ല​ഹ​രി​വേ​ട്ട​യി​ല്‍ മു​ന്നി​ല്‍ ക​ഞ്ചാ​വ്; ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത് എ​റ​ണാ​കു​ള​ത്തു​നി​ന്ന്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ല​ഹ​രി- മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്ക് ത​ട​യി​ടാ​നാ​യി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ : ദി ​നാ​ര്‍​കോ ഹ​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത് ക​ഞ്ചാ​വ്.പ ​ദ്ധ​തി ആ​രം​ഭി​ച്ച ജൂ​ണ്‍ ര​ണ്ടു മു​ത​ല്‍ ജൂ​ലൈ ആ​റു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന​ത്തെ 20 പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 439.685 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത് എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ നി​ന്നാ​ണ്- 102.772 കി​ലോ ഗ്രാം. ​ക​ഞ്ചാ​വ് വേ​ട്ട​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത് ക​ണ്ണൂ​ര്‍ റൂ​റ​ലാ​ണ്. ഇ​വി​ടെ നി​ന്ന് 40.128 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. മൂ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍ നി​ന്ന് 37.561 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ഇ​ക്കാ​ല​യ​ള​വി​ല്‍ വി​വി​ധ പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത​ത് 3.877 കി​ലോ എം​ഡി​എം​എ​യാ​ണ്. എം​ഡി​എം​എ വേ​ട്ട​യി​ല്‍ മ​ല​പ്പു​റ​മാ​ണ് മു​ന്നി​ല്‍. ഇ​വി​ടെ നി​ന്ന് 1.121 കി​ലോ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. 574…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ അ​പ്പീ​ല്‍ കോ​ട​തിയിൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ക​ളു​ടെ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​ള്‍​സ​ര്‍ സു​നി​യു​ള്‍​പ്പെ​ടെ ശി​ക്ഷി​ക്ക​പ്പെ​ട്ട ആ​റ് പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് വാ​ദം കേ​ള്‍​ക്കു​ക. ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റും ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​നും എ​തി​ര്‍​ക്കും. ന​ടി​ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക വൃ​ന്ദ ഗ്രോ​വ​ര്‍ ആ​ണ് ഹാ​ജ​രാ​കു​ക. ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്കു​ന്ന​തി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഹൈ​ക്കോ​ട​തി ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി കേ​സി​ല്‍ നേ​ര​ത്തെ ശി​ക്ഷാ​വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​വി​ധി​ക്കെ​തി​രെ​യാ​ണ് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ പോ​യ​ത്. ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ച്ച് അ​പ്പീ​ലി​ല്‍ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ ആ​വ​ശ്യം. പ്രി​ന്‍​സി​പ്പ​ല്‍ കോ​ട​തി വി​ധി​ക്കെ​തി​രെ സ​ര്‍​ക്കാ​രി​ന്റെ അ​പ്പീ​ലു​മു​ണ്ട്. ന​ട​ന്‍ ദി​ലീ​പ് അ​ട​ക്കം മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ശി​ക്ഷി​ക്ക​ണ​മെ​ന്നും ശി​ക്ഷ ഉ​യ​ര്‍​ത്ത​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ അ​പ്പീ​ലി​ലെ ആ​വ​ശ്യം. ഈ ​അ​പ്പീ​ല്‍ പി​ന്നീ​ടാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക.

Read More

ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ളോ​ട് അ​വ​ഗ​ണ​ന ; സ്വ​ര്‍​ണ​മെ​ഡ​ല്‍, പ്രോ​ത്സാ​ഹ​ന സ​മ്മാ​ന വി​ത​ര​ണവും നി​ല​ച്ചി​ട്ട് ആ​റു വ​ര്‍​ഷം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത മാ​ര്‍​ക്ക് നേ​ടി​യ ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സ്വ​ര്‍​ണ​മെ​ഡ​ല്‍, പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തു​ക വി​ത​ര​ണം നി​ല​ച്ചി​ട്ട് ആ​റു വ​ര്‍​ഷം. എ​സ്എ​സ്എ​ല്‍​ലി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് കി​ട്ടു​ന്ന ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പാ​ണ് സ്വ​ര്‍​ണ​മെ​ഡ​ലും പ്ര​ത്സോ​ഹ​ന സ​മ്മാ​ന​ത്തു​ക​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ നാ​ലു ഗ്രാം ​തൂ​ക്ക​മു​ള്ള മെ​ഡ​ലു​ക​ളാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. പി​ന്നീ​ട​ത് മൂ​ന്നു ഗ്രാം ​ആ​ക്കി ചു​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി ഈ ​പ​ദ്ധ​തി ത​ന്നെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ട്ടി​ക​ജാ​തി വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ് ഇ​തി​നു പി​ന്നി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍​ക്ക് എ ​ഗ്രേ​ഡ് നേ​ടി​യ ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള 10,000 രൂ​പ​യു​ടെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​പ​ദ്ധ​തി​യും മു​ട​ങ്ങി​യി​ട്ട് ആ​റു വ​ര്‍​ഷ​മാ​യി. ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ എ ​ഗ്രേ​ഡ് നേ​ടു​ന്ന ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യി പ​തി​നാ​യി​രം രൂ​പ​യു​ടെ സ​മ്മാ​ന​പ​ദ്ധ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ​ത്.…

Read More

അ​മ്മ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യി​ലു​ള്ള കോ​ട​തി വി​ധി: ക​ക്ഷി ചേ​രാ​ന്‍ അ​ന്‍​സി​ബ അ​പേ​ക്ഷ ന​ല്‍​കി

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’​യു​ടെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ കാ​ര​ണ​മാ​യ ശ്വേ​താ മേ​നോ​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​ന്‍​സി​ബ ഹ​സ​ന്‍ അ​പേ​ക്ഷ ന​ല്‍​കി. എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി​യി​ലാ​ണ് ചൊ​വ്വാ​ഴ്ച അ​പേ​ക്ഷ ന​ല്‍​കി​യ​ത്. കോ​ട​തി​യു​ടെ മു​ന്‍ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് അ​ന്‍​സി​ബ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ശ്വേ​ത​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ല​വി​ല്‍ ശ്വേ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​രാ​നും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നി​ടെ മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ രാ​ജി​വെ​ച്ച എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ ഒ​രു വി​ഭാ​ഗം നീ​ക്കം ആ​രം​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ശ്വേ​താ മേ​നോ​ന്‍ പ്ര​സി​ഡന്‍റാ​യ ഭ​ര​ണ​സ​മി​തി ഉ​ട​ന്‍ യോ​ഗം ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. രാ​ജി​ക്കാ​ര്യം ശ്വേ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ചി​രു​ന്നി​ല്ല. രാ​ജി​ക്ക​ത്ത് ഔ​ദ്യോഗി​ക​മാ​യി ന​ല്‍​കി​യ നാ​ലു​പേ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​രെ വി​ളി​ച്ചു​ചേ​ര്‍​ത്ത്…

Read More

കോ​റോ ഹെ​ൽ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം: കെ​റ്റി​യു​സി​എം

കോ​ട്ട​യം: കോ​റോ ഹെ​ൽ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ടു​ന്ന ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു കെ​റ്റി​യു​സി​എം ജി​ല്ലാ പ്ര​സി​ഡ​ണ്ട് പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ. ന​രേ​ന്ദ്ര​മോ​ഡി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ലേ​ബ​ർ കോ​ഡു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വ​മി​ല്ല​ന്ന് ഈ ​കൂ​ട്ട​പ്പി​രി​ച്ചു​വി​ടീ​ലി​ലൂ​ടെ തെ​ളി​യി​ച്ചു. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ രാ​പ​ക​ലി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ണ് പ്ര​തീ​ക്ഷ ഇ​ല്ലാ​താ​കു​ന്ന​ത്. തൊ​ഴി​ൽ സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ൽ അ​വ​കാ​ശ നി​യ​മ​ങ്ങ​ളാ​ണ് മോ​ഡി സ​ർ​ക്കാ​ർ നാ​ല് കോ​ഡു​ക​ളി​ലൂ​ടെ മു​ത​ലാ​ളി​മാ​ർ​ക്ക് ഒ​രു മു​ന്ന​റി​പ്പു​മി​ല്ലാ​തെ പി​രി​ച്ചു​വി​ടാ​ൻ ധൈ​ര്യം കി​ട്ടി​യ​ത്. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് കൊ​ണ്ടു​വ​ന്ന നാ​ല് കോ​ഡു​ക​ൾ​ക്ക് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ഴി​യും. ഇ​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ച്ചു തൊ​ഴി​ൽ സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കി കൃ​ത്യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി തൊ​ഴി​ലാ​ളി…

Read More

നി​ര്‍​ബ​ന്ധി​ത​മാ​യി മാ​പ്പ് എ​ഴു​തി വാ​ങ്ങി​ച്ചു; അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ല​ക്ഷ്മി​പ്രി​യയ്​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: വ്യാ​ജ പ​രാ​തി​യു​ടെ മ​റ​വി​ല്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന​ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ ല​ക്ഷ്മി​പ്രി​യയ്​ക്കെ​തി​രെ പോ​ലീ​സ് ഉ​ട​ന്‍ കേ​സെ​ടു​ക്കും. ല​ക്ഷ്മി പ്രി​യ, ഭ​ര്‍​ത്താ​വ് ജ​യേ​ഷ്, വ​നി​താ സെ​ല്‍ എ​സ്‌​ഐ രേ​ഷ്മ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ തൃ​പ്പൂ​ണി​ത്തു​റ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കാ​ര്യ​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കോ​ട​തി ഹി​ല്‍ പാ​ല​സ് പോ​ലീ​സി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്‍​സി​ബ​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി സ്റ്റേ​ഷ​നി​ല്‍ ത​ട​ഞ്ഞു വയ്​ക്കു​ക​യും ത​ന്നെ​ക്കൊ​ണ്ട് നി​ര്‍​ബ​ന്ധി​ത​മാ​യി മാ​പ്പ് എ​ഴു​തി വാ​ങ്ങി​ച്ചു​വെ​ന്നു​മാ​ണ് അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണം. ഈ ​വി​ഷ​യ​ത്തി​ല്‍ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കു​ള്‍​പ്പെ​ടെ അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പി​ന്നാ​ലെ തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് പോ​ലീ​സ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്‍​സി​ബ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, നേ​ര​ത്തേ…

Read More

ഓപ്പറേഷൻ തൂഫാൻ ; ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ; കുറവ് കണ്ണൂരിൽ

കൊ​ച്ചി : സം​സ്ഥാ​ന​ത്തെ ല​ഹ​രി- മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്ക് ത​ട​യി​ടാ​നാ​യി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​കോ ഹ​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ന​ട​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍. ഇ​വി​ടെ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 833 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ദ്ധ​തി ആ​രം​ഭി​ച്ച ജൂ​ണ്‍ ര​ണ്ടു മു​ത​ല്‍ ജൂ​ലൈ ര​ണ്ടു​വ​രെ സം​സ്ഥാ​ന​ത്തെ 20 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കാ​ണി​ത്. സീമ മോഹൻലാൽ

Read More

കോ​റോ ഹെ​ല്‍​ത്തി​ലെ കൂ​ട്ട പി​രി​ച്ചു​വി​ട​ല്‍: ആ​ശ​ങ്ക​ക​ള്‍ ബാ​ക്കി; ച​ര്‍​ച്ച​യ്ക്കു​ശേ​ഷം ജോ​ലി​യി​ലേ​ക്കു മ​ട​ങ്ങാ​മെ​ന്നു ജീ​വ​ന​ക്കാ​ർ

കൊ​ച്ചി: യു​എ​സ് ആ​സ്ഥാ​ന​മാ​യ മെ​ഡി​ക്ക​ല്‍ കോ​ഡിം​ഗ് ക​മ്പ​നി കോ​റോ ഹെ​ല്‍​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു വി​ട​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചെ​ങ്കി​ലും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തെ ജീ​വ​ന​ക്കാ​ര്‍. തൊ​ഴി​ല്‍ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ച​ര്‍​ച്ച​യ്ക്കുശേ​ഷം മാ​ത്ര​മേ ഓ​ഫീ​സി​ലേ​ക്ക് മ​ട​ങ്ങ​ണോ എ​ന്ന​തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു എ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ നി​ല​പാ​ട്. ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് പി​രി​ച്ചുവി​ട്ട വി​വ​രം ജീ​വ​ന​ക്കാ​ര്‍ അ​റി​യു​ന്ന​ത്. പി​രി​ച്ചു​വി​ടു​ന്ന​വ​രു​ടെ പേ​രു​ക​ള്‍ ഓ​ഫീ​സി​ലെ സ്പീ​ക്ക​ര്‍ വ​ഴി അ​നൗ​ണ്‍​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​താ​ണ് നി​ങ്ങ​ളു​ടെ അ​വ​സാ​ന ദി​വ​സം, എ​ല്ലാ​വ​ര്‍​ക്കും റി​ലീ​വിം​ഗ് ആ​ണെ​ന്നാ​യി​രു​ന്നു എ​ച്ച്ആ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശം. തു​ട​ര്‍​ന്ന് പി​രി​ച്ചു വി​ട​ല്‍ നോ​ട്ടീ​സ് ന​ല്‍​കി ഉ​ട​ന്‍ ത​ന്നെ ഓ​ഫീ​സി​ല്‍ നി​ന്ന് പു​റ​ത്തു​പോ​കാ​ന്‍ ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വംവി​വാ​ദ​മാ​യ​തോ​ടെ ഉ​മാ തോ​മ​സ് എം​എ​ല്‍​എ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് വി​വ​ര​ങ്ങ​ള്‍ തൊ​ഴി​ല്‍​മ​ന്ത്രി​യെ അ​റി​യി​ച്ചു.ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തൊ​ഴി​ല്‍ സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ക്കും. ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​കു​ന്ന​തു വ​രെ നി​ല​വി​ലെ…

Read More

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്; സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘം പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘം പി​ടി​യി​ല്‍. അ​മ​ല്‍ ജോ​ര്‍​ജ്, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക അ​റ​സ്റ്റ് ന​ട​ന്ന​ത്. ചേ​രാ​ന​ല്ലൂ​രി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്താ​ണ് ഇ​വ​ര്‍ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ച്ചി​യി​ലെ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും ഡോ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ലെ വ​ലി​യ ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. അ​മ​ല്‍ ജോ​ര്‍​ജി​നെ നേ​ര​ത്തെ​യും എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 250 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് അ​മ​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ലി​സ്റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ചും ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍ ഉ​ണ്ടാ​കും. ‍

Read More

കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഭ​ര്‍​ത്താ​വി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ തു​ട​രു​ന്ന ഇ​വ​ര്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം കേ​ര​ള ഹൈ​ക്കോ​ട​തി ന​ല്‍​കി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഫ​ര്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ ഹ​ര്‍​മാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യാ​തൊ​രു​ത​ര​ത്തി​ലും സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ന്‍റെ മു​ന്നോ​ട്ടു പോ​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം എ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​ത്. പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നോ…

Read More