ്ഞാ​റാ​യി​രു​ന്നു സം​ഭ​വം.

കൂ​ട്ടു​കാ​രു​മൊ​ത്ത് പ​ഴ​ങ്ങാ​ട് ക​നാ​ലി​ൽ ചൂ​ണ്ട​യി​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന രാ​യ​മ​ര​യ്ക്കാ​ർ വീ​ട്ടി​ൽ ത​നീ​ഷി​ന്‍റെ മ​ക​ൻ അ​ർ​ഫാ​സ് മു​ഹ​മ്മ​ദ്‌ (എ​ട്ട്) ആ​ണ് തോ​ട്ടി​ൽ വീ​ണ​ത്.

ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ സ​മീ​പ​വാ​സി​യാ​യ മു​ഹ​മ്മ​ദ്‌ മു​ഖ്താ​ർ (15) ഓ​ടി​യെ​ത്തി ക​നാ​ലി​ൽ ചാ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ഴ​ങ്ങാ​ട് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച​തോ​ടെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​രു​വ​രും എ​ട​വ​ന​ക്കാ​ട് എ​ച്ച്ഐ​എ​ച്ച്എ​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. ക​ക്കാ​ട് വീ​ട്ടി​ൽ ന​വാ​സ് റ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ്‌ മു​ഖ്താ​ർ.

Related posts

Leave a Comment