കൊച്ചി: സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നായി കസ്റ്റഡി മര്‍ദന പരാതി ഉയരുന്ന ആലപ്പുഴ ഡിവൈഎസ്പി എം . ആര് മധുബാബു മനുഷ്യാവകാശ സംഘടനയുടെ അഡ്വൈസര്‍ ബോര്‍ഡ് അംഗം.പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ അഡ്വൈസറി ബോര്‍ഡിലാണ് മധുബാബു ഉള്ളത്. ഐ എസ് ഒ, ഐ എ എഫ് അംഗീകാരമുള്ള സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് ഫോറം. മധു ബാബുവിനെതിരെ തുടര്‍ച്ചയായി മര്‍ദന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മനുഷ്യാവകാശ സംഘടനയിലെ അംഗത്വം ചര്‍ച്ചയാവുന്നത്.2006ല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ജീപ്പില്‍ വിവസ്ത്രനാക്കി ശരീരത്തില്‍ ചൊറിയണം തേക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ കോടതി ശിക്ഷിച്ച മധു ബാബു പോലീസ് സംഘടന നേതാവു കൂടിയാണ്. ഡിവൈഎസ്പിമാരുടെ സംഘടനയായ സീനിയര്‍ പോലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷററാണ് മധു. 2006 ഓഗസ്റ്റില്‍ മധുബാബു ചേര്‍ത്തല എസ്ഐ ആയിരിക്കെയാണ് കസ്റ്റഡിയി ലെടുത്ത പ്രതിയെ നഗ്നനാക്കി…
Read MoreCategory: Kochi
ഓണം വിപണിയില്‍ റിക്കാര്‍ഡ് വിറ്റുവരവുമായി കണ്‍സ്യൂമര്‍ഫെഡ്
കൊച്ചി: ഓണം വിപണിയില്‍ റിക്കാര്‍ഡ് വിറ്റുവരവുമായി കണ്‍സ്യൂമര്‍ഫെഡ്. നേരിട്ടും അല്ലാതെയും ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് നടത്തിയ വില്പനയിലൂടെ 312 കോടി രൂപയാണ് ഇക്കുറി നേടിയത്. നേരിട്ടുള്ള വില്പനയില് 187 കോടി രൂപയും സഹകരണമേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നടത്തിയ ഓണവിപണി വഴി 125 കോടി രൂപയും വിറ്റുവരവുണ്ടായി. സഹകരണസംഘങ്ങള്‍ നടത്തിയ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് നേട്ടം. കണ്‍സ്യൂമര്‍ഫെഡ് നേരിട്ടു നടത്തിയ വില്പനയില് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 64 കോടിയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടും മറ്റു നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സര്‍ക്കാര്‍ സബ്സിഡിയോടുകൂടിയ സാധനങ്ങളുടെ വില്പനയിലൂടെ 110 കോടിയും മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില്പന വഴി 77 കോടി രൂപയുമാണ് നേരിട്ടുള്ള വില്പനയിലൂടെ നേടിയത്. ഓഗസ്റ്റ് 26 മുതല്‍ കഴിഞ്ഞ നാലു വരെയായിരുന്നു…
Read Moreസാമ്പത്തിക തട്ടിപ്പ് കേസ്; നടന് സൗബിന്റെ വിദേശ യാത്രാനുമതി സംബന്ധിച്ച ഹൈക്കോടതി വിധി നാളെ
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാവ് ഷോണ്‍ ആന്റണി, നടന് സൗബിന് ഷാഹിര്‍ എന്നിവര്‍ വിദേശ യാത്രയ്ക്ക് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധിപറയും. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഹര്‍ജിക്കാര്‍ക്ക് ജാമ്യവ്യവസ്ഥയുടെ ഭാഗമായി വിചാരണക്കോടതി വിദേശ യാത്രാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. സൗബിന് തിരക്കേറിയ നടനായതിനാല്‍ യാത്രാവിലക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ഇന്ത്യ വിടാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Read Moreമന്ത്രി സജി ചെറിയാനെതിരെ സാന്ദ്രാ തോമസ് ; മന്ത്രിയുടെ പ്രസ്താവന പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ സമ്മര്‍ദം മൂലമാണ് ഹേമ കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയത് എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് മന്ത്രിയാണെന്നും മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദമുണ്ടെന്നുമാണ് സാന്ദ്ര ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നതെന്നും ഇത്തരം പ്രസ്താവനകള്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സാന്ദ്രാ തോമസിന്റെ പോസ്റ്റില്‍ പറയുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക…
Read Moreബി. അശോകിന് ആശ്വാസം; കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം
കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ബി. അശോക് ഐഎഎസിനെ മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. കെടിഡിഎഫ്സി ചെയര്മാന് സ്ഥാനത്തേക്ക് മാറ്റിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിന് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ മാറ്റിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി. അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്. സർക്കാർ തീരുമാനത്തിന് പിന്നാലെ അശോക് അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. പുതുതായി നിയമിച്ച കെടിഡിഎഫ്സി ചെയര്മാന് സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു അശോകിന്റെ തീരുമാനം. കേര പദ്ധതിക്കായി കൃഷി വകുപ്പിന് ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെയാണ് അശോകിനെ പദവിയില്‍നിന്നു മാറ്റിയത്. വിവരം ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ അശോകിനെ ചുമതലപ്പെടുത്തിയിരുന്നു. കൃഷി വകുപ്പിലെ രേഖ…
Read Moreനടിയുടെ പരാതി; സംവിധായകന് സനല്‍കുമാറിന് ജാമ്യം; പ്ലാറ്റ് ഫോമിലും ഷോ
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ സനല്‍കുമാറിനെ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സനല്‍കുമാറിനെ മുംബൈയില്‍ നിന്ന് എളമക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ കൊച്ചിയില്‍ എത്തിക്കുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപവാദ പ്രചാരണം നടത്തല്‍, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി എളമക്കര പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനല്‍കുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു നടിയുടെ പരാതി. തഅമേരിക്കയില് നിന്ന് ഞായറാഴ്ച മുംബൈയില്‍ എത്തിയ സനല്‍കുമാറിനെ മുംബൈ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച് കൊച്ചി സിറ്റി പോലീസിന് കൈമാറുകയായിരുന്നു. 2022ല്‍ ഇതേ നടിയുടെ…
Read Moreകളമശേരിയില്‍ കാര്‍ സ്വകാര്യ ബസിലിടിച്ചു കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
കളമശേരി: കളമശേരി ദേശീയപാത കുസാറ്റ് ജംഷനില്‍ കാര്‍ സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം. ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ ദേശീയപാതയുടെ മധ്യത്തിലേക്ക് തെന്നി നീങ്ങി. ആലുവ ഭാഗത്തു നിന്നു വന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ച് നേരം ഗതാഗതക്കുരുക്കുണ്ടായി.
Read Moreസ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; സംവിധായകനുമായി പോലീസ് കൊച്ചിയിലേക്ക്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത സംവിധായകന് സനല്‍കുമാര്‍ ശശിധരനുമായി എറണാകുളം എളമക്കര പോലീസ് കൊച്ചിയിലേക്ക് തിരിച്ചു. രാത്രിയോടെ ഇയാളുമായി പോലീസ് സംഘം കൊച്ചിയിലെത്തും. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. എളമക്കര പോലീസാണ് ഇയാളെ സഹാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ മുംബൈ വിമാനത്താവളത്തിലെത്തിയ സനല്‍കുമാറിനെ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്തത്. അതേസമയം, തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്‍കുമാര്‍ ഇന്നലെ രാവിലെ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ്…
Read Moreവഞ്ചനാക്കേസില്‍ ജാമ്യ ഇളവ്: നടന് സൗബിന് ഷാഹിന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: വഞ്ചനാക്കേസില്‍ ജാമ്യ ഇളവ് തേടി നടന് സൗബിന് ഷാഹിര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാസ്പോര്‍ട്ട് വിട്ടുനല്‍കണമെന്നും വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന് ഷാഹിറിനെ നേരത്തെ മരട് പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. എസ്ഐ കെ.കെ സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. നടന് സൗബിന് ഷാഹിര്‍ ഉള്‍പ്പെട്ട കേസില്‍ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകള്‍ ഫയലില്‍ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം…
Read Moreഇനിയും കാണാമറയത്ത്… റെയില്‍വേ പ്ലാറ്റ്ഫോമില്‍ ബൈക്ക് ഓടിച്ച യുവാവിനെ പിടികൂടാനായില്ല
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ഭേദിച്ച് രണ്ടാം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കിടയിലൂടെ ആഡംബര ബൈക്ക് ഓടിച്ച സംഭവത്തില്‍ പ്രതി ഒളിവില്‍ തുടരുന്നു. ബൈക്ക് ഓടിച്ചത് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി അജ്മല്‍ ആണെന്ന് റെയില്‍വേ പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ലഹരി കേസിലെ പ്രതിയായ അജ്മലിനായുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം ഊര്‍ജിതമാക്കി. ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങളിലും സിസിടിവി കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. റെയില്‍വേ പോലീസിലെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.40ന് പൂനെ കന്യാകുമാരി എക്സ്പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി അജ്മല്‍ ബൈക്കുമായി പ്ലാറ്റ്ഫോമില്‍ എത്തിയത്. ഈസമയം മറ്റൊരു ട്രെയിന്‍ സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു അജ്മലിന്റെ സാഹസം. ആഡംബര ബൈക്ക് ഇയള് വാടകയ്ക്കെടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാല് ലക്ഷം രൂപ വിലമതിക്കുന്ന ജി310ആര് മോഡല്‍ ബിഎംഡബ്ല്യു ബൈക്ക് ആണ്…
Read More