കരിമീൻ പി​ട​യ്‌​ക്കു​ന്ന​ത​ല്ലെ​ങ്കി​ൽ വേ​ണ്ട; പെ​രി​യാ​റിൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു പൊ​ന്തി​യ സാ​ഹ​ച​ര്യത്തിൽ കരിമീനെ കൈവിട്ട് ഉപയോക്താക്കൾ


വൈ​പ്പി​ൻ: ക​രി​മീ​ൻ പി​ട​യ്‌​ക്കു​ന്ന​ത​ല്ലെ​ങ്കി​ൽ വേ​ണ്ട. പ്രാ​ദേ​ശി​ക മീ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലെ മീ​ൻ വി​ൽ​പ്പ​ന ത​ട്ടു​ക​ളി​ലും ക​രി​മീ​ൻ തേ​ടി എ​ത്തു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​ല​പാ​ടാ​ണി​ത്. ഇ​തോ​ടെ കാ​യ​ൽ മീ​നു​ക​ളു​ടെ രാ​ജാ​വാ​യ ക​രി​മീ​നു​ക​ൾ​ക്ക് ഡി​മാ​ന്‍റ് കു​റ​ഞ്ഞു. പെ​രി​യാ​റി​ലും കൈ​വ​ഴി​ക​ളാ​യ കാ​യ​ലു​ക​ളി​ലും മ​ത്സ്യ​ങ്ങ​ൾ ച​ത്തു പൊ​ന്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ക​രി​മീ​ൻ ച​ത്ത് നി​റം മ​ങ്ങി​യാ​ലോ, മോ​ശ​മാ​കാ​തി​രി​ക്കാ​ൻ ഐ​സ് വി​ത​റി​യാ​ലോ ആ​ളു​ക​ൾ​ക്കി​പ്പോ​ൾ വാ​ങ്ങാ​ൻ മ​ടി​യാ​ണ്. എ​ന്നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞു കി​ട​ക്കു​ന്ന വേ​ന​ൽ കെ​ട്ടു​ക​ളി​ൽ​നി​ന്നും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ക​രി​മീ​നു​ക​ൾ യാ​തൊ​രു​വി​ധ രാ​സ​മാ​ലി​ന്യ​ങ്ങ​ളും ഏ​ശാ​ത്ത​താ​ണെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്ന​ത്.

എ​ങ്കി​ലും വി​ശ്വാ​സം വ​രാ​ത്ത​വ​ർ പി​ട​യ്‌​ക്കു​ന്ന​തു​ണ്ടെ​ങ്കി​ലെ വാ​ങ്ങു​ന്നു​ള്ളു. ഇ​തു​മൂ​ലം ക​രി​മീ​ന് പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​ൽ​പം ഡി​മാ​ന്‍റ് കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​മൂ​ലം വി​ല​യി​ലും ഇ​ടി​വു​ണ്ട്.

Related posts

Leave a Comment